Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 11180 Today, 10:50 PM Playing Cheesy Play Now!                PaTTaLam PuRuShu has obtained a high score of 146 Today, 08:33 PM Playing Bounce Back Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 675 Today, 07:59 PM Playing Moorhuhn Soccer 2 Play Now!                PaTTaLam PuRuShu has obtained a high score of 2300 Today, 06:53 PM Playing BombJack Arcade Play Now!                PaTTaLam PuRuShu has obtained a high score of 12200 Today, 06:09 PM Playing Jewel Thief Play Now!                
Photo

Jayan ~ A Brief History


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 November 2014 - 10:58 AM

xJayan7665.jpg.pagespeed.ic.bAgXDvW2yZ.j
അന്നുമൊരു ഞായറാഴ്ചയായിരുന്നു.... മദിരാശി നഗരത്തിനു പുറത്ത് ചോളാപുരത്തിന്റെ ആകാശത്തിന് ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. പോരാത്തതിന് ചാറ്റല്മഴയും മൂടല്മഞ്ഞും... പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഷൂട്ടിംഗ് തുടരാന് തീരുമാനിച്ചു. വെള്ളിത്തിരയില് പ്രേക്ഷകസമൂഹം ശ്വാസം അടക്കിപ്പിടിച്ച് കാണാന് പോകുന്ന സംഘട്ടനരംഗങ്ങളാണ് ചിത്രീകരിക്കേണ്ടത്, ഹെലികോപ്റ്ററില് രക്ഷപ്പെടാന് ശ്രമിക്കുന്ന വില്ലന്.

സഹോദരന് ഓടിക്കുന്ന മോട്ടോര് ബൈക്കില് നിന്നും നായകന് നേരെ ഹെലികോപ്റ്ററിലേയ്ക്ക് ചാടിപ്പിടിച്ച് കയറി വില്ലനുമായി ഏറ്റുമുട്ടുന്നു... ആദ്യത്തെ ടേക്ക് തന്നെ ഒ.കെ. എങ്കിലും നായകന് തൃപ്തിയായില്ല, കുറച്ചുകൂടി മെച്ചപ്പെടുത്താം... സംവിധായകനും ചിത്രത്തിലെ സഹപ്രവര്ത്തകരും സമ്മതിച്ചു.

രംഗങ്ങള് വീണ്ടും ഷൂട്ട് ചെയ്യുന്നതിനിടയില് അത് സംഭവിച്ചു. ഹെലികോപ്റ്ററിന്റെ പാഡില് തൂങ്ങി മുകളിലേയ്ക്ക് കയറാന് ശ്രമിക്കുകയായിരുന്നു നായകന്. ഹെലികോപ്റ്ററിന്റെ ബാലന്സ് തെറ്റി പതിയെ ചരിഞ്ഞു... ഹെലികോപ്റ്റര് നിലത്തിടിച്ച് വീണ് അഗ്നിക്കിരയായി.

ഹെലികോപ്റ്ററില് നിന്നും പൈലറ്റും വില്ലനും അതിനുമുമ്പേ താഴേക്കു ചാടിയിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്പ്പാലത്തിലായിരുന്നു ഗുരുതരമായി പരിക്കേറ്റ നായകന്. ആശുപത്രിയിലെത്തിച്ചെങ്കിലും ആ ജീവനെ രക്ഷിക്കാന് ആര്ക്കുമായില്ല. മലയാള ചലച്ചിത്ര രംഗത്ത് അന്നത്തെ അപകടം ഒഴിച്ചിട്ട രാജസിംഹാസനം ഇന്നും ഒഴിഞ്ഞുതന്നെ. എങ്കിലും, ജീവിതത്തിലും സിനിമയിലും സാഹസികത കൂടപ്പിറപ്പായ മലയാളികളുടെ പ്രിയപ്പെട്ട നായകന് ഇന്നും തന്റെ വേഷങ്ങളിലുടെ ജനമനസുകളില് ജീവിക്കുന്നു-ജയന്. അക്ഷരാര്ഥത്തില് ജയിക്കാനായി ജനിച്ചവന്.

1974 മുതല് 1980 വരെയുള്ള കാലഘട്ടം മലയാള സിനിമ ജയന് എന്ന അസാധാരണ പ്രതിഭയുടെ അവിസ്മരണീയമായ പ്രകടനങ്ങള്ക്ക് സാക്ഷ്യം വഹിച്ചു. കൊല്ലം കൊട്ടാരംവീട്ടില് മാധവന്പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായ കൃഷ്ണന്നായര് എന്ന ജയന് വെള്ളിത്തിരയുടെ മാന്ത്രികലോകത്തെത്തിയത് 36 -ാമത്തെ വയസില്. 16 വര്ഷം നേവിയില് ഉദ്യോഗസ്ഥനായിരുന്നതിനു ശേഷമാണ് ജയന് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.

നേവിയിലിരിക്കെ വാര്ഷികാഘോഷങ്ങളിലും മറ്റും അവതരിപ്പിക്കുന്ന നാടകങ്ങളിലെ അഭിനയത്തിനു സഹപ്രവര്ത്തകര് നല്കിയ പ്രോത്സാഹനമാണ് പിന്നീട് സെല്ലുലോയിഡിന്റെ ഭാഗമായി മാറുന്നതിനു മുമ്പ് ലഭിച്ച ഊര്ജം. ചലച്ചിത്രലോകത്തെത്തിയതിനു ശേഷം സ്വീകരിച്ച ജയന് എന്ന നാമധേയം കേരളമാകെ ഹൃദയപൂര്വം ഏറ്റെടുത്തു. ചെറിയ വേഷങ്ങളില് നിന്ന് പ്രധാന വില്ലന് വേഷങ്ങളിലേയ്ക്കും നായക വേഷങ്ങളിലേയ്ക്കും ജയന് ഉയര്ന്നതിനു പിന്നില് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഭിനയശൈലിയും അര്പ്പണമനോഭാവത്തോടെയുള്ള അധ്വാനവുമായിരുന്നു.

1974 ല് ശാപമോക്ഷം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തച്ചോളി അമ്പു (1978) എന്ന ചിത്രത്തിലെ ഉപനായക വേഷമാണ് ജയന് ഒരു ബ്രേക്ക് സമ്മാനിച്ചത്. 1979ല് റിലീസ് ചെയ്ത ശരപഞ്ജരത്തിലെ രാജശേഖരന് മലയാള സിനിമയിലെ കരുത്തുള്ള പുരുഷസൗന്ദര്യത്തിന്റെ പ്രതീകമായി. ശരീരവും ശബ്ദവും ഉറച്ച നായകനെ മലയാളികളായ ആണ്-പെണ് സമൂഹമൊന്നാകെ തങ്ങളുടെ ഹൃദയത്തില് പ്രതിഷ്ഠിച്ചു. മലയാളത്തിലെ ആദ്യത്തെ ആക്ഷന് ഹീറോയായി ജയന് വാഴ്ത്തപ്പെട്ടു. എല്വിസ് ബെല്ബോട്ടം പാന്റ്സും കളര്ഫുള് ടൈറ്റ് ഷര്ട്ടും ഡാര്ക്ക് കൂളിംഗ് ഗ്ലാസുമൊക്കെ ജയന്റെ പ്രത്യേകതയായി. ജയന് ചിത്രങ്ങള് തിയറ്ററുകളില് ആവേശവും ആരവവും സമ്മാനിച്ചു.

പല ചിത്രങ്ങളും കളക്ഷന് റെക്കോര്ഡുകള് സൃഷ്ടിച്ചു. 1979ലും 80ലും മാത്രം ഇരുപതിലേറെ വീതം ജയന് ചിത്രങ്ങളാണ് പ്രദര്ശനത്തിനെത്തിയത്. 1978- ല് 30 ചിത്രങ്ങളില് വരെ ജയന് അഭിനയിച്ചു. 1980 മാര്ച്ചില് റിലീസ് ചെയ്ത അങ്ങാടി നൂറിലേറെ ദിവസം നിറഞ്ഞ സദസ്സുകളില് പ്രദര്ശനം തുടര്ന്നു. വെള്ളായണി പരമു, മുക്കുവനെ സ്നേഹിച്ച ഭൂതം, അടവുകള് പതിനെട്ട്, പുതിയ വെളിച്ചം, മോചനം, മാമാങ്കം, ഇവിടെ കാറ്റിനു സുഗന്ധം, സര്പ്പം, ഇരുമ്പഴികള്, വേനലില് ഒരു മഴ, കഴുകന്, ചുവന്ന ചിറകുകള്, അവനോ അതോ അവളോ, അങ്കക്കുറി, അനുപല്ലവി, ആവേശം, ശക്തി, ചന്ദ്രഹാസം, തീനാളങ്ങള്, പാലാട്ടു കുഞ്ഞിക്കണ്ണന്, ഇത്തിക്കര പക്കി, നായാട്ട്, മൂര്ഖന്, ദീപം, മീന്, മനുഷ്യമൃഗം, കരി പുരണ്ട ജീവിതം, കരിമ്പന, കാന്തവലയം, ഇടിമുഴക്കം, ബെന്സ് വാസു, അന്തപുരം, ലൗ ഇന് സിംഗപ്പൂര്, ആക്രമണം, തടവറ, സഞ്ചാരി, ഗര്ജനം, അറിയപ്പെടാത്ത രഹസ്യം എന്നിങ്ങനെ ജയന് അതിശയങ്ങള് സൃഷ്ടിച്ച ചിത്രങ്ങളുടെ പട്ടിക നീളുന്നു.

ഡ്യൂപ്പുകളില്ലാതെ സാഹസികരംഗങ്ങള് വരെ അഭിനയിച്ച് ഫലിപ്പിച്ച ജയന് ഒടുവില് ഈ ലോകത്തോട് യാത്രാമൊഴി ചൊല്ലിയതും അത്തരം ഒരു രംഗത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നുവെന്നത് തീരാനൊമ്പരമേകുന്ന യാഥാര്ഥ്യം. മലയാളത്തിനു പ്രാപ്തമായ ഏറ്റവും കരുത്തുറ്റ നടനെ വിധി കവര്ന്നെടുത്തത് 1980 നവംബര് 16ന് കോളിളക്കം സിനിമയുടെ ഷൂട്ടിംഗിനിടയിലാണ്.


  • VijayeTTan, Kappalu Moylaaly and Eda Sureshe like this

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,092 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 November 2014 - 11:11 AM

jayetto :good: share.

 

valareyadikam infos in a single post.

really a talented hero JAYAN




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users