Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 2 Today, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Today, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Today, 05:58 PM Playing Monkey Jumper Play Now!                BaaleTTaN has obtained a high score of 1467 Today, 05:33 PM Playing Sheep Jumper Play Now!                PaTTaaLam PuRushU has obtained a high score of 344 Today, 02:41 PM Playing Sheep Jumper Play Now!                
Photo

Innathane Pathra Viseshangal (18-11-14)


  • Please log in to reply
8 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 November 2014 - 10:42 AM

ചാരക്കേസിൽ തന്നെ ബലിയാടാക്കിയെന്ന് സിബി മാത്യൂസ്


141628615018sibi.jpg

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ തന്നെ ബലിയാടാക്കിയെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും ഇന്റലിജൻസ് എ.ഡി.ജി.പിയുമായ സിബി മാത്യൂസ് പറഞ്ഞു. പല കേസുകളിലും ഇത്തരത്തിൽ ഉദ്യോഗസ്ഥർ ബലിയാടായ സംഭവങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന സർക്കാർ ഉത്തരവ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ മൂന്നു മാസത്തിനുള്ളിൽ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.

ചാരക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സർക്കാരാണ് അപ്പീൽ പോകേണ്ടത്. അത് വൈകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാവാം അപ്പീൽ നൽകാൻ വൈകുന്നതെന്നും സിബി മാത്യൂസ് പറഞ്ഞു. സർക്കാർ അപ്പീൽ പോയില്ലെങ്കിൽ താൻ സ്വന്തം നിലയിൽ അപ്പീൽ നൽകും. ഈ മാസം 30നകം അപ്പീൽ നൽകാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കൈക്കൊണ്ട ഒരു തീരുമാനമാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പട്ടത് അതിനാൽ തന്നെ അതിനെതിരെ അപ്പീൽ പോകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. താൻ അപ്പീൽ നൽകുന്പോൾ സർക്കാരിനെ എതിർകക്ഷിയാക്കുമെന്നും സിബി മാത്യൂസ് പറഞ്ഞു.


  • Varikkuzhi Soman likes this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 November 2014 - 10:47 AM

ആസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനവുമായി മോദി


141628673118modi.jpg

കാൻബെറ: ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ടിന് ഒന്നാം ലോക മഹായുദ്ധ ട്രോഫിയുടെ പകർപ്പ് സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധ  സ്മാരകത്തിൽ ചൊവ്വാഴ്ച നടത്തിയ സന്ദർശനത്തിലാണ് മാൻ  സിംഗ് ട്രൊഫിയുടെ ഒരു പകർപ്പ് അദ്ദേഹം സമ്മാനമായി നൽകിയത്.

ആസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനം യുദ്ധ സ്മാരകത്തിലേക്കായിരുന്നു. 1919ൽ ഓഫീസേഴ്സ് മെസ്സ് 14(കിംഗ് ജോർജസിന്റെ) സിഖിന് സമ്മാനമായി നൽകിയ ട്രോഫി വെള്ളിയിൽ നിർമ്മിച്ചതാണ്.

സേനയിലെ ഏറ്റവും കഴിവുറ്റ പോരാളിയായിരുന്ന മാൻ സിംഗിന്റെ പേരിലാണ് ട്രോഫി നിർമ്മിച്ചിരിക്കുന്നത്. ഏത് വലിയ പ്രതിബന്ധങ്ങളെയും ചാടിക്കടക്കാനും അൻപത് യാർഡ് വരെ ദൂരത്തേക്ക് ഗ്രനേഡ് എറിയാനും മാൻ സിംഗിന് കഴിവുണ്ടായിരുന്നതായി പറയപ്പെടുന്നു.

ട്രൊഫിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന മാൻസിംഗിന് ചില പ്രത്യേകതകളുണ്ട്. തെറ്റായ കാലിൽ ഷൂസ് ധരിച്ച്, ഒറ്റ വള്ളിയുള്ള ബാഗ് തോളിൽ തൂക്കി നിൽക്കുന്ന മാൻസിംഗാണ് ട്രോഫിയിലുള്ളത്. മാൻസിംഗിന്റെ ബാഗിൽ ഗ്രനേഡുകൾക്ക് പകരമുള്ളത് കണ്ടൻസ്ഡ് മിൽക്കിന്റെ നിരവധി കാനുകളാണ്. എല്ലാ സിഖ് രജിമെന്റ് ബറ്റാലിയനുകളിലും ഈ ട്രോഫിയുടെ വെങ്കലത്തിലുള്ള പകർപ്പുകളുണ്ട്.


  • Varikkuzhi Soman and Eda Sureshe like this

#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 November 2014 - 11:22 AM

തമിഴ്നാട് ബി.ജെ.പി ഓഫീസിന് ബോംബ് ഭീഷണി


1416244958bjp.jpg

ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പി ആസ്ഥാനത്തും മറ്റ് പൊതുഇടങ്ങളിലും ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്ന് ഭീഷണി സന്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്നതിനു മുന്നോടിയായി ബി.ജെ.പി ആസ്ഥാനമായ 'കമലാലയ'ത്തും സംസ്ഥാനത്തെ മറ്റ് പൊതുസ്ഥലങ്ങളിലും ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്ര് തമിഴ്ഇസൈ സൗന്ദരരാജൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. കത്തിലൂടെയാണ് ഭീഷണി എത്തിയത്. സന്ദേശത്തിന്രെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കൽപാകം ആണവ നിലയത്തിലും ഹിന്ദു മുന്നണി ആസ്ഥാനത്തും സമാനമായ ഭീഷണിക്കത്ത് അടുത്തിടെ ലഭിച്ചിരുന്നു.  കത്തിന്രെ ഉറവിടം പൊലീസ് അന്വേഷിച്ചു വരികയാണ്.

തിരുവനന്തപുരത്തെ ബി.ജെ.പി ഓഫീസിലും അടുത്തിടെ  ഇത്തരമൊരു ഭീഷണി സന്ദേശം എത്തിയിരുന്നു.



#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 November 2014 - 11:25 AM

ലൈംഗിക പീഡനം: വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണം- കോടതി

1416243838court.jpg

ന്യൂഡൽഹി: ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യാജ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ വിചാരണ ചെയ്യണമെന്നും ശിക്ഷിക്കപ്പെടണമെന്നും ഡൽഹി കോടതി. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞാലും ഇത്തരം കേസുകളിൽ കുറ്റാരോപിതരായവർക്ക് കടുത്ത മാനസികവ്യഥയും മാനഹാനിയുമാണ് തുടർന്നും അനുഭവിക്കേണ്ടി വരുന്നതെന്നും കോടതി നിരീക്ഷിച്ചു. കൂട്ടബലാത്സംഗക്കേസിൽ കുറ്റാരോപിതരായ രണ്ട് യുവാക്കളെ മോചിപ്പിച്ചുകൊണ്ടാണ് അഡീഷണൽ സെഷൻസ് ജ‌ഡ്ജി ഇത്തരം നിരീക്ഷണം നടത്തിയത്. യുവാക്കൾക്കെതിരെ വ്യാജ പരാതി നൽകിയ സ്ത്രീയ്ക്കെതിരെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്പാകെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു.

കേസിന്രെ വിചാരണ വേളയിൽ തന്നെ 'ബലാത്സംഗക്കേസ് പ്രതി'കളെ പോലെയാണ് കുറ്റം ആരോപിക്കപ്പെട്ടവരോട് പെരുമാറുന്നത്. ലൈംഗികപീഡനക്കേസിൽ നിന്നും മോചിതരായാലും കുറ്റാരോപിതർക്ക് തങ്ങൾക്ക് നഷ്ടമായ അന്തസ്സും അഭിമാനവും തിരിച്ചുപിടിക്കുന്നത് ദുഷ്കരമാകുന്നു,​ ചിലപ്പോൾ അസാദ്ധ്യവും- കോടതി പറഞ്ഞു. ബലാത്സംഗത്തിനിരയായെന്ന് വ്യക്തിപരമായ ഉദ്ദേശ്യങ്ങൾക്കു വേണ്ടി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കുന്നതിന് വാദിഭാഗത്തെ നിയന്ത്രിക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു.

തന്നെ രണ്ടു യുവാക്കൾ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയ ശേഷം കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് ദ്വാരകാ പൊലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ നൽകിയ കേസിലാണ് തിങ്കളാഴ്ച കോടതി വിധിയുണ്ടായത്. എന്നാൽ,​ കേസിന്രെ വിചാരണ വേളയിൽ പരാതിക്കാരി തന്രെ ആരോപണങ്ങളിൽ നിന്ന് പിൻവലിഞ്ഞു. യുവാക്കൾ തന്നെ ബലാത്സംഗം ചെയ്തുവെന്നും ശാരീരികമായി പീഡിപ്പിച്ചുവെന്നുമുള്ള ആരോപണം അവർ നിഷേധിക്കുയാണുണ്ടായത്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്രെ തൊട്ടടുത്ത ദിവസംതന്നെ താൻ നൽകിയത് വ്യാജ പരാതിയായിരുന്നുവെന്ന് അറിയിച്ചുകൊണ്ട് എസ്.എച്ച.ഒക്ക് കത്തു നൽകിയിരുന്നുവെന്നും യുവതി കോടതിയെ അറിയിക്കുകയായിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

പരാതിക്കാരി ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് കണ്ടെത്തിയ കോടതി കുറ്റാരോപിതരായ രണ്ട് യുവാക്കളെയും മോചിപ്പിക്കുകയും വ്യാജ പരാതി ഉന്നയിച്ച സ്ത്രീക്കെതിരെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്പാകെ പരാതി സമർപ്പിക്കാൻ കോടതി ജീവനക്കാരനോട് ജഡ്ജി ഉത്തരവിടുകയുമായിരുന്നു.


  • Vanampaadi likes this

#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 November 2014 - 11:27 AM

ഇടതുമുന്നണി ഹൈക്കോടതിലേക്ക്


1416255444ldf.jpg

 ഏത് അന്വേഷണം വേണമെന്നതിൽ അവ്യക്തത
 കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം
തിരുവനന്തപുരം:  ബാർ കോഴ ആരോപണത്തിൽ ഉടൻ കേസ് രജിസ്‌റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും പങ്ക് അന്വേഷിക്കണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു.
അന്വേഷണം ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിക്കാനും ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനും ഇടതു മുന്നണി തീരുമാനിച്ചു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് 25ന് സെക്രട്ടേറിയറ്റിലേക്കും കളക്‌ടറേറ്റുകളിലേക്കും മാർച്ച് നടത്തുമെന്ന് മുന്നണി കൺവീനർ വൈക്കം വിശ്വൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏതെങ്കിലും പ്രത്യേക ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കില്ല. നടപടികൾ ഏതു തരത്തിൽ വേണമെന്നത് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കും. ഇത്തരം അഴിമതി ആരോപണങ്ങൾ ഉയർന്നാൽ കേസ് രജിസ്‌റ്റർ ചെയ്യണമെന്ന സുപ്രീംകോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തും.

കോടതിയുടെ മേൽനോട്ടത്തിൽ പൊലീസിന്റെ പ്രത്യേക ടീം അന്വേഷിക്കുക എന്ന സി.പി.എം ആവശ്യമാണോ ജുഡിഷ്യൽ അന്വേഷണം എന്ന സി.പി.ഐ ആവശ്യമാണോ ഇടതു മുന്നണി അംഗീകരിച്ചതെന്ന ചോദ്യത്തിന് ഇതു രണ്ടുമല്ല എന്നാൽ രണ്ടിന്റെയും ഉള്ളടക്കം ഉൾക്കൊള്ളന്നതാണെന്നായിരുന്നു മറുപടി. ജുഡിഷ്യൽ അന്വേഷണത്തിന് പ്രായോഗിക പ്രയാസങ്ങളുണ്ട്. മിടുക്കന്മാരായ ഉദ്യോഗസ്ഥരുടെ ടീം അന്വേഷിക്കുക എന്നു പറയുമ്പോൾ അന്വേഷണ ടീമിന്റെ താത്പര്യങ്ങളും ഉണ്ടാവാം. സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടാലോ എന്ന ചോദ്യത്തിന് കോടതി തീരുമാനിച്ചാൽ അത് അംഗീകരിക്കുകയല്ലേ വഴിയുള്ളു എന്നായിരുന്നു മറുപടി.
മുന്നണിയോഗം വൈകിയെന്നത് യാഥാർത്ഥ്യമാണ്. തന്റെ ആരോഗ്യസ്ഥിതിയും മറ്റു നേതാക്കളുടെ അസൗകര്യവും യോഗം നീളാൻ കാരണമായി. ഇത്  ബോധപൂർവം ആയിരുന്നില്ല. മാണിക്ക് ഏതെങ്കിലും തരത്തിൽ ആനുകൂല്യം നൽകാനല്ല ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇടതുമുന്നണിയുടെ സമരങ്ങൾ അഡ്‌ജസ്‌റ്റ്മെന്റ് സമരങ്ങളാണെന്ന വിലയിരുത്തലില്ല.



#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 November 2014 - 11:31 AM

മുല്ലപ്പെരിയാർ: വീണ്ടും 141.2


1416255472mulla.jpg

കുമളി: മുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും 141.2 അടിയായി ഉയർന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയിൽ നിന്ന് 150 ആയി കുറച്ചതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണം.
വൃഷ്ടിപ്രദേശത്ത് മഴയില്ലെങ്കിലും 1125 ഘനയടി വെള്ളം തടാകത്തിലേക്ക് ഒഴുകിയെത്തി. ജലനിരപ്പ് ഉയർന്നതോടെ  22 ബ്ലോക്കുകളിൽ 19 ലും ചോർച്ചയുണ്ട്. ബേബി ഡാമിലും ചോർച്ച ശക്തമായി.
ബേബിഡാമിന്റെ ചോർച്ച അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി ഉടൻ ഡാം സന്ദർശിക്കണമെന്നും ഇന്നലെ ഡാം സന്ദർശിച്ച പീരുമേട് എം.എൽ.എ ഇ.എസ് ബിജിമോൾ പറഞു. വൈഗൈ ഡാമിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടും തമിഴ് നാട് വെള്ളം കൊണ്ടു പോകാതെ 142 അടിയായി ഉയർത്തിക്കാട്ടുക എന്ന ധാർഷ്ട്യസമീപനമാണ് തമിഴ് നാട് സ്വീകരിക്കുന്നത്.



#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 November 2014 - 11:33 AM

മോദിപ്രഭയിൽ സി‌ഡ്നി കിടുങ്ങി


1416255657sidney.jpg

സിഡ്നി: ആസ്ട്രേലിയയിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയത്തിന് ഞായറാഴ്ച രാത്രി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തിന്റെ പ്രതീതി. എങ്ങും ത്രിവർണ പതാകകൾ, ഭജന, നൃത്തം,  ആർപ്പുവിളികൾ. അവിടെ തിങ്ങിനിറഞ്ഞ കാൽ ലക്ഷത്തോളം പേരുടെ ചുണ്ടുകളിൽ  ഒരു മന്ത്രം മാത്രം,  മോദി..മോദി...
ഔദ്യോഗിക സന്ദർശനങ്ങളിൽ ഹസ്തദാനവും വിരുന്നുകളും മാത്രം പോരെന്ന് സിഡ്നിയിലെ ഒളിമ്പിക് പാ‌‌ർക്കിലുള്ള അൽഫോൻസ് അരീനയിൽ ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്ര മോദി തെളിയിച്ചു.

 

*ആട്ടവും പാട്ടുമൊക്കെയായി ആസ്ട്രേലിയക്കാരുടെ ആവേശ പ്രകടനം
*ഗുജറാത്തി ഗാർബയും പഞ്ചാബി ഭംഗ്രയും ഭജനയും ആദിവാസി നൃത്തം
*ഈ വർഷമാദ്യം അമേരിക്കയിലെ മാഡിസൺ സ്‌ക്വയറിൽ അരങ്ങേറിയ മേളയുടെ  ബാക്കി

 

കുത്തുവാക്ക്
ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്താൻ ഒരു രാത്രി മതിയെങ്കിൽ ഇന്ത്യയിൽ നിന്ന് ഒരു പ്രധാനമന്ത്രി ആസ്ട്രേലിയയിലെത്താൻ 28 വർഷമെടുത്തുവെന്ന് മോദി

 

ആർപ്പുവിളി
രാഷ്ട്രങ്ങൾ സൃഷ്ടിക്കുന്നത് സർക്കാരുകളല്ല, ജനങ്ങളാണെന്ന് പറഞ്ഞപ്പോൾ എങ്ങും ആർപ്പുവിളി

 

ബ്രെറ്റ് ലീ വേദിയിൽ
ഇന്ത്യക്കാ‌ർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളായ ബ്രെറ്റ് ലീയും ഇന്ത്യയെ സ്നേഹിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് അംപയർ സൈമൺ ടോഫലും വേദിയിൽ

 

രമേഷ് ചന്ദ്രയും
അർബുദബാധിതനായ കാർട്ടൂണിസ്റ്റ് രമേഷ് ചന്ദ്രയ്ക്ക് പ്രത്യേക ക്ഷണം.  തന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും മോദിയെ കാണാൻ ആഗ്രഹമുണ്ടെന്നും രമേഷ് ചന്ദ്ര നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

 

വമ്പൻ പ്രഖ്യാപനം
നിയമങ്ങളുണ്ടാക്കാനല്ല, അവ  ഇല്ലാതാക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് മോദിയുടെ പ്രഖ്യാപനം.  ഇന്ത്യയിലെത്തുമ്പോൾ മാത്രം വിസ (വിസ ഓൺ അറൈവൽ), സിഡ്‌നിയിൽ ഇന്ത്യൻ സാംസ്കാരിക കേന്ദ്രം, ഇന്ത്യൻ വംശജർക്ക് ആജീവനാന്ത വിസ... പ്രഖ്യാപനങ്ങളുടെ നിര.

 

ഓരോ വാക്കും ജ്വലിച്ചു
ലോകത്തിനുമൊത്തം വേണ്ട തൊഴിൽശക്തി ഇന്ത്യയ്ക്കുണ്ട്. അവർക്ക് നൈപുണ്യം പകർന്നുകൊടുക്കുകയേ വേണ്ടൂ. 250 കോടി കൈകളാണ് ഇന്ത്യയ്ക്കുള്ളത്. അതിൽ 200 കോടിയും യുവാക്കളുടേതാണ്...

 

മലയാളിയുടെ പേരും
ആസ്ട്രേലിയയിലെ പ്രശസ്തരായ ഇന്ത്യക്കാരുടെ പേരെടുത്തു പറഞ്ഞ് പ്രസംഗം. പ്രശസ്ത മലയാളി ഗണിത ശാസ്ത്രജ്ഞനായ മത്തായി വർഗീസും പരാമർശിക്കപ്പെട്ടു.


  • Vanampaadi, Malar and Eda Sureshe like this

#8 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 18 November 2014 - 11:43 AM

:thanks: jayaram...ravile pathram vaayichu 8->



#9 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 18 November 2014 - 11:21 PM

:thanks: Jayaramettaa




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users