Jump to content

Toggle Scoreboard
ibProArcade Scoreboard

Ambros Attambomb has obtained a high score of 1400 Today, 10:18 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                
Photo

ജെ എല്‍ ആര്‍ അമേരിക്കയില്‍ വാഹന നിര്‍മ്മാണം തുടങ്ങുന്നു

jaguar

  • Please log in to reply
No replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,622 posts
10,784
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 11:05 PM

അമേരിക്കയില്‍ വാഹന നിര്‍മ്മാണശാല തുറക്കാന്‍ ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ എല്‍ ആര്‍) ഒരുങ്ങുന്നു. സൗത്ത് കരോലിന അടക്കമുള്ള സംസ്ഥാനങ്ങള്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുവേണ്ടി ജെ എല്‍ ആര്‍ പരിഗണിക്കുന്നുണ്ടെന്ന് സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് വിറ്റഴിക്കുന്നതിലൂടെ കനത്ത ഇറക്കുമതി തീരുവ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ജെ എല്‍ ആര്‍.

പ്രതിവര്‍ഷം രണ്ടുലക്ഷം കാറുകള്‍വരെ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ഫാക്ടറി സ്ഥാപിക്കുന്ന സംസ്ഥാനത്തുനിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ജെ എല്‍ ആറിന്റെ കഴിഞ്ഞവര്‍ഷത്തെ ആഗോള വില്‍പ്പനയില്‍ എട്ടുശതമാനം നോര്‍ത്ത് അമേരിക്കയില്‍ ആയിരുന്നു. 4.25 ലക്ഷം കാറുകളാണ് അവര്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ വിറ്റഴിച്ചത്. ഇതില്‍ 55,000 കാറുകള്‍ വിറ്റഴിച്ചത് അമേരിക്കയില്‍ ആയിരുന്നു.

 

21646_618535.jpg



2008 ല്‍ ടാറ്റാ ഏറ്റെടുത്തശേഷം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയും ലാഭവും വര്‍ധിച്ചിരുന്നു. പ്രതിവര്‍ഷം 1,30,000 കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഫാക്ടറി അവര്‍ ചൈനയില്‍ ഉടന്‍ തുറക്കുന്നുണ്ട്. ബ്രസീലിലും മെക്‌സിക്കോയിലും വാഹനനിര്‍മ്മാണശാലകള്‍ തുറക്കാനുള്ള ജെ എല്‍ ആറിന്റെ നീക്കം പുരോഗമിക്കുകയാണ്.

 

--mathrubhumi




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users