Jump to content

Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

ഒരു സദാചാര കുമ്പസാരം

  • Please log in to reply
14 replies to this topic

#1 ashok42

ashok42

    Nokkukutti

  • Members
  • 118 posts
  • Interests:Nature activities,Birds Watching,Trekking,Reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 09 December 2014 - 01:39 PM

സദാചാരം എന്നത് വ്യഭിചാരം എന്നതിനേക്കാള്‍ മോശമായ വക്കണോ? ചില മാധ്യമങ്ങളിലെ തലക്കെട്ടു വായിച്ചപ്പോള്‍ തോന്നിയ സംശയമാണ്...പിന്നെ ചില പുരോഗമന വാദികള്‍ പറയുന്നു, സദാചാരം എന്നത് അവനവനു കിട്ടാത്തത് മറ്റുള്ളവന് കിട്ടുമ്പോള്‍ ഉണ്ടാകുന്ന അസൂയയില്‍ നിന്ന് ഉടലെടുക്കുന്ന അസുഖമാണെന്ന് , ഇവരോടായി ഒരു കൊച്ചു സംശയം കൂടി, നിങ്ങളുടെ പെങ്ങളെ ഏതെങ്കിലും ഒരുത്തന്‍ അവളുടെ അനുവാദത്തോടെ ഉമ്മ വച്ചു എന്നിരിക്കട്ടെ, നിങ്ങള്‍ അവനെ തല്ലുന്നത് അവളെ നിങ്ങള്‍ക്ക് കിട്ടാത്തതിലുള്ള അസൂയ കൊണ്ടാണോ? പിന്നെ മറ്റുള്ളവര്‍ എന്തിനു ഇടപെടുന്നു എന്നതിന് ഉള്ള ഉത്തരം അത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നെങ്ങാന്‍ ഞാന്‍ പറഞ്ഞാല്‍ അപ്പൊ ചോ ദ്യംവരും, എന്തു സംസ്കാരം ഏതു സംസ്കാരം എന്നൊക്കെ. ഇവരോട് പറയാന്‍ ഉള്ളത് നിങ്ങള്‍ ഏതു സംസ്കാരത്തെയാണോ ചോദ്യം ചെയ്യുന്നത് അല്ലെങ്കില്‍ ഏതു സംസ്കാരത്തെ ആണോ ആക്ഷേപിക്കുന്നത് ആ സംസ്കാരം ഒന്നുകൊണ്ടു മാത്രമാണ് 

"1)നിങ്ങള്‍ ചവറു കൂനയില്‍ ജനനം എടുക്കാതിരുന്നത്, 
2)ഒരു ജനക്കൂട്ടത്തെ നോക്കി അച്ഛാ എന്നു വിളിക്കേണ്ടി വരാതിരുന്നത്‌
3) അമ്മയുടെ പായയില്‍ അച്ഛനെ മാത്രം കാണാന്‍ കഴിഞ്ഞത്
4)ഭ്രൂണത്തില്‍ ജീവനോടുക്കേണ്ടി വരഞ്ഞത്
5)അച്ഛന്റെ മടിയില്‍ പേടി കൂടാതെ ഇരിക്കാന്‍ കഴിഞ്ഞത്
6)മരണം വരെ അച്ഛനെയും അമ്മയെയും ഒരുമിച്ച് കാണാന്‍ സാധിച്ചത്
7)മുലപ്പാലിന്റെ മാധുര്യം അറിഞ്ഞത്""
ഇങ്ങനെ ഇങ്ങനെ പറഞ്ഞു കഴിഞ്ഞാല്‍ തീരാത്തത്രയുണ്ട് എന്‍റെ ഭാരതത്തിന്റെ സംസ്കാരത്തിന്റെ സവിശേഷതകള്‍ എന്നു ഞാന്‍ അഭിമാനത്തോടെ പറയാനാഗ്രഹിക്കുന്നു,
" ഒന്ന് മറക്കരുത് സഹോദരിമാരെ ".. മാനത്തിന് വിശപ്പിനേക്കാള്‍ വിലയുണ്ട് എന്നു വിശ്വസിച്ചിരുന്ന ഒരുപാട് അമ്മമാര്‍ക്ക് സഹോദരിമാര്‍ക്ക് പിന്മുറക്കാരാണ് നിങ്ങള്‍ "
പിന്നെ നിങ്ങളുടെ അവകാശങ്ങള്‍ ...അവകാശങ്ങള്‍ ഉണ്ട് നിങ്ങള്‍ക്ക് ജനിപ്പിച്ച മാതാ പിതാക്കള്‍ടെ മുന്നില്‍ അറപ്പ് കൂടാതെ ചളിപ്പു കൂടാതെ ചെയ്യാന്‍ മടിയില്ലാത്ത ഏതു കാര്യവും സമൂഹത്തില്‍ ചെയ്യാന്‍ അവകാശമുണ്ട്,, അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നിങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ചെയ്യുക, ഞാന്‍ അങ്ങിനെയാണ് ...പിന്നെ ന്യൂ ജനറേഷന്‍ എന്ന വാക്കിനു നാണമില്ലായ്മ എന്നൊരര്‍ത്ഥം ഞാന്‍ ഇത് വരെ പഠിച്ചിട്ടില്ല... പിന്നെ ഇതൊരു കാലം കടന്നു പോയ മദ്ധ്യ വയസ്കന്റെ അസൂയയുടെ വാക്കുകളല്ല നിങ്ങളുടെ അതേ തലമുറയില്‍ ജീവിക്കുന്ന, നിങ്ങള്‍ കാണിക്കുന്ന എല്ലാവിധ പോക്കിരിത്തരങ്ങളും കാണിച്ചു ജീവിക്കുന്ന 
വിശപ്പിനു വേണ്ടി സമരം ചെയ്ത ഒരു തലമുറയുടെ പിന്മുറക്കാര്‍ നടു "റോഡില്‍ ദാഹം തീര്‍ക്കാനുള്ള " അവകാശത്തിനു വേണ്ടി സമരം ചെയ്യുന്നതിനു മുന്‍പ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങും മുന്‍പ് ""DADY"" തന്ന POCKET MONEY എടുത്ത് ഒന്ന് നിവര്‍ത്തിപ്പിടിച്ചു നോക്കുക, അതില്‍ ചുക്കിച്ചുളിഞ്ഞ, ഒരുപാടു സമരങ്ങള്‍ നയിച്ചതിന്റെ പാരിധോഷികമായി പോലീസ്കാര്‍ സൌജന്ന്യമായി പല്ലൊക്കെ എടുത്തു കൊടുത്ത കവിളോട്ടിയ ഒരു കണ്ണടക്കാരന്‍ വൃദ്ധന്‍റെ പടമുണ്ട് അദ്ധേഹത്തിന്റെ കണ്ണില്‍ നിന്ന് ചോര പൊടിയുന്നുണ്ടോ എന്ന്....
Dedicated to all new generation freaks....

  • Kula Kozhi, VallaBhaTTa Subu, Vanampaadi and 5 others like this

#2 Appunni Maashu

Appunni Maashu

    Nokkukutti

  • Budding Member
  • 318 posts
  • Location:കൊച്ചി
  • Interests:മനുഷ്യർ
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 09 December 2014 - 04:13 PM

അശോക്42, തർക്കിക്കാൻ പറയുന്നതല്ല, പക്ഷെ നാം അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ഈ “ഭാരത” സംസ്കാരമെന്നത് ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ കുത്തകയല്ല. വേദിക് വർഷങ്ങൾക്കും ശങ്കരാചാര്യരുടെ കൂർമ്മബുദ്ധിയിൽ ജനിച്ച മദ്ധ്യകാലഘട്ടങ്ങളിലെ ഹിന്ദു നവോത്ഥാ‍നത്തിനുമെല്ലാം സമാന്തരമായിട്ടും അതിനെല്ലാം മുൻപും വളർന്ന് പടർന്ന ബുദ്ധ- ജൈന മതങ്ങളുടെ സാർവലൌകികത; ദ്രാവിഡസംസ്കാരങ്ങളുടെ മണ്ണിലുറ്ച്ചു നിന്നുകൊണ്ടുള്ള ആരാധനാ- കലോപാസനാ സംസ്കാരങ്ങൾ, തിരുക്കുറളിന്റെയും മറ്റും നാദഭംഗിയും അർത്ഥവ്യാപ്തിയും തലമുറകളിലൂടെ, ശതാബ്ദങ്ങളിലൂടെ  പകർന്നു നൽകിയ ഊർജ്ജം.ഇതിനിടയ്ക്ക് അജന്തയിലും എല്ലോറയിലും മറ്റനേകം മ്യൂറലുകളിലും (എന്റെ അച്ഛന്റെ തറവാട്ടിലെ നാടകശാലയുടെ ഒരു ചുമരിൽ നീളെ ഇത്തരം ശില്പങ്ങളുണ്ടായിരുന്നു.) അനന്യമായ കരവിരുതോടെ പ്രതിപാദിക്കുന്ന സുതാര്യമായ രതികല്പനകൾ, വാത്സ്യായന മഹർഷി (ശ്രദ്ധിക്കുക, മഹർഷി)യും കൊക്കോകമഹർഷിയും അവരുടെ നിത്യജീവിതങ്ങളിൽ നിന്ന്, ധ്യാനോപാസനകളിൽനിന്ന് ആർജ്ജിച്ച ജ്ഞാനശക്തിയിലൂടെ നമുക്കു സമ്മനിച്ച “കാമസൂത്രം”, “കൊക്കോകശാസ്ത്രം” തുടങ്ങിയ രതിഗ്രന്ഥങ്ങൾ..

ഇങ്ങനെ വൈവിദ്ധ്യവും വൈരുദ്ധ്യവും നിറഞ്ഞ പരമ്പരകളാണ് നാം ഇന്ന് തെറ്റായി ഉദ്ധരിക്കുകയും ഫാസിസ്റ്റ് അക്രമികൾ സൌകര്യപൂർവം ഉപയോഗിക്കുകയും ചെയ്യുന്ന ഭാരത സംസ്കാരം. കുറെ വർഷങ്ങൾക്കു മുൻപ് ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് ന്യൂദൽഹി തെരുവീഥിലൂടെ നൂൽബന്ധമില്ലാതെ കുറെ ജടാധാരികൾ ഒരു അക്രമാസക്തമായ പ്രകടനം നടത്തിയിട്ടുണ്ട്. അതും ഭാരത സംസ്കാരത്തിന്റെ പേരിലായിരുന്നു.

ബംഗാൾ ക്ഷാമകാലത്ത് ബംഗാളിലെ പല ഗ്രാമങ്ങളിലും നാട്ടുകാർ ഗോമാംസം കഴിക്കുന്നുണ്ടായിരുന്നത്രെ. അതിൽ മനം നൊന്ത കുറെ സന്യാസിമാർ സ്വാമി വിവേകാനന്ദനെ കാണാൻ ചെന്നു:

സ്വാമിൻ, നമ്മുടെ നാട്ടുകാർ അധമന്മാരായി മാറിയിരിക്കുന്നു. അവർ ഗോമാതാവിനെ കൊന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. ഇതിനെതിരെ നമുക്ക് നമ്മുടെ ഹൈന്ദവസഹോദരങ്ങളെ ഉണത്തേണ്ടേ? അങ്ങ് ഞങ്ങൾക്ക് വഴി കാട്ടിയാവണം.”

വിവേകാനന്ദൻ എല്ലാവരെയും ഒന്നുഴിഞ്ഞു നോക്കിയിട്ട് പറഞ്ഞു, “ ഗോമാതാവിനെ കൊന്നു തിന്നുന്നൊ? പക്ഷേ അതിന് നിങ്ങൾക്കെന്താ? നിങ്ങളുടെ അച്ഛന്മാർ  മൂരികളാണോ?”

സ്തബ്ധരായിരുന്ന സന്യാസിമാരോട് അദ്ദേഹം പറഞ്ഞു, “ പോയി പട്ടിണികൊണ്ട് മരിക്കുന്ന മനുഷ്യർക്കു വേണ്ടി എന്തെങ്കിലും സേവനം ചെയ്യു. അതു പറ്റില്ലെങ്കിൽ പോയി ഇരുന്ന് പ്രാർത്ഥിക്കൂ..   ഗോമാതാവ് പോലും. പോകണം എല്ലാവരും.”

സന്യാസിമാർ പോയ വഴിയുള്ള പുല്ലെല്ലാം ഗോമാതാക്കൾ തിന്നു തീർത്തിരിക്കും...

ചുംബനസമരമെന്നൊരു സമരം ഈ നാട്ടിൽ ഉണ്ടായതിന്റെ സാമൂഹ്യ രാഷ്ട്രീയ കാര്യകാരണങ്ങൾ അന്വേഷിക്കുകയോ അവയെക്കുറിച്ച് അവഗാഹം നേടുകയോ ചെയ്യാതെ ആ സമരത്തെ അടച്ച് ആക്ഷേപിക്കുകയും അതിന് ഇറങ്ങിത്തിരിക്കുന്ന പരിണതപ്രജ്ഞരായ സാമൂഹ്യപ്രവർത്തകരെ ശരീരികമായി നേരിടുകയോ ചെയ്യുന്നതും ഭാരതസംസ്കാരത്തിന് യോജിച്ചതോ ഭാരത സംസ്കാരത്തിലെ ഒരു ഗ്രന്ഥവും നമ്മെ പഠിപ്പിക്കുന്നതോ അല്ല.

ഇന്ന് നമ്മുടെ സമൂഹത്തിൽ നടമാടുന്ന ഈ “സദാചാര” ഗോഗ്വാവിളികളുടെ ഉൽഭവം ഭാരതസംസ്കാരത്തിലല്ല. വിക്ടോറിയാ മഹാറാണി ഭരിച്ചിരുന്ന ഇംഗ്ലണ്ടിൽ നില നിന്നിരുന്ന പ്രാകൃതമായ പുരുഷമേൽക്കോയ്മയുടെ സംസ്കാരമാണത്. എന്തിനധികം അന്വേഷിക്കണം? ഏകഭാര്യാവ്രതം, ഏകഭർതൃവ്രതം എന്ന നാം അഭിമാനത്തോടെ നമ്മുടെ ഭാരത്സംസ്കാരത്തിന്റേതെന്ന് വിവക്ഷിക്കുന്ന കുടുംബബന്ധങ്ങളുടെ ആണിക്കല്ലുകളായ രണ്ട് ആചാരങ്ങൾ എവിടെ നിന്ന് കടം കൊണ്ടതാണ്? ക്രിസ്ത്യൻ സ്വാധീനത്തിൽ ഉണ്ടായി വന്ന നല്ല കുടുംബസങ്കല്പങ്ങളാണ് അവ. പ്രാചീനഭാരതീയസംസ്കാരത്തിലെല്ലാം തന്നെ ബഹുഭർതൃത്വം, ബഹുഭാര്യാത്വം ഇതെല്ലാം തന്നെ സാധാരണ നാട്ടുനടപ്പ് തന്നെ ആയിരുന്നു.

ഭാരതസംസ്കാരം എന്ന വാക്ക് അവസരത്തിലും അനവസരത്തിലും ഉപയോഗിച്ച് സാധാരണക്കാരുടെ മസൃണവികാരങ്ങൾക്ക് തീ പിടിപ്പിക്കുന്ന കുറെ സംഘങ്ങൾ ഉണ്ടായിരിക്കാം നാട്ടിൽ. അവർ നാടിന്റെ ആത്യന്തികമായ ഉന്നമനം ലക്ഷ്യം വച്ചല്ല അങ്ങനെ ചെയ്യുന്നത്; താൽക്കാലികമായ ലാഭങ്ങൾക്കു വേണ്ടി മാത്രമാണ്. അതു കാണാൻ കണ്ണുണ്ടാവുക എന്നതാണ് പ്രായഭേദമെന്യേ എല്ലാവരുടെയും കടമ.

മനസ്സിൽ തോന്നിയ കാര്യങ്ങൾ കുറിച്ചെന്നേയുള്ളു. അശോക42 നെ വിഷമിപ്പിക്കാനല്ല ട്ടൊ. താങ്കൾ സദുദ്ദേശത്തോടെ എഴുതിയ ആശയങ്ങളാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വൈകാരികമായി പ്രതികരിക്കുമ്പോൾ യുക്തിഭദ്രതയ്ക്ക് കോട്ടം തട്ടും; അത് വാദമുഖങ്ങളുടെ ഗൌരവം കുറയ്ക്കും.

ഇംഗ്ലണ്ടിൽ ഒരു മുലയൂട്ടൽ സമരം നടക്കുന്നുണ്ടത്രെ. അവിടെയും വേണമെങ്കിൽ ഭാരതീയ സംസ്കാരത്തിന്റെ അപ്പോസ്തലന്മാർക്ക് ഒരു “ഔട്സോഴ്സിം”ഗിന് ചാൻസിനു ശ്രമിക്കാവുന്നതാണ്.

  • VallaBhaTTa Subu, Varikkuzhi Soman, KD Archith and 3 others like this

#3 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,154 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 10 December 2014 - 07:54 AM

:huh:      :o   :shock:

  • Appunni Maashu likes this

Users Awards

#4 KD Archith

KD Archith

    Olakkeday Mood of PP

  • Star of Star
  • 34,473 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 10 December 2014 - 09:24 AM

puliyaarunnu alle .... arinjilla

  • Appunni Maashu likes this

Users Awards

#5 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,800 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 10 December 2014 - 10:03 AM

valare nannayi ezhuthi ... :good: .... pakshe chumbana samaram enthinu vendi aayirunnu ennathu alochikkendi irikkunnu ....
karanam kozhikkodu hotel aanu thallithakarkkappettathu chumbichavare aarum dehopadravam elppichirunnilla....
ippol new generation kalaghattam aanu ennathellam sammadikkunnu .... but nammude nattil ithilum pressing aaya samoohika prashnangal nila nilkkumbol athilonnilum oru thalparyavum kaattathe chumbana samaram matram valya samoohika parishkaranam aayi kaanunnathinodu yojikkan kazhiyunnilla . paavam aadivasikal nilppu samaram thudangiyittu kaalam kure aayi ee parayunna purogamana thendikale aareyum avide kandilla :sneaky: :odikko: ... 
18 vayassu thikanjaal praya poorthi aayi ennum thala muthirnna kudumbangangal ellarum pazhanchanmaarum sadachara policukaarum aanennu dharikkunnavar onnorkkanam ...
videsha rajyangalil 16-17 vayassaayi kazhinjaal mathapithakkalude veettil ninnum maari thamasichu swayam sambadichu jeevikkuka aanu pathivu ...
pakshe nammude nattil aakatte joli kittiyaal polum ozhinju povilla ennu matramalla pattumenkil case nadathi mathapithakkalude swathukkal kaikkalakkukayum cheyyum .... angane ullavar veettukaar parayunnathu kettu jeevikkunnathaanu nallathu :kaanam:
 
on a lighter note oru joke share cheyyunnu ...
 
A teenage boy had just gotten his driver's license and inquired of his father as to when they could discuss his use of the car. His father said he'd make a deal with his son: 'You bring your grades up from a C to a B average, study your Bible a little, and get your hair cut. Then we'll talk about the car.'
 
The boy thought about that for a moment, decided he'd settle for the offer, and they agreed on it. 
 
After about six weeks his father said, 'Son, you've brought your grades up and I've observed that you have been studying your Bible, but I'm disappointed you haven't gotten your hair cut.'
 
The boy said, 'You know, Dad, I've been thinking about that, and I've noticed in my studies of the Bible that Samson had long hair, John the Baptist had long hair, Moses had long hair...and there's even strong evidence that Jesus had long hair.' 
 
To this his father replied, 'Did you also notice they all walked everywhere they went?'

Edited by Kappalu Moylaaly, 10 December 2014 - 10:05 AM.

  • Bolt Vinu, InduChOOdaN, Appunni Maashu and 3 others like this

#6 Appunni Maashu

Appunni Maashu

    Nokkukutti

  • Budding Member
  • 318 posts
  • Location:കൊച്ചി
  • Interests:മനുഷ്യർ
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 11 December 2014 - 03:01 PM

വളരുന്ന സമൂഹത്തിന്റെ, വികസിക്കുന്ന മനുഷ്യചിന്തയുടെ അവിഭാജ്യഘടകമാണ് സമരങ്ങൾ. “എല്ലാ സമരവും കഴിഞ്ഞു, എന്നാൽ നമുക്കിനി ഒരു ചുംബനസമരം തുടങ്ങാം,“ എന്നു പരിപാടിയിട്ട് അല്ല ഇതൊന്നും സംഭവിക്കുന്നത്. സമൂഹത്തിന്റെ അപചയത്തെ സൂചിപ്പിക്കുന്ന ഘടികാരസ്പന്ദനങ്ങളാണ് ഇപ്പോൾ നടക്കുന്ന നിൽ‌പ്പ് സമരവും ചുംബനസമരവും. വരാനിരിക്കുന്ന വലിയ ഭൂകമ്പങ്ങളുടെ വെറും നാന്ദി.അട്ടപ്പാടിയുടെയും മറ്റ് അവികസിതപ്രദേശങ്ങളുടെയും മണ്ണിന്നുടമകളായവരെ ആദിവാസികൾ എന്ന് ലേബൽ ചെയ്ത് അവരെ പിന്നോക്കാവസ്ഥയിൽ കല്പാന്തകാലത്തോളം നിലനിർത്തണമെന്ന് ഉൽക്കടമായി ആഗ്രഹിക്കുന്ന ഭരണവർഗ്ഗമാണ് നിൽ‌പ്പ് സമരത്തോളം അവരെ എത്തിച്ചത്. അവരുടെയിടയിലുണ്ടായ അവകാശപ്രഖ്യാപന പ്രസ്ഥാനങ്ങളെയും അതിലൂടെ ഉയർന്നു വന്ന ജാനുവിനെപ്പോലെയും ഗീതാനന്ദനെപ്പോലെയുമുള്ള നേതാക്കളെയും എത്ര സമർഥമായി ഭരണവർഗ്ഗം വിലയ്ക്കു വാങ്ങി..

പക്ഷേ അവരുടെ സംഘർഷങ്ങൾക്ക് അറുതിയുണ്ടാവില്ല. അവർ നഗരങ്ങളെ വളയുകയും നഗരങ്ങളിൽ സുഖലോലുപതയുടെ അശ്ലീലചിഹ്നങ്ങൾ അഹങ്കാരത്തോടെ ധരിച്ചും പ്രദർശിപ്പിച്ചുംവാഴുന്ന നമ്മുടെ നാട്ടിലെ പുത്തൻ മദ്ധ്യവർഗ്ഗത്തിനെയും ഉപരിവർഗ്ഗത്തിനെയും ഞെട്ടിക്കുകയും ചെയ്യുന്ന കാലമെത്തും.

ചുംബനസമരം ഈ വർഗ്ഗാധിപത്യത്തിനെതിരായ യുദ്ധത്തിന്റെ മറ്റൊരു വശമാണ്. പാർശ്വവൽക്കരിക്കപ്പെട്ട അധ:സ്ഥിതർ ആ പാർശ്വവൽക്കരണത്തിനെതിരായി സംഘടിക്കുകയും പുത്തൻ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുമ്പോൾ മദ്ധ്യകാലഘട്ടങ്ങളിലെയും വിക്ടോറിയൻ കാലഘ്ട്ടത്തിലെയും ആചാരാനുഷ്ഠാനങ്ങൾ ഉയർത്തുന്ന വിലക്കിന്റെ ചിഹ്നങ്ങളിലെ  അശ്ലീലത്തെ ഒരു ചുംബനമെന്ന മുദ്രയിലൂടെ തിരസ്കരിക്കാൻ കഴിയുന്നത് ആഭാസമല്ല; അതുയർത്തുന്ന ചോദ്യങ്ങൾ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ലൈംഗികജ്ഞാനത്തെ, ലൈംഗികസംസ്കാരത്തെയാണ് കുറ്റാക്കുരിരുട്ടിൽ നിന്നും കണ്ണഞ്ചിക്കുന്ന വെളിച്ചത്തിലേക്ക് നീക്കി നിർത്തുന്നത്. 

മലയാളിയുടെ ലൈംഗിക സംസ്കാരത്തിൽ “വോയുറിസം“  (voyeurism) കടന്നു വന്നത് എങ്ങനെയാണെന്ന് അന്വേഷിക്കേണ്ടതാണ്. കാരണം, ചരിത്രപരമായി നാം  ലൈംഗികതയിൽ അങ്ങേയറ്റം ഒരു “ഓപ്പൺ സൊസൈറ്റി“ ആയിരുന്നു. ഇളംകുളം കുഞ്ഞൻ പിള്ളയുടെ “കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ“ തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങൾ  വായിച്ചാൽ മനസ്സിലാക്കാം. അത്പോലെ ജോൺ വുഡ്കോക്ക് എന കനേഡിയൻ പത്രപ്രവർത്തകൻ അറുപതുകളിൽ കേരളത്തിൽ വന്ന് ഒന്നൊന്നര വർഷത്തോളം ഇവിടെ ജീവിച്ച് പഠിച്ച് എഴുതിയ ഒന്നന്തരം ഒരു പുസ്തകമുണ്ട്: “കേരള, ദ മലബാർ കോസ്റ്റ്“. കേരളത്തിന്റെ സമൂഹ്യപരിണാമങ്ങളെക്കുറിച്ച് അസാധാരണമായ ഉൾക്കാഴ്ചയോടെ എഴുതിയിട്ടുൾല ആ ഗ്രന്ഥം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്; പക്ഷെ, അതിലെ ചരിത്രദർശനങ്ങൾ ശ്രദ്ധേയമാണെന്ന് പറയാതെ വയ്യ.

ഹൈന്ദവസവർണ്ണതയിൽ വിക്ടോറിയൻ വിലക്കുകൾ വിളക്കിച്ചേർത്താണ് നാം ഇന്ന് കൊണ്ടാടുന്ന ഇപ്പോഴത്തെ “മഹത്തായ ലൈംഗികസംസ്കാരം” സാമൂഹ്യനേതാക്കൾ ഉരുത്തിരിച്ചെടുത്തത്. സ്പർശം എന്നത് മനുഷ്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു കാര്യമാണ്. സ്നേഹപൂർവമുള്ള ഒരു തഴുകലിന് നൽകാൻ കഴിയുന്ന ആശ്വാസം ചെറുതല്ല. ഒരു ആലിംഗനത്തിലൂടെ പ്രകടമാവുന്ന സ്നേഹം, സൌഹൃദം, ഇതിനെല്ലാം മനുഷ്യജീവിതത്തിനെ ആഴത്തിൽ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. ഇവിടെയാണ് മലയാളിയുടെ ആധുനിക പൊങ്ങച്ചങ്ങൾ തകർന്നു വീഴുന്നത്. മറ്റേതു സമൂഹത്തിലും ആൺപെൺ ഭേദമെന്യേ സ്നേഹപ്രകടനത്തിന് സ്പർശം അവിഭാജ്യമാവുന്ന്ന അനേകം ചിഹ്നങ്ങളുണ്ട്. അതുപോലെ തന്നെ ആഘോഷങ്ങളെടുത്തു നോക്കൂ. ഗുജറാത്തിക്ക് ഗർബ, തമിഴർക്ക് പൊങ്കലും മറ്റഏകം ഉത്സവങ്ങളും, പഞ്ചാബിക്ക് വൈശാഖി.. ഇതു പോലെ സമൂഹമൊന്നടങ്കം കൈമെയ് മറന്ന് നൃത്തച്ചുവടുകൾ വച്ച് കൊണ്ടാടുന്ന എന്താഘോഷമുണ്ട് മലയാളിക്ക്? ഈയിടെയായി എൻ ആർ ഐ രോഗം ബാധിച്ച ചില മദ്ധ്യവയസ്കന്മാർ ഒരു സംഗീത പരിപാടിക്കിടെ എഴുനേറ്റു നിന്ന് തുള്ളുന്ന ദയനീയമായ കാഴ്ച കാണാനിടയായി. ഒറ്റയെണ്ണത്തിനും ബോധമില്ല എന്ന് തുൾലൽ കണ്ടാൽ തന്നെ അറിയാം. അവരുടെ സ്ത്രീകളും കുട്ടികളും അങ്ങേപ്പുറത്തിരുന്ന് ആ കാഴ്ച കണ്ട് അപമാനിതരാവുന്നു എന്ന് ഓർക്കാൻ പോലുമുള്ള മര്യാദ ഇല്ലാതെയാണ് തുള്ളൽ. അത് നമ്മുടെ സംസ്കാരമാണോ..

കിഴക്കേ പുറത്തളം എന്നൊരു സ്ഥലമുണ്ടായിരുന്നു അമ്മയുടെ തറവാട്ടു വീട്ടിൽ. തെക്കിനിയിലിരുന്ന് കിഴക്കേ പുറത്തളത്തിൽ കൈകൊട്ടിക്കളിക്കനെത്തുന്ന ഞങ്ങളുടെ ഗ്രാമത്തിലെ സുന്ദരിപ്പെണ്ണുങ്ങളെ “പാനം ചെയ്യുന്ന“ തടിയന്മാരായ അമ്മാവന്മാർ തെക്കിനിയിൽ ഉറക്കം നടിച്ച് കിടക്കുന്നത് ഞാൻ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. സ്വന്തം ഭാര്യയുമായി മലയാളി നടക്കുന്നത് തീണ്ടലും തൊടീലും ഉള്ളതു പോലെയാണ്. എനിക്ക് അറിയാവുന്ന പ്രശസ്തനായ ഒരു നടൻ (മഹാ നടൻ) അദ്ദേഹത്തിന്റെ കാണാൻ ഒട്ടും സൌന്ദര്യമില്ലാത്ത ഭാര്യയുമൊത്ത് സിനിമയ്ക്കു പോകാനും മറ്റും ബസ്സ് കയറാൻ നിൽക്കുന്നത് ഞാൻ കോളേജിൽ പോകുന്ന കാലത്ത് കണ്ടിട്ടുണ്ട് (ഞങ്ങൾ അയൽക്കാരായിരുന്നു).   അദ്ദേഹം റോഡിനെതിർ വശമേ നിൽക്കൂ. ഭാര്യ ബസ്സിൽ കയറിയാൽ സ്ത്രീകളുടെ സീറ്റിലെങ്ങാനും ഇരുന്നുകൊള്ളണം. ബസ്സിറങ്ങി നടക്കുമ്പോഴും സുമുഖനായ നടൻ മുൻപേ അസ്ത്രം വിട്ടതുപോലെ. പാവം സ്ത്രീ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ അന്തം വിട്ട ഓട്ടമാ‍ണ്. (അക്കാലത്ത് അദ്ദേഹം സിനിമയെക്കാളേറെ നാടകങ്ങളിലൂടെയായിരുന്നു അറിയപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ബസ്സു യാത്ര.) ഇതെല്ലം വെറും ഉദാഹരണങ്ങൾ.

പരസ്യമായി കൈകോർത്ത് നടക്കുന്നതിൽ പോലും അശ്ലീലം കാണുന്ന മനസ്സുകളിൽ എത്ര ഘനത്തിലാണ് അന്ധകാരം കെട്ടിക്കിടക്കുന്നത്! സ്വയം വിമർശനത്തോടെ നാം നമ്മെ നോക്കിക്കാണാനാണ് ഈ ചുംബനസമരം നമ്മെ പ്രേരിപ്പിക്കേണ്ടത്. കപ്പലുമൊയലാളി പറയും പോലെ ഇതിൽ “ന്യൂ ജനറേഷൻ” എന്നൊരു വ്യതിരിക്തത ഇല്ല. തർക്കത്തിനു വേണ്ടിയല്ല ഇതൊന്നും പറയുന്നത്; അതീവ ഗൌരവമുള്ള ഒരു സാമൂഹ്യ പ്രശ്നത്തെ കുറേ രാഷ്ട്രീയ- സദാചാര പൊലീസുകാർ ചേർന്ന് ലളിതവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ അവർ സ്വന്തം അജ്ഞതയും അസഹിഷ്ണുതയും തന്നെയാണ് അനാവൃതമാക്കുന്നത്.

ചുംബിക്കൂ, ആലിംഗനം ചെയ്യൂ.. സ്വാതന്ത്ര്യം പ്രഖ്യാപിക്കൂ...

Edited by Appunni Maashu, 11 December 2014 - 03:24 PM.

  • KD Archith, Kappalu Moylaaly and GeeThaNjaLi like this

#7 KD Archith

KD Archith

    Olakkeday Mood of PP

  • Star of Star
  • 34,473 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 11 December 2014 - 04:26 PM

HO... PULLI PULI AAARUNNU ALLE...

  • Appunni Maashu likes this

Users Awards

#8 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,800 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 11 December 2014 - 04:27 PM

appunni mash .... :super: nannaayi ezhuthi .... voyeurism evidunnu kadannu vannu ennariyilla .... ee voyeurism aanum pennum orumichu nadakkumbol matram alla kanappedunnathu ..... athu oru sharashari keraleeyante mothamaaya jeevitha chakrathil ulppettirikkunnu ... thottadutha flatil alpam shabdam uyarnnu kettal ... tv , radio muthalaaya shabdam undakkunna ella upakaranangalum nirthi mobile phone silent modil ittu mathilil chevi cherthirikkunnavaraanu malayalikal ;))

  • Appunni Maashu likes this

#9 Appunni Maashu

Appunni Maashu

    Nokkukutti

  • Budding Member
  • 318 posts
  • Location:കൊച്ചി
  • Interests:മനുഷ്യർ
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 11 December 2014 - 04:41 PM

HO... PULLI PULI AAARUNNU ALLE...

archith..... :grin: :grin: :grin: :grin: :grin: :grin:

appunni mash .... :super: nannaayi ezhuthi .... voyeurism evidunnu kadannu vannu ennariyilla .... ee voyeurism aanum pennum orumichu nadakkumbol matram alla kanappedunnathu ..... athu oru sharashari keraleeyante mothamaaya jeevitha chakrathil ulppettirikkunnu ... thottadutha flatil alpam shabdam uyarnnu kettal ... tv , radio muthalaaya shabdam undakkunna ella upakaranangalum nirthi mobile phone silent modil ittu mathilil chevi cherthirikkunnavaraanu malayalikal ;))

:athe: :athe: hahaha athu shariyaanu...thanks.

#10 KD Archith

KD Archith

    Olakkeday Mood of PP

  • Star of Star
  • 34,473 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 11 December 2014 - 04:57 PM

ലോകത്ത് ഏറ്റവും കൂടുതല്‍ ലൈഗിക അഭിവാഞ്ജ ഉള്ളത് ചിലപ്പോള്‍ മലയാളികള്‍ക്ക് ആകാം. അത് കൊണ്ടാണ് വല്ലവനും എന്തേലും ചെയ്‌താല്‍ സുഖിക്കാത്തതും, അത് തന്നെ ബാധിക്കുന്ന കാര്യമാണ് എന്ന് കരുതുന്നതും.....

എന്തായാലും ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം...  എല്ലാവര്ക്കും അവകാശങ്ങളുണ്ട്.. അതിനെ നേരിടാന്‍ ഒരു സദാചാര പോലീസിന്റെ ആവശ്യമില്ല.. അവനവനു ബോധം മതി...

പ്രതിഷേധത്തിന്നുള്ള ഒരു പ്രതീകമായി മാത്രം ഈ ചുംബന സമരത്തെ കാണാം.. പക്ഷെ ഇപ്പോഴത്തെ നിലയിലെ പോക്ക് കണ്ടിട്ട് ഇത് അതിനുമപ്പുറത്തെക്ക് പോകും....

  • Appunni Maashu likes this

Users Awards

#11 shajon

shajon

    Nokkukutti

  • Members
  • 247 posts
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 14 December 2014 - 12:19 AM

വായനകളും ദർശനങ്ങളും വളരെ നന്നായികളി-തമാശകളും, പ്രണയ കവിതകളിലും മാത്രം ഉതുക്കപ്പെടാൻ പുഞ്ചപ്പാടത്തെ അനുവദിക്കാത്തഅശോകിനും, രാധേയനും, മറ്റുള്ളവര്ക്കും എന്റെ അഭിവാദ്യങ്ങൾ.

ചർച്ചകളിൽ ഒരു പക്ഷെ അധികം ശ്രദ്ധിക്കപ്പെടാതെ പോയതും, എന്നാൽ വളരെ അധികം പ്രാധ്യാന്യം ഉള്ളതുമായ ഒന്ന്, ശ്രീ മുതലാളി ഉയർത്തിയിരിക്കുന്ന ഒരു ചോദ്യം ആണ്രണ്ടാമത്, അതെ ചോദ്യം ഞാൻ കണ്ടത് സംവിധായകൻ  ശ്രീ രഞ്ജിത് ചോദിച്ചപ്പോൾ ആണ്.  " but nammude nattil ithilum pressing aaya samoohika prashnangal nila nilkkumbol athilonnilum oru thalparyavum kaattathe chumbana samaram matram valya samoohika parishkaranam aayi kaanunnathinodu yojikkan kazhiyunnilla" ശരിക്കും ഇതൊരു വലിയ ചോദ്യം തന്നെ അല്ലെ   ?വളരെ കാലങ്ങൾ ആയി, ശ്രീ രാധേയൻ പറഞ്ഞ പര്സ്വവൽകരിക്കപ്പെട്ട ജനത" ഉയർത്തിക്കൊണ്ടു ഇരിക്കുന്ന ചോദ്യം? എന്റെ കുറെ സംശയങ്ങൾ  context ആണ് പ്രസക്തം ആകുന്നതു. സ്വാതന്ത്ര്യം ആണോ ഇവിടെ ചുംബന സമരത്തിലൂടെ ഉയർത്തിക്കൊണ്ടു വരുന്ന യഥാര്ത പ്രശ്നം? അങ്ങനെ എങ്കിൽ ചുംബന സമരക്കാർഎന്തുകൊണ്ട് ഭൂമിയില്ലതവന്റെ സമരത്തിന്പിന്തുണ കൊടുക്കുന്നില്ല? വര്ദ്ധിച്ചു വരുന്ന സ്ത്രീ പീഡന പരമ്പരകല്കെതിരെ വിപ്ലവം നടത്തുന്നില്ലതൊഴിലില്ലായ്മയും, അഴിമതിയും കൊടികുത്തി വാഴുന്ന ഇപ്പോഴത്തെ ഭരണ സംവിധാനങ്ങൾക്കെതിരെ എന്ത് കൊണ്ട് അക്രമ രാഹിത്യ മാർഗങ്ങളിലൂടെ പോരാടുന്നില്ല ? അപ്പോൾ ഇതിനു പിന്നിലുള്ള യഥാർത്ഥ ഉദ്ടെസത്തെ കണ്ടെത്തേണ്ടി  ഇരിക്കുന്നു ???? ???? ???? ????

ശ്രീ അശോക്ഉന്നയിച്ച ചില ചോദ്യങ്ങളോട് ഏറ്റവും ബഹുമാനത്തോടെ തന്നെ വിയോജിച്ചു അറിയിച്ചു കൊള്ളട്ടെ,   സംസ്കാരം എന്നത് static ആയിട്ടുള്ള ഒന്നല്ല. അത് മാറിക്കൊണ്ടേ ഇരിക്കും. നമ്മൾ ചുബിക്കുന്ന അല്ലെങ്കിൽ ചുംബിച്ചിട്ടുള്ള ഒരാൾ ആരുടെയെങ്കിലും പെങ്ങന്മാരോ , മക്കളോ, മരുമക്കളോ ആയിരിക്കാം/ ആയിരിന്നിരിക്കാം . അതിനാൽ തല്ലുന്നത് അവളെ നിങ്ങള്ക്ക് കിട്ടാത്തതിലുള്ള അസൂയ കൊണ്ടാണോ എന്ന ചോദ്യം തന്നെ ,അശോകിന്റെ ഭാഷ  തന്നെ കടമെടുത്താൽ, അത് സാംസ്കാരിക ദർശങ്ങൾക്ക് എതിരായി തീരുന്നു. ഒരു ചിന്തയോ, ചോദ്യമോ ഉണ്ടാകാനേ പാടില്ല .കാരണം, ശാരീരിക പീഡനം, സ്ത്രീത്വത്തിനു മേലുള്ള ഒരു കടന്നു കയറ്റമാണ്. സ്ത്രീയുടെ ശരീരം പുരുഷന്റെ സ്വന്തം എന്ന അഹങ്കാരത്തില് നിന്നും ഉയര്ന്നു വന്ന , ബലമായി പിടിച്ചെടുത്ത അവകാശം. ഇവിടെ മറിച്ചു സംഭവിക്കുന്നുമില്ല ( പ്രണയത്തിന്റെ പേരില്, ചുംബനത്തിന്റെ പേരില് പെങ്ങന്മാർ അങ്ങളമാരെ തല്ലാറില്ല). പിന്നെ അശോക്പറഞ്ഞ ഒന്ന് മുതൽ ആറു വരെയുള്ള കാര്യങ്ങൾ, അതിൽ ഭ്രൂണ ഹത്യ ഒഴികെ, മറ്റൊന്നും ശരിയെന്നോ, തെറ്റെന്നോ, ഞാൻ അഭിപ്രായപ്പെടുന്നില്ല. കാരണം, സമൂഹത്തെ ദോഷകരം ആയി ബാധിക്കാത്തിടത്തോളം അത്  അവരവരുടെ ഇഷ്ടം ആയി കാണാൻ  ആണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്.എന്നാൽ ജീവനെടുക്കുന്നതിനോട് ഞാൻ അത്യതികം വിയോജിക്കുന്നു,

ശ്രീ രാധേയൻ വളരെ മനോഹരമായി തന്നെ  ചരിത്രാഖ്യാനം നടത്തിയെങ്കിലും, അതിൽ പലതും പ്രസ്തുത വിഷയത്തിൽ ബന്ധപ്പെട്ടതാണോ എന്ന് ഞാൻ സംശയിക്കുന്നു. കാരണം ശ്രീ അശോക്ചുംബന സമരത്തെ ലൈംഗികതയുമായി ബന്ധപ്പെടുതിയതായി എന്റെ വായനയിൽ തെളിഞ്ഞില്ല, അത് കൊണ്ട് തന്നെ, ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാധേയൻ പറഞ്ഞത് ഏറെക്കുറെ രിയാനെങ്കിൽ കൂടി, ഇവിടെ പ്രസക്തമാകുന്നില്ല എന്ന് വിനയപൂർവം അറിയിച്ചു കൊള്ളട്ടെ. സദാചാരം എന്ന പദം ലൈഗികത എന്ന contex ല്  കാണുന്നത് കൊണ്ടുള്ള ഒരു പ്രശ്നം മാത്രം ആണത്. മാത്രമല്ല, ഭാരത സംസ്കാരം മൊത്തത്തിൽ ഒരു open സൊസൈറ്റി അല്ലായിരുന്നു, ചില ഗോത്ര വംശങ്ങളിൽ ബഹു-ഭാര്യ, ബഹു-ഭത്രുത്വ സംസ്കാരങ്ങൾ നിലനിന്നിരുന്നു.

എന്നാൽ ശ്രീ രാധേയന്റെ ഫാസിസം ആയി ബന്ധപെടുതിയുള്ള വിശകലനം പൂര്ണമായും ശരിയാകുന്നു. ചുംബന സമരത്തിന്റെ ഏറ്റവും നല്ല വായന ആണ് ഫാസിസം. വായനയിലൂടെ ആണ് ചുംബന സമരത്തിന്റെ ഉദ്ദേശശുദ്ധിയെ ശരിക്കും നമ്മൾ മനസിലാക്കേണ്ടത്. ചുംബനസമരം വർഗ്ഗാധിപത്യത്തിനെതിരായ യുദ്ധത്തിന്റെ മറ്റൊരു വശമല്ല ശ്രീ രാധേയൻ , മറിച്ചു വർഗാതിപത്യതെയും , പുതിയ കൊളണിവൽക്കരനതിന്റെയും ഒരു നാന്ദി മാത്രമാണ്. ചുബിക്കും എന്ന് പരസ്യമായി ആദ്യം പ്രഖ്യാപിച്ചവർ അല്ലായിരുന്നു, ഇത് ഏറ്റെടുത്തു നടത്തിയത്, സമരത്തിന്റെ ഒരു കേന്ത്രീകൃത സ്വഭാവം പരിശോധിച്ചാൽ അത് മനസിലാകും. ഇവിടെ സമരമുറ നടത്തിയവരും ഏറ്റെടുത്തവരും മധ്യ-വർഗത്തിൽ പെടുന്നവർ ആണ്. ആവരുടെ തത്പൽര്യങ്ങളെ , മീഡിയയും മറ്റും വളരെ ആഘോഷ പൂർവ്വം കൊണ്ടാടി.( ഒരു അണ്ണാ ഹസാരാ ലൈൻ ). ഫാസിസം വേരോടണമെങ്കിൽ , ഒരു unrest കൂടിയേ തീരൂ ... അതിന്റെ ഒരു ടെസ്റ്റ്ഡോസ് മാത്രമായിരുന്നു ഇത്. അതിൽ, അവർ ഭംഗിയായി വിജയിച്ചു. ഇനി വരാനിരിക്കുന്നത്, ജനതിപത്യത്തെ വേരോടെ പിഴുതെറിഞ്ഞു,കോർപ്പറേറ്റ് sponcerd ആയിട്ടുള്ള, നവ നിയമാവലികൾ ആയിരിക്കും. അവിടെ സംരക്ഷിക്കപെടുക , മധ്യ-വർഗ താല്പര്യങ്ങൾ മാത്രമായിരിക്കും (പൂര്ണമായും ആണോ എന്നും സംശയം ). 

സമരം, സ്വാതന്ത്രം സംരക്ഷിക്കപെടാണോ, എതിര്പ്പ്, സാംസ്കാരിക മൂല്യങ്ങളെ കാത്തു സൂക്ഷിക്കണോ ഉള്ളതല്ല, മറിച്ചു ജനാതിപത്യമൂല്യങ്ങളെ വേരോടെ പിഴുതെറിയുകയും ഒരു പ്രത്യക താൽപര്യങ്ങളെ ജനാതിപത്യ പ്രക്രിയക്ക് മേലെ എടുത്തു വച്ച്, സമൂഹത്തെ പൂര്ണമായും കീഴ്പെടുത്തുക എന്നതാണ്. ഇനി ഇത് പല മേഘലകളിൽ വ്യാപരിക്കുന്നത്, നമ്മുക്ക് താമസിയാതെ കാണാൻ സാദിക്കും .

NB: വ്യക്തിപരമായി ഞാൻ ചുംബന സമരത്തോട് യോജിക്കുന്നില്ല. കാരണം ഒരു ലഹളക്ക് വേണ്ടിയോ, എതിര്പ്പിനു വേണ്ടിയോ ചെയ്യണ്ട ഒന്നല്ല ചുംബനം എന്ന എന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണത്.. എന്നെ സംബന്ധിച്ച് ചുംബനം വളരെ മനോഹരമായ ഒരു അവസ്ഥയാണ്. അത്,എല്ലാവര്ക്കും കൈമാറാൻ എനിക്ക് സാധിക്കുകയും ഇല്ല. (സദാചാരത്തിന്റെയോ, ലിംഗ ഭേദ , വർഗ, വര്ണ , വ്യത്യാസങ്ങളുടെ രാഷ്ട്രീയം ഇതിൽ കലർതരുത്,  ). parental കെയർ , സഹോദര സ്നേഹം, ചുംബിക്കാൻ സ്വതന്ത്രം ഉള്ള സൌഹൃദം,എന്നിവ ഒഴിച്ച് നിർത്തിയാൽ, രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയത്തെ,അതിന്റെ ഏറ്റവും ഉത്തമമായ ശ്രിങ്ങങ്ങളിൽ എത്തിക്കുംപോളാണ് ഒരു ചുംബനം സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ പ്രണയം ഇല്ലാതെ  ചുംബനം സാധ്യമാകുന്നില്ല എന്നെനിക്കു പറയേണ്ടി വരും. കോലാഹലങ്ങൾക്ക് വേണ്ടി നടത്തുന്ന ഇത്തരം, പ്രക്രിയകൾ, ഒരു ചുംബനത്തിന്റെ മാസ്മരികതയെ ഇല്ലാതെ ആക്കും. ചുംബനങ്ങൾ വെറുതെ ഒരു ചടങ്ങുകൾ മാത്രമായി തീരുന്ന ഒരു അവസ്ഥ ഉണ്ടാക്കുകയും ചെയ്യും..

എന്റെ കാര്യം എടുത്താൽ, കൊച്ചി നഗരത്തിന്റെ ഏറ്റവും ഉയർന്ന ഒരു കെട്ടിടത്തിന്റെ,മുകളിൽ നിന്ന് കായലിനെയും, കടലിനെയും, ചുറ്റും പച്ച വിരിച്ചു നില്ക്കുന്ന പ്രകൃതിയെയും,survailance കാമറകളെയും  മറ്റനേകം ആളുകളെയും സാക്ഷിയാക്കി, പ്രാർത്ഥനാ നിര്ഭരമായ ഒരു അന്തരീക്ഷത്തിൽ എന്റെ പ്രണയിനിയെ ചുംബിച്ച ആളാണ് ഞാൻ.  പ്രകൃതിയുടെ മനോഹരമായ ദ്രിശ്യസൌന്ദര്യത്തിൽ,മതിമറന്ന എനിക്ക്, ഉള്ളിലുണ്ടായ ആനന്ദം, എന്റെ പ്രണയിനിക്ക് കൂടി പങ്കു വൈക്കണം എന്ന് തോന്നിയതിൽ ഒരു സദാചാര പ്രശ്നവും ഞാൻ കണ്ടില്ല. അയാൾ അതേ വികാരത്തോടെ തന്നെ അത് ഏറ്റു വാങ്ങുകയും ചെയ്തു. അത് പോലെ, തന്നെ,മറ്റൊരിക്കൽ  മെട്രോ നഗരത്തിന്റെ തിരക്കിൽ , അനേകായിരങ്ങൾ നോക്കി നില്ക്കെ, അയാൾ എന്നെ പൂണ്ടക്കം ചുംബിച്ചു.അയാള്ക്ക് അപ്പോൾ മനസ്സിൽ തോന്നിയ പ്രണയത്തെ, അതെ തീവ്രതയോടെ അനുഭവിക്കാൻ എനിക്കും സാധിച്ചു എന്നതാണിതിന്റെ മനോഹാരിത.

അതിനാൽ തന്നെ, സ്വതന്ത്ര  പ്രഖ്യാപനത്തിന് വേണ്ടിയോ, സദാചാര, ദുരാചാര ആശയങ്ങളെ പ്രശ്നവല്ക്കരിക്കണോ ചുംബനങ്ങളെയുo, ആലിംഗനങ്ങളെയും ഉപയോഗിക്കാതെ ഇരിക്കു.......നിങ്ങള്ക്ക് പ്രണയത്തെ എപ്പോൾ തീവ്രഭാവത്തോടെ കൈമാറാൻ സാധിക്കും എന്ന് തോന്നുന്നുവോ, നിമിഷം അത് നല്കുക, പിന്നീടത്ഉണ്ടാകും എന്ന് ധരിക്കരുത്.

Edited by shajon, 14 December 2014 - 12:23 AM.

  • KD Archith, Kappalu Moylaaly, Eda Sureshe and 1 other like this

#12 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 
Posted 14 December 2014 - 04:54 AM

വായനകളും ദർശനങ്ങളും വളരെ നന്നായി. കളി-തമാശകളും, പ്രണയ കവിതകളിലും മാത്രം ഉതുക്കപ്പെടാൻ പുഞ്ചപ്പാടത്തെ അനുവദിക്കാത്ത, അശോകിനും, രാധേയനും, മറ്റുള്ളവര്ക്കും എന്റെ അഭിവാദ്യങ്ങൾ.

ചർച്ചകളിൽ ഒരു പക്ഷെ അധികം ശ്രദ്ധിക്കപ്പെടാതെ പോയതും, എന്നാൽ വളരെ അധികം പ്രാധ്യാന്യം ഉള്ളതുമായ ഒന്ന്, ശ്രീ മുതലാളി ഉയർത്തിയിരിക്കുന്ന ഒരു ചോദ്യം ആണ്. രണ്ടാമത്, അതെ ചോദ്യം ഞാൻ കണ്ടത് സംവിധായകൻ ശ്രീ രഞ്ജിത് ചോദിച്ചപ്പോൾ ആണ്. " but nammude nattil ithilum pressing aaya samoohika prashnangal nila nilkkumbol athilonnilum oru thalparyavum kaattathe chumbana samaram matram valya samoohika parishkaranam aayi kaanunnathinodu yojikkan kazhiyunnilla" ശരിക്കും ഇതൊരു വലിയ ചോദ്യം തന്നെ അല്ലെ ?വളരെ കാലങ്ങൾ ആയി, ശ്രീ രാധേയൻ പറഞ്ഞ പര്സ്വവൽകരിക്കപ്പെട്ട ജനത" ഉയർത്തിക്കൊണ്ടു ഇരിക്കുന്ന ചോദ്യം? എന്റെ കുറെ സംശയങ്ങൾ context ആണ് പ്രസക്തം ആകുന്നതു. സ്വാതന്ത്ര്യം ആണോ ഇവിടെ ചുംബന സമരത്തിലൂടെ ഉയർത്തിക്കൊണ്ടു വരുന്ന യഥാര്ത പ്രശ്നം? അങ്ങനെ എങ്കിൽ ചുംബന സമരക്കാർ, എന്തുകൊണ്ട് ഭൂമിയില്ലതവന്റെ സമരത്തിന്പിന്തുണ കൊടുക്കുന്നില്ല? വര്ദ്ധിച്ചു വരുന്ന സ്ത്രീ പീഡന പരമ്പരകല്കെതിരെ വിപ്ലവം നടത്തുന്നില്ല? തൊഴിലില്ലായ്മയും, അഴിമതിയും കൊടികുത്തി വാഴുന്ന ഇപ്പോഴത്തെ ഭരണ സംവിധാനങ്ങൾക്കെതിരെ എന്ത് കൊണ്ട് അക്രമ രാഹിത്യ മാർഗങ്ങളിലൂടെ പോരാടുന്നില്ല ? അപ്പോൾ ഇതിനു പിന്നിലുള്ള യഥാർത്ഥ ഉദ്ടെസത്തെ കണ്ടെത്തേണ്ടി ഇരിക്കുന്നു ???? ???? ???? ????

ശ്രീ അശോക്ഉന്നയിച്ച ചില ചോദ്യങ്ങളോട് ഏറ്റവും ബഹുമാനത്തോടെ തന്നെ വിയോജിച്ചു അറിയിച്ചു കൊള്ളട്ടെ, സംസ്കാരം എന്നത് static ആയിട്ടുള്ള ഒന്നല്ല. അത് മാറിക്കൊണ്ടേ ഇരിക്കും. നമ്മൾ ചുബിക്കുന്ന അല്ലെങ്കിൽ ചുംബിച്ചിട്ടുള്ള ഒരാൾ ആരുടെയെങ്കിലും പെങ്ങന്മാരോ , മക്കളോ, മരുമക്കളോ ആയിരിക്കാം/ ആയിരിന്നിരിക്കാം . അതിനാൽ തല്ലുന്നത് അവളെ നിങ്ങള്ക്ക് കിട്ടാത്തതിലുള്ള അസൂയ കൊണ്ടാണോ എന്ന ചോദ്യം തന്നെ ,അശോകിന്റെ ഭാഷ തന്നെ കടമെടുത്താൽ, അത് സാംസ്കാരിക ദർശങ്ങൾക്ക് എതിരായി തീരുന്നു. ഒരു ചിന്തയോ, ചോദ്യമോ ഉണ്ടാകാനേ പാടില്ല .കാരണം, ശാരീരിക പീഡനം, സ്ത്രീത്വത്തിനു മേലുള്ള ഒരു കടന്നു കയറ്റമാണ്. സ്ത്രീയുടെ ശരീരം പുരുഷന്റെ സ്വന്തം എന്ന അഹങ്കാരത്തില് നിന്നും ഉയര്ന്നു വന്ന , ബലമായി പിടിച്ചെടുത്ത അവകാശം. ഇവിടെ മറിച്ചു സംഭവിക്കുന്നുമില്ല ( പ്രണയത്തിന്റെ പേരില്, ചുംബനത്തിന്റെ പേരില് പെങ്ങന്മാർ അങ്ങളമാരെ തല്ലാറില്ല). പിന്നെ അശോക്പറഞ്ഞ ഒന്ന് മുതൽ ആറു വരെയുള്ള കാര്യങ്ങൾ, അതിൽ ഭ്രൂണ ഹത്യ ഒഴികെ, മറ്റൊന്നും ശരിയെന്നോ, തെറ്റെന്നോ, ഞാൻ അഭിപ്രായപ്പെടുന്നില്ല. കാരണം, സമൂഹത്തെ ദോഷകരം ആയി ബാധിക്കാത്തിടത്തോളം അത് അവരവരുടെ ഇഷ്ടം ആയി കാണാൻ ആണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്.എന്നാൽ ജീവനെടുക്കുന്നതിനോട് ഞാൻ അത്യതികം വിയോജിക്കുന്നു,

ശ്രീ രാധേയൻ വളരെ മനോഹരമായി തന്നെ ചരിത്രാഖ്യാനം നടത്തിയെങ്കിലും, അതിൽ പലതും പ്രസ്തുത വിഷയത്തിൽ ബന്ധപ്പെട്ടതാണോ എന്ന് ഞാൻ സംശയിക്കുന്നു. കാരണം ശ്രീ അശോക്ചുംബന സമരത്തെ ലൈംഗികതയുമായി ബന്ധപ്പെടുതിയതായി എന്റെ വായനയിൽ തെളിഞ്ഞില്ല, അത് കൊണ്ട് തന്നെ, ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാധേയൻ പറഞ്ഞത് ഏറെക്കുറെ രിയാനെങ്കിൽ കൂടി, ഇവിടെ പ്രസക്തമാകുന്നില്ല എന്ന് വിനയപൂർവം അറിയിച്ചു കൊള്ളട്ടെ. സദാചാരം എന്ന പദം ലൈഗികത എന്ന contex ല് കാണുന്നത് കൊണ്ടുള്ള ഒരു പ്രശ്നം മാത്രം ആണത്. മാത്രമല്ല, ഭാരത സംസ്കാരം മൊത്തത്തിൽ ഒരു open സൊസൈറ്റി അല്ലായിരുന്നു, ചില ഗോത്ര വംശങ്ങളിൽ ബഹു-ഭാര്യ, ബഹു-ഭത്രുത്വ സംസ്കാരങ്ങൾ നിലനിന്നിരുന്നു.

എന്നാൽ ശ്രീ രാധേയന്റെ ഫാസിസം ആയി ബന്ധപെടുതിയുള്ള വിശകലനം പൂര്ണമായും ശരിയാകുന്നു. ചുംബന സമരത്തിന്റെ ഏറ്റവും നല്ല വായന ആണ് ഫാസിസം. വായനയിലൂടെ ആണ് ചുംബന സമരത്തിന്റെ ഉദ്ദേശശുദ്ധിയെ ശരിക്കും നമ്മൾ മനസിലാക്കേണ്ടത്. ചുംബനസമരം വർഗ്ഗാധിപത്യത്തിനെതിരായ യുദ്ധത്തിന്റെ മറ്റൊരു വശമല്ല ശ്രീ രാധേയൻ , മറിച്ചു വർഗാതിപത്യതെയും , പുതിയ കൊളണിവൽക്കരനതിന്റെയും ഒരു നാന്ദി മാത്രമാണ്. ചുബിക്കും എന്ന് പരസ്യമായി ആദ്യം പ്രഖ്യാപിച്ചവർ അല്ലായിരുന്നു, ഇത് ഏറ്റെടുത്തു നടത്തിയത്, സമരത്തിന്റെ ഒരു കേന്ത്രീകൃത സ്വഭാവം പരിശോധിച്ചാൽ അത് മനസിലാകും. ഇവിടെ സമരമുറ നടത്തിയവരും ഏറ്റെടുത്തവരും മധ്യ-വർഗത്തിൽ പെടുന്നവർ ആണ്. ആവരുടെ തത്പൽര്യങ്ങളെ , മീഡിയയും മറ്റും വളരെ ആഘോഷ പൂർവ്വം കൊണ്ടാടി.( ഒരു അണ്ണാ ഹസാരാ ലൈൻ ). ഫാസിസം വേരോടണമെങ്കിൽ , ഒരു unrest കൂടിയേ തീരൂ ... അതിന്റെ ഒരു ടെസ്റ്റ്ഡോസ് മാത്രമായിരുന്നു ഇത്. അതിൽ, അവർ ഭംഗിയായി വിജയിച്ചു. ഇനി വരാനിരിക്കുന്നത്, ജനതിപത്യത്തെ വേരോടെ പിഴുതെറിഞ്ഞു,കോർപ്പറേറ്റ് sponcerd ആയിട്ടുള്ള, നവ നിയമാവലികൾ ആയിരിക്കും. അവിടെ സംരക്ഷിക്കപെടുക , മധ്യ-വർഗ താല്പര്യങ്ങൾ മാത്രമായിരിക്കും (പൂര്ണമായും ആണോ എന്നും സംശയം ).

സമരം, സ്വാതന്ത്രം സംരക്ഷിക്കപെടാണോ, എതിര്പ്പ്, സാംസ്കാരിക മൂല്യങ്ങളെ കാത്തു സൂക്ഷിക്കണോ ഉള്ളതല്ല, മറിച്ചു ജനാതിപത്യമൂല്യങ്ങളെ വേരോടെ പിഴുതെറിയുകയും ഒരു പ്രത്യക താൽപര്യങ്ങളെ ജനാതിപത്യ പ്രക്രിയക്ക് മേലെ എടുത്തു വച്ച്, സമൂഹത്തെ പൂര്ണമായും കീഴ്പെടുത്തുക എന്നതാണ്. ഇനി ഇത് പല മേഘലകളിൽ വ്യാപരിക്കുന്നത്, നമ്മുക്ക് താമസിയാതെ കാണാൻ സാദിക്കും .

NB: വ്യക്തിപരമായി ഞാൻ ചുംബന സമരത്തോട് യോജിക്കുന്നില്ല. കാരണം ഒരു ലഹളക്ക് വേണ്ടിയോ, എതിര്പ്പിനു വേണ്ടിയോ ചെയ്യണ്ട ഒന്നല്ല ചുംബനം എന്ന എന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണത്.. എന്നെ സംബന്ധിച്ച് ചുംബനം വളരെ മനോഹരമായ ഒരു അവസ്ഥയാണ്. അത്,എല്ലാവര്ക്കും കൈമാറാൻ എനിക്ക് സാധിക്കുകയും ഇല്ല. (സദാചാരത്തിന്റെയോ, ലിംഗ ഭേദ , വർഗ, വര്ണ , വ്യത്യാസങ്ങളുടെ രാഷ്ട്രീയം ഇതിൽ കലർതരുത്, ). parental കെയർ , സഹോദര സ്നേഹം, ചുംബിക്കാൻ സ്വതന്ത്രം ഉള്ള സൌഹൃദം,എന്നിവ ഒഴിച്ച് നിർത്തിയാൽ, രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയത്തെ,അതിന്റെ ഏറ്റവും ഉത്തമമായ ശ്രിങ്ങങ്ങളിൽ എത്തിക്കുംപോളാണ് ഒരു ചുംബനം സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ പ്രണയം ഇല്ലാതെ ചുംബനം സാധ്യമാകുന്നില്ല എന്നെനിക്കു പറയേണ്ടി വരും. കോലാഹലങ്ങൾക്ക് വേണ്ടി നടത്തുന്ന ഇത്തരം, പ്രക്രിയകൾ, ഒരു ചുംബനത്തിന്റെ മാസ്മരികതയെ ഇല്ലാതെ ആക്കും. ചുംബനങ്ങൾ വെറുതെ ഒരു ചടങ്ങുകൾ മാത്രമായി തീരുന്ന ഒരു അവസ്ഥ ഉണ്ടാക്കുകയും ചെയ്യും..

എന്റെ കാര്യം എടുത്താൽ, കൊച്ചി നഗരത്തിന്റെ ഏറ്റവും ഉയർന്ന ഒരു കെട്ടിടത്തിന്റെ,മുകളിൽ നിന്ന് കായലിനെയും, കടലിനെയും, ചുറ്റും പച്ച വിരിച്ചു നില്ക്കുന്ന പ്രകൃതിയെയും,survailance കാമറകളെയും മറ്റനേകം ആളുകളെയും സാക്ഷിയാക്കി, പ്രാർത്ഥനാ നിര്ഭരമായ ഒരു അന്തരീക്ഷത്തിൽ എന്റെ പ്രണയിനിയെ ചുംബിച്ച ആളാണ് ഞാൻ. പ്രകൃതിയുടെ മനോഹരമായ ദ്രിശ്യസൌന്ദര്യത്തിൽ,മതിമറന്ന എനിക്ക്, ഉള്ളിലുണ്ടായ ആനന്ദം, എന്റെ പ്രണയിനിക്ക് കൂടി പങ്കു വൈക്കണം എന്ന് തോന്നിയതിൽ ഒരു സദാചാര പ്രശ്നവും ഞാൻ കണ്ടില്ല. അയാൾ അതേ വികാരത്തോടെ തന്നെ അത് ഏറ്റു വാങ്ങുകയും ചെയ്തു. അത് പോലെ, തന്നെ,മറ്റൊരിക്കൽ മെട്രോ നഗരത്തിന്റെ തിരക്കിൽ , അനേകായിരങ്ങൾ നോക്കി നില്ക്കെ, അയാൾ എന്നെ പൂണ്ടക്കം ചുംബിച്ചു.അയാള്ക്ക് അപ്പോൾ മനസ്സിൽ തോന്നിയ പ്രണയത്തെ, അതെ തീവ്രതയോടെ അനുഭവിക്കാൻ എനിക്കും സാധിച്ചു എന്നതാണിതിന്റെ മനോഹാരിത.

അതിനാൽ തന്നെ, സ്വതന്ത്ര പ്രഖ്യാപനത്തിന് വേണ്ടിയോ, സദാചാര, ദുരാചാര ആശയങ്ങളെ പ്രശ്നവല്ക്കരിക്കണോ ചുംബനങ്ങളെയുo, ആലിംഗനങ്ങളെയും ഉപയോഗിക്കാതെ ഇരിക്കു.......നിങ്ങള്ക്ക് പ്രണയത്തെ എപ്പോൾ തീവ്രഭാവത്തോടെ കൈമാറാൻ സാധിക്കും എന്ന് തോന്നുന്നുവോ, നിമിഷം അത് നല്കുക, പിന്നീടത്ഉണ്ടാകും എന്ന് ധരിക്കരുത്.

Well written Shajon.

Edited by GeeThaNjaLi, 14 December 2014 - 05:05 AM.

  • shajon likes this

#13 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 14 December 2014 - 08:46 AM

manusyante minimum avakashamaya " manyamai jeevikan oru vazhi "  ennathu innu palarkum nishedipikapettathanu .. athil pradhishedikan arum illa.

chumabana samaram oru samaramayitu kanan enik sadikilla marich oru taram ahangaram matram [just my view].freedom koodipoyathu kondu matram kanikunna tonivasam.

avsyathinu ellam venam.ethu samskaram ulkondalum nallathu matram thannileku avahikan sramikuka.

NB: eppo avasanikum enariyatha oru jeevitham. athingane vivadangalundai jeevikathe aswadichu jeevikuka matulavarku budhimutundakathe. athalle nallathu - inathe lokathodu enik parayanullathu

  • Kappalu Moylaaly and shajon like this

Users Awards

#14 KD Archith

KD Archith

    Olakkeday Mood of PP

  • Star of Star
  • 34,473 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 14 December 2014 - 09:35 AM

Shajon sir... well written :subu:

  • shajon likes this

Users Awards

#15 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,800 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 15 December 2014 - 11:24 AM

shajon valare manoharamaayi ezhuthi .... :vgood: 

  • shajon likes this

0 user(s) are reading this topic

0 members, 0 guests, 0 anonymous users