Jump to content








Toggle Scoreboard
ibProArcade Scoreboard

Maar Paapa has obtained a high score of 32500 Today, 12:57 PM Playing Uber Breakout 2 Play Now!                PaTTaLam PuRuShu has obtained a high score of 450 Today, 12:42 PM Playing Alien Attack Play Now!                SahiL KottappuraM has obtained a high score of 206 Today, 11:32 AM Playing Alien Attack Play Now!                SahiL KottappuraM has obtained a high score of 168 Today, 11:28 AM Playing Avalance Bull Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 36060 Yesterday, 10:11 PM Playing Acid Factory Play Now!                
Photo

Innathe Varthakal [21-12-14]

news 21-12-14

  • Please log in to reply
2 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:06 AM

അരവണ വിതരണത്തില്‍ പ്രതിസന്ധി; ഒരാള്‍ക്ക് മൂന്ന് ടിന്‍ മാത്രം

 

 

ശബരിമലയില്‍ അരവണ വിതരണത്തില്‍ വീണ്ടും നിയന്ത്രണം. ശനിയാഴ്ച മാത്രം രണ്ടു തവണയാണ് വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരാള്‍ക്ക് ശരാശരി മൂന്ന് ടിന്‍ അരവണ വീതമാണ് ശനിയാഴ്ച ഉച്ച മുതല്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് അരവണയുടെ വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.

അന്യ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന അയ്യപ്പഭക്തരെയാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്. ശരാശരി 30 മുതല്‍ 100 ടിന്‍ വരെയായിരുന്നു ഇവര്‍ വാങ്ങിയിരുന്നത്. വില്‍പ്പനയ്ക്കനുസരിച്ച് ഉത്പാദനം നടക്കാത്തതും കരുതല്‍ ശേഖരത്തില്‍ വന്ന ഇടിവുമാണ് അരവണ വിതരണത്തില്‍ ബോര്‍ഡ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പ്രധാന കാരണം. ആദ്യം ഒരാള്‍ക്ക് 50 ടിന്‍ അരവണ ലഭിച്ചിരുന്നെങ്കില്‍ പിന്നീട് അത് 30 ആയും പിന്നീട് 10 ആയും കുറച്ചു. ശനിയാഴ്ച രാവിലെ ഇത് 5 എണ്ണമായും പിന്നീട് മൂന്നെണ്ണമായും കുറയ്ക്കുകയായിരുന്നു.

അരവണയില്‍ ജലത്തിന്റെ അംശം കുറക്കാന്‍ പൂര്‍ണമായും തണുപ്പിച്ചാണ് ഡപ്പകളില്‍ നിറക്കുന്നത്. ഇതിന് ഏറെ സമയം ആവശ്യമാണ്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശവും വന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രതിദിനം 3 ലക്ഷത്തോളം ടിന്‍ അരവണ ആവശ്യംവേണ്ടിടത്ത് ഉത്പാദിപ്പിക്കുന്നത് 2 ലക്ഷം ടിണ്ണില്‍ താഴെ മാത്രമാണ്. തുടര്‍ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്‍മാരുടെ എണ്ണം ഇതിലും വര്‍ദ്ധിക്കുന്നതോടെ നിലവിലെ സാഹചര്യത്തില്‍ അരവണ വിതരണം കൂടുതല്‍ പ്രതിസന്ധിയിലാകും.


  • KarunaN Chandakavala likes this


Users Awards

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:07 AM

ഞായര്‍ 'ഡ്രൈ ഡേ' ഒഴിവാക്കി: ഇന്ന് ബാറുകളും ബിവറേജസും തുറക്കും

 

മദ്യനയത്തിലെ ഭേദഗതിപ്രകാരം ഇന്നു മുതലുള്ള ഞായറാഴ്ചകളില്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കും. രാവിലെ 9.30 മുതല്‍ രാത്രി പത്തുവരെയാണ് ബാറുകളുടെ പ്രവര്‍ത്തനസമയം.

ആദ്യഘട്ടത്തില്‍ പൂട്ടിയ 418 ബാറുകള്‍ക്ക് ബിയര്‍- വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഭാഗമായി നിലവാര പരിശോധന നടത്താന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കും.
ഞായറാഴ്ച ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കം മദ്യനയത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് എക്‌സൈസ് വകുപ്പിന്റെ ഉത്തരവിറങ്ങിയത്.

കഴിഞ്ഞ ആഗസ്ത് മുതലാണ് ഞായറാഴ്ചകളില്‍ മദ്യശാലകള്‍ അടച്ചിട്ടത്. അതേസമയം, എല്ലാ മാസവും ഒന്നാംതീയതിയിലെ ഡ്രൈ ഡേ അതേപടി നിലനില്‍ക്കും. ഞായറാഴ്ച ഒഴിച്ചുള്ള ഡ്രൈ ഡേകളും നിലനില്‍ക്കും.

ഞായറാഴ്ച മദ്യശാലകള്‍ തുറന്നതോടെ ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ടര മണിക്കൂര്‍ വീതം കുറച്ചിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ 11 വരെയുണ്ടായിരുന്ന ബാറുകള്‍ ഇനി മുതല്‍ രാവിലെ 9.30 മുതല്‍ രാത്രി പത്തുവരെ മാത്രമെ പ്രവര്‍ത്തിക്കൂ.


  • KarunaN Chandakavala likes this


Users Awards

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 December 2014 - 10:08 AM

ജനപ്രിയ പോളിസികള്‍ കുറയുന്നു; എല്‍.ഐ.സി.യില്‍ ജീവനക്കാരുടെ വന്‍ കൊഴിഞ്ഞുപോക്ക്

 

ജനപ്രിയ പോളിസികള്‍ ഒഴിവാക്കിയതുമൂലം എല്‍.ഐ.സി.യില്‍ പോളിസി ഉടമകളുടെയും ഏജന്റുമാരുടെയും എണ്ണത്തില്‍ വന്‍കുറവ്. മുപ്പതിനായിരത്തോളം ഏജന്റുമാര്‍ക്ക് ഇതിനകം തന്നെ ജോലിനഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ടാര്‍ജറ്റ് തികയ്ക്കാനാകാത്തതുമൂലം ജോലിനഷ്ടപ്പെട്ട ഡവലപ്പ്െമന്റ് ഓഫീസര്‍മാര്‍ അവിടെതന്നെ താത്കാലിക ജോലിക്കാരായ സംഭവങ്ങളും ഉണ്ട്. എല്‍.ഐ.സി. നിര്‍ത്തിയ ഇനത്തിലുള്ള പോളിസികള്‍ സ്വകാര്യകമ്പനികള്‍ ആരംഭിക്കുകയും ചെയ്യുന്നു.

പ്രീമിയം തുക കുറഞ്ഞ പോളിസികള്‍ നിര്‍ത്തിയും ഏജന്റുമാര്‍ക്ക് വന്‍ ടാര്‍ജറ്റുകള്‍ നിശ്ചയിക്കുകയും ചെയ്തതിനെതുടര്‍ന്നാണീ കൊഴിഞ്ഞുപോക്ക്.


  • KarunaN Chandakavala likes this


Users Awards





Also tagged with one or more of these keywords: news, 21-12-14

0 user(s) are reading this topic

0 members, 0 guests, 0 anonymous users