Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

Innathe Pathra Viseshangal (19-05-2015)


  • Please log in to reply
4 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 May 2015 - 10:41 AM

പദ്ധതി ലൈറ്റ് മെട്രോ തന്നെ; ധനവകുപ്പിനെ തള്ളി സര്‍ക്കാര്‍ ശ്രീധരനൊപ്പം

 

സ്വകാര്യപങ്കാളിത്തത്തോടെ മീഡിയം മെട്രോ വേണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഇ. ശ്രീധരന്‍ മുഖ്യഉപദേഷ്ടാവായ ഡി.എം.ആര്‍.സി.യുടെ നേതൃത്വത്തില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതിനുള്ള തീരുമാനമുണ്ടായത്.

പദ്ധതി നടപ്പാക്കുന്നതിന് ഇ. ശ്രീധരന്‍ നേതൃത്വം നല്‍കുമെന്നും 'ജൈക്ക' വായ്പയെടുക്കുന്നതിന്റെ സാധ്യതകളും നിബന്ധനകളും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതി പൊതുമേഖലയില്‍ നിലനിര്‍ത്തി നടപ്പാക്കുന്നതിനായി പ്രധാനമായും രണ്ടു നിര്‍ദേശങ്ങളാണ് ശ്രീധരന്‍ മുന്നോട്ടുെവച്ചത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക) യുടെ വായ്പയെടുത്ത് കേന്ദ്ര-സംസ്ഥാന വിഹിതം കുറയ്ക്കുക എന്നതാണ് ഒരു നിര്‍ദേശം. പദ്ധതിചെലവിന്റെ 80 ശതമാനം വായ്പയെടുക്കുമ്പോള്‍ 10 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം. ബാക്കിയുള്ള 10 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ വിഹിതമാണ്.

മറ്റൊരു നിര്‍ദേശം ഡി.എം.ആര്‍.സി. നേരത്തേ നല്‍കിയ പഠനറിപ്പോര്‍ട്ടനുസരിച്ചുള്ള ധനസമാഹരണമാര്‍ഗമാണ്. ഇതില്‍ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിഹിതം 20 ശതമാനം വീതമാണ്. മെട്രോ പദ്ധതികളുടെ ധനസമാഹരണത്തിനായി (പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ്) ഭൂമിയും സംസ്ഥാനസര്‍ക്കാര്‍ നല്‍കണം. ബാക്കിയുള്ള 55 ശതമാനം വിദേശ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കണം. ഇത് 'ൈജക്ക' യില്‍ നിന്നാകണമെന്നില്ല.

സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം കുറച്ച് 'ജൈക്ക' യുടെ സാമ്പത്തികസഹായത്തോടെ പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശത്തിനാണ് മന്ത്രിമാരടങ്ങുന്ന ഉന്നതതല യോഗത്തില്‍ പിന്തുണ ലഭിച്ചത്. എന്നാല്‍ ജൈക്ക വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിന്മേല്‍ മന്ത്രിസഭ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. 'ജൈക്ക' യിലൂടെയുള്ള ധനസമാഹരണനിര്‍ദേശം ശ്രീധരനാണ് മുന്നോട്ടുെവച്ചതെന്നും ഇതിനൊപ്പം സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതനുസരിച്ച് രണ്ടു നഗരങ്ങളിലും പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ വിഹിതം 1619 കോടിയാണെന്നും അദ്ദേഹം അറിയിച്ചു.




Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 May 2015 - 10:42 AM

ജയിലില്‍നിന്ന് എല്‍.ഇ.ഡി. ബള്‍ബുകള്‍ കുറഞ്ഞ വിലയ്ക്ക്-ടി.പി.സെന്‍കുമാര്‍

 

ജയിലിലെ അന്തേവാസികള്‍ തയ്യാറാക്കിയതും പൊതുവിപണിയില്‍ 600 രൂപ വിലയുള്ളതുമായ എല്‍.ഇ.ഡി. ബള്‍ബുകള്‍ 200 രൂപയ്ക്ക് വില്‍ക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് ജയില്‍ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍. ശിക്ഷ കഴിഞ്ഞ്് പുറത്തിറങ്ങുന്നവരെ എല്ലാത്തരത്തിലും സ്വയംപര്യാപ്തരാക്കുകയാണ് ജയിലില്‍ നടപ്പാക്കുന്ന വിവിധ പരിശീലന പദ്ധതികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലം ജില്ലാ ജയിലില്‍ തടവുകാരുടെ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ തൊഴില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷയ സെന്ററിന്റെ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാചക പരിശീലന കോഴ്‌സും പൂര്‍ത്തിയക്കിയവര്‍ക്കായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.
സെന്‍ട്രല്‍ ജയിലില്‍ പരിശീലനം കിട്ടിയ തടവുകാര്‍ തയ്യാറാക്കിയതാണ് ബള്‍ബുകള്‍. ആദ്യഘട്ടത്തില്‍ ജയിലുകളില്‍ത്തന്നെ ഇവ വിറ്റഴിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു.

വിവിധ പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് കനറാ ബാങ്കുമായി ചേര്‍ന്ന് വായ്പാ പദ്ധതിയും തിരുവനന്തപുരത്ത് നടപ്പാക്കുന്നുണ്ട്. അടുത്തതായി കൃഷിയില്‍ ഹൈടെക് പരിശീലനം നല്‍കും. തെങ്ങുകയറ്റത്തിനുപോലും അന്തേവാസികളെ സജ്ജരാക്കും. ജയില്‍ ഇന്ന് കാരാഗ്രഹങ്ങളല്ല, തിരുത്താനും നന്നാക്കാനുമള്ള കേന്ദ്രങ്ങളാണ്. മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നുണ്ട്. ശിക്ഷിക്കപ്പെട്ട് കഴിയുന്നവരില്‍ 80 ശതമാനം പേരെങ്കിലും നല്ല ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനാണ് നീക്കമെന്നും സെന്‍കുമാര്‍ പറഞ്ഞു. ജയില്‍ ചപ്പാത്തി വന്നതോടെ വിപണിയില്‍ ചപ്പാത്തിയുടെ വിലകുറഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.




Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 May 2015 - 10:46 AM

മരം പൊട്ടിക്കരയുന്നു, മനവും

 

അഞ്ചു നൂറ്റാണ്ട് മുന്‍പ് തെക്കേ അമേരിക്കയിലെ റെഡ് ഇന്ത്യക്കാര്‍ റബ്ബറിനെ വിളിച്ചിരുന്നത് 'കാവോക്കോ' എന്നാണ്. കരയുന്ന മരമെന്ന് അര്‍ഥം. തൊലി പൊട്ടിയാല്‍ കറയൊലിക്കുന്നത് മുറിവേറ്റ ദുഃഖത്തില്‍ മരം കരയുന്നതാണെന്ന് അവര്‍ സങ്കല്പിച്ചു.

'കരയുന്ന മരം' നട്ട കേരളത്തിലെ കര്‍ഷകരിപ്പോള്‍ മനം പൊട്ടിക്കരയുകയാണ്. മുഴുവന്‍ പ്രതീക്ഷയും നിക്ഷേപിച്ച് ഈ കൃഷിയിലേക്ക് ഇറങ്ങിപ്പോയി. തിരിച്ചു കയറാന്‍ വയ്യ, തുടരാനും വയ്യ എ
ന്ന അവസ്ഥ. ആകെ പകച്ചുനില്‍ക്കുകയാണ് അവര്‍. കര്‍ഷകര്‍ക്കൊപ്പം കേരളവും നിരാശയിലാണ്. നാടിന്റെ മൊത്തം സാമ്പത്തികവ്യവഹാരങ്ങളെ റബ്ബര്‍ വിലത്തകര്‍ച്ച തളര്‍ത്തിക്കളഞ്ഞിരിക്കുന്നു.




Users Awards

#4 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 May 2015 - 10:47 AM

ഗരീബ്രഥ് ഭക്ഷണത്തില്‍ പാറ്റ

 


മുംബൈ: കൊച്ചുവേളി- കുര്‍ള ഗരീബ്രഥ് തീവണ്ടിയില്‍ യാത്ര ചെയ്ത മലയാളിക്ക് ലഭിച്ച ഭക്ഷണത്തില്‍ പാറ്റ. താനെയില്‍ താമസിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ.കെ. രവീന്ദ്രന്‍ വാങ്ങിയ ഉപ്പുമാവിലാണ് പാറ്റ കിടന്നത്. അദ്ദേഹം പരാതി കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പരാതിബുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പണം തിരികെ നല്‍കാമെന്ന് വിതരണക്കാരന്‍ പറഞ്ഞെങ്കിലും താന്‍ വാങ്ങിയില്ലെന്ന് രവീന്ദ്രന്‍ പറഞ്ഞു. ഗരീബ്രഥില്‍ പാന്‍ട്രികാര്‍ ഇല്ല. കരാറുകാരാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.




Users Awards

#5 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 May 2015 - 10:48 AM

ഗുജറാത്തില്‍ കൊടുംചൂട്; രണ്ട് മരണം

 

അഹമ്മദാബാദ്: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലെ കടുത്തചൂട് രേഖപ്പെടുത്തി. രണ്ട് സ്ത്രീകള്‍ സൂര്യാഘാതംമൂലം മരിച്ചു. 44.6 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചയും ഞായറാഴ്ചയും അഹമ്മദാബാദിലെ കൂടിയ ചൂട്. 2010 മെയ് 22-ന് രേഖപ്പെടുത്തിയ 46.8 ഡിഗ്രി കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ അനുഭവപ്പെട്ട കൂടിയ ചൂടാണിത്.

അഹമ്മദാബാദില്‍ ശനിയാഴ്ച 48-കാരിയായ വീട്ടമ്മ ആസ്​പത്രിയിലും ഞായറാഴ്ച നാടോടിസ്ത്രീ വഴിയരികിലും മരിച്ചത് സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചു. ചൂട് കൂടിയതുമൂലം ഛര്‍ദി, വയറിളക്കം, മൂക്കില്‍നിന്ന് രക്തസ്രാവം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ വ്യാപകമായി. ഞായറാഴ്ച അഞ്ചുപേരെ ഈ ലക്ഷണങ്ങളോടെ അഹമ്മദാബാദിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. '108' ആംബുലന്‍സുകള്‍ക്ക് സംസ്ഥാനത്താകെ ദിവസവും അഞ്ഞൂറോളം പേരെ ഇത്തരം രോഗങ്ങളുമായി ആസ്​പത്രിയിലെത്തിക്കേണ്ടിവരുന്നുണ്ട്.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users