Jump to content








Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                KD SimoN has obtained a high score of 11889 Yesterday, 02:49 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 39210 Yesterday, 01:07 PM Playing Luigis Mini Game Play Now!                
Photo

2015 ജനീവ സൂപ്പര്‍ കാര്‍ ഷോ - ഒരു റിപോർട്ട്

2015 supercar show 2015 punchapaadam supercar show 2015 geneva auto show

  • Please log in to reply
2 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 April 2015 - 01:34 PM

 ലക്ഷ്വറി, സൂപ്പര്‍ ലക്ഷ്വറി സെഗമെന്റില്‍ എല്ലാം കൂടി രണ്ട് കൈയിലേയും വിരലുകള്‍ കൊണ്ട് എണ്ണിത്തീര്‍ക്കാവുന്ന ബ്രാന്‍ഡുകളേ ഉള്ളു...റോള്‍സ്, ബെന്‍സ്, ബിമ്മര്‍, ഔഡി, കാഡില്ലാക്...അങ്ങനെ പോകുന്നു അവന്മാരുടെ നമുക്കെല്ലാം ചിരപിരിചിതമായ പേരുകള്‍. പക്ഷേ ലോകത്തുള്ള സൂപ്പര്‍കാര്‍ നിര്‍മാതാക്കളുടെ പേരെണ്ണാന്‍ അത്ര പോലും വിരലുകള്‍ വേണ്ട.

അതുകൊണ്ടുതന്നെ ഈ സാറന്മാര്‍ അഞ്ചോ പത്തോ കൊല്ലത്തിലൊരിക്കലാണ് ഒരു പുതിയ മോഡല്‍ ഇറക്കുന്നത്. ഉദാഹരണത്തിന് ഫോക്‌സ്‌വാഗന്റെ സൂപ്പര്‍ ബ്രാന്‍ഡായ ബുഗാട്ടി. കൃത്യം പത്ത് വര്‍ഷം മുമ്പെയാണ് അവര്‍ വെയ്‌റോണ്‍ ഇറക്കിയത്. 16 സിലിണ്ടര്‍, 1200 എച്ച് പി ശക്തി, 1500 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്ക്, പൂജ്യത്തില്‍ നിന്ന് 100 കിലോമീററര്‍ സ്പീഡിലെത്താന്‍ വെറും 2.5 സെക്കന്‍ഡ്, 431 കിലോമീറ്റര്‍ ടോപ് സ്പീഡും! ഇതൊക്കെയാണ് വണ്ടിയുടെ സ്‌പെസിഫിക്കേഷന്‍സ്. സ്വാഭാവികമായും ഇതില്‍ പലതും വെയ്‌റോണിനെ ഗിന്നസ് ബുക്കിലുമെത്തിച്ചു (അതില്‍ പലതിലും ഇന്നും വെയ്‌റോണ്‍ തന്നെ റിക്കാര്‍ഡുകളുടെ ഉടമ). വില യു.എസ്സിലും യൂറോപ്പിലും വെറും 16 കോടി രൂപ മാത്രം!

2005-ല്‍ അവതരിപ്പിച്ച വെയ്‌റോണിന്റെ വെറും 450 കോപ്പികള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയത്. 450-ാം പ്രതിയോടെ വെയ്‌റോണ്‍ ഉത്പാദനവും ബുഗാട്ടി നിര്‍ത്തി. വിങ്ങിന്റെ മേല്‍ 'ലാ ഫിനാലെ' എന്ന് എഴുതിയ അവസാനത്തെ വെയ്‌റോണ്‍ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും അതിനുമുമ്പു തന്നെ വെളിപ്പെടുത്താത്ത വിലയക്ക് ഏതോ ഗള്‍ഫ് ഷെയ്ഖ് സാധനം വാങ്ങിയത്രെ!.
വെയ്‌റോണിന്റെ വിടവ് നികത്താനുള്ള കൂട്ടയോട്ടം പോലെയായിരുന്നു ഇക്കൊല്ലത്തെ ജനീവ ഷോയില്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കള്‍ മോഡലുകള്‍ നിരത്തിയത്. ലംബോര്‍ഗിനി, മക്‌ലാറന്‍, എ എം ജി, ഫെറാറി എന്നിങ്ങനെയുള്ള പതിവ് സൂപ്പറുകള്‍ക്ക് പുറമെ മിക്കവരും ഇന്നേവരെ കേട്ടിട്ടില്ലാത്തവരടക്കം ഒരു ഡസനോളം മോഡലുകളാണ് ഇത്തവണ ഷോയില്‍ അവതരിപ്പിച്ചത്. അവയിലൂടെ ഒരു എത്തിനോട്ടം.

ലോകമാസകലം ഫാക്ടറിബ്രാഞ്ചുകളുമായി കൊല്ലം തോറും ലക്ഷക്കണക്കിന് വണ്ടികള്‍ നിര്‍മിക്കുന്ന ആഗോളഭീമന്മാരുടെ അളവുകോലുകള്‍ വെച്ചല്‍ നിസ്സാരന്മാരെന്ന് തോന്നാവുന്ന ചില രസികന്മാരില്‍ നിന്ന് തന്നെ തുടങ്ങാം.


ഗ്ലിക്കന്‍ഹൗസ് എസ് സി ജി 003

21645_674801.jpg


ജെയിംസ് ഗ്ലിക്കന്‍ഹൗസ് വാള്‍സ്ട്രീറ്റിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറാണ്, ഹോളിവുഡ് സംവിധായകനും നടനും തിരക്കഥാകൃത്തുമാണ്. ഇതിനെല്ലാം പുറമെ സൂപ്പര്‍കാര്‍ ഭ്രാന്തനുമാണ്. സ്വന്തം ആവശ്യത്തിനായി ഫെറാറിയെകൊണ്ട് അവരുടെ സൂപ്പര്‍കാറിനെ അപ്‌ഗ്രേഡ് ചെയ്ത് വാങ്ങിയിട്ടുണ്ട്. അന്യരുണ്ടാക്കുന്ന വാഹനങ്ങള്‍ വാങ്ങി മടുത്താവണം ഇത്തവണ സ്വന്തമായി, ഗ്ലിക്കന്‍ഹൗസ് എസ് സി ജി 003 എന്ന ഒരു കാര്‍ തന്നെ അദ്ദേഹം ജനീവ ഷോയില്‍ അവതരിപ്പിച്ചു. ഈ കാര്‍ തന്നെ രണ്ട് രൂപത്തിലാണ്, ലെ മാന്‍സ് റേസില്‍ പങ്കെടുക്കാനുള്ള എസ് സി ജി 003 സിയും പൊതുനിരത്തുകളില്‍ ഓടിക്കാനുള്ള എസ് സി ജി 003 എസ്സും. ടൂറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടൊമോട്ടീവ് ഡിസൈന്‍ കമ്പനിയായ ഗ്രാന്‍സ്റ്റുഡിയോയും ഇറ്റലിയന്‍ ഓട്ടോമൊട്ടീവ് ഉപദേഷ്ടാവായ പാവൊലോ ഗാരെല്ലയുമാണ് എസ് സി ജി 003 യുടെ രൂപകല്‍പന നിര്‍വഹിച്ചത്. ഓട്ടൊമോക്കാനിക്ക മൊട്ടോറി ഫൈന്‍ ട്യൂണ്‍ ചെയ്ത ഹോണ്ടയുടെ 3.5 ലിറ്റര്‍ വി6 എഞ്ചിനാണ് വണ്ടിക്ക് വേണ്ടി 522 എച്ച് പി കരുത്ത് നല്‍കുന്നത്. എസ് സി ജി 003ക്ക് 25.7 ലക്ഷം ഡോളറാണ്( 16 കോടി രൂപ) വില.
മോര്‍ഗന്‍ എയ്‌റോ8

21645_674802.jpg


കാള്‍ ബെന്‍സ് കാര്‍ നിര്‍മിച്ച് കൃത്യം 17 വര്‍ഷം കഴിഞ്ഞാണ് ബ്രിട്ടനിലെ റെയില്‍വേ തൊഴിലാളിയായ ഹെന്‍ട്രി ഫ്രെഡറിക് സ്റ്റാന്‍ലി മോര്‍ഗന്‍ 21-ാം വയസ്സില്‍ തന്റെ ആദ്യ കാര്‍ വാങ്ങിയത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ജോലി ഉപേക്ഷിച്ച് കാര്‍വില്‍പ്പനയും ഗാരേജ് സര്‍വീസും തുടങ്ങി. പിന്നെയും അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ സ്വന്തം ആവശ്യത്തിന് സ്വയം ഒരു മൂന്നുചക്ര കാര്‍ അദ്ദേഹം നിര്‍മിച്ചു. പിന്നെയത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചുതുടങ്ങി. അതാണ് ഇന്ന് നാം കാണുന്ന മോര്‍ഗന്‍ മോട്ടോര്‍ കമ്പനിയുടെ തുടക്കം. കമ്പനിയില്‍ ആകെ 200-ല്‍ താഴെ തൊഴിലാളികളേ ഉള്ളൂ. എല്ലാവരും ചേര്‍ന്ന് വര്‍ഷത്തില്‍ 1000-ല്‍ താഴെ വണ്ടികളുണ്ടാക്കും. വണ്ടിക്ക് ഓര്‍ഡര്‍ ചെയ്താല്‍ മാസങ്ങളല്ല, വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരും.

മോര്‍ഗന്‍ കാറുകള്‍ വളരെ പഴഞ്ചന്‍ മട്ടിലുള്ളവയാണ്. നീണ്ട് ഒഴുകുന്ന ബോണറ്റും അതുപോലെ നീണ്ടൊഴുകുന്ന വീല്‍ കവറുകളുമെല്ലാം 1950-കളിലും 60-കളിലും കണ്ടുപഴകിയ ഫാഷനാണ്. 2000 മുതലാണ് മോര്‍ഗന്‍ എയ്‌റോ8 സ്‌പോര്‍ട്ട്‌സ് കാറുകള്‍ നിര്‍മിച്ച് തുടങ്ങുന്നത്. കാറിന്റെ ഭാരം കുറക്കാന്‍ കാര്‍ബണ്‍ ഫൈബറിനേക്കാള്‍ കൂടിയത് എന്തുണ്ട് എന്ന് കാര്‍നിര്‍മാതാക്കള്‍ തലപുകയ്ക്കുന്ന ഇക്കാലത്തും ചേസിസ് നിര്‍മാണത്തില്‍ മരം ഉപയോഗിക്കുന്ന കമ്പനിയാണ് മോര്‍ഗന്‍. മറ്റു പലരേയും പോലെ സ്വന്തമായി വികസിപ്പിച്ച എഞ്ചിനും ഇവര്‍ക്കില്ല. ബി എം ഡബ്ലിയുവിന്റെ 4.8 ലിറ്റര്‍ വി-8 എഞ്ചിന്‍. 367 എച്ച്പി കരുത്തുള്ള എഞ്ചിന്‍ 4.5 സെക്കന്‍ഡ് കൊണ്ട് കാറിനെ പൂജ്യത്തില്‍ നിന്ന് 100-ല്‍ എത്തിക്കും. 273 കിലോമീറ്ററാണ് പരമാവധി വേഗം.

എല്ലാവരും വില കൂട്ടി ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്ന കാലത്ത് പുതിയ മോഡല്‍ പഴയ മോഡലുകളേക്കാള്‍ വിലകുറച്ച് ഇറക്കുന്നു എന്നതും എയ്‌റോ8-ന്റെ പ്രത്യേകതയാണ്. പഴയ മോഡല്‍ എയ്‌റോ8-ന് 1.25 ലക്ഷം പൗണ്ട് വരെ (1.15 കോടി രൂപ) വിലയുണ്ടായിരുന്നു, പുതിയ മോഡലിന് വില 66000 പൗണ്ടും (60 ലക്ഷം രൂപ)നികുതിയും മാത്രം.

മക്‌ലാറന്‍ 675 എല്‍ടി

21645_674816.jpg



റേസ് ട്രാക്കിലോടാന്‍ വേണ്ട ശേഷി, പൊതുനിരത്തിലോടിച്ചാല്‍ കേസുമില്ല, എന്നു വെച്ചാല്‍ വണ്ടി റോഡ് ലീഗല്‍ ആണ്. 2.9 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100-ലെത്തും, പിന്നെയും ഒരു അഞ്ച് സെക്കന്‍ഡ് കൂടി ആക്‌സിലറേറ്റര്‍ അമര്‍ത്തിയാല്‍ 200 കിലോമീറ്റര്‍ സ്പീഡിലുമെത്തും. മാക്‌സിമം സ്പീഡ് 330 കിലോമീറ്റര്‍. 666 എച്ച്പിയാണ് കരുത്ത്.ഇതൊക്കെയാണ് മക്‌ലാറന്‍ 675 എല്‍ടിയുടെ വിശേഷങ്ങള്‍.
1997-ല്‍ മക്‌ലാറന്‍ ഇറക്കിയ എഫ്1 ജിടിആര്‍ ലോംഗ് ടെയിലിലിന്റെ പിന്‍ഗാമിയാണ് 675 എല്‍ടി. ആദ്യത്തെ എല്‍ടി അതിന്റെ മുന്‍ഗാമികളേക്കാളെല്ലാം 100 കിലോയെങ്കിലും ഭാരം കുറഞ്ഞതായിരുന്നു. ഏതാണ്ട് രണ്ട് പതിറ്റാണ്ടിന് ശേഷമിറങ്ങുന്ന പിന്‍ഗാമിയും മുന്‍ഗാമിയേക്കാള്‍ 100 കിലോ കുറഞ്ഞവനാണ്. ഇങ്ങനെ ഭാരം കുറക്കാന്‍ കമ്പനി ആവുന്നതൊക്കെ ചെയ്തു; പറ്റുന്നിടത്തൊക്കെ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചു, ലൈറ്റ് വെയ്റ്റ് എഞ്ചിന്‍ പിടിപ്പിച്ചു, എന്നിട്ടുമരിശം തീരാതെ എയര്‍കണ്ടീഷണര്‍ തന്നെ എടുത്തുകളഞ്ഞു (വേണ്ടവര്‍ക്ക് എ.സി. സൗജന്യമായി പിടിപ്പിച്ച് കൊടുക്കും).

എല്‍ടിയുടെ എയ്‌റോഡൈനാമിക്‌സാണ് എടുത്തുപറയേണ്ട മറ്റൊരു വിശേഷം. ബമ്പറിന് നടുവില്‍ കത്തിപോലെ വെച്ച കാര്‍ബണ്‍ ഫൈബര്‍ ഫ്രണ്ട് സ്പ്ലിറ്റര്‍ പോലും എതിരെ ആഞ്ഞടിക്കുന്ന കാറ്റിനെ ഗഢ്ഗം പോലെ കീറിമുറിക്കാനും ഡൗണ്‍ ഫോഴ്‌സ് വര്‍ദ്ധിപ്പിക്കാനുമാണത്രെ. മുമ്പിലെ വീല്‍ ആര്‍ച്ചുകള്‍ക്കിടയില്‍ ഉണ്ടാവുന്ന കൊടുങ്കാറ്റ് ശില്‍പചാതുരിയോടെ ചെത്തിമിനുക്കിയ പിന്‍ ബോഡിവര്‍ക്കിലേക്ക് ഒഴുകുന്നതിന് മുമ്പ് സൈഡില്‍ പിടിച്ച കാര്‍ബണ്‍ ഫൈബര്‍ സില്ലുകളിലൂടെ അരിച്ച് വൃത്തിയാക്കപ്പെടുകയും റിയര്‍ വീല്‍ ആര്‍ച്ചിന് മുമ്പിലായി സൃഷ്ടിച്ച ഇന്‍ ടേക്കുകളിലൂടെ തണുത്ത കാറ്റായി സൈഡുകളില്‍ സ്ഥാപിച്ച റേഡിയേറ്ററുകളിലെത്തുുകയും ചെയ്യുന്നു.
2.59 ലക്ഷം പൗണ്ട് (2.39 കോടി രൂപ) അഥവാ 3.49 ലക്ഷം ഡോളര്‍ വിലയിട്ടിരിക്കുന്ന 675 എല്‍ടിയുടെ 500 യൂനിറ്റുകള്‍ മാത്രമേ നിര്‍മിക്കൂ.


ഫെറാറി 488 ജിടിബി

21645_674803.jpg


പേര് കേട്ട് എന്തോ ഒരു നമ്പര്‍ എന്ന് പുച്ഛിച്ച് തള്ളരുത് - ജിടിബി എന്നാല്‍ ഗ്രാന്‍ ടൂറിസ്‌മോ ബെര്‍ലിനെറ്റ. 488 എന്നാല്‍ വി 8 എഞ്ചിന്റെ ഓരോ സിലിണ്ടറും കൈകാര്യം ചെയ്യുന്ന സ്ഥലം സി സി യായി. ഫെറാറിയുടെ ചാടുന്ന കുതിരയ്ക്ക് പൂജ്യത്തില്‍ നിന്ന് 100-ലെത്താന്‍ വേണ്ടത് 3 സെക്കന്‍ഡും 200-ലെത്താന്‍ 8.3 സെക്കന്‍ഡും. 488യുടെ കൊച്ചനിയനായ 458-ന് ഫെറാറി ഇപ്പോള്‍ ഈടാക്കുന്നത് 2.43 ലക്ഷം ഡോറളാണ് (1.53 കോടി രൂപ). അപ്പോള്‍ പുതിയ പന്തയക്കുതിരയുടെ വില അതിനും മീതെയായിരിക്കും.
ലംബോര്‍ഗിനി അവന്റേഡൊര്‍ എസ് വി

ഫെറാറിയുടെ ചിഹ്നം പന്തയക്കുതിരയാണെങ്കില്‍ ഫോക്‌സ്‌വാഗന്റെ മറ്റൊരു സൂപ്പര്‍ ബ്രാന്‍ഡായ, വെറും സൂപ്പര്‍കാറുകള്‍ മാത്രം നിര്‍മിക്കുന്ന ലംബോയുടെ ചിഹ്നം പോരുകാളയാണ്. ചിഹ്നം പോലെ തന്നെ വണ്ടികളുടെ രൂപവും ഭാവവും. എസ് വി എന്നാല്‍ സൂപ്പര്‍ വെലോസ് (സൂപ്പര്‍ സ്പീഡ്)എന്നതിന്റെ ചുരുക്കം. 2.8 സെക്കന്‍ഡില്‍ 0-100 കൈവരിക്കുന്ന എസ് വിയുടെ കരുത്ത് 740 എച്ച് പിയാണ്. ഭാരം കുറക്കാന്‍ വേണ്ടി ബോഡിയും ചേസിസും ഒന്നിച്ച് കാര്‍ബണ്‍ ഫൈബറില്‍ വാര്‍ത്ത മോണോകോക്കിലാണ് 6.5 ലിറ്റര്‍ വി12 എഞ്ചിന്‍ സ്ഥാപിച്ചിരിക്കുന്നത്. 3.27 ലക്ഷം യൂറോയും (2.91 കോടി രൂപ) ടാക്‌സുമായിരിക്കും വില.


ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് ജിടി3-ഉം വള്‍ക്കനും

21645_674804.jpg



ആസ്റ്റണ്‍ മാര്‍ട്ടിന്‍ പണ്ട് ജെയിംസ് ബോണ്ടിന്റെ കാറായിരുന്നു, യൂറോപ്യന്‍ കാറുകള്‍ക്കിടയിലെ ഒരു നരിയുമായിരുന്നു. കാലം മാറി, പഴയ പ്രതാപവും പോയി (ബോണ്ട് പോലും ഇപ്പോള്‍ ഓടിക്കുന്നത് ബി.എം.ഡബ്ലിയുവും മറ്റുമാണ്). അങ്ങനെ യുള്ള ഒരു ബ്രിട്ടീഷ് കമ്പനി ഓട്ടൊമോട്ടീവ് ടെക്‌നോളജിയുടെ ആശാന്മാരായി ഗണിക്കപ്പെടുന്ന ജര്‍മനിയുടെ തൊട്ടടുത്ത് നടക്കുന്ന ഷോയില്‍ ഇങ്ങനെ രണ്ട് കിടിലന്‍ കാറുകളുമായി ചെല്ലുന്നതിനെ ചിലര്‍ കൊല്ലക്കുടിയിലേക്ക് ഇരുമ്പുപണി വാഗ്ദാനം ചെയ്യുന്നതിനോടാണ് ഉപമിച്ചത്. കാര്യമെന്തായാലും ആസ്റ്റണ്‍ മാര്‍ട്ടിന്‍ സമീപകാലത്തിറക്കിയ മികച്ച മോഡലുകളാണ് വാന്റേജ് ജിടി3-ഉം വള്‍ക്കനുമെന്ന് എല്ലാവരും സമ്മതിച്ചു. 529 എച്ച് പി കരുത്തുള്ള 6.0 ലിറ്റര്‍ വി 12 എഞ്ചിനും ലൈറ്റ് വെയ്റ്റ് ബോഡിയുമുള്ള വാന്റേജ് 3.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100-ലെത്തും. എത്രയോ കാലമായി പൊതുനിരത്തുകളില്‍ മാത്രം ഓടിയിരുന്ന വാന്റേജിനെ റേസ് ട്രാക്കില്‍ ഓടാന്‍ പ്രാപ്തമാക്കിയിരിക്കുന്നു കമ്പനി.

21645_674805.jpg



കമ്പനിയുടെ 102 വര്‍ഷചരിത്രത്തിലെ ഏറ്റവും പരമാവധി ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നാണ് വള്‍ക്കനെ വിശേഷിപ്പിക്കുന്നത്. വള്‍ക്കന്റെ 7 ലിറ്റര്‍ വി 12 എഞ്ചിന്‍ 800-ലേറെ കുതിരശക്തിയാണ് ഉത്പാദിപ്പിക്കുന്നത്. റേസ് ട്രാക്കുകളിലേക്ക് മാത്രമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ വള്‍ക്കന്റെ 24 യൂനിറ്റുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളു. 15 ലക്ഷം പൗണ്ടാണ് (13.79 കോടി രൂപ) വണ്ടിയുടെ പ്രതീക്ഷിക്കുന്ന വില.

ഔഡി ആര്‍8-ഉം ആര്‍8 വി10-ഉം

21645_674806.jpg


ഔഡിക്ക് ഇപ്പോള്‍ത്തന്നെ ഒരു ആര്‍8 ഉണ്ട്. പക്ഷേ, ജനീവയിലെത്തിയത് അതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് -2016ആര്‍8. അതേ മോഡലിന്റെ കൂടിയ രൂപമാണ് വി10. ഒന്നിന്റെ ശക്തി 540 എച്ച്പി, മറ്റേവന് ശക്തി 610. അതായത് ലംബോര്‍ഗിനിയുടെ കാട്ടുപോത്ത് പോലെയുള്ള ഹുറാകാനേക്കാള്‍ 8 എച്ച്പി കൂടുതല്‍. 0-100 ആക്‌സിലറേഷന് ആകെ വേണ്ടത് 3.2 സെക്കന്‍ഡ്. ആര്‍8-ന്റെ വില 1.65 ലക്ഷം യൂറോയും (1.11 കോടി രൂപ) വി10-ന്റെ വില 1.87 ലക്ഷം യൂറോയും (1.26 കോടി രൂപ) ആയിരിക്കും.

ഫോര്‍ഡ് ജിടി

21645_674807.jpg


1966-ലാണ് ആദ്യമായി ഒരു അമേരിക്കന്‍ നിര്‍മിതകാര്‍ ഒരു മേജര്‍ യൂറോപ്യന്‍ റേസില്‍ വിജയിയാകുന്നത്. 24 അവേഴ്‌സ് ഓഫ് ലെ മാന്‍സ് ആയിരുന്നു റേസ്, ഫോര്‍ഡിന്റെ ജിടി 40 ആയിരുന്നു വണ്ടി. ആ വിജയത്തിന്റെ അര നൂറ്റാണ്ട് ആഘോഷിക്കാനായി 2016-ല്‍ വിപണിയിലെത്തിക്കാന്‍ വേണ്ടിയാണ് ഫോര്‍ഡ് ജിടി. ട്വിന്‍ടര്‍ബോ 3.5 ലിറ്റര്‍ ഇക്കോബൂസ്റ്റ് 600 എച്ച്പിയിലേറെ കരുത്ത് ഉത്പാദിപ്പിക്കുന്ന ജിടിയുടെ പ്രകടനശേഷിടെ പറ്റിയുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും വാഹനം ജനശ്രദ്ധ പിടിച്ചുപറ്റി. സൂപ്പര്‍സോണിക് ജെറ്റിനെ അനുസ്മരിപ്പിക്കുന്ന അതിന്റെ കാര്‍ബണ്‍ ഫൈബര്‍ ശരീരം തന്നെ പ്രധാനകാരണം. വിപണിയിലെത്തുമ്പോള്‍ ജിടിയുടെ വില 4 ലക്ഷം ഡോളര്‍ (2.47 കോടി രൂപ) ആയിരിക്കും എന്ന് പറയപ്പെടുന്നു. 250 യൂനിറ്റുകളാണ് ഫോര്‍ഡ് പ്രതിവര്‍ഷം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
മെഴ്‌സിഡീസ് എഎംജി ജിടി3

21645_674808.jpg


4.0 ലിറ്റര്‍ വി8 എഞ്ചിന്‍ 550 എച്ച്പി കരുത്ത് പകരുന്ന റേസ് കാര്‍. റേസ് ട്രാക്കുകളില്‍ ഓടാന്‍ വേണ്ടി മാത്രമാണ് മെര്‍ക് ഈ മോഡല്‍ പുറത്തിറക്കുന്നത്. 310 കിലോമീറ്റര്‍ മാക്‌സിമം സ്പീഡുള്ള ജിടി3 2.8 സെക്കന്‍ഡില്‍ 0-100 കൈവരിക്കും. ജിടി3-യുടെ റോഡ് ലീഗല്‍ രൂപം സമീപഭാവിയില്‍ തന്നെ മെഴ്‌സിഡീസ് ഇറക്കുന്നുണ്ട്. 1.75 ലക്ഷം ഡോളര്‍ (1.08 കോടി രൂപ) ആയിരിക്കും വില.

കോണിഗ്‌സ്‌നെഗ് അഗേറ ആര്‍എസ്സും റെഗേറയും

21645_674809.jpg


സ്വീഡിഷ് കാര്‍ നിര്‍മാതാവായ ക്രിസ്റ്റിയന്‍ കോണിഗ്‌സ്‌നെഗിന്റെ പേര് സാധാരണക്കാരുടെ മനസ്സില്‍ മണിമുഴക്കം സൃഷ്ടിക്കില്ല, കാരണം അദ്ദേഹത്തിന്റെ കാറുകള്‍ ഓട്ടൊമോബൈല്‍ മാഗസിനുകളുടെ പേജുകളില്‍ സ്ഥിരമായി പ്രത്യഘപ്പെടാറില്ല. എങ്കിലും ആ കാറുകള്‍ സൂപ്പര്‍കാര്‍പ്രേമികളുടെ മനസ്സില്‍ എന്നും നിലനില്‍ക്കും - അത്രയക്ക് ഭയങ്കരമാണവ.

നാല് വര്‍ഷം മുമ്പ് ടോപ് ഗിയര്‍ മാഗസിന്‍ ഹൈപര്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത അഗേരയുടെ പരിഷ്‌കരിച്ച മോഡലാണ് അഗേര ആര്‍ എസ്. സ്വന്തമായി വികസിപ്പിച്ച ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് 5 ലിറ്റര്‍ വി8 എഞ്ചിന് അന്നുതന്നെ 940 എച്ച്പി കരുത്തുണ്ടായിരുന്നു. 2.8 സെക്കന്‍ഡില്‍ 0-100, 8.9 സെക്കന്‍ഡില്‍ 0-200 എന്നിങ്ങനെയായിരുന്നു ആക്‌സിലറേഷന്‍. പുതിയ മോഡലിന്റെ കരുത്ത് 1160 എച്ച്പിയാണ്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 300 കിലോമീറ്റര്‍ സ്പീഡിലെത്താന്‍ വേണ്ടത് വെറും 14 സെക്കന്‍ഡ്. ഇത്തരം 25 വണ്ടികള്‍ മാത്രമേ കമ്പനി ഇറക്കുന്നുള്ളു. അതില്‍ പത്തും ജനീവ ഷോ തുടങ്ങുംമുമ്പ്്് തന്നെ വിറ്റഴിഞ്ഞുകഴിഞ്ഞിരുന്നു. ഇതിനേക്കാള്‍ ഭയങ്കരമാണ് റെഗേറ. ഇത് കോണിഗ്‌സ്‌നെഗിന്റെ ആദ്യത്തെ ഹൈബ്രിഡ് കാറാണ്. അഗേരയില്‍ ഉപയോഗിക്കുന്ന 5 ലിറ്റര്‍ വി 8 എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 1500 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. 80 വണ്ടികളേ ഈ ശ്രേണിയില്‍ നിര്‍മിക്കൂ.


ബെന്റ്‌ലി ഇഎക്‌സ്പി 10 സ്പീഡ് 6

21645_674810.jpg


ഫോക്‌സ്‌വാഗന്റെ സൂപ്പര്‍ ലക്ഷ്വറി ബ്രാന്‍ഡാണ് ബെന്റ്‌ലി. ആഡംബരത്തിന്റെ കാര്യത്തില്‍ ആഢ്യത്തത്തിന്റെ പാരമ്പര്യമുള്ള ബെന്റ്‌ലി 2018-ല്‍ വിപണിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന മോഡല്‍ ഒരു കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ചതാണ് ജനീവ ഷോയില്‍ വലിയ സംസാരമായത്. ടു സീറ്ററാണ് മോഡല്‍. ഗ്രില്‍ മുതല്‍ ഡോര്‍ ഹാന്‍ഡില്‍ വരെ പല ലോഹഭാഗങ്ങളും 3ഡി പ്രിന്റിങ്ങ് ടെക്‌നോളജി ഉപയോഗിച്ച് മൈക്രോസ്‌കോപ്പിന്റെ സൂക്ഷ്മതയോടെയാണ് നിര്‍മിച്ചിരിക്കുന്നത്. ഉള്ളില്‍ പല ഭാഗങ്ങളും തീര്‍ക്കാന്‍ ചെമ്പാണ് ഉപയോഗിച്ചിരിക്കുന്നത് - അപ്‌ഹോള്‍സ്ട്രി മുഴുവന്‍ വിലയേറിയ ലെതര്‍ കൊണ്ടാണ്. കാര്‍ ഹൈ പെര്‍ഫോമന്‍സ് ആയിരിക്കും എന്നല്ലാതെ എഞ്ചിനിയറിങ്ങ് വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

പോര്‍ഷെ 911 ജിടി3 ആര്‍ എസ്

21645_674811.jpg


ഫോക്‌സ്‌വാഗന്റെ ഇനിയുമൊരു സൂപ്പര്‍ ബ്രാന്‍ഡായ പോര്‍ഷെയും ജനീവ ഷോയില്‍ പ്രകടനത്തിനെത്തി. കാര്‍ പ്രേമികള്‍ക്കെല്ലാം ചിരപരിചിതനായ പോര്‍ഷെ 911 ജിടിയുടെ പരിഷ്‌കരിച്ച പതിപ്പാണ് ആര്‍ എസ് ബാഡ്ജുമായി വേദിയിലെത്തിയത്. 4.0 ലിറ്റര്‍ എഞ്ചിന്‍ 500എച്ച്പി കരുത്ത് ഉത്പാദിപ്പിക്കും, 3.1 സെക്കന്‍ഡില്‍ 0-100 കൈവരിക്കും, 310 കിലോമീറ്റാണ് പരമാവധി വേഗം. 150000 ഡോളര്‍ (93.3 ലക്ഷം രൂപ) ആയിരിക്കും അമേരിക്കയിലെ വില.

ഹോണ്ട എന്‍എസ്എക്‌സ്

21645_674812.jpg

എന്‍എസ്എക്‌സ് എന്നാല്‍ ന്യൂ സ്‌പോര്‍ട്‌സ് കാര്‍ എക്‌സിപിരിമെന്റല്‍ എന്ന്്. ഹോണ്ടയുടെ ലക്ഷ്വറി ബ്രാന്‍ഡായ അക്യുറയുടെ പേരിലാണ് ഹോണ്ട ആദ്യമായി എന്‍എസ്എക്‌സ് ഏതാനും വര്‍ഷം മുമ്പെ ുറത്തിറക്കിയത്. ആദ്യ എന്‍എസ്എക്‌സ് 2012-ലാണ് പുറത്തിറക്കിയത്. ഇപ്പോള്‍ ഇറങ്ങാന്‍ പോകുന്ന എന്‍എസ്എക്‌സ് മുന്‍വാഹനത്തേക്കാള്‍ കൂടിയതാണ്. 550എച്ച്പി കരുത്തുണ്ടാകും 1.55 ലക്ഷം ഡോളര്‍ (96.45 ലക്ഷം രൂപ) ആയിരിക്കും വില തുടങ്ങിയ വിവരങ്ങള്‍ മാത്രമേ ഹോണ്ട പുറത്തുിട്ടിട്ടുള്ളു. ബാക്കി കാര്യങ്ങള്‍ വണ്ടി നിരത്തിലിറങ്ങുമ്പോള്‍ അറിയാം.

--courtesy --mathrubhumi


  • Vanampaadi and ChanDu AshaN like this


Users Awards

#2 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 12 April 2015 - 01:47 PM

Gud work Suru .... :yes:




Users Awards

#3 ChanDu AshaN

 
ChanDu AshaN

    Nokkukutti

  • Royal Member
  • 12,647 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 April 2015 - 02:01 PM

sureshe :clap: great work  :) 

 

hooo aston martin :super: oru rakshayillaaa






0 user(s) are reading this topic

0 members, 0 guests, 0 anonymous users