Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Today, 02:57 AM Playing Flight Simulator X Play Now!                aanil45 has obtained a high score of 0 Today, 02:44 AM Playing Archery Play Now!                aanil45 has obtained a high score of 0 Today, 02:41 AM Playing American Idol: Sky Blocks Play Now!                aanil45 has obtained a high score of 1090 Today, 02:16 AM Playing Speed Bikers Play Now!                aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                
Photo

Innathe Pathra Viseshangal (13-11-14)


  • Please log in to reply
9 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 November 2014 - 10:26 AM

കാട്ടിൽ നിന്ന് നഗരങ്ങളിലേക്ക് മാവോയിസ്റ്റുകൾ 


1415822613mao.jpg

 മാവോയിസ്റ്റ് വേട്ടയ്ക്ക് രൂപരേഖയുണ്ടാക്കാൻ ഇന്ന് യോഗം
തിരുവനന്തപുരം: ആദിവാസി മേഖലകളിൽ നിന്ന് സംസ്ഥാന നഗരങ്ങളിലേക്ക് മാവോയിസ്റ്റുകൾ ചുവടുറപ്പിക്കുന്നു. കർണാടകത്തിലെ അർബൻ കമ്മിറ്റിയുടെ പ്രവർത്തനം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മാദ്ധ്യമശ്രദ്ധ നേടാനും അനുഭാവികളെ സംഘടനയുടെ ഭാഗമാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. നഗരപ്രദേശത്തെ യുവാക്കൾ, വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ, ബുദ്ധിജീവികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ പിന്തുണയാണ് ലക്ഷ്യം.

ദേശീയപാതകളിലെ ടോൾ, ഭൂമികൈയേറ്റം, പരിസ്ഥിതി മലിനീകരണം, അഴിമതി തുടങ്ങിയവയെല്ലാം മാവോയിസ്റ്റുകൾ വിഷയമാക്കുമെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്. ജനകീയ സമരങ്ങൾ മാവോയിസ്റ്റുകൾ ഏറ്റെടുക്കാനും പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങൾ ആക്രമിക്കാനും ഇടയുള്ളതിനാൽ കർശനജാഗ്രത വേണമെന്ന്  സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ജനമൈത്രി പൊലീസ് ദേശീയ സെമിനാറിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള രൂപരേഖ തയ്യാറാക്കും.   ആഭ്യന്തരമന്ത്രാലയത്തിലെ ഇന്റേണൽ സെക്യൂരിറ്റി സ്പെഷ്യൽ സെക്രട്ടറി പ്രകാശ് മിശ്ര, ബ്യൂറോ ഒഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടർ ജനറൽ രാജൻഗുപ്‌ത, പൊലീസ് അക്കാഡമി ഡയറക്ടർ അരുണ എം. ബഹുഗുണ, സി.ആർ.പി.എഫ് മുൻമേധാവി കെ. വിജയകുമാർ എന്നിവരും മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ ഉന്നത പൊലീസുദ്യോഗസ്ഥരും പങ്കെടുക്കും.
ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾക്കനുസരിച്ച് മാവോയിസ്റ്റുകൾ തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണ്. ഛത്തിസ്ഗഡിൽ വെറ്റിലത്തോട്ടങ്ങളിലെ ചൂഷണത്തിന്റെ പേരിൽപോലും സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള അവ്യക്തതകൾ മുതലെടുക്കാനും ശ്രമമുണ്ട്. ആദിവാസികൾക്ക് സൗജന്യറേഷൻ അടക്കം സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തങ്ങളുടെ ശ്രമഫലമാണെന്നുവരെ മാവോയിസ്റ്റുകൾ പ്രചരിപ്പിക്കുകയാണ്. വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ടിനടുത്ത് കരിങ്കണ്ണി കോളനിയിലെ ആദിവാസികളെ കൂടുതൽ സൗകര്യങ്ങളുള്ള പ്രദേശത്തേക്ക് സർക്കാർ മാറ്റിത്താമസിപ്പിച്ചിരുന്നു. തങ്ങളുടെ പരിശ്രമത്താലാണ് ഇത് സാദ്ധ്യമായതെന്നാണ് മാവോയിസ്റ്റുകൾ അവരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്.


  • Vanampaadi likes this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 November 2014 - 10:28 AM

നെടുമ്പാശേരിയിൽ രണ്ടുകിലോ ഹെറോയിൻ പിടിച്ചു 

 

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. കുവൈത്ത് എയർവെയ്സ് വിമാനത്തിൽ കുവൈത്തിലേക്ക് പോകാനെത്തിയ മലയാളി യാത്രക്കാരനിൽ നിന്ന് ഇന്നുരാവിലെയാണ് മയക്കുമരുന്ന് പിടിച്ചത്. രണ്ട് കിലോ ഹെറോയിൻ ഇതുവരെ കണ്ടെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഗേജിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഹെറോയിൻ. ഇയാൾ പലതവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.


  • Vanampaadi likes this

#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 November 2014 - 10:44 AM

മൂന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഗേറ്റിന് മുന്നിൽ ഉപേക്ഷിച്ചു 

 

നെയ്യാറ്റിൻകര: ഗേറ്റിന് മുന്നിൽ തൊട്ടിൽ കെട്ടി അതിൽ കിടത്തിയ നിലയിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. പൊഴിയൂർ പഴവഞ്ചാല സ്വദേശി വിജയന്റെ വീടിന് മുന്നിലെ ഗേറ്റിൽ തോർത്ത് കൊണ്ട് കെട്ടിയ തൊട്ടിൽ കിടത്തിയ നിലയിലാണ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടത്. ഇന്നലെ രാത്രി പത്തരയോടെ നാട്ടുകാരാണ് കുഞ്ഞിനെ കണ്ട് വിവരം വിജയനെ അറിയിച്ചത്. തുടർന്ന് വിജയൻ പൊഴിയൂർ പൊലീസിനെ വിളിച്ചുവരുത്തി കുഞ്ഞിനെ പാറശ്ശാല ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ നിന്ന്  കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലേയ്ക്കും മാറ്റി. ഇന്ന് രാവിലെ ശിശുക്ഷേമ സമിതി പ്രവർത്തകർക്ക് കുഞ്ഞിനെ കൈമാറുമെന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവിനെക്കുറിച്ച് വിവരമൊന്നുമില്ല. ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


  • Vanampaadi and ManaSa like this

#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 November 2014 - 10:49 AM

ഇന്ധന വില വീണ്ടും കുറച്ചേക്കും 


1415816024petrol.jpg

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയതിനെ തുടർന്ന് പെട്രോൾ,​ ഡീസൽ വില വീണ്ടും കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അസംസ്കൃത എണ്ണയുടെ വില ബാരലിന് 82 ഡോളറായാണ് ബുധനാഴ്ച കുറഞ്ഞത്. ഇതിനെ തുടർന്ന്,​ പെട്രോൾ വില ലിറ്ററിന് 80 പൈസ മുതൽ 1.20 രൂപ വരെയും ഡീസലിന് 75 പൈസ മുതൽ 1.10 രൂപ വരെയും എണ്ണക്കന്പനികൾ കുറച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബറിൽ രണ്ടു തവണ ഇന്ധന വില കുറച്ചിരുന്നു. ഡീസലിന്രെ വില നിയന്ത്രണം സർക്കാർ നീക്കിയതിനു ശേഷം ഒക്ടോബറിൽ രണ്ട് തവണയായി ആറു രൂപയോളമാണ് കുറഞ്ഞത്.


  • ManaSa and Eda Sureshe like this

#5 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,955 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 13 November 2014 - 10:56 AM

:thankyou: for the updates Jayaram 




Users Awards

#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 November 2014 - 10:59 AM

കേരളാ ബ്ളാസ്റ്റേഴ്സിന് വീണ്ടും സമനില 

 

കൊച്ചി: കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരളാ ബ്ളാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം സമനില. ബുധനാഴ്ച മുംബയ് സിറ്റി എഫ്.സിക്കെതിരായ മത്സരമാണ് ഗോൾ രഹിത സമനിലയിൽ അവസാനിച്ചത്. മത്സരത്തിന്രെ തുടക്കം തന്നെ ബ്ളാസ്റ്റേഴ്സ് താരം സെഡ്രിക് ഹെങ്ബാർട്ടിന് ഗോളടിക്കാൻ ലഭിച്ച നല്ലൊരവസരം മുംബയ് ഗോളി സുബ്രതാ പാൽ വിദഗ്ദ്ധമായി തടഞ്ഞു.
 കേരളാ ബ്ളാസ്റ്റേഴ്സിന്രെ മത്സരം കാണാൻ ടീം ഉടമയായ സച്ചിൻ ടെണ്ടുൽക്കറും ബുധനാഴ്ച കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ദിവസം ഡൽഹി ഡൈനമോസിനെതിരായ ബ്ളാസ്റ്റേഴ്സിന്രെ മത്സരവും സമനിലയിലാണ് കലാശിച്ചത്.


  • Vanampaadi likes this

#7 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 14 November 2014 - 04:07 AM

Jayaramettaa....gud work...keep going :yes:




Users Awards

#8 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 November 2014 - 11:06 PM

ഇന്ധന വില വീണ്ടും കുറച്ചേക്കും 


http://news.keralakaumudi.com/photo/1120...

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയതിനെ തുടർന്ന് പെട്രോൾ,​ ഡീസൽ വില വീണ്ടും കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അസംസ്കൃത എണ്ണയുടെ വില ബാരലിന് 82 ഡോളറായാണ് ബുധനാഴ്ച കുറഞ്ഞത്. ഇതിനെ തുടർന്ന്,​ പെട്രോൾ വില ലിറ്ററിന് 80 പൈസ മുതൽ 1.20 രൂപ വരെയും ഡീസലിന് 75 പൈസ മുതൽ 1.10 രൂപ വരെയും എണ്ണക്കന്പനികൾ കുറച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബറിൽ രണ്ടു തവണ ഇന്ധന വില കുറച്ചിരുന്നു. ഡീസലിന്രെ വില നിയന്ത്രണം സർക്കാർ നീക്കിയതിനു ശേഷം ഒക്ടോബറിൽ രണ്ട് തവണയായി ആറു രൂപയോളമാണ് കുറഞ്ഞത്.

 

 

kurayunnathinekal vegathil koodathirunal mathi :kashtam:




Users Awards

#9 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 November 2014 - 11:07 PM

മൂന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഗേറ്റിന് മുന്നിൽ ഉപേക്ഷിച്ചു 

 

നെയ്യാറ്റിൻകര: ഗേറ്റിന് മുന്നിൽ തൊട്ടിൽ കെട്ടി അതിൽ കിടത്തിയ നിലയിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. പൊഴിയൂർ പഴവഞ്ചാല സ്വദേശി വിജയന്റെ വീടിന് മുന്നിലെ ഗേറ്റിൽ തോർത്ത് കൊണ്ട് കെട്ടിയ തൊട്ടിൽ കിടത്തിയ നിലയിലാണ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടത്. ഇന്നലെ രാത്രി പത്തരയോടെ നാട്ടുകാരാണ് കുഞ്ഞിനെ കണ്ട് വിവരം വിജയനെ അറിയിച്ചത്. തുടർന്ന് വിജയൻ പൊഴിയൂർ പൊലീസിനെ വിളിച്ചുവരുത്തി കുഞ്ഞിനെ പാറശ്ശാല ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ നിന്ന്  കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലേയ്ക്കും മാറ്റി. ഇന്ന് രാവിലെ ശിശുക്ഷേമ സമിതി പ്രവർത്തകർക്ക് കുഞ്ഞിനെ കൈമാറുമെന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവിനെക്കുറിച്ച് വിവരമൊന്നുമില്ല. ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

 

enthu kashtama. kunjagalodu ingane krooratha cheyunathu
 




Users Awards

#10 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 November 2014 - 11:08 PM

 

കാട്ടിൽ നിന്ന് നഗരങ്ങളിലേക്ക് മാവോയിസ്റ്റുകൾ 


http://news.keralakaumudi.com/photo/1120...

 മാവോയിസ്റ്റ് വേട്ടയ്ക്ക് രൂപരേഖയുണ്ടാക്കാൻ ഇന്ന് യോഗം
തിരുവനന്തപുരം: ആദിവാസി മേഖലകളിൽ നിന്ന് സംസ്ഥാന നഗരങ്ങളിലേക്ക് മാവോയിസ്റ്റുകൾ ചുവടുറപ്പിക്കുന്നു. കർണാടകത്തിലെ അർബൻ കമ്മിറ്റിയുടെ പ്രവർത്തനം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മാദ്ധ്യമശ്രദ്ധ നേടാനും അനുഭാവികളെ സംഘടനയുടെ ഭാഗമാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. നഗരപ്രദേശത്തെ യുവാക്കൾ, വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ, ബുദ്ധിജീവികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ പിന്തുണയാണ് ലക്ഷ്യം.

ദേശീയപാതകളിലെ ടോൾ, ഭൂമികൈയേറ്റം, പരിസ്ഥിതി മലിനീകരണം, അഴിമതി തുടങ്ങിയവയെല്ലാം മാവോയിസ്റ്റുകൾ വിഷയമാക്കുമെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്. ജനകീയ സമരങ്ങൾ മാവോയിസ്റ്റുകൾ ഏറ്റെടുക്കാനും പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങൾ ആക്രമിക്കാനും ഇടയുള്ളതിനാൽ കർശനജാഗ്രത വേണമെന്ന്  സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ജനമൈത്രി പൊലീസ് ദേശീയ സെമിനാറിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള രൂപരേഖ തയ്യാറാക്കും.   ആഭ്യന്തരമന്ത്രാലയത്തിലെ ഇന്റേണൽ സെക്യൂരിറ്റി സ്പെഷ്യൽ സെക്രട്ടറി പ്രകാശ് മിശ്ര, ബ്യൂറോ ഒഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടർ ജനറൽ രാജൻഗുപ്‌ത, പൊലീസ് അക്കാഡമി ഡയറക്ടർ അരുണ എം. ബഹുഗുണ, സി.ആർ.പി.എഫ് മുൻമേധാവി കെ. വിജയകുമാർ എന്നിവരും മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ ഉന്നത പൊലീസുദ്യോഗസ്ഥരും പങ്കെടുക്കും.
ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾക്കനുസരിച്ച് മാവോയിസ്റ്റുകൾ തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണ്. ഛത്തിസ്ഗഡിൽ വെറ്റിലത്തോട്ടങ്ങളിലെ ചൂഷണത്തിന്റെ പേരിൽപോലും സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള അവ്യക്തതകൾ മുതലെടുക്കാനും ശ്രമമുണ്ട്. ആദിവാസികൾക്ക് സൗജന്യറേഷൻ അടക്കം സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തങ്ങളുടെ ശ്രമഫലമാണെന്നുവരെ മാവോയിസ്റ്റുകൾ പ്രചരിപ്പിക്കുകയാണ്. വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ടിനടുത്ത് കരിങ്കണ്ണി കോളനിയിലെ ആദിവാസികളെ കൂടുതൽ സൗകര്യങ്ങളുള്ള പ്രദേശത്തേക്ക് സർക്കാർ മാറ്റിത്താമസിപ്പിച്ചിരുന്നു. തങ്ങളുടെ പരിശ്രമത്താലാണ് ഇത് സാദ്ധ്യമായതെന്നാണ് മാവോയിസ്റ്റുകൾ അവരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്.

 

 

:mmm:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users