Jump to content

Toggle Scoreboard
ibProArcade Scoreboard

shibinas has obtained a high score of 170 Today, 07:11 PM Playing Archery Play Now!                shibinas has obtained a high score of 4026 Today, 03:49 PM Playing 5 In A Row Play Now!                shibinas has obtained a high score of 7200 Today, 02:24 PM Playing Fishy Play Now!                Purushu Pattalam has obtained a high score of 6684 Today, 02:23 PM Playing Fishy Play Now!                Purushu Pattalam has obtained a high score of 10461 Today, 01:20 PM Playing 3 Peeks Solitaire Play Now!                
Photo

Innathe Pathra Viseshangal (11-11-14)


  • Please log in to reply
24 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:29 AM

കൊൽക്കത്തയിൽ എൻ.ഐ.എ ഓഫീസിന് സമീപം സ്ഫോടനം 


1415637908kolkata.jpg

കൊൽക്കത്ത: കൊൽക്കത്തയിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)​യുടെ ആസ്ഥാനത്തിന് സമീപം സ്ഫോടനം. അക്രമി നാടൻ ബോംബ് വലിച്ചെറിയുകയായിരുന്നു എന്നാണ് അറിയുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബുർദ്വാൻ സ്ഫോടനക്കേസിലെ പ്രതികളെ എൻ.ഐ.എ ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. ബുർദ്വാൻ സ്ഫോടനത്തിന്രെ മുഖ്യ സൂത്രധാരനെ ഞായറാഴ്ച എൻ.ഐ.എ പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്. ഇതുമായി ബോംബേറിന് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൊൽക്കത്ത നഗരത്തിൽ,​ പ്രത്യേകിച്ച് തുറമുഖ മേഖലയിൽ തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് കേന്ദ്ര ഇന്രലിജൻസ് വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.



#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:30 AM

ബിയർ പാർലർ അടിച്ചു തകർത്തു 


141568211511beer.jpg

തിരുവനന്തപുരം: ബിയർ പാർലറിൽ മദ്യപിക്കാനെത്തിയ സംഘം പാർലർ അ‌ടിച്ചുതകർത്തു.ഇന്നലെ രാത്രി 10 മണിയോടെ കഠിനംകുളം ലേക്ക് പാലസിലാണ്  സംഭവം. ബാറിൽ  അടുത്തടുത്ത ടേബിളുകളിലായി മദ്യപിച്ചുകൊണ്ടിരുന്ന സംഘങ്ങളാണ് അക്രമാസക്തരായത്. തൊട്ടടുത്ത ടേബിളിലുണ്ടായിരുന്നവർ തുറിച്ച് നോക്കിയെന്ന് പറഞ്ഞാണ് സംഘർഷം ആരംഭിച്ചത്. സംഘർഷത്തെ തുടർന്ന് പൊലീസിൽ അറിയിച്ചെങ്കിലും അവർ എത്തിയപ്പോഴേയ്ക്കും സംഘം  കടന്നു കളഞ്ഞു. സംഘത്തിൽ പത്തോളം പേരുണ്ടായിരുന്നതായി ദൃക് സാക്ഷികൾ പറഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന ബൈക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങളിലും ഇവരുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. മര്യനാട്, പള്ളിനട സ്വദേശികളാണ് പ്രതികളെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.



#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:32 AM

മഹാരാഷ്ട്ര: ശിവസേന പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടും 

 

മുംബയ്: മഹാരാഷ്ട്ര നിയമസഭാ സമ്മേളനം തുടങ്ങിയ തിങ്കളാഴ്ച ശിവസേന അംഗങ്ങൾ പ്രതിപക്ഷത്തിരുന്നു. മന്ത്രിസഭ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച ദേവേന്ദ്ര ഫട്നാവിസ് വിശ്വാസവോട്ട്  തേടുന്നതിന്റെ ഭാഗമായാണ് മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.   ഏകനാഥ് ഷിൻഡേയ്ക്ക്  പ്രതിപക്ഷ നേതാവ് പദവി നൽകണമെന്ന്  ആവശ്യപ്പെടുമെന്ന് ശിവസേനാ വക്താവ് പറഞ്ഞു.
കാവി തലപ്പാവ് ധരിച്ച് എത്തിയ ശിവസേന എം.എൽ.എമാർ പ്രതിപക്ഷത്തിന് നിശ്ചയിച്ചിരുന്ന ബെഞ്ചുകളിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. പ്രോട്ടെം സ്പീക്കറായി തിരഞ്ഞെടുത്ത മുതിർന്ന അംഗം ജീവപാണ്ഡു ഗാവിത്ത് പുതിയ അംഗങ്ങൾക്ക്  സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാചടങ്ങ് ചൊവ്വാഴ്ചയും തുടരും.



#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:33 AM

നൈജീരിയയിൽ സ്കൂൾ അസംബ്ളിക്കിടെ സ്ഫോടനം: 46 കുട്ടികൾ കൊല്ലപ്പെട്ടു 


1415637364boko.jpg

കാനോ: നൈജീരിയയിൽ സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ബോക്കോ ഹറാം ഭീകരരുടെ ക്രൂരത വീണ്ടും. തിങ്കളാഴ്ച വടക്ക്-കിഴക്കൻ നൈജീരിയയിലെ പൊതിസ്കൂം നഗരത്തിലുള്ള ഒരു സ്കൂളിൽ അസംബ്ളിക്കിടെ ചാവേർ പൊട്ടിത്തെറിച്ച് 46 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 79 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആൺകുട്ടികൾക്ക് മാത്രമായുള്ള സർക്കാർ ഹയർസെക്കണ്ടറി സ്കൂളിലാണ് സ്കൂൾ യൂണിഫോമിൽ ചാവേർ എത്തിയത്.  അസംബ്ളിക്കിടെ സ്ഫോടനം നടത്തിയതിലൂടെ കഴിയുന്നയത്ര വിദ്യാർത്ഥികളെ കൊല്ലുകയെന്നതായിരുന്നു ചാവേറിന്രെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 

പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ജിഹാദി സംഘടനയാണ് ബോക്കോ ഹറാം. വടക്ക്-കിഴക്കൻ മേഖലയിൽ നിരവധി തവണ സ്കൂളുകൾക്ക് നേരെ ഭീകരർ ആക്രമണം നടത്തുകയും വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. ബോക്കോ ഹറാമുമായി വെടിനിർത്തൽ കരാറിലെത്തിയെന്ന് അടുത്തിടെ നൈജീരിയൻ സർക്കാർ അവകാശപ്പെട്ടതിനു പിന്നാലെയും നിരവധി ഭീകരാക്രമണങ്ങൾ രാജ്യത്തുണ്ടായി. തിങ്കളാഴ്ച ആക്രമണം നടന്ന പൊതിസ്കൂമിൽ സ്ഫോടനങ്ങൾ അസാധാരണ സംഭവമല്ല. കഴിഞ്ഞയാഴ്ച ഇവിടെ ഷിയാ റാലിക്കിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.



#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:34 AM

പത്തിൽ ആറ് ഇന്ത്യാക്കാരും ഭാര്യമാരെ ഉപദ്രവിക്കാറുണ്ടെന്ന് യു.എൻ റിപ്പോർട്ട് 


141562159910belt.jpg

ന്യൂഡൽഹി: ഇന്ത്യയിലെ പുരുഷന്മാരിൽ പത്തിൽ ആറു പേരും തങ്ങളുടെ ഭാര്യമാരെ ഉപദ്രവിക്കാറുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. അപമാനിക്കുക, ഭീഷണിപ്പെടുത്തുക, ശാരീരികമായി ഉപദ്രവിക്കുക, ലൈംഗികമായി പീഡിപ്പിക്കുക എന്നിവയാണ് ഭാര്യമാർക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. യു.എന്നിന്റെ ലോക പോപ്പുലേഷൻ ഫണ്ടും വാഷിങ്ടൺആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ റിസർച്ചും സംയുക്തമായാണ് പഠനം നടത്തിയത്. 

ഉത്തർപ്രദേശ്,  രാജസ്ഥാൻ, ഹരിയാന, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെപതിനെട്ട് വയസിനും 49നും ഇടയിലുള്ള 9205 പുരുഷന്മാരിലാണ് പഠനം നടത്തിയത്. പൗരുഷം, പങ്കാളിയെ ഉപദ്രവിക്കുക എന്നീ കാര്യങ്ങളെ കുറിച്ചാണ് അഭിപ്രായം തേടിയത്.  പങ്കാളിക്കു നേരെയുള്ള കൂടുതൽ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഒഡിഷയിലും ഉത്തർപ്രദേശിലുമാണ്. ഇവിടങ്ങളിൽ 70 ശതമാനം പേർ പങ്കാളിയെ അല്ലെങ്കിൽ ഭാര്യയെ ഉപദ്രവിക്കാറുണ്ട്.  

നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ 2013ലെ കണക്ക് അനുസരിച്ച്  സ്ത്രീകൾക്കു നേരെയുണ്ടായ 38 ശതമാനം കുറ്റകൃത്യങ്ങളും ഭർത്താവിനാലോ ബന്ധുക്കളാലോ ഉണ്ടായതാണ്. ഭർത്താവിൽ നിന്ന് പീഡനം നേരിടേണ്ടി വരുന്ന സ്ത്രീകളുടെ കേസുകളുടെ എണ്ണം 118,866 ഉം ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ നിന്ന് പീഡനമേൽക്കേണ്ടി വന്ന കേസുകളുടെ എണ്ണം 309,546 ഉം ആണ്. 

3158 സ്ത്രീകളിൽ നടത്തിയ സർവേയിൽ  52 ശതമാനം പേരും തങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം പങ്കാളിയിൽ നിന്ന് നേരിടേണ്ടി വരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. തൊഴിക്കുക, അടിക്കുക, കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കുക, പൊള്ളിക്കുക തുടങ്ങിയ ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നതായി 38 ശതമാനം പേരും സമ്മതിച്ചു.



#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:36 AM

മധുരയിൽ കുപ്പത്തൊട്ടിയിൽ നാടൻബോംബ് ശേഖരം 


1415629932madurai.jpg

മധുര: തമിഴ്നാട്ടിലെ മധുര ജില്ലയിൽ കുപ്പത്തൊട്ടിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. അണ്ണാ നഗർ ഈസ്റ്റ് മെയിൻ റോഡിലെ ഒരു കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച ബാഗിൽ നിന്നാണ് പതിനൊന്നോളം നാടൻ ബോംബുകൾ കണ്ടെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ചവർ നിക്ഷേപിക്കാനായി എത്തിയ സ്ത്രീയാണ് കുപ്പത്തൊട്ടിയിൽ ഒരു ചുവന്ന ബാഗ് കണ്ടത്. ബാഗ് തുറന്നു നോക്കിയപ്പോൾ സ്ഫോടക വസ്തുവാണെന്ന് മനസിലാവുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. മധുര സിറ്റി പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി ബോബുകൾ പുറത്തെടുത്തു. തുടർന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് സംഘം  സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.



#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:37 AM

ബോളിവുഡിൽ മേക്കപ്പ് മേഖലയിൽ വനിതകൾക്കുള്ള നിയന്ത്രണം നീക്കി 


141561640010sc.jpg

ന്യൂഡൽഹി: ഹിന്ദി സിനിമയുടെ ഈറ്റില്ലമായ ബോളിവുഡിൽ ഇനി മുതൽ വനിതകൾക്കും മേക്കപ്പ് മേഖലയിൽ ജോലി ചെയ്യാം. ഈരംഗത്ത് വനിതകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സുപ്രീംകോടതി നീക്കിയതോടെയാണിത്. ലിംഗത്തിന്റേയും താമസസ്ഥത്തിന്റേയോ പേരിൽ വനിതകൾക്ക് വിവേചനം ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കോടതി വിധിയോടെ ആറു പതിറ്റാണ്ട് നീണ്ടുനിന്ന വിലക്കിനാണ് അന്ത്യമായിരിക്കുന്നത്. 

മേക്കപ്പ് കലാകാരികളായ ചാരു ഖുരാന അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. തങ്ങൾ വനിതകളായതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്നതിനുള്ള തിരിച്ചറിയൽ കാർഡ് നൽകാൻ വിസമ്മതിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 

ഇതോടൊപ്പം കേശാലങ്കര വിദഗ്ദ്ധർക്ക് സിനി കോസ്റ്റ്യൂം മേക്ക്അപ്പ് ആർട്ടിസ്റ്റുകളുടെ സംഘടനയിൽ അംഗത്വം ലഭിക്കണമെങ്കിൽ ഏതെങ്കിലും സംസ്ഥാനത്ത് അഞ്ചു വർഷം സ്ഥിരതാമസം ആക്കിയിരിക്കണമെന്ന വ്യവസ്ഥയും കോടതി റദ്ദാക്കി.



#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:39 AM

സ്ത്രീയെ നഗ്നയാക്കി നാടുചുറ്റിച്ചു: 30 പേർ പിടിയിൽ 

 

ജയ്പൂർ: നാൽപ്പത്തഞ്ചുകാരിയെ നഗ്നയാക്കി കഴുതപ്പുറത്തുകയറ്റി നാടുചുറ്റിച്ച സംഭവത്തിൽ മുപ്പതുപേരെ അറസ്റ്റുചെയ്തു. ജയ്പൂരിനുസമീപത്തായിരുന്നു സംഭവം. മരുമകനെ കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഗ്രാമസഭ ശിക്ഷവിധിച്ചത്. സ്ത്രീയുടെ ഭർത്താവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം ആരംഭിച്ചു.



#9 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:41 AM

ബാർ കേസിൽ അപ്പീൽ നൽകുമെന്ന് കെ.ബാബു 


141560488410babu.JPG

കൊല്ലം: ബാർ കേസിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. അപ്പീൽ നൽകാൻ അഡ്വക്കേറ്റ്‌ ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അപ്പീലിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു. ബാർ കോഴ ആരോപണത്തിൽ തെളിവുകൾ പുറത്തുവന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.  

അതേസമയം സർക്കാർ നയം രൂപീകരിക്കുമ്പോള്‍ അതിനെ സാങ്കേതികത്വം പറഞ്ഞ്‌ അട്ടിമറിക്കുന്ന രീതി ഉണ്ടാകരുതെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ വി.എം. സുധീരൻ പറഞ്ഞു. സാങ്കേതികത്വത്തിനല്ല ഊന്നൽ. ജനനന്മയാണ് വലുത്. ആ ലക്ഷ്യം നേടാൻ ഭരണഘടനാ സ്ഥാപനങ്ങൾ യോജിച്ചു പ്രവർത്തിക്കണമെന്നും സുധീരൻ പറഞ്ഞു.  ബാർ കേസിൽ ഇപ്പോഴുണ്ടായിരിക്കുന്നത്‌ അന്തിമവിധിയല്ല. അന്തിമവിധി വരുന്പോൾ സർക്കാർ ജയിക്കും.  ലാഭം നഷ്ടപ്പെടുമ്പോൾ ചില മുതലാളിമാർ സർവ അടവുകളും പയറ്റുകയാണ്. ബാർ കോഴ വിവാദത്തിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെയെന്നും സുധീരൻ പറഞ്ഞു.



#10 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:42 AM

എ.കെ.ജിയുറങ്ങുന്ന മണ്ണിൽ എം.വി.ആറിനും നിത്യനിദ്ര 


141560424210mvr.jpg

കണ്ണൂർ: എ.കെ.ജിയും കെ.പി.ആറും നായനാരും സി. കണ്ണനുമൊക്കെ അന്ത്യവിശ്രമം കൊളളുന്ന മണ്ണിൽ ശിഷ്യനായ എം.വി.ആറിനും ചിതയൊരുക്കി. എ.കെ.ജിയുടെ രാഷ്ട്രീയ ശിഷ്യനായ എം.വി.ആർ കെ.പി.ആറിന്റെ  ചങ്കൂറ്റമാണ് ജീവിതത്തിൽ സ്വീകരിച്ചത്. സ്വദേശാഭിമാനി രാമകൃഷ്ണപ്പിളള, അഴീക്കോടൻ രാഘവൻ, ഒ. ഭരതൻ, തുടങ്ങി ഒട്ടേറെ കമ്മ്യൂണിസ്റ്റ് നേതാക്കളും പാമ്പൻമാധവൻ, എൻ.രാമകൃഷ്ണൻ, തുടങ്ങി ഒട്ടേറെ കോൺഗ്രസ് നേതാക്കളും അന്ത്യവിശ്രമം കൊളളുന്ന മണ്ണാണ് പയ്യാമ്പലം. കണ്ണൂരിന്റെ ശ്വാസത്തിൽപ്പോലും ആവേശമായ എം.വി.ആറിന് സി.ഐ.ടി.യു നേതാവ് സി. കണ്ണന്റെ തൊട്ടരികിലാണ് ചിതയൊരുക്കിയത്. മക്കളായ എം.വി. ഗിരീഷ് കുമാർ, എം.വിരാജേഷ് കുമാർ, എം.വി. നികേഷ് കുമാർ  എന്നിവർ ചിതയ്ക്കു തീകൊളുത്തി. പൊലീസ് സേന  മുൻമന്ത്രിക്ക് വിട നൽകികൊണ്ട് അന്തിമസല്യൂട്ട് നൽകി. 

 

കണ്ണൂരിന്റെ ഹൃദയത്തുടിപ്പറിയുന്ന എം.വി.ആറിന്  ഇന്നുരാവിലെ ജനങ്ങൾ വികാര നിർഭരമായയാത്രയയപ്പാണ് നൽകിയത്. കണ്ണൂർ ഇതുവരെ ദർശിക്കാത്തതരത്തിലുളള വൻജനാവലിയാണ് പ്രിയനേതാവിന്റെ വിയോഗമറിഞ്ഞെത്തിയത്. ഇടതുവലതു നേതാക്കളും സമൂഹത്തിലെ സാധാരണക്കാരും വിവിധ തൊഴിൽ മേഖലകളിലുളള തൊഴിലാളികളും സഹകാരികളും എം.വി.ആറിനെ ഒരു നോക്കുകാണാനായെത്തി. രാഷ്ട്രീയ അഭിപ്രായവ്യത്യാസം മറന്ന് കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാജൻ, പി.കെ.  ശ്ര്രീമതി എം.പി തുടങ്ങിയ  പഴയശിഷ്യൻമാർ എം.വി.ആറിന്  അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. സി.എം.പിയിലെ ഇരുവിഭാഗവും ഒത്തുചേർന്ന് അന്തിമോചാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇന്ന് രാവിലെ എട്ടേ മുക്കാലിന് ബർണശേരിയിലെ വീട്ടിൽ  നിന്നും മൃതദേഹം യോഗശാല റോഡിലുളള സി.എം.പി ജില്ലാകമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുവന്നു. ഇവിടെ ഒരു മണിക്കൂറോളം പൊതുദർശനത്തിന് വച്ചതിനുശേഷം കണ്ണൂർ ടൗൺ സ്ക്വയറിലേക്ക് കൊണ്ടുപോയി. സി.എം.പി പ്രവർത്തകർ 'ഇൻക്വിലാബ്" മുദ്രാവാക്യം വിളികളോടെയാണ്  പത്തുമണിയോടെ ടൗൺ സ്ക്വയറിലേക്ക് കൊണ്ടുവന്നത്. നീണ്ട ക്യൂവാണ് ഇവിടെ ദൃശ്യമായത്. ടൗൺ സ്ക്വയറിലെസമരപന്തലിൽ കിടത്തിയ മൃതദേഹം ഒരുനോക്ക് കാണാനായി  നീണ്ട ക്യൂവുണ്ടായി.  ഇവിടെ രണ്ടുമണിക്കൂറോളം പൊതുദർശനത്തിന് വച്ചതിനുശേഷം നീണ്ട വാഹനങ്ങളുടെ നിരയോടെ വിലാപയാത്രയായാണ് എം.വി.ആറിന്റെ മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയത്. മുന്നിൽ അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസാണ് എം.വിആറിന്റെ അവസാനയാത്രയ്ക്കൊരുക്കിയത്.

ആയിരങ്ങൾ പങ്കെടുത്ത വിലാപയാത്ര12.30ഓടെ  പയ്യാമ്പലത്തെത്തി. അന്തിമോചാര ചടങ്ങുകൾ നടക്കവേ ധീരസഖാവെ എം.വി.ആറെ ഇല്ല, നിങ്ങൾ മരിക്കുന്നില്ല എന്ന മുദ്രാവാക്യം പ്രവർത്തകർ ആവേശത്തോടെ കൈയുയർത്തി വിളിച്ചു. അഗ്നി ആളിപ്പടർന്നതോടെ ഒരുയുഗത്തിന് അന്ത്യമായി.



#11 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:43 AM

ഹൈവേകളിൽ ബിവറേജസ് ഔട്ട്‌ലെറ്റ് വേണ്ടെന്ന് ഹൈക്കോടതി 


141560077110hc.jpg

കൊച്ചി: സംസ്ഥാന-ദേശീയ പാതകൾക്ക് സമീപം ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ വേണ്ടെന്ന് ഹൈക്കോടതി. ഇപ്പോൾ പാതയോരത്ത് പ്രവർത്തിക്കുന്ന 169 ഔട്ട്‌ലെറ്റുകൾ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷൻ ബെ‌ഞ്ച് നിർദ്ദേശിച്ചു.  പാതയോരങ്ങളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത് അപകടങ്ങൾക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

സംസ്ഥാന-ദേശീയ പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകൾ മാറ്റുന്നതിന് എന്ത് നടപടികൾ സ്വീകരിച്ചു എന്ന കാര്യം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ടായി സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.  

സംസ്ഥാന-ദേശീയ പാതകളിലെ ബിവറേജസ് ഷോപ്പുകളിൽ നിന്ന് മദ്യം  ഏറെ പ്രയാസപ്പെടാതെ തന്നെവാങ്ങാനാവുമെന്നതിനാൽ ഇത് സാമൂഹിക അന്തരീക്ഷം തകർക്കുന്നതാണെന്ന് ഹർജിക്കാർ വാദിച്ചു. മാത്രമല്ല, വാഹനങ്ങൾ നിർത്തി ഡ്രൈവർമാർ മദ്യം വാങ്ങി കഴിക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.  ഹർജിക്കാരുടെ വാദം അംഗീകരിച്ച കോടതി, സർക്കാർ പുതിയ മദ്യനയം കൊണ്ടുവരുന്ന സാഹചര്യത്തിൽ ഇക്കാര്യവും പരിഗണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.



#12 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:45 AM

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് സര്‍ക്കാര്‍
21645_623685.jpg

ന്യൂഡല്‍ഹി: നഷ്ടത്തിലേക്ക് കൂപ്പുകൂത്തുന്ന എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. മോദി സര്‍ക്കാറിന്റെ പുതിയ വ്യോമയാനനയത്തിന്റെ കരട് പുറത്തിറക്കല്‍ വേളയില്‍ കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി രാജുവാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ കമ്പനി പവന്‍ ഹാന്‍സ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍സര്‍ക്കാറിന്റെ വ്യോമയാനനയം അവ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം കാര്യക്ഷമത ഉയര്‍ത്തി സുതാര്യത കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. പുതിയ വിമാനക്കമ്പനികള്‍ തുടങ്ങുന്നതിന് തടസ്സമായി നില്‍ക്കുന്ന ചട്ടം പുനഃപരിശോധിക്കും. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാസ്ഥാപനമായ എയര്‍ഇന്ത്യയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പല നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അത് ഫലവത്താകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വില്‍ക്കുന്ന കാര്യം പരിഗണിക്കുന്നത്. 

'എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള സാധ്യത തള്ളുന്നില്ല. എന്നാല്‍ ഉടന്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടാകില്ല. എയര്‍ഇന്ത്യയുടെ ഭാവിസംബന്ധിച്ച കാര്യത്തില്‍ പുതിയ രൂപരേഖ തയ്യാറാക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കും-മന്ത്രി പറഞ്ഞു.

ഇപ്പോഴുള്ള ചട്ടമനുസരിച്ച് അഞ്ച് വര്‍ഷമെങ്കിലും ആഭ്യന്തരസര്‍വീസ് നടത്തി പരിചയമുള്ള കമ്പനികള്‍ക്കേ അന്താരാഷ്ട്ര വ്യോമയാനമേഖലയില്‍ പ്രവര്‍ത്തിക്കാനാവൂ. 20 വിമാനങ്ങളെങ്കിലും സ്വന്തമായി ഉണ്ടാവണം. ഈ ചട്ടം പരിഷ്‌കരിക്കും. പുതിയ വിമാനക്കമ്പനികള്‍ തുടങ്ങുന്നതിന് തടസ്സമായി നിന്ന ഈ ചട്ടം എടുത്തുകളയണമെന്ന് പല പുതിയ കമ്പനികളും ആവശ്യപ്പെട്ടുവരികയായിരുന്നു. 

വ്യോമയാനമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം നിര്‍ദേശിക്കുന്ന കരടില്‍ രാജ്യത്തെ വ്യത്യസ്ത മേഖലകള്‍തമ്മിലുള്ള വ്യോമയാനബന്ധം മെച്ചപ്പെടുത്തല്‍, ആറു നഗരങ്ങളില്‍ മെട്രോ വിമാനത്താവളങ്ങളെ അന്താരാഷ്ട്ര താവളങ്ങളാക്കി ഉയര്‍ത്തല്‍, വിമാന ഇന്ധനത്തിന്റെ ചെലവുകുറയ്ക്കല്‍ തുടങ്ങിയവയും ഇടംപിടിച്ചിട്ടുണ്ട്.

പൊതു-സ്വകാര്യപങ്കാളിത്ത അടിസ്ഥാനത്തില്‍ കൂടുതല്‍ വിമാനത്താവളങ്ങളുടെ നിര്‍മാണം, വ്യോമമാര്‍ഗമുള്ള ചരക്കുകടത്തിന് പ്രോത്സാഹനം ഇവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്്. രാജ്യത്തെ 125 വിമാനത്താവളങ്ങളെ നിയന്ത്രിക്കുന്നത് മിനിരത്‌ന കമ്പനിയായ എയര്‍പോര്‍ട്ട്് അതോറിറ്റി ഓഫ് ഇന്ത്യയാണ്. ഇവയില്‍ 11 എണ്ണം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. 25 എണ്ണം പ്രതിരോധമന്ത്രാലയത്തിന്റേതും. 

1985-ല്‍ തുടങ്ങിയ പവന്‍ ഹാന്‍സ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികള്‍ സര്‍ക്കാറിന്റെ കൈവശവും ബാക്കി 49 ശതമാനം പൊതുമേഖലാസ്ഥാപനമായ ഒ. എന്‍.ജി.സിയുടെ കൈയിലുമാണ്. ആഴക്കടല്‍ എണ്ണപര്യവേക്ഷണം, ഒറ്റപ്പെട്ട മേഖലയിലേക്കുള്ള സര്‍വീസ് ഇവ ലക്ഷ്യമാക്കിയാണ് പവന്‍ ഹാന്‍സിന് തുടക്കമിട്ടത്. ഏഷ്യയിലെ വലിയ ഹെലികോപ്റ്റര്‍ കമ്പനിയാണിത്.

 



#13 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:48 AM

വന്ധ്യംകരണ ശസ്ത്രക്രിയ: ഛത്തീസ്ഗഡില്‍ 6 സ്ത്രീകള്‍ മരിച്ചു
റായ്പുര്‍: ഛത്തീസ്ഗഡില്‍ ശനിയാഴ്ച നടന്ന വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകളില്‍ പങ്കെടുത്ത ആറുപേര്‍ മരിച്ചു. 52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ബിലാസ്പൂരിലും താഖത്പൂരിലുമാണ് ശനിയാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രാലയം വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍ നടത്തിയത്. 

ക്യാമ്പില്‍ പങ്കെടുത്ത ജാനകി ഭായ് (30) യെയാണ് ആദ്യം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബിലാസ്പുര്‍ ജില്ലാ ആസ്പത്രിയില്‍ തിങ്കളാഴ്ച രാവിലെ അവര്‍ മരിച്ചു.

തിങ്കളാഴ്ച വൈകീട്ടോടെയാണ് മറ്റ് അഞ്ച് സ്ത്രീകള്‍ മരിച്ചത്. 52 പേര്‍ ഇപ്പോള്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലുണ്ട്. ഛര്‍ദ്ദി, കഠിനമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് സ്ത്രീകള്‍ ആസ്പത്രിയിലെത്തിയത്. 

ചികിത്സയില്‍ കഴിയുന്നവരില്‍ 30 പേരുടെ നില ഗുരുതരമാണ്. 38 പേരെ ഉടന്‍ അപ്പോളോ ആസ്പത്രിയിലേക്കും ബിലാസ്പൂരിലെ സിംസ് ആസ്പത്രിയിലേക്കും മാറ്റുമെന്ന് ആസ്പത്രി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. കമാല്‍പ്രീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി അമര്‍ അഗര്‍വാളിന്റെ മണ്ഡലമാണ് ബിലാസ്പുര്‍.

 



#14 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:51 AM

മോദി സ്പര്‍ശം പ്രകടമായ പുനഃസംഘടന
ഭരണമികവും പ്രായോഗികരാഷ്ട്രീയവും ലക്ഷ്യം
21645_623690.jpg
ന്യൂഡല്‍ഹി: മോദി സ്പര്‍ശം വെളിവായ മന്ത്രിസഭാവികസനമാണ് ഞായറാഴ്ച നടന്നത്. പുതുതായി പലരെയും ഉള്‍പ്പെടുത്തുകയും ചിലരുടെ വകുപ്പുകള്‍ മാറ്റുകയും ചെയ്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യംവെക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഭരണമികവ്. മറ്റൊന്ന് പ്രായോഗികരാഷ്ട്രീയം. 

മികച്ചപ്രകടനം നടത്തിയില്ലെങ്കില്‍ പ്രധാനവകുപ്പുകള്‍ വഹിക്കുന്ന മന്ത്രിമാരായാലും മാറ്റപ്പെടും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ബിഹാറിലെ സാമുദായിക സമവാക്യങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചത് പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്. ഇതിനൊപ്പം മുന്‍കാലങ്ങളില്‍ തനിക്കൊപ്പം ഉറച്ചുനിന്നവര്‍ക്ക് പരിഗണന നല്‍കാനും മോദി മറന്നില്ല. 

കാബിനറ്റില്‍ പുതുതായി എത്തിയ നാലുപേരില്‍ മനോഹര്‍ പരീക്കറിനും സുരേഷ് പ്രഭുവിനും നിര്‍ണായകവകുപ്പുകളാണ് കിട്ടിയത്. പ്രതിരോധമന്ത്രിയായ പരീക്കര്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ പ്രധാന ചുമതല വഹിക്കുന്ന രാജ് നാഥ് സിങ് അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരുടെ ഗണത്തിലേക്കാണ് പൊടുന്നനെ എത്തിയിരിക്കുന്നത് . വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോള്‍തന്നെ കാഴ്ചപ്പാടുള്ള ഭരണകര്‍ത്താവ് എന്ന അംഗീകാരം നേടിയെടുത്ത നേതാവാണ് സുരേഷ് പ്രഭു. ശിവസേനയുടെ മന്ത്രിയായിരിക്കുമ്പോഴും ബി.ജെ.പി. നേതൃത്വവുമായി അദ്ദേഹത്തിന് അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നു. സുരേഷ് പ്രഭുവിന്റെ കഴിവുകളില്‍ മോദിക്കുള്ള വിശ്വാസത്തിന്റെ പ്രകടനം കൂടിയാണ് അദ്ദേഹത്തിന് അപ്രതീക്ഷിതമായി ലഭിച്ച റെയില്‍വേ മന്ത്രിപദം. 

നിലവിലുണ്ടായിരുന്ന മന്ത്രിമാരില്‍ ആര്‍ക്കും പുനഃസംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടില്ല. പക്ഷേ, വകുപ്പുകളുടെ കാര്യത്തില്‍ ചിലര്‍ക്കെങ്കിലും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ നഷ്ടമുണ്ടായത് റെയില്‍വേ വകുപ്പില്‍നിന്ന് നിയമ മന്ത്രാലയത്തിലേക്ക് മാറ്റപ്പെട്ട സദാനന്ദഗൗഡയ്ക്കാണ്. സുപ്രധാനമായ റെയില്‍വേ വകുപ്പ് ഗൗഡയ്ക്ക് ലഭിച്ചപ്പോള്‍ പലരും അത്ഭുതപ്പെട്ടിരുന്നു. രാഷ്ട്രീയകാരണങ്ങളാലോ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലോ അല്ല അദ്ദേഹത്തിന് റെയില്‍വേ നഷ്ടപ്പെട്ടത്. മറിച്ച് മോദിയുടെ ഭരണ അജന്‍ഡയില്‍ സുപ്രധാനമായ റെയില്‍വേ വകുപ്പില്‍ വേണ്ടത്ര മികവുപുലര്‍ത്താന്‍ ഗൗഡയ്ക്കാവുന്നില്ല തോന്നലാണ് വകുപ്പുമാറ്റത്തിന് കാരണം. എല്ലാവരോടും സൗമനസ്യത്തോടെ ചിരിച്ച് ഇടപഴകുന്ന ഗൗഡയേക്കാള്‍ മന്ത്രാലയത്തില്‍ ശക്തമായി കാര്യങ്ങള്‍ നടത്താന്‍ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന സുരേഷ് പ്രഭുവിനെ വകുപ്പ് എല്‍പ്പിച്ചതില്‍ മോദിയുടെ ലക്ഷ്യം പ്രകടമാണ്.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കാട്ടിയ മികവാണ് ജെ.പി. നഡ്ഡയെ മന്ത്രിക്കസേരയില്‍ എത്തിച്ചത്. ഹരിയാണയില്‍ ബി.ജെ.പി. നേടിയ വിജയവും അവിടുത്തെ ജാതി സമവാക്യങ്ങളുമൊക്കെയാണ് ചൗധരി ബീരേന്ദ്രസിങ്ങിന്റെ മന്ത്രിസഭാ പ്രവേശനത്തിന് പിന്നില്‍.

മന്ത്രിസഭയിലെ കരുത്തനായ അരുണ്‍ ജെയ്റ്റ്‌ലിയുടെ പക്കല്‍നിന്ന് പ്രധാന വകുപ്പുകളില്‍ ഒന്നുപോയി. അത് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. പ്രതിരോധ വകുപ്പ് മനോഹര്‍ പരീക്കര്‍ക്ക് നല്‍കിയപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പിന്റെ അധികചുമതല നല്‍കി. 

അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞടുപ്പ് നടക്കുന്ന ബിഹാറിന് കാര്യമായ പ്രാതിനിധ്യം ലഭിച്ചു. ഗിരിരാജ് സിങ്ങിനെപ്പോലുള്ളവരുടെ മന്ത്രിസഭാ പ്രവേശവും ശ്രദ്ധേയമാണ്. പൊതുതിരഞ്ഞെടുപ്പില്‍ മോദിക്കുവേണ്ടി ശക്തമായി വാദിക്കുകയും അതിന്റെ പേരില്‍ എറെ വിമര്‍ശം ക്ഷണിച്ചുവരുത്തിയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത നേതാവാണ് ഗിരിരാജ് സിങ്. തനിക്കൊപ്പം നിന്ന നേതാക്കള്‍ക്കുവേണ്ട പരിഗണന നല്‍കുമെന്ന സന്ദേശമാണ് ഇതിലൂടെ മോദി നല്‍കിയിരിക്കുന്നത്.

 



#15 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 November 2014 - 10:52 AM

വിലകുറവിന്റെ മറവില്‍ പെട്രോളിന് നികുതി വര്‍ധിപ്പിക്കാന്‍ നീക്കം

 

 

 

 

21645_623750.jpgന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ വന്‍തോതില്‍ വിലകുറയുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ നടപടി. നിലവില്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതികമായി ഇവിടെയും വിലകുറയ്ക്കുന്ന സംവിധാനമാണുള്ളത്. എന്നാല്‍ വിലകുറയ്ക്കുന്നതിനനുസരിച്ച് നികുതി വര്‍ധിപ്പിച്ച് പൊതുവിപണിയിലെ വില മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നികുതി വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ തീരുമാനമാണ് ഇക്കാര്യത്തിലുണ്ടാകേണ്ടതെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.

അടുത്തയിടെ പരോക്ഷനികുതിയിലുണ്ടായ വന്‍ ഇടിവ് പരിഹരിക്കാന്‍ പുതിയ നടപടി ഉതകുമെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കുന്ന തുക താല്‍ക്കാലിക ആശ്വാസവുമാകും.

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിനനുസരിച്ചാണ് ആഭ്യന്തരവിപണിയില്‍ വിലകുറയ്ക്കുന്നത്. എന്നാല്‍ ക്രൂഡിന്റെ വിലകൂടിയാല്‍ അതിന് ആനുപാതികമായി അടിക്കടി ഇവിടെ വിലവര്‍ധിപ്പിക്കേണ്ടിവരുന്നത് ജനങ്ങളില്‍ പെട്ടെന്ന് അസംതൃപ്തിയുണ്ടാക്കിയേക്കാമെന്നും വിലയിരുത്തലുണ്ട്. ക്രൂഡ് വില തകര്‍ച്ച അധികനാള്‍ തുടരില്ലെന്നാണ് ഇതിന് അനുകൂലമായി പറയുന്നത്. ഈ സാഹചര്യത്തിലാണ് ക്രൂഡ് വില കുറഞ്ഞാലും രാജ്യത്ത് വിലകുറയ്‌ക്കേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു. നികുതി വര്‍ധിപ്പിച്ച് പൊതുവിപണിയിലെ വില നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെ നീക്കം. 

കഴിഞ്ഞ അഞ്ച് മാസത്തിനിടെ അസംസ്‌കൃത എണ്ണയുടെ വില 25 ശതമാനമാണ് താഴ്ന്നത്. രാജ്യത്ത് ഇറക്കുമതിചെയ്യുന്ന ക്രൂഡ് വില നവംബര്‍ ഏഴിന് ബാരലിന് 80.87 ഡോളറാ (4,970 രൂപ)യിരുന്നു. കഴിഞ്ഞ മെയ് മാസത്തിലുണ്ടായിരുന്ന 108.05 ഡോളറില്‍( 6,331 രൂപ)നിന്നാണ് ഇത്രയും വില താഴ്ന്നത്





0 user(s) are reading this topic

0 members, 0 guests, 0 anonymous users