Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

1.60 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടം കൂടി സംരക്ഷണ പരിധിയില്‍

തണ്ണീര്‍ത്തടം

  • Please log in to reply
3 replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 May 2015 - 10:43 AM

1.60 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടം കൂടി സംരക്ഷണ പരിധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കായലുകള്‍ അടക്കമുള്ള തണ്ണീര്‍ത്തടങ്ങള്‍ കൈയേറുന്നതും നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതും നിയന്ത്രിക്കും. തണ്ണീര്‍ത്തട അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇതിന് പദ്ധതി തയ്യാറാക്കുന്നതിനൊപ്പം, സംരക്ഷിക്കപ്പെടേണ്ട തണ്ണീര്‍ത്തടം സംബന്ധിച്ച് വിശദപഠനത്തിന് സംസ്ഥാനം കേന്ദ്രാനുമതി തേടുകയും ചെയ്തു.

 
1,60,797.66 ഹെക്ടര്‍ തണ്ണീര്‍ത്തടം സംരക്ഷിക്കപ്പെടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് അംഗീകൃത ഏജന്‍സികളുടെ പഠനത്തിന് ശേഷമാകും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. 
 
നിലവിലുള്ള പ്രകൃതിസംരക്ഷണ നിയമങ്ങളുടെ പരിധിയില്‍ വരാത്ത കണ്ണൂര്‍ ജില്ലയിലെ പഴശ്ശി, വയനാട് ജില്ലയിലെ കാരാപ്പുഴ, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജലസംഭരണികളും തിരുവനന്തപുരം ജില്ലയിലെ വെള്ളായണി കായലും വയനാട് ജില്ലയിലെ പൂക്കോട് തടാകം തുടങ്ങിയവയുടെയും കൂടി സംരക്ഷണം ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് മുന്നോടിയായാണ് സംസ്ഥാന സര്‍ക്കാര്‍ തണ്ണീര്‍ത്തട അതോറിറ്റിക്ക് രൂപം നല്‍കിയത്. പരിസ്ഥിതി മന്ത്രിയുടെ അധ്യക്ഷതയില്‍ അതോറിറ്റി രൂപവത്കരിക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. അതോറിറ്റി നിലവില്‍ വരുന്നതോടെ നദികളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് വന്‍തോതില്‍ കേന്ദ്രസഹായവും ലഭിക്കും. 
 
തണ്ണീര്‍ത്തട നിയമവും തീരപരിപാലന നിയമവും നിലവിലുണ്ടെങ്കിലും സംസ്ഥാനത്ത് കായല്‍, നദി കൈയേറ്റങ്ങള്‍ വ്യാപകമാണ്. പലയിടങ്ങളിലും നിയന്ത്രണം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. 
 
2010-ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സംരക്ഷിക്കപ്പെടേണ്ട തണ്ണീര്‍ത്തടങ്ങളെക്കുറിച്ച് ഭൗമശാസ്ത്ര പഠനകേന്ദ്രം (സെസ്) പഠനം നടത്തിയിരുന്നു. റാംസര്‍ സൈറ്റുകളായി കണക്കാക്കിയിട്ടുള്ളതും തീരപരിപാലന നിയമത്തിന് കീഴില്‍ വരുന്നതുമായ അഷ്ടമുടി, വേമ്പനാട്, ശാസ്താംകോട്ട കായലുകളും വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ പ്രകാരം സംരക്ഷിച്ചുവരുന്ന വനത്തിനുള്ളിലെ ജലസംഭരണികളും ഒഴികെയുള്ള 1,60,797.66 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ കൂടി സംരക്ഷിക്കപ്പെടണമെന്നാണ് പഠനത്തില്‍ നിര്‍ദേശിച്ചത്. ഇതില്‍പ്പെടുന്ന പെരുവണ്ണാമൂഴി സംഭരണി പ്രദേശത്ത് സംരക്ഷിത പ്രദേശവും സ്വകാര്യ പ്ലാന്റേഷനുകളുമുണ്ട്. 
 
തണ്ണീര്‍ത്തട മാനേജ്‌മെന്റ് പദ്ധതികള്‍ക്കായുള്ള രാജ്യാന്തര സഹായവും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടുകളും വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകളും തണ്ണീര്‍ത്തട സംരക്ഷണത്തിനായി അതോറിറ്റി രൂപവത്കരിച്ചതോടെ സംസ്ഥാനത്തിന് ലഭിക്കും. ഇതിനായി വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കി സമര്‍പ്പിക്കണം. 44 നദികളുണ്ടെങ്കിലും നദീസംരക്ഷണത്തിന് അടക്കമുള്ള പല ഫണ്ടുകളും ഇപ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്നില്ല. 
 
തണ്ണീര്‍ത്തട സംരക്ഷണ ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകനായ എം.കെ.ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് അതോറിറ്റി രൂപവത്കരണത്തിന് ഇപ്പോള്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കാര്യമായ നടപടികളുണ്ടായില്ലെങ്കില്‍ പരിസ്ഥിതി സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുന്ന സ്റ്റാന്‍ഡിങ്‌ േകാണ്‍സല്‍ പരിസ്ഥിതി വകുപ്പിനെ അറിയിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി വകുപ്പ് നിര്‍ദേശിച്ച പ്രകാരം അതോറിറ്റി രൂപവത്കരിച്ച ശേഷം സത്യവാങ്മൂലം നല്‍കാനാണ് ഇപ്പോള്‍ പരിസ്ഥിതി വകുപ്പ് തീരുമാനം. 
 
കടപ്പാട്: മാതൃഭൂമി

Edited by PachalaM Hari, 25 May 2015 - 10:48 AM.

  • Malar and Eda Sureshe like this


Users Awards

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 25 May 2015 - 10:48 AM

shyama sundara kera kedara bhoomi 8-> ithokke  samrakshichal mathiyaayirunnu :chey:

 

 :thanks: hari


  • VIncenT GomeZ likes this

#3 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 May 2015 - 10:54 AM

:athe: ethokke nadannal mathiyarunnu




Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 May 2015 - 02:08 PM

samrakshikan varumbo vallathum micham undakuno avo




Users Awards





Also tagged with one or more of these keywords: തണ്ണീര്‍ത്തടം

0 user(s) are reading this topic

0 members, 0 guests, 0 anonymous users