Jump to content

Toggle Scoreboard
ibProArcade Scoreboard

BuLBuL Vinu has obtained a high score of 1900 Yesterday, 10:20 PM Playing Atomica Play Now!                Vavachii has obtained a high score of 410 Yesterday, 05:54 PM Playing Atomica Play Now!                Dracula KuttappaN has obtained a high score of 50 Yesterday, 01:31 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1300 Yesterday, 12:19 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 408.55 Jan 17 2018 10:24 PM Playing Power Driver Replay Play Now!                
Photo

Jvaram - Sachidanathan ജ്വരം (സച്ചിദാനന്ദന്‍)


  • Please log in to reply
No replies to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
365
Excellent
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 February 2015 - 10:29 PM

മദിരാശിയിലൊരു
മുറിയില്‍ കടുത്തൊരു
പനിയിലസ്വസ്ഥനായ്
ഞാനുഴറുമ്പോഴേതു
കരമാണെന്‍ നെറ്റിയില്‍,
കവിളില്‍, നെഞ്ചില്‍, മെല്ലെ-
ത്തടവീ കിനാവിലെ
മഴതന്നിതള്‍പോലെ,
വരണമതു വീണ്ടു-
മിവിടെ ഞാന്‍ ജീവിത-
ജ്ജ്വരത്താല്‍ പിച്ചും പേയും
പിന്നെയും പുലമ്പുമ്പോള്‍.

യമുനേ കേട്ടാലുമെന്‍
പ്രാര്‍ത്ഥന; നിന്നില്‍ പാര്‍ത്ത
വിഷത്തെ മെരുക്കിയ
നൃത്തത്തിന്‍ നീലാഞ്ജന-
മലിഞ്ഞ രാധാകാരം
കണ്ടോള്‍ നീയെങ്കില്‍ കൊണ്ടു
വരികീഞൊടിയെന്‍റെ
യരികിലവളെ, എന്‍
മരണത്തെക്കാള്‍ ചാരു
നീലയാം കണ്ണുള്ളോളെ.
എനിക്കു കുളിക്കണ-
മിപ്പൊഴാക്കനലില്‍! ക-
ണ്ണടച്ചു കിടക്കണ-
മാക്കൊടും മഞ്ഞില്‍! ഊറ്റി-
ടണമാ വിഷക്കോപ്പ!
തരിച്ചു കയറണ-
മവളാമൊടുക്കത്തെ-
ക്കപ്പലില്‍! കൊടുംകാറ്റി-
ലെനിക്കാ സമുദ്രത്തില്‍
നടുക്കു മുങ്ങിത്താണാ-
ക്കടല്‍ത്തട്ടിലെ മൂന്നാം
കണ്ണിനാലെരിയണം-
മദിരാശിയിലൊരു
മുറിയില്‍ കടുത്തൊരു
പനിയില്‍.


0 user(s) are reading this topic

0 members, 0 guests, 0 anonymous users