Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                Vanampaadi has obtained a high score of 2160 Yesterday, 09:52 PM Playing canyonglider Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

Inathe Patra Visesangal [20-11-14]


  • Please log in to reply
2 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 November 2014 - 07:56 AM

രാംപാലിനെ അറസ്റ്റുചെയ്തു

 

രണ്ടുദിവസം നീണ്ട നാടകീയതകള്‍ക്ക് ഒടുവില്‍ വിവാദ ആള്‍ദൈവം രാംപാലിനെ ഹരിയാണ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രി 9.30- ഓടെ ഹിസ്സാറിലെ ആശ്രമത്തിനകത്തുനിന്ന് അറസ്റ്റുചെയ്ത അദ്ദേഹത്തെ ആംബുലന്‍സില്‍ അജ്ഞാത സ്ഥലത്തേക്ക് നീക്കി.

 

ചൊവ്വാഴ്ച അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും അനുയായികളെ മനുഷ്യകവചമാക്കി ആക്രമമഴിച്ചുവിട്ട് രാംപാലും കൂട്ടരും അത് പരാജയപ്പെടുത്തിയിരുന്നു. ഇതിനിടെ കൊല്ലപ്പെട്ടതെന്ന് കരുതുന്ന ആറുപേരുടെ മൃതദേഹങ്ങള്‍ ഹിസാറിലുള്ള സത്‌ലോക് ആശ്രമത്തില്‍നിന്ന് കണ്ടെടുത്തു. അഞ്ച് സ്ത്രീകളുടെയും പതിനെട്ട് മാസം പ്രായമായ കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

 

ആശ്രമത്തിനുള്ളില്‍നിന്ന് 250 പാചകവാതക സിലിണ്ടറുകളും പോലീസ് കണ്ടെത്തി. അരക്കിലോമീറ്ററോളം കനത്ത നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന സ്‌ഫോടകശേഷി ഇവയ്ക്കുണ്ടെന്ന് ഡി.ജി.പി. വി.എന്‍. വസിഷ്ഠ് പറഞ്ഞു.

ദ്രുതകര്‍മസേനയുടെ 500 പേരടങ്ങുന്ന യൂണിറ്റിനെ ബുധനാഴ്ച ആശ്രമവളപ്പില്‍ വിന്യസിച്ചു. ആശ്രമത്തിന്റെ മതിലുകള്‍ പൊളിച്ച് അകത്തുകയറാന്‍ ബുള്‍ഡോസറുകളും മണ്ണുമാന്തിയന്ത്രവും സജ്ജമാക്കിയാണ് പോലീസെത്തിയത്. ആശ്രമത്തില്‍നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ പരിക്കേറ്റ പാടുകളൊന്നുമില്ലെന്നും മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂവെന്നും ഡി.ജി.പി. എസ്.എന്‍. വസിഷ്ഠ് പറഞ്ഞു. 5000- ത്തോളം പേര്‍ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇവരോട് പുറത്തിറങ്ങാന്‍ പോലീസ് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കുന്നുണ്ട്. ആശ്രമത്തിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി 10,000 അനുയായികള്‍ ആശ്രമം വിട്ടതായും പോലീസ് പറഞ്ഞു.

 

 

 

* 1951 സപ്തംബര്‍ എട്ടിന് ഹരിയാണയിലെ സോനിപത് ഗ്രാമത്തില്‍ കര്‍ഷകകുടുംബത്തിലാണ് രാംപാലിന്റെ ജനനം
* ഹരിയാണയില്‍ ജലസേചനവകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായിരുന്നു
* 1999-ല്‍ ഹിസാറിലെ ബര്‍വാല നഗരത്തിന് സമീപം സത്‌ലോക് ആശ്രമം സ്ഥാപിച്ചു
* കൃത്യവിലോപത്തിന് 2000-ത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പുറത്താക്കി
* രാഷ്ട്രീയ സമാജ് സേവ സമിതി (ആര്‍.എസ്.എസ്.എസ്.) എന്ന പേരില്‍ പ്രതിരോധ സേനയുണ്ടാക്കി. 'രാംപാലിന്റെ പട്ടാളം' എന്നാണ് അറിയപ്പെടുന്നത്.
* സൈന്യത്തെപ്പോലെ കമ്പനികളും പ്ലാറ്റൂണുകളും ആര്‍.എസ്.എസ്.എസ്സിനുണ്ട്. നേതൃത്വം നല്‍കുന്നത് പരിശീലനം ലഭിച്ച കമാന്‍ഡോകള്‍
* പഞ്ചാബ്, ഹരിയാണ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള 4000 അനുയായികള്‍ അംഗങ്ങള്‍
* ആശ്രമത്തിനകത്തെ 12 ഏക്കറില്‍ കറുത്തവേഷം ധരിച്ച തോക്കുധാരികളായ ഇവരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു
* പോലീസിന്റെ നീക്കം നിരീക്ഷിക്കാന്‍ പ്രത്യേക രഹസ്യാന്വേഷണവിഭാഗവും രാംപാലിന്റെ സേനയ്ക്കുണ്ട്

 

--mathrubhumi




Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 November 2014 - 07:58 AM

ഒഴിവാക്കിയ 219 പ്ലസ് ടു ബാച്ചുകള്‍ അടുത്തവര്‍ഷം

 

ഹയര്‍ െസക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി ഒഴിവാക്കിയ 219 പ്ലസ്ടു ബാച്ചുകള്‍ അടുത്ത അധ്യയനവര്‍ഷം നിലവില്‍വരും. 198 സ്‌കൂളുകളിലെ ബാച്ചുകളാണിത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടാതെ പോയ ബാച്ചുകളാണിതെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, കഴിഞ്ഞ ജൂലായ് 31ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഈ ബാച്ചുകള്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരെ താത്കാലികമായേ നിയമിക്കാവൂ എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ഈ ഉത്തരവിലുള്ളത്. ബാച്ചുകള്‍ അനുവദിക്കാനുള്ള അനുമതിയും താത്കാലികമായാണ് നല്‍കിയിട്ടുള്ളത്.

 

 

--mathrubhumi

ഹൈക്കോടതി കഴിഞ്ഞ ആഗസ്ത് 18ന് പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.ഇതുപ്രകാരം ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്യാത്ത 254 സ്‌കൂളുകളിലെ 283 ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ഒഴിവാക്കും. ഈ സമിതി ശുപാര്‍ശ ചെയ്ത 372 സ്‌കൂളുകളിലെ 417 ഹയര്‍ സെക്കന്‍ഡറി പ്ലൂസ്ടു ബാച്ചുകള്‍ നിലനിര്‍ത്തി ഉത്തരവ് പുറപ്പെടുവിക്കും.




Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 November 2014 - 10:24 PM

ജലനിരപ്പ് 141.8 അടി; വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തി

 

 

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തി. വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുത്താനാണ് ഡാമിലെ ജലനിരപ്പ് കുറയാതെ തമിഴ്‌നാട് പിടിച്ചുനിര്‍ത്തുന്നത്. നിലവിലെ ജലനിരപ്പ് 141.8 അടിയാണ്. സുപ്രീംകോടതി വിധിപ്രകാരമുള്ള പരമാവധി ജലനിരപ്പായ 142 അടിയിലെത്താന്‍ ഇനി സാമാന്യം വലിയ ഒരു മഴ മതി. ഇതാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.

ജലനിരപ്പ് 141.8 അടിയാകുമ്പോള്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നുമുണ്ടായിട്ടില്ല. ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജ് ഡാം സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കാന്‍ തമിഴ്‌നാട് അധികൃതര്‍ തയ്യാറായില്ല.

മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഒഴുകിയെത്തുന്ന വൈഗാ ഡാമില്‍ സംഭരണ ശേഷിയുടെ പകുതി മാത്രമേ വെള്ളമുള്ളൂ. എന്നിട്ടും ജലം കൊണ്ടുപോകാന്‍ തമിഴ്‌നാട് തയ്യാറാവുന്നില്ലെന്നത് ശ്രദ്ധേയമാണ്.

ജലനിരപ്പ് ഉയര്‍ന്നതുകൊണ്ട് വനത്തിനുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കാന്‍ വനംവകുപ്പ് മേധാവിയും സംഘവും സന്ദര്‍ശനം നടത്തുന്നുണ്ട്.

ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users