Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 133780 Yesterday, 07:28 PM Playing Candy Crush Play Now!                P.K PavaNay! has obtained a high score of 2868 Yesterday, 02:46 PM Playing Tweety Buster Play Now!                P.K PavaNay! has obtained a high score of 32350 Yesterday, 02:09 PM Playing Jewel Thief Play Now!                KD SimoN has obtained a high score of 1025 Yesterday, 01:28 PM Playing Springfield Snowball Fight v32 Play Now!                Eda Sureshe has obtained a high score of 13950 Yesterday, 08:22 AM Playing Jewel Thief Play Now!                
Photo

ഇന്ത്യ സ്‌പേസ് ഷട്ടില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു


  • Please log in to reply
No replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,175 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 May 2015 - 07:05 AM

ഇന്ത്യ സ്‌പേസ് ഷട്ടില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു

21647_690712.jpg

ചെന്നൈ: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) സ്വന്തമായി സ്‌പേസ് ഷട്ടില്‍ നിര്‍മിക്കുന്നു. 

ഇക്കൊല്ലം ജൂലായ് പകുതിയോടെ ബഹിരാകാശക്കപ്പലിന്റെ പരീക്ഷണവിക്ഷേപണമുണ്ടാകും. 

ഒന്നിലേറെതവണ ഉപയോഗിക്കാവുന്ന ഈ വാഹനത്തിന് റീയുസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ആര്‍.എല്‍.വി.-ടി.ഡി.) എന്നാണ് പേര്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഇതിന്റെ അവസാനവട്ട നിര്‍മാണപ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 
21647_690722.jpg

ചെറുവിമാനത്തിന്റെ ആകൃതിയുള്ള ആര്‍.എല്‍.വി.-ടി.ഡിയുടെ പരീക്ഷണ വിക്ഷേപണം ജൂലായ് രണ്ടാം പകുതിയോടെയുണ്ടാവുമെന്ന് സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എം.വൈ.എസ്. പ്രസാദ് പറഞ്ഞു.

സ്‌പേസ് ഷട്ടില്‍ ഇന്ത്യയ്ക്ക് ബഹിരാകാശദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഇപ്പോള്‍ ഒരുകിലോ ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തെത്തിക്കാന്‍ മൂന്ന് ലക്ഷം രൂപയോളമാണ് ചെലവ്. ഇത് 30,000 ആയി കുറയ്ക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. 

പരീക്ഷണവിക്ഷേപണത്തില്‍ 70 കിലോമീറ്റര്‍ ദൂരത്തിലെത്തിച്ച ശേഷം വാഹനത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. ആകെ 900 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന പ്രക്രിയയാകുമിത്. വാഹനത്തെ വീണ്ടെടുക്കാന്‍ ഇപ്പോള്‍ പദ്ധതികളൊന്നുമില്ല. എന്നാല്‍, ഭാവിയില്‍ റണ്‍വേയിലിറക്കാന്‍ കഴിയുന്ന സ്‌പേസ് ഷട്ടില്‍ നിര്‍മിക്കാനാണ് ഐ.എസ്.ആര്‍.ഒ. പദ്ധതിയിടുന്നത്. 

വാര്‍ത്തയ്ക് കടപ്പാട് : മാതൃഭൂമി




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users