Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 2 Today, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Today, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Today, 05:58 PM Playing Monkey Jumper Play Now!                BaaleTTaN has obtained a high score of 1467 Today, 05:33 PM Playing Sheep Jumper Play Now!                PaTTaaLam PuRushU has obtained a high score of 344 Today, 02:41 PM Playing Sheep Jumper Play Now!                
Photo

Thakida Thaka - D Vinayachandran - തകിട തക (ഡി വിനയചന്ദ്രൻ )


  • Please log in to reply
No replies to this topic

#1 Ayyappan Moolesseril

 
Ayyappan Moolesseril

    Nokkukutti

  • Budding Member
  • 283 posts
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 February 2015 - 10:13 PM

കുണ്ടാമണ്ടിയും കുരങ്ങനും കൂടി
പണ്ടത്തെപ്പാച്ചന്റെ കഥകൾ പറഞ്ഞ്‌
രണ്ടും മൂന്നും കരണം മറിയുമ്പോൾ
തകിട തകിട തക താളം കൊട്ട്‌

ഇണ്ടാറാണൻ മരത്തേക്കേറി
ഇരിക്കുന്ന കൊമ്പേലിടംവലം വെട്ടി
കണ്ടോ കണ്ടില്ല കരണം മറിയുമ്പോൾ
തകിട തകിട തക താളം കൊട്ട്‌

ഉണ്ടോണ്ടിരുന്നൊരു നമ്പൂരിയച്ചന്റെ
ചുണ്ടിൽ വന്നൊരു കടന്നലു കുത്തി
കണ്ടോണ്ടിരുന്നവർ കണ്ടോണ്ടിരുന്നപ്പോൾ
തകിട തകിട തക താളം കൊട്ട്‌

ആറ്റിലെ വെള്ളം വറ്റീം പോകും
അക്കരെ നായെന്നെ കടിക്കേം ചെയ്യും
എന്റമ്മേ പട്ടി കടിച്ചെന്നും അയ്യോ
മുമ്പേയോടുന്ന നായർക്കും മുമ്പേ
തകിട തകിട തക താളം കൊട്ട്‌

അപ്പൊന്നരഞ്ഞാണം കഴുത്തേലിട്ട്‌
അപ്പാ ഇന്നപ്പൻ ഞാൻ അപ്പൻ ലോനപ്പൻ
അപ്പന്റപ്പനുമപ്പനും നീയെന്നു
റപ്പായി മാപ്പിള മുത്തായിപ്പാടുമ്പോൾ
തകിട തകിട തക താളം കൊട്ട്‌

അണ്ടിയോ മൂത്തത്‌ മാങ്ങയോ മൂത്തത്‌
ചെണ്ടേം ചേങ്ങലേം കിഴുക്കുമ്പോൾ പെരുക്കുമ്പോൾ
കണ്ടോ മൂത്തതേന്നിളയതു പറയുമ്പോൾ
തകിട തകിട തക താളം കൊട്ട്‌.

 






0 user(s) are reading this topic

0 members, 0 guests, 0 anonymous users