Jump to content

Toggle Scoreboard
ibProArcade Scoreboard

OOkkan Ambro has obtained a high score of 435.36 Today, 07:24 PM Playing Swim Shot Play Now!                Naina has obtained a high score of 102 Today, 06:35 PM Playing Archery Play Now!                OOkkan Ambro has obtained a high score of 26 Today, 03:55 PM Playing Sport Cricket Challenge Play Now!                Kochundappiri has obtained a high score of 186 Yesterday, 07:36 PM Playing Archery Play Now!                Pokkiri SimoN has obtained a high score of 1549 Yesterday, 03:42 PM Playing BMX Pro Style Play Now!                
Photo

"ചോര"


  • Please log in to reply
10 replies to this topic

#1 alexk

alexk

    Nokkukutti

  • Members
  • 172 posts
96
Good
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 01:30 AM

 അയാൾ ഉറങ്ങുകയാണോ ? അല്ല ബോധം പോയിരിക്കുന്നു...  മഴ ആർത്തലച്ചു പെയ്യുന്നതൊന്നും അയാൾ അറിയുന്നില്ല... കൊള്ളിയാൻ മിന്നി.. കനത്ത ശബ്ദത്തിൽ ഒരു ഇടിയും കൂടെ വെട്ടി.. അയാൾ അറിഞ്ഞില്ല.. ഏതാനും നിമിഷങ്ങൾ  കടന്നുപോയി..അയാൾ  ഞെട്ടി എഴുന്നേറ്റു... ചുറ്റും വെള്ളം... മഴവെള്ളം.. കണ്ണ് നീറുന്നു..  അയാൾ കണ്ണ് തുറന്നുപിടിച്ചു.. മഴവെള്ളം കണ്ണുകളെ കഴുകി കവിളിലൂടെ ഒഴുകിവീണുകൊണ്ടിരുന്നു.. അയാൾ ചുറ്റും നോക്കി..  നേരം ഇരുട്ടിയിട്ടു അധികമായെന്നു തോന്നുന്നു.. വിജനമായ കമ്പോളം..കച്ചവടക്കാർ എല്ലാവരും പോയിരിക്കുന്നു.. താഴേക്കു ഒന്നുകൂടി നോക്കി.. ചുവന്ന വെള്ളം.. എന്തായിത്? ചോര!!.. ചോരയല്ലേ ഇത്.. അതെ.. പക്ഷെ ദേഹത്ത് ഏതാനും ചെറിയ മുറിവുകളേയുള്ളു.. അയാൾ ശരീരം മുഴുവനും പരതി.. വലിയ മുറിവുകളൊന്നും .കാണാനില്ല.. വലിയ വേദനയും തോന്നുന്നില്ല.. പിന്നെയെങ്ങനെ ഇത്രയും ചോര?!! എവിടെ നിന്നും?! ചുറ്റും നോക്കി.. ഒരു സ്ത്രീ ശരീരം കിടക്കുന്നു.. അടുത്ത് വേറെ മൂന്നു പുരുഷ ശരീരങ്ങളും.. സ്ത്രീ ശരീരത്തിൽ ചുമലിന്‍റെ ഭാഗത്തായിട്ടു  ആഴത്തിൽ ഒരു മുറിവുണ്ട്.. ആരാണിതൊക്കെ? ആരാണ് താൻ? അയാൾക്ക്‌ ഓർമ്മകൾ നഷ്ടപ്പെട്ടതുപോലെ.... പെട്ടെന്ന് അയാൾ എല്ലാം മറന്നു പോയിരിക്കുന്നു.. താല്കാലികമോ? അതോ എന്നെന്നെക്കുമോ? അയാൾ സ്ത്രീശരീരം   ജീവനുണ്ടോ എന്ന് പരിശോധിക്കാൻ മറിച്ചിട്ടു..  ആ മുഖം കണ്ട അയാള്‍ ഞെട്ടിത്തരിച്ചു.. ഓർമ്മകൾ അന്നേരം ആകാശത്ത് മിന്നിയ കൊള്ളിയാനോടൊപ്പം തെളിഞ്ഞ കമ്പോളപരിസരം പോലെ  അയാളുടെ തലച്ചോറിൽ മിന്നിത്തെളിഞ്ഞു..  ഭീരു! അതാണ്‌ കുടുംബക്കാരും നാട്ടുകാരും അയാളെ വിളിച്ചിരുന്നത്‌.. ഉഗ്രപ്രതാപിയായ അച്ഛന്‍റെ ഭീരുവായ മകൻ.. .വേറൊന്നുമല്ല. അയാൾക്ക്‌ ചോര കാണുന്നത് ഭയമായിരുന്നു..ചോര കണ്ടാൽ  നില തെറ്റും.. ചിലപ്പോ തല കറങ്ങി താഴെ വീണെന്നും വരും.. നാട്ടുകാരും ബന്ധുക്കളും അയാളെ കാണുമ്പോഴൊക്കെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. "എന്നാലും അയാൾക്ക്‌ എങ്ങനെ ഇങ്ങനെ ഒരുത്തൻ വന്നുപിറന്നു?"  ഒരു തിങ്കളാഴ്ച ബന്ധുവീട്ടിൽ പോയതായിരുന്നു.. അച്ഛൻ മരിച്ചിട്ട് മാസം മൂന്നു കഴിഞ്ഞു.. യാത്രയിൽ കൂട്ടിന് വളരെയടുത്ത ഒരു കുടുംബസുഹൃത്തും അദ്ദേഹത്തിന്‍റെ  രണ്ടു സുഹൃത്തുക്കളും..  തിരിച്ചുപോരുന്ന വഴിയായിരുന്നു.. വിജനമായ കമ്പോളത്തിന്‍റെ മധ്യത്തിൽ വെച്ച്  അച്ഛന്‍റെ വലം കൈയായിരുന്ന ആളുടെ സൌമ്യമായ മുഖത്ത് ഒരു രൌദ്രമായ പുഞ്ചിരി പടരുന്നത്‌ നിലാവെളിച്ചത്തിൽ അയാൾ  കണ്ടു.. കൂടെയുള്ള സുഹൃത്തുക്കൾക്കൊപ്പം മുന്നോട്ടുള്ള പ്രയാണം അയാൾ  നിർത്തിയിട്ടും നമ്മുടെ നായകന് കാര്യം .മനസ്സിലായില്ല.  അവർ അയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കത്തി കൊണ്ട് കുത്തി.. അവരെ പെട്ടെന്ന് നിലതെറ്റിക്കാനുള്ള വെപ്രാളത്തിൽ കുത്തിയത് ചുമലിലായിരുന്നു.. ചോര  കണ്ട നായകന്‍റെ   നില തെറ്റി.. പക്ഷെ ചോര വീണ സ്ത്രീയുടെ കരയുന്ന മുഖം കണ്ണിൽപെട്ടപ്പോൾ.. ആ ചുമലിൽ ചോരയൊഴുകുന്ന ദൃശ്യം അയാൾക്ക്‌ സഹിക്കാനായില്ല.. അമ്മേ!! ഉറക്കെ വിളിച്ചുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ പാഞ്ഞടുത്ത അയാൾക്കു മുന്നിൽ രണ്ടു സഹായികൾ പിടഞ്ഞുവീണു.. ചോര ചിതറിത്തെറിച്ചു.. എത്രയോ തവണ ആ ചുമലിൽ താൻ ശാന്തമായി  ഉറങ്ങിയിരിക്കുന്നു.. തന്നെ താരാട്ടിയുറക്കിയിരുന്ന ആ ചുമലിലേക്ക് നോക്കി അയാൾ കരഞ്ഞു.. ഒരു കുഞ്ഞിന്‍റെ കരച്ചിലും താരാട്ടുപാട്ടുകളും അയാളുടെ ഓർമകളിൽ വന്നണഞ്ഞു.. താൻ കക്കിയ മുലപ്പാലിന്‍റെ ഗന്ധമുള്ള  ആ ചുമലിൽ ചോര പൊടിയുന്നത് ഭയത്തോടെയും ഹൃദയം തകരുന്ന വിഷമത്തോടെയും അയാൾ കണ്ടു. ചോര കണ്ടു വിറച്ചുപോയ അയാൾ അശക്തനായി അമ്മയുടെ അരികിൽ തളർന്നിരുന്നു.. ഭയം.. ശക്തിയെല്ലാം ചോർന്നുപോകുന്നപോലെ... പെട്ടെന്ന് കണ്ണിൽ  എന്തോ പൊടി  വന്നു വീണു.. മുളകുപൊടി.. കണ്ണു നീറുന്ന നീറ്റലിൽ പിടഞ്ഞ അയാളെ ആ ദുഷ്ടൻ  ചവിട്ടിവീഴ്ത്തി.. മഴ പെയ്യാൻ തുടങ്ങി.. മുളകുപൊടി മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങി.. വല്ലാത്ത നീറ്റൽ.. വെപ്രാളത്തോടെ  തന്‍റെ കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ച  അയാൾ ഒരു അവ്യക്തമായ കാഴ്ച കണ്ടു.. ആ ദുഷ്ടന്‍റെ കൈ തന്‍റെ നേരെ   ഉയരുന്നു.. നീറ്റൽ കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്നത് അയാൾ  അറിഞ്ഞു.. ആലോചിക്കാൻ സമയമില്ലായിരുന്നു.. അപ്പോൾ കയ്യിൽ തടഞ്ഞ എന്തോ ഒരു സാധനം അയാൾ  ആഞ്ഞുവീശി..മുഖത്തേക്ക് എന്തോ തെറിച്ചു.. ചോര!!.. അതേറ്റു.. ദുഷ്ടന്‍റെ ശബ്ദം പെട്ടെന്ന് നിലച്ചപോലെ.. വാഴ വെട്ടിയിടുന്ന പോലെ ഒരു ശബ്ദം കേട്ടു.. നീറുന്ന കണ്ണുകളിലൂടെ മുന്നിലെ ചോരപ്പുഴ കണ്ട അയാൾ ബോധം കെട്ടുവീണു... അതാണ്‌ സംഭവിച്ചത്..
    
                                         നേരം പുലരാറായത് അയാൾ അറിഞ്ഞില്ല..  മഴ നിലച്ചിരിക്കുന്നു.. വസ്ത്രത്തിൽ നിന്നും ഒരു കഷണം കീറി ചോര വീഴുന്ന അമ്മയുടെ മുറിവ് അയാൾ കെട്ടി.. അപ്പോഴേക്കും ബോധം വന്നെങ്കിലും രക്തനഷ്ടം മൂലം ക്ഷീണിച്ചവശയായ അമ്മയെ താങ്ങിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് അയാള് അത് ശ്രദ്ധിച്ചത്.. ചോര!!   തനിക്ക് ഭയം തോന്നുന്നില്ല..! തന്‍റെയും മാതാവിന്‍റെയും ജീവരക്ഷയ്ക്ക് ഈ സാഹചര്യത്തിൽ ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുന്നത് ആ ദുഷ്ടനല്ല..പിന്നെയോ, തന്‍റെ ഭയം ആണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ അയാളുടെ മനസ്സ് അതിന്‍റെ ഉൾക്കാമ്പിൽ നിന്നും ആ ഭയത്തെ പുറത്തേക്കു കുടഞ്ഞെറിഞ്ഞു.. ചോര കാണുമ്പോഴുള്ള അയാളുടെ  ഭയം ആകാശത്ത് പെയ്തൊഴിഞ്ഞ കാർമേഘം  പോലെ മാഞ്ഞുപോയി..  ദൂരെ നിന്നും ഒരു ആരവം കേട്ടു.. പിന്നെയും ശത്രുക്കളോ? അയാൾ വലം കൈ കൊണ്ട് താഴെ തളം കെട്ടിക്കിടന്ന രക്തം കലർന്ന മഴവെള്ളത്തിൽ നിന്നും ആ ആയുധം എടുത്തു.. ഇടതുകൈയ്യിൽ അമ്മയെ താങ്ങിപ്പിടിച്ചു..
                             
                                                              അടുത്തെത്തിയ ആരവം ഒരു ജനക്കൂട്ടമായി മുന്നിലെത്തി..  മുഖത്ത് പിരിച്ചുവച്ച മീശയുമായി  ഊരിപ്പിടിച്ച ഖഡ്ഗവും  ഇടതുകയ്യിൽ സ്വന്തം മാതാവിനെയും താങ്ങി വീറോടെ നില്ക്കുന്ന ആ യുവാവിനെക്കണ്ട ജനക്കൂട്ടം ഒന്നന്ധാളിച്ചു.. മുറുമുറുപ്പുകൾ ഉയർന്നു.. ജനക്കൂട്ടത്തിൽ നിന്നും ആരോ ആവേശത്തോടെ അലറി..  "രാജാ വീരവിക്രമകേസരി മഹാരാജാ  നീണാൾ വാഴ്ക..!!" ജനക്കൂട്ടം ഒന്നടങ്കം  ഏറ്റുചൊല്ലി.."ഉദയപുരം  രാജാ വീരവിക്രമകേസരി മഹാരാജാ നീണാൾ വാഴ്ക.."  അമ്മയെ ഏറ്റുവാങ്ങിയ സുഹൃത്തുക്കളെ കടന്നുമുന്നോട്ടുനീങ്ങിയ രാജാ വീരവിക്രമൻ  ദുഷ്ടന്‍റെ വേർപെട്ട തല പുച്ഛത്തോടെ കാലുകൊണ്ട്‌ തട്ടിമാറ്റി  താഴെ കിടന്ന തന്‍റെ കിരീടം എടുത്തു തലയിൽ വെച്ചു.. ഉദിച്ചുയർന്ന  സൂര്യപ്രകാശം കിരീടത്തിലെ വജ്രത്തിൽ  തട്ടി തിളങ്ങി.. കുറച്ചപ്പുറത്ത്‌ അനാഥമായി കിടന്ന തേരിൽ നിന്നും കുതിരകൾ ചിനച്ചു... 


#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 62,380 posts
41,278
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 01:39 AM

Ee kadhayile naayakane veera purushanaakki maattunnathu mathrusnehamaanu alle... :)

athaanu ammathan valsalyathin shakthi.... :yes: kollam Alex.... :vgood:




Users Awards

#3 Beedi KumaraN

Beedi KumaraN

    Nokkukutti

  • Royal Member
  • 10,151 posts
1,106
Professional
  • Location:Aanakeramala Aadukeramala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 09:17 AM

Wow :amme: ഗതകാലസ്മരണകളിലേക്ക്, :sword: ധീരയോദ്ധാക്കളായ പിതാമഹന്മാരുടെ ജീവിതത്തിലേക്കും അവരുടെ ചിന്താസരണികളിലേക്കും തുടര്‍ന്നും :koii: എത്തിനോക്കുവാനും അതു തൂലികയുടെ മൃദുസ്പര്‍ശനത്തിലൂടെ :simon: മൂര്‍ച്ചയേറിയ വാക്കുകളായി ഇവിടെ പുനര്‍ജനിക്കാനും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.. ;;)

Well written bro, nice transition to the discreet era   :super:



#4 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,937 posts
9,145
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 09:44 AM

അടിപൊളി... അവസാനം വായിക്കുന്നവരെ ഇതു ഏതു കാലഘട്ടത്തില്‍ നടക്കുന്ന കഥ ആണന്നത് അങ്ങട് പിടി കിട്ടിയില്ല... അത് കലക്കി....  നല്ല വാക്കുകളുടെ നല്ല പ്രയോഗങ്ങള്‍...

 

ആശംസകള്‍ ഇനിയും എഴുതുക




Users Awards

#5 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
1,399
Professional
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 10:00 AM

 

 അയാൾ ഉറങ്ങുകയാണോ ? അല്ല ബോധം പോയിരിക്കുന്നു...  മഴ ആർത്തലച്ചു പെയ്യുന്നതൊന്നും അയാൾ അറിയുന്നില്ല... കൊള്ളിയാൻ മിന്നി.. കനത്ത ശബ്ദത്തിൽ ഒരു ഇടിയും കൂടെ വെട്ടി.. അയാൾ അറിഞ്ഞില്ല.. ഏതാനും നിമിഷങ്ങൾ  കടന്നുപോയി..അയാൾ  ഞെട്ടി എഴുന്നേറ്റു... ചുറ്റും വെള്ളം... മഴവെള്ളം.. കണ്ണ് നീറുന്നു..  അയാൾ കണ്ണ് തുറന്നുപിടിച്ചു.. മഴവെള്ളം കണ്ണുകളെ കഴുകി കവിളിലൂടെ ഒഴുകിവീണുകൊണ്ടിരുന്നു.. അയാൾ ചുറ്റും നോക്കി..  നേരം ഇരുട്ടിയിട്ടു അധികമായെന്നു തോന്നുന്നു.. വിജനമായ കമ്പോളം..കച്ചവടക്കാർ എല്ലാവരും പോയിരിക്കുന്നു.. താഴേക്കു ഒന്നുകൂടി നോക്കി.. ചുവന്ന വെള്ളം.. എന്തായിത്? ചോര!!.. ചോരയല്ലേ ഇത്.. അതെ.. പക്ഷെ ദേഹത്ത് ഏതാനും ചെറിയ മുറിവുകളേയുള്ളു.. അയാൾ ശരീരം മുഴുവനും പരതി.. വലിയ മുറിവുകളൊന്നും .കാണാനില്ല.. വലിയ വേദനയും തോന്നുന്നില്ല.. പിന്നെയെങ്ങനെ ഇത്രയും ചോര?!! എവിടെ നിന്നും?! ചുറ്റും നോക്കി.. ഒരു സ്ത്രീ ശരീരം കിടക്കുന്നു.. അടുത്ത് വേറെ മൂന്നു പുരുഷ ശരീരങ്ങളും.. സ്ത്രീ ശരീരത്തിൽ ചുമലിന്‍റെ ഭാഗത്തായിട്ടു  ആഴത്തിൽ ഒരു മുറിവുണ്ട്.. ആരാണിതൊക്കെ? ആരാണ് താൻ? അയാൾക്ക്‌ ഓർമ്മകൾ നഷ്ടപ്പെട്ടതുപോലെ.... പെട്ടെന്ന് അയാൾ എല്ലാം മറന്നു പോയിരിക്കുന്നു.. താല്കാലികമോ? അതോ എന്നെന്നെക്കുമോ? അയാൾ സ്ത്രീശരീരം   ജീവനുണ്ടോ എന്ന് പരിശോധിക്കാൻ മറിച്ചിട്ടു..  ആ മുഖം കണ്ട അയാള്‍ ഞെട്ടിത്തരിച്ചു.. ഓർമ്മകൾ അന്നേരം ആകാശത്ത് മിന്നിയ കൊള്ളിയാനോടൊപ്പം തെളിഞ്ഞ കമ്പോളപരിസരം പോലെ  അയാളുടെ തലച്ചോറിൽ മിന്നിത്തെളിഞ്ഞു..  ഭീരു! അതാണ്‌ കുടുംബക്കാരും നാട്ടുകാരും അയാളെ വിളിച്ചിരുന്നത്‌.. ഉഗ്രപ്രതാപിയായ അച്ഛന്‍റെ ഭീരുവായ മകൻ.. .വേറൊന്നുമല്ല. അയാൾക്ക്‌ ചോര കാണുന്നത് ഭയമായിരുന്നു..ചോര കണ്ടാൽ  നില തെറ്റും.. ചിലപ്പോ തല കറങ്ങി താഴെ വീണെന്നും വരും.. നാട്ടുകാരും ബന്ധുക്കളും അയാളെ കാണുമ്പോഴൊക്കെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. "എന്നാലും അയാൾക്ക്‌ എങ്ങനെ ഇങ്ങനെ ഒരുത്തൻ വന്നുപിറന്നു?"  ഒരു തിങ്കളാഴ്ച ബന്ധുവീട്ടിൽ പോയതായിരുന്നു.. അച്ഛൻ മരിച്ചിട്ട് മാസം മൂന്നു കഴിഞ്ഞു.. യാത്രയിൽ കൂട്ടിന് വളരെയടുത്ത ഒരു കുടുംബസുഹൃത്തും അദ്ദേഹത്തിന്‍റെ  രണ്ടു സുഹൃത്തുക്കളും..  തിരിച്ചുപോരുന്ന വഴിയായിരുന്നു.. വിജനമായ കമ്പോളത്തിന്‍റെ മധ്യത്തിൽ വെച്ച്  അച്ഛന്‍റെ വലം കൈയായിരുന്ന ആളുടെ സൌമ്യമായ മുഖത്ത് ഒരു രൌദ്രമായ പുഞ്ചിരി പടരുന്നത്‌ നിലാവെളിച്ചത്തിൽ അയാൾ  കണ്ടു.. കൂടെയുള്ള സുഹൃത്തുക്കൾക്കൊപ്പം മുന്നോട്ടുള്ള പ്രയാണം അയാൾ  നിർത്തിയിട്ടും നമ്മുടെ നായകന് കാര്യം .മനസ്സിലായില്ല.  അവർ അയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കത്തി കൊണ്ട് കുത്തി.. അവരെ പെട്ടെന്ന് നിലതെറ്റിക്കാനുള്ള വെപ്രാളത്തിൽ കുത്തിയത് ചുമലിലായിരുന്നു.. ചോര  കണ്ട നായകന്‍റെ   നില തെറ്റി.. പക്ഷെ ചോര വീണ സ്ത്രീയുടെ കരയുന്ന മുഖം കണ്ണിൽപെട്ടപ്പോൾ.. ആ ചുമലിൽ ചോരയൊഴുകുന്ന ദൃശ്യം അയാൾക്ക്‌ സഹിക്കാനായില്ല.. അമ്മേ!! ഉറക്കെ വിളിച്ചുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ പാഞ്ഞടുത്ത അയാൾക്കു മുന്നിൽ രണ്ടു സഹായികൾ പിടഞ്ഞുവീണു.. ചോര ചിതറിത്തെറിച്ചു.. എത്രയോ തവണ ആ ചുമലിൽ താൻ ശാന്തമായി  ഉറങ്ങിയിരിക്കുന്നു.. തന്നെ താരാട്ടിയുറക്കിയിരുന്ന ആ ചുമലിലേക്ക് നോക്കി അയാൾ കരഞ്ഞു.. ഒരു കുഞ്ഞിന്‍റെ കരച്ചിലും താരാട്ടുപാട്ടുകളും അയാളുടെ ഓർമകളിൽ വന്നണഞ്ഞു.. താൻ കക്കിയ മുലപ്പാലിന്‍റെ ഗന്ധമുള്ള  ആ ചുമലിൽ ചോര പൊടിയുന്നത് ഭയത്തോടെയും ഹൃദയം തകരുന്ന വിഷമത്തോടെയും അയാൾ കണ്ടു. ചോര കണ്ടു വിറച്ചുപോയ അയാൾ അശക്തനായി അമ്മയുടെ അരികിൽ തളർന്നിരുന്നു.. ഭയം.. ശക്തിയെല്ലാം ചോർന്നുപോകുന്നപോലെ... പെട്ടെന്ന് കണ്ണിൽ  എന്തോ പൊടി  വന്നു വീണു.. മുളകുപൊടി.. കണ്ണു നീറുന്ന നീറ്റലിൽ പിടഞ്ഞ അയാളെ ആ ദുഷ്ടൻ  ചവിട്ടിവീഴ്ത്തി.. മഴ പെയ്യാൻ തുടങ്ങി.. മുളകുപൊടി മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങി.. വല്ലാത്ത നീറ്റൽ.. വെപ്രാളത്തോടെ  തന്‍റെ കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ച  അയാൾ ഒരു അവ്യക്തമായ കാഴ്ച കണ്ടു.. ആ ദുഷ്ടന്‍റെ കൈ തന്‍റെ നേരെ   ഉയരുന്നു.. നീറ്റൽ കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്നത് അയാൾ  അറിഞ്ഞു.. ആലോചിക്കാൻ സമയമില്ലായിരുന്നു.. അപ്പോൾ കയ്യിൽ തടഞ്ഞ എന്തോ ഒരു സാധനം അയാൾ  ആഞ്ഞുവീശി..മുഖത്തേക്ക് എന്തോ തെറിച്ചു.. ചോര!!.. അതേറ്റു.. ദുഷ്ടന്‍റെ ശബ്ദം പെട്ടെന്ന് നിലച്ചപോലെ.. വാഴ വെട്ടിയിടുന്ന പോലെ ഒരു ശബ്ദം കേട്ടു.. നീറുന്ന കണ്ണുകളിലൂടെ മുന്നിലെ ചോരപ്പുഴ കണ്ട അയാൾ ബോധം കെട്ടുവീണു... അതാണ്‌ സംഭവിച്ചത്..
    
                                         നേരം പുലരാറായത് അയാൾ അറിഞ്ഞില്ല..  മഴ നിലച്ചിരിക്കുന്നു.. വസ്ത്രത്തിൽ നിന്നും ഒരു കഷണം കീറി ചോര വീഴുന്ന അമ്മയുടെ മുറിവ് അയാൾ കെട്ടി.. അപ്പോഴേക്കും ബോധം വന്നെങ്കിലും രക്തനഷ്ടം മൂലം ക്ഷീണിച്ചവശയായ അമ്മയെ താങ്ങിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് അയാള് അത് ശ്രദ്ധിച്ചത്.. ചോര!!   തനിക്ക് ഭയം തോന്നുന്നില്ല..! തന്‍റെയും മാതാവിന്‍റെയും ജീവരക്ഷയ്ക്ക് ഈ സാഹചര്യത്തിൽ ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുന്നത് ആ ദുഷ്ടനല്ല..പിന്നെയോ, തന്‍റെ ഭയം ആണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ അയാളുടെ മനസ്സ് അതിന്‍റെ ഉൾക്കാമ്പിൽ നിന്നും ആ ഭയത്തെ പുറത്തേക്കു കുടഞ്ഞെറിഞ്ഞു.. ചോര കാണുമ്പോഴുള്ള അയാളുടെ  ഭയം ആകാശത്ത് പെയ്തൊഴിഞ്ഞ കാർമേഘം  പോലെ മാഞ്ഞുപോയി..  ദൂരെ നിന്നും ഒരു ആരവം കേട്ടു.. പിന്നെയും ശത്രുക്കളോ? അയാൾ വലം കൈ കൊണ്ട് താഴെ തളം കെട്ടിക്കിടന്ന രക്തം കലർന്ന മഴവെള്ളത്തിൽ നിന്നും ആ ആയുധം എടുത്തു.. ഇടതുകൈയ്യിൽ അമ്മയെ താങ്ങിപ്പിടിച്ചു..
                             
                                                              അടുത്തെത്തിയ ആരവം ഒരു ജനക്കൂട്ടമായി മുന്നിലെത്തി..  മുഖത്ത് പിരിച്ചുവച്ച മീശയുമായി  ഊരിപ്പിടിച്ച ഖഡ്ഗവും  ഇടതുകയ്യിൽ സ്വന്തം മാതാവിനെയും താങ്ങി വീറോടെ നില്ക്കുന്ന ആ യുവാവിനെക്കണ്ട ജനക്കൂട്ടം ഒന്നന്ധാളിച്ചു.. മുറുമുറുപ്പുകൾ ഉയർന്നു.. ജനക്കൂട്ടത്തിൽ നിന്നും ആരോ ആവേശത്തോടെ അലറി..  "രാജാ വീരവിക്രമകേസരി മഹാരാജാ  നീണാൾ വാഴ്ക..!!" ജനക്കൂട്ടം ഒന്നടങ്കം  ഏറ്റുചൊല്ലി.."ഉദയപുരം  രാജാ വീരവിക്രമകേസരി മഹാരാജാ നീണാൾ വാഴ്ക.."  അമ്മയെ ഏറ്റുവാങ്ങിയ സുഹൃത്തുക്കളെ കടന്നുമുന്നോട്ടുനീങ്ങിയ രാജാ വീരവിക്രമൻ  ദുഷ്ടന്‍റെ വേർപെട്ട തല പുച്ഛത്തോടെ കാലുകൊണ്ട്‌ തട്ടിമാറ്റി  താഴെ കിടന്ന തന്‍റെ കിരീടം എടുത്തു തലയിൽ വെച്ചു.. ഉദിച്ചുയർന്ന  സൂര്യപ്രകാശം കിരീടത്തിലെ വജ്രത്തിൽ  തട്ടി തിളങ്ങി.. കുറച്ചപ്പുറത്ത്‌ അനാഥമായി കിടന്ന തേരിൽ നിന്നും കുതിരകൾ ചിനച്ചു... 

 

 ഗുഡ്....കീപ്‌ ഇറ്റ്‌ അപ്പ്!



#6 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 38,475 posts
10,314
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 10:22 AM

alexe :super: pidichiruthunna varikal.

iniyum ezhuthuka share cheyuka




Users Awards

#7 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,334 posts
5,160
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 10:23 AM

Alex very well portrayed story...thikachum hrudayasparshiyaay avatharippikkaan kazhinjittundu....keep sharing more...you got a very simple yet strong way of portraying the situations :yes:


Edited by Manasa, 09 November 2014 - 11:27 AM.



Users Awards

#8 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 5,480 posts
1,954
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 10:32 AM

Alex :super:

Kadhayude thudakkathil thanne avasanam  eakadhesham ithuplole aayirikkumennu ellavarkkum eluppathil oohichedukkaam ..

itharam kadhakalil olippichu vachekkavunna nigoodathakal parimithamaayirikkum :mmm:

Avasana vari vaayikkunnathu vare njaan karuthiyathu ayaaloru gundayude makanaanennum, avasanam choraye pedikkunna makan achanekkaal chora ozhukki naadu virappikkunna valiyoru gunda aayi maarum ennokkeyaanu :chey: kadhayude kaalaghattam marachu pidikkunnathilum vijayichu... Ithokke thanneyaayirikkum kadhayude suspence

Vayanakkarude pratheeksha thettikkunna vidham budhiparamaaya shaily ... abhinandanangal :congrats:

 

Ee kadhakoodi vaayichu kazhinjappol neeyoru thudakkakaaranaanennu paranjathu avishwasikkunnu ... athrakkum manoharamaaya ezhuthu :yes: :super:

 

Puthiya kadhakku vendi oru munkoor :thanks: thannu kaathirikkunnu 8->



#9 alexk

alexk

    Nokkukutti

  • Members
  • 172 posts
96
Good
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 12:54 PM

thank u guys... ningal ente aadya kadhakku thanna encouragement aanu enne kondu 2nd story ezhuthichathu.. :write:  so thanks for your motivational comments.. thanks for the encouragement...  :thanks:  :hi:



#10 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,284 posts
26,203
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 November 2014 - 01:10 PM

Alex kadha ippozha kande ! Nannayittund :good: puthiya reethiyil ulla kadha parachil :super: aayittund...Iniyum kadhakal ezhuthikkolu ...aashamsakal...

#11 shajon

shajon

    Nokkukutti

  • Members
  • 247 posts
129
Very Good
  • Location:beyond horizon
  • Interests:reading, reading and reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 December 2014 - 06:46 AM

അയാൾ ഉറങ്ങുകയാണോ ? അല്ല ബോധം പോയിരിക്കുന്നു... മഴ ആർത്തലച്ചു പെയ്യുന്നതൊന്നും അയാൾ അറിയുന്നില്ല... കൊള്ളിയാൻ മിന്നി.. കനത്ത ശബ്ദത്തിൽ ഒരു ഇടിയും കൂടെ വെട്ടി.. അയാൾ അറിഞ്ഞില്ല.. ഏതാനും നിമിഷങ്ങൾ കടന്നുപോയി..അയാൾ ഞെട്ടി എഴുന്നേറ്റു... ചുറ്റും വെള്ളം... മഴവെള്ളം.. കണ്ണ് നീറുന്നു.. അയാൾ കണ്ണ് തുറന്നുപിടിച്ചു.. മഴവെള്ളം കണ്ണുകളെ കഴുകി കവിളിലൂടെ ഒഴുകിവീണുകൊണ്ടിരുന്നു.. അയാൾ ചുറ്റും നോക്കി.. നേരം ഇരുട്ടിയിട്ടു അധികമായെന്നു തോന്നുന്നു.. വിജനമായ കമ്പോളം..കച്ചവടക്കാർ എല്ലാവരും പോയിരിക്കുന്നു.. താഴേക്കു ഒന്നുകൂടി നോക്കി.. ചുവന്ന വെള്ളം.. എന്തായിത്? ചോര!!.. ചോരയല്ലേ ഇത്.. അതെ.. പക്ഷെ ദേഹത്ത് ഏതാനും ചെറിയ മുറിവുകളേയുള്ളു.. അയാൾ ശരീരം മുഴുവനും പരതി.. വലിയ മുറിവുകളൊന്നും .കാണാനില്ല.. വലിയ വേദനയും തോന്നുന്നില്ല.. പിന്നെയെങ്ങനെ ഇത്രയും ചോര?!! എവിടെ നിന്നും?! ചുറ്റും നോക്കി.. ഒരു സ്ത്രീ ശരീരം കിടക്കുന്നു.. അടുത്ത് വേറെ മൂന്നു പുരുഷ ശരീരങ്ങളും.. സ്ത്രീ ശരീരത്തിൽ ചുമലിന്‍റെ ഭാഗത്തായിട്ടു ആഴത്തിൽ ഒരു മുറിവുണ്ട്.. ആരാണിതൊക്കെ? ആരാണ് താൻ? അയാൾക്ക്‌ ഓർമ്മകൾ നഷ്ടപ്പെട്ടതുപോലെ.... പെട്ടെന്ന് അയാൾ എല്ലാം മറന്നു പോയിരിക്കുന്നു.. താല്കാലികമോ? അതോ എന്നെന്നെക്കുമോ? അയാൾ സ്ത്രീശരീരം ജീവനുണ്ടോ എന്ന് പരിശോധിക്കാൻ മറിച്ചിട്ടു.. ആ മുഖം കണ്ട അയാള്‍ ഞെട്ടിത്തരിച്ചു.. ഓർമ്മകൾ അന്നേരം ആകാശത്ത് മിന്നിയ കൊള്ളിയാനോടൊപ്പം തെളിഞ്ഞ കമ്പോളപരിസരം പോലെ അയാളുടെ തലച്ചോറിൽ മിന്നിത്തെളിഞ്ഞു.. ഭീരു! അതാണ്‌ കുടുംബക്കാരും നാട്ടുകാരും അയാളെ വിളിച്ചിരുന്നത്‌.. ഉഗ്രപ്രതാപിയായ അച്ഛന്‍റെ ഭീരുവായ മകൻ.. .വേറൊന്നുമല്ല. അയാൾക്ക്‌ ചോര കാണുന്നത് ഭയമായിരുന്നു..ചോര കണ്ടാൽ നില തെറ്റും.. ചിലപ്പോ തല കറങ്ങി താഴെ വീണെന്നും വരും.. നാട്ടുകാരും ബന്ധുക്കളും അയാളെ കാണുമ്പോഴൊക്കെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. "എന്നാലും അയാൾക്ക്‌ എങ്ങനെ ഇങ്ങനെ ഒരുത്തൻ വന്നുപിറന്നു?" ഒരു തിങ്കളാഴ്ച ബന്ധുവീട്ടിൽ പോയതായിരുന്നു.. അച്ഛൻ മരിച്ചിട്ട് മാസം മൂന്നു കഴിഞ്ഞു.. യാത്രയിൽ കൂട്ടിന് വളരെയടുത്ത ഒരു കുടുംബസുഹൃത്തും അദ്ദേഹത്തിന്‍റെ രണ്ടു സുഹൃത്തുക്കളും.. തിരിച്ചുപോരുന്ന വഴിയായിരുന്നു.. വിജനമായ കമ്പോളത്തിന്‍റെ മധ്യത്തിൽ വെച്ച് അച്ഛന്‍റെ വലം കൈയായിരുന്ന ആളുടെ സൌമ്യമായ മുഖത്ത് ഒരു രൌദ്രമായ പുഞ്ചിരി പടരുന്നത്‌ നിലാവെളിച്ചത്തിൽ അയാൾ കണ്ടു.. കൂടെയുള്ള സുഹൃത്തുക്കൾക്കൊപ്പം മുന്നോട്ടുള്ള പ്രയാണം അയാൾ നിർത്തിയിട്ടും നമ്മുടെ നായകന് കാര്യം .മനസ്സിലായില്ല. അവർ അയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കത്തി കൊണ്ട് കുത്തി.. അവരെ പെട്ടെന്ന് നിലതെറ്റിക്കാനുള്ള വെപ്രാളത്തിൽ കുത്തിയത് ചുമലിലായിരുന്നു.. ചോര കണ്ട നായകന്‍റെ നില തെറ്റി.. പക്ഷെ ചോര വീണ സ്ത്രീയുടെ കരയുന്ന മുഖം കണ്ണിൽപെട്ടപ്പോൾ.. ആ ചുമലിൽ ചോരയൊഴുകുന്ന ദൃശ്യം അയാൾക്ക്‌ സഹിക്കാനായില്ല.. അമ്മേ!! ഉറക്കെ വിളിച്ചുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ പാഞ്ഞടുത്ത അയാൾക്കു മുന്നിൽ രണ്ടു സഹായികൾ പിടഞ്ഞുവീണു.. ചോര ചിതറിത്തെറിച്ചു.. എത്രയോ തവണ ആ ചുമലിൽ താൻ ശാന്തമായി ഉറങ്ങിയിരിക്കുന്നു.. തന്നെ താരാട്ടിയുറക്കിയിരുന്ന ആ ചുമലിലേക്ക് നോക്കി അയാൾ കരഞ്ഞു.. ഒരു കുഞ്ഞിന്‍റെ കരച്ചിലും താരാട്ടുപാട്ടുകളും അയാളുടെ ഓർമകളിൽ വന്നണഞ്ഞു.. താൻ കക്കിയ മുലപ്പാലിന്‍റെ ഗന്ധമുള്ള ആ ചുമലിൽ ചോര പൊടിയുന്നത് ഭയത്തോടെയും ഹൃദയം തകരുന്ന വിഷമത്തോടെയും അയാൾ കണ്ടു. ചോര കണ്ടു വിറച്ചുപോയ അയാൾ അശക്തനായി അമ്മയുടെ അരികിൽ തളർന്നിരുന്നു.. ഭയം.. ശക്തിയെല്ലാം ചോർന്നുപോകുന്നപോലെ... പെട്ടെന്ന് കണ്ണിൽ എന്തോ പൊടി വന്നു വീണു.. മുളകുപൊടി.. കണ്ണു നീറുന്ന നീറ്റലിൽ പിടഞ്ഞ അയാളെ ആ ദുഷ്ടൻ ചവിട്ടിവീഴ്ത്തി.. മഴ പെയ്യാൻ തുടങ്ങി.. മുളകുപൊടി മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങി.. വല്ലാത്ത നീറ്റൽ.. വെപ്രാളത്തോടെ തന്‍റെ കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ച അയാൾ ഒരു അവ്യക്തമായ കാഴ്ച കണ്ടു.. ആ ദുഷ്ടന്‍റെ കൈ തന്‍റെ നേരെ ഉയരുന്നു.. നീറ്റൽ കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്നത് അയാൾ അറിഞ്ഞു.. ആലോചിക്കാൻ സമയമില്ലായിരുന്നു.. അപ്പോൾ കയ്യിൽ തടഞ്ഞ എന്തോ ഒരു സാധനം അയാൾ ആഞ്ഞുവീശി..മുഖത്തേക്ക് എന്തോ തെറിച്ചു.. ചോര!!.. അതേറ്റു.. ദുഷ്ടന്‍റെ ശബ്ദം പെട്ടെന്ന് നിലച്ചപോലെ.. വാഴ വെട്ടിയിടുന്ന പോലെ ഒരു ശബ്ദം കേട്ടു.. നീറുന്ന കണ്ണുകളിലൂടെ മുന്നിലെ ചോരപ്പുഴ കണ്ട അയാൾ ബോധം കെട്ടുവീണു... അതാണ്‌ സംഭവിച്ചത്..

നേരം പുലരാറായത് അയാൾ അറിഞ്ഞില്ല.. മഴ നിലച്ചിരിക്കുന്നു.. വസ്ത്രത്തിൽ നിന്നും ഒരു കഷണം കീറി ചോര വീഴുന്ന അമ്മയുടെ മുറിവ് അയാൾ കെട്ടി.. അപ്പോഴേക്കും ബോധം വന്നെങ്കിലും രക്തനഷ്ടം മൂലം ക്ഷീണിച്ചവശയായ അമ്മയെ താങ്ങിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് അയാള് അത് ശ്രദ്ധിച്ചത്.. ചോര!! തനിക്ക് ഭയം തോന്നുന്നില്ല..! തന്‍റെയും മാതാവിന്‍റെയും ജീവരക്ഷയ്ക്ക് ഈ സാഹചര്യത്തിൽ ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുന്നത് ആ ദുഷ്ടനല്ല..പിന്നെയോ, തന്‍റെ ഭയം ആണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ അയാളുടെ മനസ്സ് അതിന്‍റെ ഉൾക്കാമ്പിൽ നിന്നും ആ ഭയത്തെ പുറത്തേക്കു കുടഞ്ഞെറിഞ്ഞു.. ചോര കാണുമ്പോഴുള്ള അയാളുടെ ഭയം ആകാശത്ത് പെയ്തൊഴിഞ്ഞ കാർമേഘം പോലെ മാഞ്ഞുപോയി.. ദൂരെ നിന്നും ഒരു ആരവം കേട്ടു.. പിന്നെയും ശത്രുക്കളോ? അയാൾ വലം കൈ കൊണ്ട് താഴെ തളം കെട്ടിക്കിടന്ന രക്തം കലർന്ന മഴവെള്ളത്തിൽ നിന്നും ആ ആയുധം എടുത്തു.. ഇടതുകൈയ്യിൽ അമ്മയെ താങ്ങിപ്പിടിച്ചു..

അടുത്തെത്തിയ ആരവം ഒരു ജനക്കൂട്ടമായി മുന്നിലെത്തി.. മുഖത്ത് പിരിച്ചുവച്ച മീശയുമായി ഊരിപ്പിടിച്ച ഖഡ്ഗവും ഇടതുകയ്യിൽ സ്വന്തം മാതാവിനെയും താങ്ങി വീറോടെ നില്ക്കുന്ന ആ യുവാവിനെക്കണ്ട ജനക്കൂട്ടം ഒന്നന്ധാളിച്ചു.. മുറുമുറുപ്പുകൾ ഉയർന്നു.. ജനക്കൂട്ടത്തിൽ നിന്നും ആരോ ആവേശത്തോടെ അലറി.. "രാജാ വീരവിക്രമകേസരി മഹാരാജാ നീണാൾ വാഴ്ക..!!" ജനക്കൂട്ടം ഒന്നടങ്കം ഏറ്റുചൊല്ലി.."ഉദയപുരം രാജാ വീരവിക്രമകേസരി മഹാരാജാ നീണാൾ വാഴ്ക.." അമ്മയെ ഏറ്റുവാങ്ങിയ സുഹൃത്തുക്കളെ കടന്നുമുന്നോട്ടുനീങ്ങിയ രാജാ വീരവിക്രമൻ ദുഷ്ടന്‍റെ വേർപെട്ട തല പുച്ഛത്തോടെ കാലുകൊണ്ട്‌ തട്ടിമാറ്റി താഴെ കിടന്ന തന്‍റെ കിരീടം എടുത്തു തലയിൽ വെച്ചു.. ഉദിച്ചുയർന്ന സൂര്യപ്രകാശം കിരീടത്തിലെ വജ്രത്തിൽ തട്ടി തിളങ്ങി.. കുറച്ചപ്പുറത്ത്‌ അനാഥമായി കിടന്ന തേരിൽ നിന്നും കുതിരകൾ ചിനച്ചു...

Its really good and one of the exceptional talent in punchappadam. You could have connected the story to comman man's issue instead of brining bygone princely glory. Please check some repetition. I enjoyed well. Thanks




0 user(s) are reading this topic

0 members, 0 guests, 0 anonymous users