Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 274.08 Yesterday, 10:02 PM Playing Power Driver Replay Play Now!                Puzhu Barber has obtained a high score of 41 Yesterday, 06:16 PM Playing Balloon Hunter Play Now!                Crispin has obtained a high score of 22570 Jan 15 2018 10:54 PM Playing Dodo Hunt Play Now!                Crispin has obtained a high score of 13685 Jan 15 2018 10:47 PM Playing Monkey Lander Play Now!                Crispin has obtained a high score of 126 Jan 15 2018 10:39 PM Playing Archery Play Now!                
Photo

Njanappana - Sachidanathan ജ്ഞാനപ്പാന (സച്ചിദാനന്ദന്‍)


  • Please log in to reply
No replies to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
365
Excellent
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 February 2015 - 10:28 PM

തന്‍റെ വാദ്യത്തില്‍ നിന്ന്
ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാതായപ്പോള്‍
കൊട്ടുകാരന്‍ കുത്തിക്കീറിയ മൃദംഗം
കുരുടന്‍ പക്ഷിയായി നഗരത്തില്‍
പറന്നിറങ്ങി.

വെടിയുണ്ടകള്‍ തുളച്ച ഉടലും ശിരസ്സുമായി
അനാഥമായ ഒരു ബുദ്ധവിഗ്രഹം
കണ്‍കുഴികളില്‍നിന്നു ചോരയൊലിപ്പിച്ച്
അഭയം തേടി തെരുവുതോറും അലഞ്ഞു

തണുത്ത പകല്‍
നഗ്നയായ ഭ്രാന്തിയെപ്പോലെ കടന്നുപോയി

സ്നേഹത്തെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെയും കുറിച്ചു
സംസാരിക്കാന്‍ ഒരാളും ധൈര്യപ്പെട്ടില്ല.

പുല്‍ക്കൊടിത്തുമ്പില്‍ തപസ്സിരുന്ന വാക്ക്
വിറച്ചുവിറച്ചു രാത്രിയില്‍ വീണു
കടലില്‍നിന്ന് ജ്ഞാനപ്പാനയുമായി
പൂന്താനം പൊന്തിവ്ന്നു .






0 user(s) are reading this topic

0 members, 0 guests, 0 anonymous users