Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                Malar has obtained a high score of 635 Jan 14 2017 03:43 PM Playing Scrabble Blast Play Now!                
Photo

മിനിയുടെ സിറ്റി സര്‍ഫര്‍


  • Please log in to reply
1 reply to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,727 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:14 AM

21647_629801.jpg




പതിവില്‍ നിന്ന് വ്യത്യസ്തമായി ബിഎംഡബ്ല്യു മിനി ഇത്തവണ ലോസാഞ്ചലിസ് ഓട്ടോ ഷോയ്ക്ക് എത്തിയത് കുഞ്ഞന്‍ ഇലക്ട്രിക് ബൈക്കുമായാണ്. ലളിതമായ ഡിസൈനില്‍ ബിഎംഡബ്ല്യു മിനി എത്തിച്ചിരിക്കുന്ന സിറ്റിസര്‍ഫര്‍ കണ്‍സപ്റ്റ് ഇലക്ട്രിക് ബൈക്ക് ഷോയിലെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാവുകയും ചെയ്തു. ചെറുകാറുകള്‍ നിര്‍മിക്കുന്ന ബിഎംഡബ്ല്യു മിനി ആദ്യമായാണ് ഇത്തരമൊരു സംരംഭവുമായെത്തുന്നത്.

21647_629802.jpg




മടക്കിവെക്കാവുന്ന മിനി ബൈക്ക് ചെറുകാറുകളുടെ വരെ ഡിക്കിയില്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളിക്കാം. ദിനംപ്രതി വര്‍ധിക്കുന്ന ഗതാഗതക്കുരുക്കില്‍ ഇലക്ട്രിക് ബൈക്കുകളുടെ സാധ്യത കണ്ടറിഞ്ഞാണ് മിനി പുതിയ ബൈക്കുമായെത്തുന്നത്. ഓഫീസിലേക്കും മറ്റും പോകുന്നവര്‍ക്ക് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തിരക്കേറിയ നഗരപാതയിലൂടെ എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്തെത്താനും പാര്‍ക്കുകളും മറ്റും ചുറ്റിക്കാണാനും നഗരം ചുറ്റാനുമെല്ലാം ഈ കുഞ്ഞന്‍ വാഹനം ഉപകരിക്കും.

21647_629803.jpg




മറ്റ് ഇലക്ട്രിക് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി പരുക്കന്‍ പ്രതലങ്ങളിലൂടെയും അനായാസം സഞ്ചരിക്കാനാകുമെന്നതാണ് മിനി സിറ്റിസര്‍ഫറിന്റെ പ്രത്യേകത. ഇതിനായി പത്ത് ഇഞ്ച് അലോയ് വീല്‍ ആണ് കമ്പനി തങ്ങളുടെ പുതിയ ബൈക്കിന് നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലും നല്‍കിയിരിക്കുന്ന ഹൈഡ്രോളിക് ഡിസ്‌ക്ക് ബ്രെയ്ക്ക് സിസ്റ്റവും നല്‍കിയിട്ടുണ്ട്.

21647_629804.jpg



വ്യത്യസ്ത കാലവസ്ഥകളെ പ്രതിരോധിക്കാനാകുന്ന 'വെതര്‍ റെസിസ്റ്റന്റ്' ബോഡിയാണ് മിനി ബൈക്കിനുള്ളത്. തമ്പ് ത്രോട്ടിലുമായി ബന്ധിപ്പിച്ചിട്ടുള്ള റിയര്‍ വീലിലെ ഹബ് മോട്ടോറാണ് ബിഎംഡബ്ല്യു ഇലക്ട്രിക് ബൈക്കിന്റെ കരുത്ത്. മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ കുഞ്ഞന്‍ ബൈക്കിനാകും. ലിഥിയം - അയണ്‍ ബാറ്ററി പായ്ക്കാണ് ബൈക്കിന് ഊര്‍ജം പകരുന്നത്. സാധാരണ 12 വോള്‍ട്ട് സോക്കറ്റില്‍ നിന്നുതന്നെ ഇത് ചാര്‍ജു ചെയ്യാം. ഒറ്റത്തവണ ചാര്‍ജു ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

--mathrubhumi


  • KarunaN Chandakavala and ~KrishnettaN~ like this


Users Awards

#2 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,155 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:40 AM

ithu kollaam   :yes:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users