Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20 Today, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Yesterday, 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Yesterday, 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Yesterday, 08:59 PM Playing Grand Prix 2 Play Now!                Neelanjana has obtained a high score of 730 Yesterday, 08:50 PM Playing Drift Runners 3D Play Now!                
Photo

സുകൃതപാതയില്‍ വിശുദ്ധ താരകങ്ങള്‍...


 • Please log in to reply
5 replies to this topic

#1 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,975
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 November 2014 - 06:56 PM

സുകൃതപാതയില്‍ വിശുദ്ധ താരകങ്ങള്‍...

 

21647_626577.jpg

ഒല്ലൂര്‍: ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരാകുന്നതോടെ രാജ്യത്തുനിന്നുള്ള വിശുദ്ധരുടെ എണ്ണം മൂന്നാകും. ഇവരെല്ലാം കേരളത്തില്‍ നിന്നുള്ളവരാണ് എന്നതും പ്രത്യേകതയാണ്. ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മയാണ് ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വിശുദ്ധ. 2008 ഒക്ടോബര്‍ 12നാണ് റോമില്‍ വെച്ച് അല്‍ഫോന്‍സാമ്മയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയത്. 

വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തില്‍ വാഴ്ത്തപ്പെട്ടവരും ധന്യരും ദൈവദാസന്മാരും ദാസികളൊക്കെയായി കേരളത്തില്‍ നിന്നുതന്നെ 15ഓളം പേരുണ്ട്. ജീവിതകാലത്തെ പുണ്യപ്രവൃത്തികളിലൂടെ മഹത്വവത്കരിക്കപ്പെട്ട ഇവരുടെ നാമകരണ നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

2000ത്തില്‍ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയ കുഴിക്കാട്ടുശ്ശേരിയിലെ മദര്‍ മറിയം ത്രേസ്യയും 2006ല്‍ വാഴ്ത്തപ്പെട്ട പദവി നല്‍കിയ പാലാ രൂപതയിലെ രാമപുരത്തെ തേവര്‍പറമ്പില്‍ കുഞ്ഞച്ചനായ ഫാ. അഗസ്റ്റിനുമാണ് കേരളത്തിലെ അടുത്ത വിശുദ്ധപദവിക്ക് സാധ്യതയുള്ളവര്‍. 

രോഗശാന്തി അത്ഭുതം സ്ഥിരീകരിക്കാനുള്ള നടപടിയാണ് ഇതിന് പൂര്‍ത്തീകരിക്കേണ്ടത്. കൊല്‍ക്കത്തയില്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ മിഷണറിയായിരുന്ന മദര്‍ തെരേസ ഇപ്പോള്‍ വാഴ്ത്തപ്പെട്ടവളാണ്. 

യുഗോസ്‌ളാവിയയില്‍നിന്നുള്ള ഇവരെ ഇന്ത്യന്‍ വംശജയല്ലെങ്കിലും ഭാരതപുത്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. 1997ല്‍ അന്തരിച്ച മദര്‍ തെരേസയെ നിയമം അനുശാസിക്കുന്ന കാലാവധിക്കു മുമ്പേ വാഴ്ത്തപ്പെട്ടവള്‍ എന്ന പദവിയിലേക്കുയര്‍ത്തി സഭ ആദരവ് പുലര്‍ത്തി.

ധന്യപദവി ലഭിച്ചിട്ടുള്ള രണ്ടു പേരുണ്ട്. ചങ്ങനാശ്ശേരി സെന്‍റ് ബെര്‍ക്കുമെന്‍സ് കോളേജ് സ്ഥാപകനായ മാര്‍ തോമസ് കുര്യാളശ്ശേരിയും ഫാ. മാത്യു കദളിക്കാട്ടിലും. പിന്നെയുള്ള 13 പേരെ ദൈവദാസീ ദാസന്മാരായാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇവരില്‍ ഇന്‍ഡോറില്‍ സ്വകാര്യ ബസ്സിനുള്ളില്‍ വാടകക്കൊലയാളിയുടെ കുത്തേറ്റ് മരിച്ച ക്‌ളാര സഭാംഗമായ സിസ്റ്റര്‍ റാണി മരിയയുടേതു മാത്രമാണ് സ്വാഭാവിക മരണമല്ലാത്തത്. 

പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായിരുന്നു സിസ്റ്റര്‍. മാര്‍ മാത്യു കാവക്കാട്ട്, സി.എസ്.സി. സഭയുടെ സ്ഥാപകനായ ഫാ. ജോണ്‍ ഊക്കന്‍, മലങ്കരസഭയുടെ സ്ഥാപകനായ മാര്‍ ഇവാനിയോസ്, ഫാ. ജോസഫ് വിതയത്തില്‍, ഫാ. തോമസ് പൂത്താട്ടില്‍, മാര്‍ മാത്യു മാക്കില്‍, ഫാ. വര്‍ഗ്ഗീസ് പയ്യപ്പിള്ളി, ഫാ. ജോസഫ് സി. പഞ്ഞിക്കാരന്‍, ഉര്‍സുല സഭ സ്ഥാപിച്ച സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍, ഫാ. ആന്റണി തച്ചുപറമ്പില്‍, ബ്രദര്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ എന്നിവരാണ് സെര്‍വന്റ് ഓഫ് ഗോഡ് പദവി ലഭിച്ചവര്‍. 
ഇവരില്‍ ഫാ. ജോണ്‍ ഊക്കനും ഫാ. ആന്റണി തച്ചുപറമ്പിലും തൃശ്ശൂര്‍ ജില്ലക്കാരാണ്. 
 


#2 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,975
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 November 2014 - 06:57 PM

മാര്‍പാപ്പ ഇന്ത്യാ സംഘത്തെ കാണും

വത്തിക്കാനില്‍നിന്ന് പ്രദീപ് ജോസഫ്‌

21647_626572.jpg

വത്തിക്കാന്‍: വിശുദ്ധപദവി പ്രഖ്യാപനത്തിനു പിറ്റേന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യാ സംഘത്തെ കാണും. ഇതുസംബന്ധിച്ച് വത്തിക്കാന്‍ കാര്യാലയത്തില്‍നിന്നുള്ള അറിയിപ്പ് ഇന്ത്യാ സംഘത്തിന് ലഭിച്ചു. 

തിങ്കളാഴ്ച ഇന്ത്യാ സമയം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിന് നന്ദിയര്‍പ്പിച്ചുള്ള ബലിയര്‍പ്പണം. ഇതിനുമുമ്പായി മാര്‍പാപ്പ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വത്തിക്കാനില്‍ വിവിധമന്ത്രാലയങ്ങളുടെ വാര്‍ഷികയോഗം നടക്കുന്നതിനാല്‍ മാര്‍പാപ്പ കൂടിക്കാഴ്ച അനുവദിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. വിശുദ്ധപദവിപ്രഖ്യാപനത്തിന് ഒരുദിവസംമാത്രം ബാക്കിനില്‍ക്കെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന ആറുപേരുടെയും ചിത്രങ്ങള്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അനാവരണം ചെയ്തു.

ഞായറാഴ്ച ഇന്ത്യാസമയം രണ്ടരയ്ക്കാണ് ചടങ്ങുകള്‍. ഗായകസംഘം അവസാനവട്ട പരിശീലനം പൂര്‍ത്തിയാക്കി. മൂന്ന് ഗായകസംഘങ്ങളാണ് പാട്ടുകള്‍ പാടുന്നത്. ഇന്ത്യാ ഗായകസംഘത്തില്‍ മലയാളികളടക്കം 50 പേരാണുള്ളത്. 

വിശുദ്ധപദവിപ്രഖ്യാപനത്തിന് മുന്നോടിയായുള്ള ജാഗരണപ്രാര്‍ഥന ശനിയാഴ്ച നടക്കും. വൈകിട്ട് നാലിന് റോമിലെ മരിയ മജോരെ ബസിലിക്കയില്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ നേതൃത്വത്തിലാണ് പ്രാര്‍ഥനകള്‍. ജാഗരണ പ്രാര്‍ഥനയിലും മലയാളം പാട്ടുകള്‍ പാടുന്നുണ്ട്. 

ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും മധ്യസ്ഥതയാല്‍ രോഗസൗഖ്യം നേടിയതായി വത്തിക്കാന്‍ സാക്ഷ്യപ്പെടുത്തിയ പാലാ സ്വദേശി മരിയയും കൊടകര സ്വദേശി ജ്യൂവലും വെള്ളിയാഴ്ച വത്തിക്കാനിലെത്തി. വേദിയുടെ മുന്‍നിരയിലാകും ഇവര്‍ക്കുള്ള ഇരിപ്പിടം.
തീര്‍ഥാടകരായെത്തുന്നവരും ഇറ്റലിയിലുള്ളവരുമടക്കം ഏഴായിരത്തോളം മലയാളികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കരുതുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഔദ്യോഗികപ്രതിനിധികളും വത്തിക്കാനിലെത്തും.


#3 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,975
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 November 2014 - 08:21 PM

മാര്‍പാപ്പയ്ക്ക് 'ചിന്നറോമില്‍'നിന്ന് ഉപഹാരം

 

21647_626581.jpg ഒല്ലൂരില്‍നിന്ന് മാര്‍പാപ്പയ്ക്ക് നല്‍കാനുള്ള ഉപഹാരം സെന്റ് മേരീസ് മഠത്തില്‍ നിന്നും കൊണ്ടുപോകുന്നു

ഒല്ലൂര്‍: 'ചിന്നറോം' എന്നറിയപ്പെടുന്ന ഒല്ലൂരില്‍ നിന്നും വത്തിക്കാന്‍ സ്ഥാനപതിയും പരിശുദ്ധ പിതാവുമായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്‌നേഹോപഹാരം.

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളില്‍ ഒരാളായി റോമിലെത്തിയ എം.പി. വിന്‍സെന്റ് എം.എല്‍.എ.യാണ് വിശുദ്ധയുടെയും ഒല്ലൂര്‍ പള്ളിയുടെയും ചിത്രം ആലേഖനം ചെയ്ത ഉപഹാരം നല്കുന്നത്. 

എവുപ്രാസ്യമ്മയുടെ കബറിടത്തിലെത്തിച്ച് ഇത് ആശീര്‍വദിക്കുകയും ചെയ്തു. 
പോസ്റ്റുലേറ്റര്‍ ഡോ. സിസ്റ്റര്‍ ക്‌ളിയോപാട്ര, എം.പി. വിന്‍സെന്റ് എം.എല്‍.എ., ജെയ്ജു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ജയ മുത്തിപ്പീടിക, സനോജ് കാട്ടൂക്കാരന്‍ എന്നിവരും സംബന്ധിച്ചു.


#4 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,975
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 November 2014 - 08:22 PM

വിശുദ്ധപ്രഖ്യാപനം കാതോര്‍ത്ത് കാട്ടൂരില്‍ 'വിശുദ്ധ'യുടെ ഭവനം

കെ.ബി. ദിലീപ് കുമാര്‍Posted on: 22 Nov 2014

21647_626579.jpg എവുപ്രാസ്യമ്മയുടെ വീടിന് സമീപം പഴയ രീതിയിലുള്ള വീടും കാളവണ്ടിയും പത്തായവുമെല്ലാം പുനഃസൃഷ്ടിച്ചിരിക്കുന്നു

കാട്ടൂര്‍: വത്തിക്കാനില്‍ എവുപ്രാസ്യമ്മ വിശുദ്ധയായി ഉയര്‍ത്തപ്പെടുന്ന പ്രഖ്യാപനം മുഴങ്ങുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് കാട്ടൂരിലെ വിശുദ്ധയുടെ ജന്മഗൃഹ സൂക്ഷിപ്പുകാരും വിശ്വാസികളും. കാട്ടൂര്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് വലക്കഴ റോഡിലൂടെ അരകിലോമീറ്ററോളം സഞ്ചരിച്ചാല്‍ എവുപ്രാസ്യമ്മ ജനിച്ചുവളര്‍ന്ന ഭവനം കാണാം. ഏറെക്കാലം വിസ്മൃതിയിലായിരുന്നെങ്കിലും പിന്നീട് കണ്ടെത്തി പുനര്‍ നിര്‍മ്മിച്ച ഭവനം ഇന്ന് വിശ്വാസികള്‍ക്ക് ആത്മീയ സാന്ത്വനമേകുന്നു.

സി.എം.സി. ഉദയാ പ്രൊവിന്‍സിലെ സുപ്പീരിയര്‍ സി. ഹാന്‍സി, സി. ബീഗ, സി. ജോസ്‌റിറ്റ, സി. ഷീബ, സി. ഹില്‍ഡ എന്നിങ്ങനെ അഞ്ചംഗ സംന്യാസിനിമാരാണ് എവുപ്രാസ്യമ്മ ജനിച്ച വീടിന്റേയും മഠത്തിന്റേയും സൂക്ഷിപ്പുകാര്‍. നൂറുകണക്കിന് വിശ്വാസികളാണ് ദിവസേന എവുപ്രാസ്യമ്മയുടെ വീടും മ്യൂസിയവും ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനുമായി എത്തുന്നത്. തിരുശേഷിപ്പ് മുത്താനും കിണറ്റിലെ വിശുദ്ധജലം കൊണ്ടുപോകുവാനും എത്തുന്നവരും നിരവധിയാണ്. 

2006 ഡിസംബര്‍ 6ന് എവുപ്രാസ്യമ്മയെ ധന്യയായി പ്രഖ്യാപിക്കപ്പെട്ടശേഷമാണ് കാട്ടൂരിലെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന സ്ഥലം കണ്ടെത്തിയത്. കാട്ടൂരിലെ എവുപ്രാസ്യമ്മയുടെ വീടിന് സമീപത്തെ ഹിന്ദുകുടുംബത്തിലെ പെണ്‍കുട്ടിയുടെ അനുഭവകഥയുടെ അടിസ്ഥാനത്തില്‍ വീടിന്റെ ചെങ്കല്‍തറ കണ്ടെത്തിയത്. തുടര്‍ന്ന് ആ സ്ഥലം വാങ്ങി കപ്പേള നിര്‍മ്മിച്ചു. പിന്നീട് പഴയ തറയില്‍ നിന്നും എവുപ്രാസ്യമ്മ താമസിച്ചിരുന്ന കാലത്തെ മൂന്നുനില തറവാട് വീടിന്റെ മാതൃകയില്‍ പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു. ഇന്ന് പഴയവീട് മ്യൂസിയമാക്കിയിരിക്കുകയാണ്. 

ഒക്ടോബര്‍ 17ന് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. എവുപ്രാസ്യമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ട ശില്പങ്ങളും ചിത്രങ്ങളും ലേഖനങ്ങളും പെയിന്റിങ്ങുകളുമായി ജനനം മുതല്‍ മരണം വരെയുള്ള എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും ഈ ഭവനത്തില്‍ കാണാം. 

ധനിക കുടുംബമായിരുന്നതിന്റെ പ്രതാപം വിളിച്ചോതുന്ന തച്ചുശാസ്ത്ര വൈദഗ്ധ്യവും പത്തായവും കാളവണ്ടിയും പണിക്കാരുമെല്ലാം ഭവനത്തിനു സമീപം പുനര്‍സൃഷ്ടിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7ന് സി.എല്‍.സി.യുടെ നേതൃത്വത്തില്‍ ദീപശിഖ, പ്രഖ്യാപന സമയത്ത് ജപമാല പ്രാര്‍ത്ഥന, തുടര്‍ന്ന് 3ന് ഇടവക പള്ളിയിലേയ്ക്ക് പ്രദക്ഷിണം എന്നിവയും നടത്തുന്നുണ്ട്. 


#5 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,975
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 November 2014 - 08:24 PM

ചാവറയച്ചന്‍ ക്രിസ്തുദര്‍ശനം ഭാരതീയമാക്കിയതിനും സാക്ഷ്യങ്ങള്‍ ആലപ്പുഴയില്‍

Posted on: 22 Nov 2014

21647_626576.jpg ചാവറയച്ചന്റെ ജന്മഗൃഹത്തില്‍ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന മുറി

ആലപ്പുഴ: െ്രെകസ്തവാദര്‍ശങ്ങള്‍ ഭാരതീയ കാഴ്ചപ്പാടില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ ഉയര്‍ത്തിക്കാണിച്ചതിന്റെ നേര്‍സാക്ഷ്യങ്ങള്‍ ആലപ്പുഴയിലും നിറഞ്ഞുനില്‍ക്കുന്നു. കൈനകരിയിലെ ജന്മഗൃഹം മുതല്‍ വൈദികപട്ടം സ്വീകരിച്ച അര്‍ത്തുങ്കല്‍ പള്ളിവരെ അതിന്റെ രേഖകള്‍ കാണാം.

അസതോമാ സദ്ഗമയാ
തമസോമാ ജ്യോതിര്‍ഗമയാ
മൃത്യോമാ അമൃതംഗമയാ
എന്ന ബൃഹദാരണ്യകോപനിഷത്തിലെ വരികളാണ് കൈനകരിയിലെ ചാവറ ജന്മഭവനത്തിന് മുന്നില്‍ എഴുതിവച്ചിരിക്കുന്നത്. അസത്യത്തില്‍നിന്ന് സത്യത്തിലേക്ക്. അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്ക്. മൃത്യുവില്‍നിന്ന് അമര്‍ത്യതയിലേക്ക്. മലയാളത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ചാവറയച്ചന്‍ ആ ഉപനിഷദ് വരികളുടെ മഹത്ത്വവും ഉയര്‍ത്തുന്നു. ചാവറയച്ചന്‍ ആലപ്പുഴയില്‍നിന്ന് കോട്ടയം മാന്നാനത്തെത്തി ആശ്രമം സ്ഥാപിച്ച് അവിടെ സംസ്‌കൃത സ്‌കൂളാണ് 1846ല്‍ തുടങ്ങിയത്.

കൈനകരി ചാവറ ജന്മഭവനം സ്ഥിതിചെയ്യുന്നതിനടുത്തുള്ള ബോട്ടുജെട്ടി കൊവേന്തജെട്ടി എന്നാണ് അറിയപ്പെടുന്നത്. ചാവറ ഭവനം നിലനില്‍ക്കുന്നിടം കൊവേന്ത എന്ന ലത്തീന്‍ പേരില്‍ വിളിച്ചതാണ് ജെട്ടിക്കും ഈ പേരുവരാന്‍ കാരണം. കൊവേന്ത എന്നാല്‍ ആശ്രമം എന്നാണര്‍ത്ഥം.

അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ചാണ് ചാവറയച്ചന്‍ തിരുപ്പട്ടമണിഞ്ഞത്. ഭാരതീയ െ്രെകസ്തവാരാധനയ്ക്ക് വേണ്ടിയുള്ള ചുവടുവയ്പുകള്‍ക്ക് ഇവിടെ നിന്നാണ് അദ്ദേഹം തുടക്കം കുറിച്ചതെന്ന് പറയുന്നു. പള്ളിപ്പുറം പള്ളിയിലെ പ്രവര്‍ത്തനകാലയളവിലാണ് െ്രെകസ്തവീയതയ്ക്ക് സ്വദേശി പരദേശി വാദക്കാര്‍ക്ക് മധ്യസ്ഥനായി അദ്ദേഹം പ്രവര്‍ത്തിച്ചത്. ഭാരതീയ സന്ന്യാസ സഭ സ്ഥാപനത്തിന് അയ്യനാട്ട് പാറായി തരകന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടിയതും ആലപ്പുഴയുടെ മണ്ണില്‍ നിന്നായിരുന്നു.


#6 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 52,436 posts
38,251
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 November 2014 - 02:44 AM

Jayaramettaa.... :thankyou:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users