Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                achu_s has obtained a high score of 20 Yesterday, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Aug 20 2017 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Aug 20 2017 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Aug 20 2017 08:59 PM Playing Grand Prix 2 Play Now!                
Photo

Uppa - Kareepuzha Sreekumar ഉപ്പ (കുരീപ്പുഴ ശ്രീകുമാര്‍)


  • Please log in to reply
No replies to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
362
Excellent
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 February 2015 - 10:05 PM

ഉപ്പ
പെടാപ്പാടുപെട്ട്
കിട്ടിയതീ ചോറ്‌.
ഉപ്പ
കടുംവെട്ടുകൊണ്ട്‌
കെട്ടിയതീ വീട്‌.
ഉപ്പ
പുളിമുട്ടം കീറി
കുത്തിയ കിണറ്
ഉപ്പ തന്ന
മുത്തമാണെന്‍
നെറ്റിയിലെ പാമ്പ്.
പെറ്റനാളിലുമ്മപോയ
തീക്കരപ്പന്‍ ഞാന്‌
ഉപ്പ കോരിത്തന്നതാണ്‌
ഞാന്‍ കുടിച്ച പാല്‌
മദ്രസ വിട്ടോടിവന്നു
ഞാന്‍ കരഞ്ഞ നാളില്‍
ചിത്രപുസ്‌തകങ്ങള്‍ തന്ന്
കൂട്ടിരുന്നെന്നുപ്പ.
ബൈക്കുമുട്ടി പ്ലാസ്‌റ്ററിട്ട്
ഞാന്‍ കിടന്ന മാസം
ഒപ്പരം കിടന്നു കഥ
ചൊല്ലിത്തന്നെന്നുപ്പ.
മുത്തുനബിപ്പോര്‍ക്കഥകള്‍
ബുദ്ധസന്ദേഹങ്ങള്‍
കൃഷ്‌ണദൂത്‌,സീതാവ്യഥ
ക്രിസ്‌തുസഞ്ചാരങ്ങള്‍
ഒക്കെയും പിഴിഞ്ഞൊഴിച്ച്
ജ്ഞാനദാഹം മാറ്റി
സ്വപ്നസ്വിച്ചില്‍ സ്‌പര്‍ശിച്ചെന്നും
വെട്ടമിട്ടെന്നുപ്പ.
നിസ്‌കരിച്ചു പാതെറുത്ത്
ശവ്വാല്‍മേഘം പോകെ
സല്‍ക്കരിച്ച തേന്‍മഴയ്‌ക്ക്
കൈ കൊടുത്തെന്നുപ്പ.
നോക്കിനോക്കിക്കണ്ണുപോയ
പാവമാണെന്നുപ്പ
കൊച്ചുമൈലാഞ്ചിത്തണലില്‍
വിശ്രമിക്കും നേരം
ദു:ഖരക്തമുറഞ്ഞാറി
നിന്ന മീസാന്‍കല്ല്
മുദ്രവെച്ച വാക്കിനാലെന്‍
മജ്ജയുരുക്കുന്നു.
നേത്രദാനപത്രികയില്‍
ഒപ്പുവെച്ച ഞാനോ
സ്‌നേഹനദിപ്പൂങ്കരയില്‍
കാത്തുകാത്തുനില്‌പൂ.
ഉപ്പ വിയര്‍പ്പുപ്പു തൂകി
ചോപ്പു ചേര്‍ത്ത റോസ.
ഉപ്പ
പുഞ്ചിരിച്ച കണ്ട്‌
വെള്ളയിട്ട മുല്ല.
ഉപ്പ
കണ്ണുനീരുകൊണ്ട്‌
തീര്‍ത്തു മഞ്ഞുതുള്ളി.
ഉപ്പ
ചിന്തച്ചെന്തീകൊണ്ട്‌
പൂട്ടിയെന്നടുപ്പ്.
ഉപ്പ-
യെന്‍റെയുപ്പയെനി-
ക്കുജ്ജ്വലനക്ഷത്രം.
ഉപ്പ
എന്‍റെ ഉപ്പയെനി-
ക്കക്ഷയ പാല്‍പ്പാത്രം






0 user(s) are reading this topic

0 members, 0 guests, 0 anonymous users