Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

സ്വാമിയേ...ശരണമയ്യപ്പാ...


  • Please log in to reply
22 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:09 PM

സ്വാമിയേ...ശരണമയ്യപ്പാ... 


14160736961.jpg

ശബരിമല നട ഇന്നു (നവം.16)വൈകിട്ട് തുറക്കുന്നതോടെ തീർത്ഥാടന കാലത്തിന്  തുടക്കമാകുന്നു.വൃശ്ചികം ഒന്ന് നാളെയാണ്. അയ്യപ്പൻമാർ ഒരേ മനസും മന്ത്രവുമായി മല കയറുകയാണ്. ശരണപാതകളുടെ  നവീകരണം പൂർണതോതിലായിട്ടില്ലെങ്കിലും സുഗമമായ അയ്യപ്പദർശനത്തിന് ദേവസ്വം ബോർഡും സർക്കാർ വകുപ്പുകളും ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. പരാതി രഹിതവും സുരക്ഷിതവുമായ തീർത്ഥാടനമാണ് ലക്ഷ്യം.


  • Varikkuzhi Soman, Malar, Kappalu Moylaaly and 1 other like this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:10 PM

പമ്പയിൽ ആരോഗ്യഭവൻ

പമ്പയിൽ 15കോടി ചെലവിൽ നിർമിച്ച ആരോഗ്യഭവൻ തീർത്ഥാടകർക്ക് അനുഗ്രഹമാകും. മല കയറുന്നവർക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടു നേരിടുമ്പോൾ പത്തനംതിട്ടയിലെയോ കോട്ടയത്തെയോ ആശുപത്രികളിലെത്തിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. കാനന പാതയിലെ തരിക്കിനിടയിലൂടെ ആശുപത്രികളിലേക്കുള്ള ദീർഘദൂര യാത്ര ഒഴിവാക്കാനും അടിയന്തര ചികിത്സ ലഭിക്കാനും ഇനി ആരോഗ്യഭവനുണ്ട്.  അലോപ്പതി, ആയുർവേദം, ഹോമിയോ, പഞ്ചകർമ്മ ചികിത്സകളാണ് ഇവിടെ ലഭിക്കുന്നത്. അത്യാഹിതം, കാർഡിയോളജി ക്രിട്ടിക്കൽ യൂണിറ്റുകൾ പ്രവർത്തന സജ്ജമായി. ഒരേ സമയം മുപ്പതു പേരെ കിടത്തി ചികിത്സിക്കാനാകും. മിനി ഓപ്പറേഷൻ തീയറ്ററും ഓക്സിജൻ സ്റ്റോറേജുമുണ്ട്.  ക്രിട്ടിക്കൽ യൂണിറ്റുകളും മിനി ഓപ്പറേഷൻ തീയേറ്ററുകളും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സയും ലഭിക്കും.
നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡും തുറന്നു.


  • Varikkuzhi Soman, Kappalu Moylaaly and Eda Sureshe like this

#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:10 PM

ഓക്സിജൻ പാർലറുകൾ
മലകയറുമ്പോൾ ക്ഷീണിക്കുന്നവരെയും അവശരാകുന്നവരെയും സഹായിക്കാൻ ഓക്സിജൻ പാർലറുകൾ ഇത്തവണ കൂടുതലായി തുറന്നിട്ടുണ്ട്. ആവശ്യമുള്ളവർക്ക് പൊലീസ് സഹായവും ലഭിക്കും. പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ 15 ഓക്സിജൻ പാർലറുകളാണ് സ്ഥാപിക്കുന്നത്. ഔഷധ കുടിവെള്ളവും  ലഭിക്കും.


  • Kappalu Moylaaly likes this

#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:11 PM

അയ്യപ്പ സേവാ സംഘത്തിന്റെ 30 ക്യാമ്പുകൾ

തീർത്ഥാടകരെ സഹായിക്കാൻ അയ്യപ്പസേവാ സംഘം വിവിധ സ്ഥലങ്ങളിൽ 30 ക്യാമ്പുകൾ തുറന്നു. അന്നദാനം, ചുക്കുവെള്ള വിതരണം, സൗജന്യ വൈദ്യസഹായം എന്നിവ എല്ലാ ക്യാമ്പുകളിലുമുണ്ടാകും. സന്നിധാനം, പമ്പ, അപ്പാച്ചിമേട്, അഴുത, കരിമല, വലിയാനവട്ടം,ഉപ്പുപാറ, സത്രം, എരുമേലി, നിലയ്ക്കൽ, കോട്ടയം, എറണാകുളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, പത്തനംതിട്ട, റാന്നി,ആറ്റുകാൽ, കന്യാകുമാരി, തേനി, മധുര, പഴനി എന്നിവിടങ്ങളിലാണ് പ്രധാന ക്യാമ്പുകൾ. സന്നിധാനത്തും പമ്പയിലും അപ്പാച്ചിമേട്ടിലും 24മണിക്കൂറും സേവനം ലഭിക്കും.


  • Varikkuzhi Soman and Kappalu Moylaaly like this

#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:11 PM

പൈപ്പുകൾ വഴി ചുക്കുവെള്ളം,
24 മണിക്കൂർ അന്നദാനം
മലകയറുന്ന അയ്യപ്പൻമാർക്ക് കുടിക്കുന്നതിന് പൈപ്പുകൾ വഴിയും ചുക്കുവെള്ളം ലഭിക്കും. പമ്പയിലും സന്നിധാനത്തും 24മണിക്കൂറും അന്നദാനമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാസമാജം എന്നിവരുടെയും അന്നദാനമുണ്ട്.


  • Kappalu Moylaaly likes this

#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:12 PM

കെട്ടിയിടില്ല; ബാരിക്കേഡുകൾ മാത്രം
തിരക്കു കൂടുമ്പോൾ പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ ഭക്തരെ വടം കെട്ടി തടയുന്ന രീതി ഈ വർഷം മുതലുണ്ടാവില്ല. പകരം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കും. ഭക്തരെ തള്ളിമാറ്റി വടം കെട്ടി വഴി തടയുന്നത് തർക്കത്തിൽ കലാശിച്ചിരുന്നു. വടം അഴിക്കുമ്പോൾ ഭക്തർ ഇരച്ചോടുന്നത് അപകട ഭീഷണിയായിട്ടുമുണ്ട്. ഇത്തവണ ദേവസ്വം ബോർഡ്  അനുവദിച്ച തുക  കൊണ്ട് ഒൻപതിടങ്ങളിൽ പൊലീസ്  ബാരിക്കേഡ് സ്ഥാപിച്ചു.


  • Kappalu Moylaaly likes this

#7 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:13 PM

വൃശ്ചികം 1 ആയോ :shock:
 
സ്വാമിയേ ശരണം അയ്യപ്പാ  :pray:


#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:13 PM

വെർച്വൽ ക്യൂ കൂപ്പൺ
പരിശോധന പമ്പയിൽ

ദർശനത്തിനുള്ള വെർച്വൽ ക്യൂവിലേയ്ക്ക് ഓൺലൈൻ വഴി ബുക്കു ചെയ്ത തീർത്ഥാടകരുടെ പ്രവേശന കൂപ്പൺ ഇനി പമ്പയിൽ തന്നെ പരിശോധിക്കുമെന്ന് എ.ഡി.ജി.പി എ. പത്മകുമാർ അറിയിച്ചു. മരക്കൂട്ടത്തിനു സമീപമായിരുന്നു കഴിഞ്ഞ സീസണിൽ പരിശോധന നടത്തിയിരുന്നത്.  വെർച്വൽ ക്യൂ പാസേജിൽ കയറാതെ തീർത്ഥാടകർ  താഴേ തിരുമുറ്റത്തെത്തി അവിടെ നിന്ന് വെർച്വൽ ക്യൂവിൽ കയറാൻ ശ്രമിക്കുകയും പതിവായിരുന്നു. ഇത് തിക്കിത്തിരക്കിനും തർക്കത്തിനും ഇടയാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാലാണ് പുതിയ തീരുമാനം.
ഇതുവരെ എട്ടു ലക്ഷത്തിലേറെ ഭക്തർ വെർച്വൽ ക്യൂവിന് ബുക്കു ചെയ്തു. ഏറെയും തമിഴ്നാട്ടുകാരാണ്.


  • Varikkuzhi Soman and Kappalu Moylaaly like this

#9 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:13 PM

അഴകോടെ താഴേ തിരുമുറ്റം
പതിനെട്ടാം പടിക്കു താഴെ മുറ്റം ടൈൽസ് പാകുന്ന ജോലികൾ പൂർത്തിയായി. ആഴി നവീകരിച്ചു. പതിനെട്ടാം പടിക്കു മുന്നിൽ പഴയ കരിങ്കല്ലുകൾ മാറ്റി പുതിയ കൃഷ്ണ ശിലകൾ പാകി.


  • Varikkuzhi Soman likes this

#10 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:14 PM

സോപാനങ്ങൾ മുഖം മിനുക്കി
സന്നിധാനത്ത് കന്നിമൂല ഗണപതിയുടെയും നാഗരാജാവിന്റെയും സോപാനങ്ങൾ പിത്തളയും വെള്ളിയും പൊതിഞ്ഞ് മുഖം മിനുക്കി. ഗണപതിയുടെ രൂപങ്ങൾ കൊത്തിയെടുത്ത പിത്തള കൊണ്ട് കന്നിമൂല ഗണപതിയുടെയും, പിത്തളയും വെള്ളിയും കൊണ്ട് നാഗങ്ങളുടെ രൂപങ്ങളുണ്ടാക്കി നാഗരാജ ക്ഷേത്രത്തിന്റെയും സോപാനങ്ങൾ പൊതിഞ്ഞു.



#11 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:14 PM

വഴികാട്ടൻ  'തത്ത്വമസി"യും
ശബരിമല പാത, പരമ്പരാഗതാ കാനന പാത എന്നിവിടങ്ങിലൂടെയെത്തുന്ന തീർത്ഥാടകർക്കു വഴിതെറ്റിയാൽ ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കുന്ന 'തത്ത്വമസി" മൊബൈൽ ആപ്ളിക്കേഷൻ ശരിയായ ദിശ കാട്ടിത്തരും. 'തത്ത്വമസി" ഡൗൺലോഡ് ചെയ്യുമ്പോൾ  പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വഴി, വാഹനങ്ങുടെ തിരക്ക് എവിടെല്ലാം, വെർച്വൽ ക്യൂവിന്റെ സ്ഥിതി, ക്ഷേത്രത്തിലെ പൂജാ സമയം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിനുള്ള ലിങ്ക് ലഭിക്കും.


  • Kappalu Moylaaly and Eda Sureshe like this

#12 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:15 PM

പ്രായമായവർക്കും കുട്ടികൾക്കും
പ്രത്യേക ക്യൂ

സന്നിധാനത്ത് എത്തിയാൽ പ്രായമായവർക്കും കുട്ടികൾക്കും തിരക്കിൽപ്പെടാതെ ദർശനം നടത്താൻ ഇത്തവണ മുതൽ പ്രത്യേക ക്യൂ ഏർപ്പെടുത്തി. തിരുമുറ്റത്ത് വെർച്വൽ ക്യൂവിനു സമീപത്താണിത്. നിർദേശം നൽകാൻ പൊലീസുണ്ടാവും.



#13 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:15 PM

കെ.എസ്. ആർ.ടി.സി
സംസ്ഥാനത്തെ പ്രധാന കെ. എസ്. ആർ.ടി.സി ഡിപ്പോകളിൽ നിന്നെല്ലാം പമ്പാ സർവ്വീസ് ഇന്നു മുതൽ ഒടിത്തുടങ്ങും.ഇരുന്നൂറോളം ബസുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് 25 ബസുകളാണ് ആദ്യ ഘട്ടത്തിൽ പമ്പ സർവ്വീസ് നടത്തുന്നത്.



#14 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:16 PM

സുരക്ഷ
മണ്ഡല-മകരവിളക്കു കാലത്തേക്ക് ആവശ്യമായ സുരക്ഷാ സന്നാഹങ്ങളുടെ പൊലീസിന്റെ ചീഫ് കോർഡിനേറ്റർ എ.ഡി.ജി.പി കെ. പത്മകുമാറാണ്. തിരുവനന്തപുരം, എറണാകുളം  റേഞ്ച് ഐ.ജിമാരായ മനോജ് എബ്രഹാം, എം. ആർ. അജിത്കുമാർ എന്നിവരാണ് ജോയിന്റ് കോർഡിനേറ്റർമാർ.
സന്നിധാനത്ത് 600, പമ്പയിൽ 450 പൊലീസുകാർ ആദ്യഘട്ടത്തിൽ സേവനത്തിനുണ്ടാകും. ദേശീയ ദ്രുത കർമ്മസേന, ദുരന്ത നിവാരണസേന, തമിഴ്നാട്, ആന്ധ്ര, കർണാടക പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.



#15 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2014 - 12:16 PM

പ്ളാസ്റ്റിക് നിരോധിത മേഖല
കാനന പാതയും സന്നിധാനവും പമ്പയും സമ്പൂർണ്ണ പ്ളാസ്റ്റിക് നിരോധിത മേഖലകളാണ്. പ്ളാസ്റ്റിക്കിനു പകരം തുണിസഞ്ചികൾ ഉപയോഗിക്കണമെന്നാണ് വിവിധ വകുപ്പുകൾ ഭക്തർക്കു നൽകുന്ന നിർദേശം. പ്ളാസ്റ്റിക് ഉപയോഗം തടയാൻ എല്ലായിടത്തും എക്കോ ഗാർഡുകളെയും വിശുദ്ധി സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.


  • Eda Sureshe likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users