Jump to content

Toggle Scoreboard
ibProArcade Scoreboard

~Vaishu~ has obtained a high score of 13764 Yesterday, 06:14 PM Playing 3 Peeks Solitaire Play Now!                shibinas has obtained a high score of 6186 Yesterday, 06:00 PM Playing Fishy Play Now!                Malabar SultaN has obtained a high score of 5577 Yesterday, 05:03 PM Playing Word Jam Play Now!                ~Vaishu~ has obtained a high score of 420 Yesterday, 03:53 PM Playing WordPlex Play Now!                ~Vaishu~ has obtained a high score of 8700 Yesterday, 03:13 PM Playing Word Up Play Now!                
Photo

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം മേഘാലയയിൽ


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 November 2014 - 11:14 AM

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം മേഘാലയയിൽ 


141648838120-mekhalaya1.jpg

ഷില്ലോംഗ്: ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തിയിൽ  ബംഗ്ളാദേശിനോട് ചേർന്ന് ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന  മേഘാലയയിലെ ചെറുഗ്രാമമാണ് മവ്‌ലിന്നോങ്. എന്നാൽ ഈ കുഞ്ഞ് ഗ്രാമമാണ് ഏഷ്യയിലെ ഏററവും വൃത്തിയുള്ള ഗ്രാമമായി അറിയപ്പെടുന്നത്. കേൾക്കുമ്പോൾ ആദ്യം സംശയം തോന്നുമെങ്കിലും ഇവിടം ഒരുതവണ സന്ദർശിച്ചിട്ടുള്ളവർക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല.

ഇന്ത്യാ ഡിസ്കവറി മാഗസിനാണ് 2003 ൽ മവ്‌ലിന്നോങിന് ഇത്തരത്തിൽ ഒരു ബഹുമതി ആദ്യം നൽകിയത്. തുടർന്ന് 2005 ൽ ഏററവും വൃത്തിയുള്ള ഗ്രാമമായി ഇന്ത്യ ഗവൺമെന്റ്  തിരഞ്ഞെടുത്തതും മവ്‌ലിന്നോങിനെ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി 'സ്വച്ച് ഭാരത് ' ആരംഭിക്കുന്നതിനും വളരെ മുൻപ് തന്നെ ഈ പദ്ധതി നടപ്പിൽ വരുത്തിയെന്ന ബഹുമതിയും ഈ ഗ്രാമത്തിന് അവകാശപ്പെടാം.

ഗ്രാമത്തിലേക്ക് കടക്കുന്ന ഒരു സന്ദർശകനെ എതിരേൽക്കുന്നത് 'ദൈവത്തിന്റെ സ്വന്തം പുന്തോട്ടമായ മവ്‌ലിന്നോങിലേക്ക് സ്വാഗതം' എന്ന ബോർഡാണ്. സമീപം ഗ്രാമം വൃത്തിയായി സൂക്ഷിക്കുന്നതിന് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റ് പ്രദർശിപ്പിച്ചിട്ടുണ്ട്. ഗ്രാമം സന്ദർശിക്കുന്നതിന് പ്രവേശന ഫീസായി 50 രൂപ അടയ്ക്കണം.

 

ഇന്ത്യയിലെ മററ് ഗ്രാമങ്ങളിൽ നിന്ന് വ്യത്യസ്തമായി മവ്‌ലിന്നോങിൽ എല്ലാ വീടുകളിവും ശൗചാലയങ്ങളുണ്ട്. പരിസ്ഥി മലിനമാക്കുന്നത് തടയുന്നതിനായി റോഡുകളിൽ ഇടവിട്ട് മുളകൾ കൊണ്ടുള്ള ചവററ് കുട്ടകൾ വച്ചിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി  ഗ്രാമത്തെ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയായി കരുതുന്നവരാണ് ഇവിടത്തെ ഗ്രാമവാസികൾ.

 

നൂറിൽ കുറവ് വീടുകളുള്ള ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. വിളവെടുക്കുന്ന പച്ചക്കറികളും പഴങ്ങളും ആഴ്ചയിൽ രണ്ട്തവണ കൂടുന്ന അതിർത്തിയിലുള്ള ചന്തയിൽ വിൽക്കാറുണ്ട്. അസുഖം വന്നാൽ ചികിത്സയ്ക്കായി  അടുത്ത ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്.



#2 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,158 posts
9,162
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 November 2014 - 08:56 PM

:good: info jayetto




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users