Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 3142 Yesterday, 11:54 PM Playing Extreme Blast Billiards 6 Play Now!                Ottaka BaalaN has obtained a high score of 1134 Feb 22 2018 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Feb 22 2018 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                
Photo

Innathe Patra Vartha [14-11-14]


  • Please log in to reply
3 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,367 posts
10,951
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 November 2014 - 10:42 PM

ജി 20 ഉച്ചകോടി: പ്രധാനമന്ത്രി ബ്രിസ്‌ബേനില്‍

 

21646_624591.jpg

ബ്രിസ്‌ബേന്‍: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെത്തി. 1986 ല്‍ രാജീവ് ഗാന്ധി നടത്തിയ സന്ദര്‍ശനത്തിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്‌ട്രേലിയയില്‍ എത്തുന്നത് ഇപ്പോഴാണ്. ക്യൂന്‍സ് ലാന്‍ഡ് പ്രീമിയര്‍ കാംപ്‌ബെല്‍ ന്യൂമാന്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

നവംബര്‍ 15, 16 തീയതികളില്‍ ബ്രിസ്‌ബേനില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അഞ്ച് ദിവസം അവിടെ തങ്ങുന്ന അദ്ദേഹം ഓസ്‌ട്രേലിയ പ്രധാനമന്ത്രി ടോണി അബോട്ടുമായി ചര്‍ച്ച നടത്തും. സിഡ്‌നി, കാന്‍ബറ, മെല്‍ബണ്‍ തുടങ്ങിയ നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

ജി 20 ഉച്ചകോടിക്കിടെ ഏയ്ഞ്ചലാ മെര്‍ക്കല്‍ (ജര്‍മനി), ഡേവിഡ് കാമറൂണ്‍ (യു കെ) എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. കള്ളപ്പണത്തിനെതിരെ ലോകരാജ്യങ്ങള്‍ കൈകോര്‍ക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചകളില്‍ ഉന്നയിക്കുമെന്ന് ബ്രിസ്‌ബേനിലേക്ക് പുറപ്പെടുംമുമ്പ് ഇറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.




Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,367 posts
10,951
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 November 2014 - 10:44 PM

കശ്മീര്‍ വ്യാജ ഏറ്റുമുട്ടല്‍: രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം

 

ജമ്മുകശ്മീരിലെ മച്ചിലിലുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ ഏഴു സൈനികരെ പട്ടാളക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.




Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,367 posts
10,951
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 November 2014 - 10:45 PM

ചെക്കുകള്‍ മാറുമ്പോള്‍ എസ്എംഎസ് നിര്‍ബന്ധമാക്കുന്നു

ചെക്കുകള്‍ മാറുമ്പോള്‍ എക്കൗണ്ട് ഉടമയെയും പണം സ്വീകരിക്കുന്ന ആളെയും എസ്എംഎസിലൂടെ വിവരം അറിയിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം. ഉയര്‍ന്ന തുകയ്ക്കുള്ള ചെക്കുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ എക്കൗണ്ട് ഉടമയെ ഫോണ്‍ വിളിച്ച് സ്ഥിരീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വ്യാജ ചെക്കുകളുപയോഗിച്ച് പണം തട്ടുന്നത് തടയുകയാണ് ലക്ഷ്യം.




Users Awards

#4 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,367 posts
10,951
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 November 2014 - 10:46 PM

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിശോധനയ്ക്കായി രൂപംകൊടുത്തിട്ടുള്ള ഉപസമിതി അടിയന്തരമായി കൂടണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയായ സാഹചര്യത്തിലാണ് ഉപസമിതി കൂടുകയും ഡാമില്‍ അടിയന്തര പരിശോധന നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ടത്.

ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ദാനിയേല്‍ രേഖാമൂലം ഫോണിലൂടെയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ല. എല്ലാ ആഴ്ചയിലും ഉപസമിതി ചേര്‍ന്ന് സംയുക്ത ജലപരിശോധന നടത്തണമെന്ന സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ടസമിതിയുടെ തീരുമാനവും അനുസരിക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. ഒക്ടോബര്‍ 30നാണ് അവസാനമായി ഉപസമിതി യോഗം ചേര്‍ന്നത്. രണ്ടാഴ്ചയായി സംയുക്ത പരിശോധന മുടങ്ങിയിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ചോര്‍ച്ചകളും കൂടും.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users