Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                Major Purushu has obtained a high score of 60 Yesterday, 03:00 PM Playing Harry Potter`s Ghoul Attic Play Now!                
Photo

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 November 2014 - 11:10 AM

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി 


141654586521mulla.jpg

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് തമിഴ്നാടിന്റെ ലക്ഷ്യമായ 142 അടിയിലെത്തി. ഇതിനെ തുടർന്ന് തമിഴ്നാട് കേരളത്തിന് ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകി. പെരിയാർ തീരത്ത് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഊർജിതമാക്കി. ഒരു ദിവസമെങ്കിലും 142 അടിയിൽ വെള്ളം നിലനിറുത്താനുള്ള ശ്രമമാണ് തമിഴ്നാട് നടത്തുന്നത്. ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെങ്കിലും മഴ ശക്തമായാൽ മാത്രമേ ഷട്ടറുകൾ തുറക്കുകയുള്ളൂ. ഇന്ന് പുലർച്ചെ രണ്ടിനാണ് ജലനിരപ്പ് 142 അടിയിലെത്തിയത്. ഇന്നലെ രാത്രി വൃഷ്ടി പ്രദേശത്ത് ശക്തമായ മഴപെയ്തതോടെയാണ് ജലനിരപ്പ് വേഗത്തിൽ ഉയർന്നത്. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

അണക്കെട്ട് നിറയ്ക്കുന്നതിനായി ഇന്നലെ രാവിലെ വെള്ളം കൊണ്ടു പോകുന്നത് പൂർണ്ണമായും തമിഴ്നാട് നിറുത്തിവച്ചിരുന്നു. രാത്രി ഒമ്പതോടെ 80ഘനയടി വെള്ളം കൊണ്ടുപോയി തുടങ്ങിയിരുന്നു ജലനിരപ്പ് 142 അടിയിലെത്തിയ ഉടൻ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 1400 ഘനയടിയായി വർദ്ധിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ ആറ് മുതൽ 1500 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്ന് പുലർച്ചെ വരെ 17.8മില്ലി മീറ്ററും തേക്കടിയിൽ 18 മില്ലീ മീറ്ററും മഴ ലഭിച്ചു. ഇന്ന് ഉച്ചയോടെ ജനിരപ്പ് 142 അയിൽ എത്തുമെന്നായിരുന്നു ഇന്നലെ വൈകിട്ട് വിലയിരുത്തിയിരുന്നത്. എന്നാൽ കനത്ത മഴ പെയ്തതാണ് വേഗം ജലനിരപ്പ് ഉയരാൻ കാരണം.



#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,620 posts
10,783
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 November 2014 - 08:58 PM

avasanam avanmar velathil mungathirunna mathi




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users