Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo
- - - - -

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകള്‍ ലോകത്തോട് പറയുന്നത്


  • Please log in to reply
10 replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 08:32 PM

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകള്‍ ലോകത്തോട് പറയുന്നത്

ഒരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ അയാളുടെ വ്യക്തിത്വഗുണങ്ങളുടെ ഒട്ടേറെ വശങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് പഠനം. ആത്മരതി, അമിതജാഗ്രത, തുറന്ന മനസ്ഥിതി ഒക്കെ വ്യത്യസ്ത പോസ്റ്റുകളില്‍ പ്രതിഫലിക്കുന്നു എന്നാണ് കണ്ടെത്തല്‍

16410_691256.jpg
ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ വേദികളിലും ദിവസവും ലക്ഷക്കണക്കിന് അപ്‌ഡേറ്റുകളാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്. പോസ്റ്റുചെയ്യുന്നവരുടെ വ്യക്തിത്വത്തെ അത്തരം സ്റ്റാറ്റസുകള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പുതിയൊരു പഠനം പറയുന്നു.
 
ബ്രിട്ടനിലെ ബ്രൂനല്‍ സര്‍വകലാശാലാ ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ ഒരുപക്ഷേ, പലരെയും അലോസരപ്പെടുത്തിയേക്കാം. അരക്ഷിതത്വം അനുഭവിക്കുന്ന, മറ്റുള്ളവരുടെ ശ്രദ്ധയാഗ്രഹിക്കുന്നവരാണെന്ന് മിക്കവരുമെന്ന് 'പേഴ്‌സണാലിറ്റി ആന്‍ഡ് ഇന്‍ഡിവിജ്വല്‍ ഡിഫറന്‍സസ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനഫലം പറയുന്നു. 
 
ഒരാള്‍ ആത്മരതിയില്‍ അഭിരമിക്കുന്ന വ്യക്തിയാണോ ( narcissist ), അതല്ല ന്യൂറോട്ടിക് ആണോ, എത്രത്തോളം ആത്മവിശ്വാസമുള്ളയാളാണ് തുടങ്ങി ഒട്ടേറെ സംഗതികള്‍ അയാളുടെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകളില്‍നിന്ന് മനസിലാക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 
 
555 ഫെയ്‌സ്ബുക്ക് യൂസര്‍മാരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. അഞ്ച് പ്രധാന വ്യക്തിത്വസവിശേഷതകള്‍ ( Big Five personality traits - extroversion, openness, agreeableness, neuroticsim, conscientiousness ) മുന്‍നിര്‍ത്തിയാണ് ഇത്രയും പേരെ ഗവേഷകര്‍ പഠിച്ചത്. ഒപ്പം, ആത്മവിശ്വസാം, ആത്മരതി തുടങ്ങിയ പ്രത്യേകതകളും പരിഗണിച്ചു. 
 
ഓരോ വ്യക്തിത്വസവിശേഷതകളുമുള്ള യൂസര്‍മാര്‍ വ്യത്യസ്ത രീതിയിലുള്ള സ്റ്റാറ്റസ് അപ്‌ഡേറ്റുകളാണ് ഫെയ്‌സ്ബുക്കിലിടുന്നതെന്ന് ഗവേഷകര്‍ കണ്ടു. 
 
വ്യക്തിഗുണങ്ങളും സവിശേഷതകളും ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകളില്‍ പ്രതിഫലിക്കുന്നതില്‍ അത്ഭുതമില്ലെന്ന്, ബ്രൂനല്‍ സര്‍വകലാശാലയിലെ ഡോ.താര മാര്‍ഷല്‍ പറഞ്ഞു. 'എന്നാല്‍, ചിലയാളുകള്‍ എന്തുകൊണ്ട് ചില വിഷയങ്ങള്‍ ഫെയ്‌സ്ബുക്കിലെഴുതുന്നു എന്നറിയുന്നത് പ്രധാനപ്പെട്ടതാണ്'-അവര്‍ ചൂണ്ടിക്കാട്ടി.
 
എന്തൊക്കെയാണ് ഓരോ വിഭാഗക്കാര്‍ ഫെയ്‌സ്ബുക്കില്‍ കൂടുതലായി അപ്‌ഡേറ്റ് ചെയ്യുന്നത്? ഗവേഷകര്‍ പറയുന്നത് നോക്കാം-
 
1. നിങ്ങളുടെ ഉള്ളില്‍ നിറയെ സ്‌നേഹമാണെന്ന് നിങ്ങള്‍ കരുതുന്നു, പ്രണയ പങ്കാളിയെപ്പറ്റി പോസ്റ്റുകള്‍ തുടരെ തുടരെ ഫെയ്‌സ്ബുക്കിലിടുന്നു-
ഇത്തരം അപ്‌ഡേറ്റുകള്‍ ശരിക്കും ആത്മവിശ്വാസക്കുറവിന്റെയോ അരക്ഷിതാവസ്ഥയുടെയോ പ്രതിഫലനമാകാമെന്നാണ് പഠനത്തില്‍ കണ്ടത്! 
 
തന്റെ പ്രണയ പങ്കാളി നഷ്ടപ്പെടുമോ എന്ന ഉള്‍ഭയമാണ് അരക്ഷിതാവസ്ഥയ്ക്കും ആത്മവിശ്വാസമില്ലായ്മയ്ക്കും കാരണമാകുന്നതത്രേ. ഒരാള്‍ക്ക് അധികമായി അരക്ഷിതത്വബോധം തോന്നുമ്പോഴാണ് തന്റെ ബന്ധം പ്രതിഫലിപ്പിക്കുന്ന പോസ്റ്റുകള്‍ കൂടുതലായി ഫെയ്‌സ്ബുക്കിലിടുന്നതെന്നും ഗവേഷകര്‍ പറയുന്നു.
 
2. എന്ത് കഴിച്ചാലും, കഴിച്ച വിഭവങ്ങളെപ്പറ്റി ഫെയ്‌സ്ബുക്കിലിടുന്നവര്‍- 
കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നടത്തുന്ന വ്യായാമത്തെക്കുറിച്ചുമൊക്കെ തുടരെ പോസ്റ്റുകളിടുന്നവര്‍, നേട്ടങ്ങള്‍ വിവരിക്കുന്നവര്‍, ഇത്തരക്കാര്‍ ആത്മരതിക്കാരാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. കൂടുതല്‍ 'ലൈക്കുകള്‍' നേടുക വഴി മറ്റുള്ളവരുടെ ശ്രദ്ധയും സാധുതയും നേടുകയാണ് ഇത്തരക്കാരുടെ ഉദ്ദേശം. 
 
പരീക്ഷയില്‍ ഉന്നതവിജയം നേടിയതുപോലുള്ള, വ്യക്തിഗത നേട്ടങ്ങള്‍ വിവരിക്കുന്ന അപ്‌ഡേറ്റുകള്‍ക്കാണ് കൂടുതല്‍ 'ലൈക്കുകള്‍' ഫെയ്‌സ്ബുക്കില്‍ കിട്ടുക. സ്വാഭാവികമായും ഇത്തരം വ്യക്തിഗത നേട്ടങ്ങളെപ്പറ്റി കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്ക് അത് പ്രേരണയാകും. 
 
3. ലോകത്ത് നടക്കുന്ന സംഗതികള്‍ ഫെയ്‌സ്ബുക്കിലിടുന്നവര്‍-
ഇത്തരക്കാര്‍ക്ക് ആശ്വസിക്കാം. ബൗദ്ധികമായ സംഗതികള്‍ കൂടുതലായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവര്‍ തുറന്ന മനസുള്ളവരും സര്‍ഗാത്മകതയുള്ളവരും കാര്യങ്ങള്‍ അറിയാന്‍ ജിജ്ഞാസയുള്ളവരും ആയിരിക്കുമെന്ന് പഠനം പറയുന്നു. 
 
'വെറുതെ സോഷ്യലൈസ് ചെയ്യുന്നതിന് പകരം, സമകാലിക സംഭവങ്ങളെക്കുറിച്ചും, ഗവേഷണങ്ങളെപ്പറ്റിയും പോസ്റ്റുകളിടുന്നവരും, തങ്ങളുടെ രാഷ്ട്രീയപക്ഷം തുറന്ന് പറയാന്‍ മടിക്കാത്തവരും തുറന്ന ചിന്താഗതിക്കാരായിരിക്കും' -ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 
 
4. സ്വന്തം കുട്ടികളെക്കുറിച്ച് കൂടുതലായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്നു -
മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സ്വയം ജാഗ്രത പുലര്‍ത്തുന്നവര്‍ ( Conscientious individuals ) ആകാം ഇത്തരക്കാര്‍. ഒരുപക്ഷേ ആ ജാഗ്രതയ്ക്ക് ഒരു ഇരുണ്ടവശം ഉണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. 
 
അമിതജാഗ്രത പുലര്‍ത്തുന്ന വ്യക്തികള്‍ തങ്ങളുടെ സന്താനങ്ങളുടെ കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിലിടുന്നത്, സുഹൃത്തുക്കളുമായി വിവരങ്ങള്‍ പങ്കിടുക എന്ന ലക്ഷ്യത്തിലുപരി, മക്കളെ വളര്‍ത്തുന്നതില്‍ തങ്ങള്‍ വിരുതരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയെന്ന ഒരു ലക്ഷ്യംകൂടി ഉള്ളില്‍വെച്ചുകൊണ്ടാകാം-പഠനം പറയുന്നു.
 
കടപ്പാട്: മാതൃഭൂമി

  • Varikkuzhi Soman, Malar and Eda Sureshe like this


Users Awards

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 08:38 PM

enthoram vivarangala hari share cheyunne :good:


  • VIncenT GomeZ likes this


Users Awards

#3 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 08:42 PM

enthoram vivarangala hari share cheyunne :good:

:secret: ഏതൊക്കെ അടിച്ചുമാറ്റുന്നതല്ലേ. വായിക്കുമ്പോ കൊള്ളാം എന്ന് തോന്നിയാല്‍ ഇവിടേ ഇടും... :yes:




Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 08:43 PM

:secret: ഏതൊക്കെ അടിച്ചുമാറ്റുന്നതല്ലേ. വായിക്കുമ്പോ കൊള്ളാം എന്ന് തോന്നിയാല്‍ ഇവിടേ ഇടും... :yes:

 

iniyum useful infos share cheyuu




Users Awards

#5 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 09:04 PM

Theerchayayum :yes:




Users Awards

#6 Varikkuzhi Soman

 
Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,572 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 09:56 PM

Hari :thanks:

 

Appol ini muthal loka kaaryangale kurichu maathram charcha cheyyaam :think: :dance:


  • VIncenT GomeZ likes this

#7 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 10:06 PM

ithu kollalo :good: ini ore type post idunnavare onnu  sraddikkanam :think: :thanks: hari


  • VIncenT GomeZ likes this

#8 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 10:31 PM

Hari :thanks:

 

Appol ini muthal loka kaaryangale kurichu maathram charcha cheyyaam :think: :dance:

 

:hihi:




Users Awards

#9 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 May 2015 - 10:32 PM

ithu kollalo :good: ini ore type post idunnavare onnu  sraddikkanam :think: :thanks: hari

:yes: chechi fb lokke active aano :pedi:




Users Awards

#10 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 25 May 2015 - 10:03 AM

:yes: chechi fb lokke active aano :pedi:

 

ippo alla hari :no:  pandu fayankara farmville kali aayirunnu :hihi: ellarkkum fb addiction thudaniyappol njan nirthi :athe:


  • VIncenT GomeZ likes this

#11 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 May 2015 - 10:07 AM

ippo alla hari :no:  pandu fayankara farmville kali aayirunnu :hihi: ellarkkum fb addiction thudaniyappol njan nirthi :athe:

Njanum ;)) eppa njan pathram vayikkana fb illu keranathu :odikko:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users