Jump to content

Toggle Scoreboard
ibProArcade Scoreboard

OOkkan Ambro has obtained a high score of 435.36 Today, 07:24 PM Playing Swim Shot Play Now!                Naina has obtained a high score of 102 Today, 06:35 PM Playing Archery Play Now!                OOkkan Ambro has obtained a high score of 26 Today, 03:55 PM Playing Sport Cricket Challenge Play Now!                Kochundappiri has obtained a high score of 186 Yesterday, 07:36 PM Playing Archery Play Now!                Pokkiri SimoN has obtained a high score of 1549 Yesterday, 03:42 PM Playing BMX Pro Style Play Now!                
Photo

ബംഗളൂരുവില്‍ തടാകങ്ങള്‍ നുരഞ്ഞു പൊന്തുന്നു, തീ പടരുന്നു


  • Please log in to reply
4 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 May 2015 - 08:05 PM

ബംഗളൂരുവില്‍ തടാകങ്ങള്‍ നുരഞ്ഞു പൊന്തുന്നു,
തീ പടരുന്നു
 
21646_689714.jpg
ബംഗലുരു: നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി തടാകങ്ങള്‍ നുരഞ്ഞു പൊങ്ങുന്നത് തുടര്‍ക്കഥയാകുന്നു.നഗരത്തില്‍ വരത്തൂര്‍ ,ബെലന്തൂര്‍ തടാകങ്ങളാണ് ആശങ്കയുളവാക്കും വിധം നുരഞ്ഞു പൊങ്ങുകയും അഗ്‌നികുണ്ഠമായി മാറുകയും ചെയ്തത്. ചൊവ്വാഴ്ച്ചയോടെ ബെലന്തൂര്‍ തടാകത്തിലെ ജലനിരപ്പ് ഉയര്‍ന്ന് തടാകം കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ ആശങ്കയുടെ കൊടുമുടിയിലാണ് പ്രദേശവാസികള്‍ .
 
നാടിന്റെ സ്വത്തായ ജലസ്രോതസുകള്‍ നോക്കി നില്‍ക്കേ നുരയും പതയും ദുര്‍ഗന്ധവും വമിക്കുന്ന മറ്റൊരു പദാര്‍ത്ഥമായി മാറുന്നത് തെല്ല് ഭയത്തോടെയാണ് പ്രദേശവാസികള്‍ നോക്കി കാണുന്നത്.
 
ആഴ്ച്ചകള്‍ക്ക് മുമ്പ് വരത്തൂര്‍ തടാകം, നുരഞ്ഞു പൊങ്ങി, പത നിരത്തില്‍ രണ്ടാള്‍ പൊക്കത്തില്‍ കുന്നു കൂടി. വാഹന ഗതാഗതം സ്തംഭിച്ചു.. പ്രദേശത്താകെ ദുര്‍ഗ്ഗന്ധം പരന്നു. കാഴ്ച്ചകാണാന്‍ കൂടി നിന്നവരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. നഗരസഭാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍്‌നു. പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചു. ഇതിന് പിറകെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച് ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്കലിന് സമീപമുള്ള ബെലന്തൂര്‍ അമനി തടാകവും നുരഞ്ഞു പൊങ്ങിയത്. ശനിയാഴ്ച്ച രാത്രിയോടെ നുരക്കു മീതെ അഗ്‌നികുണ്ഠവും രൂപപ്പെട്ടു. കനലെരിയും പോലുള്ള പ്രതിഭാസം മണിക്കൂറുകളോളം നീണ്ടു നിന്നു. പിന്നീട് തീ അണഞ്ഞു. തിങ്കളാഴ്ച്ച വീണ്ടും തടാകത്തില്‍ തീ കണ്ടു. നാട്ടുകാരുടെ പരിഭ്രാന്തി ഇരട്ടിച്ചു. 
 
ചൊവ്വാഴ്ച്ചയായപ്പോഴേക്കും തടാകത്തില്‍ ജലനിരപ്പുയര്‍ന്നു. ഇപ്പോള്‍ തടാകം കരകവിഞ്ഞ് റോഡിലൂടെ ഒഴുകുന്നു. രണ്ടു ദിവസമായി മഴകനത്തതോടെ റോഡിലോടെ പരന്നൊഴുകുന്ന തടാകത്തിലെ വെള്ളം മഴവെള്ളവുമായി കൂടിച്ചേര്‍ന്നു ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിക്കുന്നു. ഇതോടെ രോഗങ്ങള്‍ പടരുമോയെന്ന ആശങ്കയിലാണ് ആളുകള്‍. 
 
തടാകങ്ങളുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ചില ഫാക്ടറികള്‍ ഒഴുക്കിവിട്ട രാസപദാര്‍ത്ഥങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നിഗമനം . ചില രാസ പദാര്‍ത്ഥങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് തീ രൂപപ്പെട്ടതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. നിഗമനങ്ങള്‍ എന്തായാലും പ്രദേശവാസികളുടെ ആശങ്കയ്ക്ക് അറുതി വരുത്താന്‍ ഇതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. 
 
തടാകത്തിലെ പ്രതിഭാസം തുടര്‍ക്കഥയായതോടെ മറ്റു തടാകങ്ങളുടെ കാര്യത്തില്‍ ജാഗ്രത കാട്ടുകയാണ് നഗരസഭാ അധികൃതര്‍ . സംശയാസ്പദമായ എന്തെങ്കിലും ജലാശയങ്ങളില്‍ കാണുകയാണെങ്കില്‍ അധികൃതരെ വിവരമറിയിക്കാന്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .
 
വാര്‍ത്തയ്ക് കടപ്പാട് : മാതൃഭൂമി



Users Awards

#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 62,380 posts
41,278
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 May 2015 - 08:21 PM

Enthokke prathibhaasanghal ee prapanchathil arangherunnu .... :shock:




Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 May 2015 - 08:24 PM

Enthokke prathibhaasanghal ee prapanchathil arangherunnu .... :shock:

മനുഷ്യന്‍റെ കയ്യിലിരുപ്പിന്‍റെ ഫലം ആകും.....




Users Awards

#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 62,380 posts
41,278
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 May 2015 - 08:32 PM

മനുഷ്യന്‍റെ കയ്യിലിരുപ്പിന്‍റെ ഫലം ആകും.....

 

Hari... U said it .... :yes:




Users Awards

#5 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 May 2015 - 09:13 PM

മദ്യം നിരോധിച്ചതില്‍ പ്രതിഷേധിച്ച് തടാകങ്ങള്‍ സ്വന്തമായി വാറ്റു തുടങ്ങീതായിരിക്കുവോ ? :mmm:

:huh: enth




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users