Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 133780 Today, 07:28 PM Playing Candy Crush Play Now!                P.K PavaNay! has obtained a high score of 2868 Today, 02:46 PM Playing Tweety Buster Play Now!                P.K PavaNay! has obtained a high score of 32350 Today, 02:09 PM Playing Jewel Thief Play Now!                KD SimoN has obtained a high score of 1025 Today, 01:28 PM Playing Springfield Snowball Fight v32 Play Now!                Eda Sureshe has obtained a high score of 13950 Today, 08:22 AM Playing Jewel Thief Play Now!                
Photo

മാതൃമൊഴി മഹത്വം


  • Please log in to reply
16 replies to this topic

#1 PhoolaN Devi

PhoolaN Devi

    Support Staff - PP

  • Sr Moderator
  • 20,124 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 05:32 PM

എന്റെ അച്ഛന്‍ എഴുതിയ ഒരു കവിത ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു :)

 

മാതൃമൊഴി മഹത്വം

 

ടി.എസ്.വാസുദേവന്‍‌ നായര്‍

 

 

സതി ഭാരത ദേവി തന്‍ പുകള്‍                                                                

സുതയായ് ഭൂവില്‍ നിറയ്ക്കുവാനഹോ

യതിപുംഗവനാല്‍ പ്രതിഷ്ടിത 

ക്ഷിതിതന്‍ ഭാഗമതായി കേരളം

 

വരവര്‍ണിനിയായ കേരള-

ധരണീഭാഗ മതിന്റെ ഭാഷയായ്

വരവീണ വഹിച്ചദേവിയിന്‍

വരമായെന്‍ മലയാളമാതരം

 

തനുകാന്തി വളര്‍ന്നു ഫുല്ലമായ്

മുനിസന്മാനസപൈങ്കിളീരവാല്‍

ഘനനീലിമയാര്‍ന്ന കുന്ദളം

ജനനംചെയ്തിതു ഗാഥശീലിനാല്‍

 

വദനത്തിനുഹാസശോഭയായ്

മുദമാര്‍ന്നേവമണഞ്ഞുതുള്ളലാല്‍

രദനപ്രഭ കണ്ടു താവകം

പദസമ്പത്തു പ്രഫുല്ലമാകയാല്‍

 

പലപദ്യവുമൊത്തു ഗദ്യവും

വിലപേറുന്ന വിഭൂഷണങ്ങളായി

ജ്വലനപ്രഭയാണ്ടു മേനിയിന്‍

കലയാകുന്നിതു കാമ്യകൈരളി

 

ദശപഞ്ചമൊരാറുമക്ഷരം

വശമാക്കിത്തവ സന്തതീഗണം

ദിശനാലുകടന്നുമെങ്ങുമേ

യശസ്സങ്ങേകി വളര്‍ത്തി ഗൌരവം

 

മധുരപ്പദ നല്പ്പയസ്സിനാല്‍

വിധിയാകുംപടി വിദ്യയാണ്ടൊരാ

ബുധഭാവമിയന്നസന്തതീ

ദധികുഭം തവ സ്വന്തമല്ലയോ?

 

പുതുഭിന്നസുമങ്ങളാല്‍ നറും -

ദ്യുതിപേറുന്നതവാന്തര്‍വാടിയില്‍

ഗതിതേടിയലഞ്ഞതെത്രപേര്‍ ?

പുതുപുഷ്പ്പങ്ങളിറുത്തതെത്രപേര്‍ ?

 

ഇതുമട്ടുകഴിഞ്ഞ കൈരളീ

മതിതോല്‍ക്കും വദനാബ്ജമിന്നിതാ

അതിശോകമിയന്നു മക്ഷികള്‍

ബതകാണ്മൂ പരിപൂരിതാശ്രുവായ്‌

 

ഗതിയീവിധമേറെ മാറുവാന്‍

സതിചെയ്തോരുകളങ്കമേതഹോ ?

അതുമല്ല വിധിക്കു ലീലയോ ?

ഹതഭാഗ്യത്തെയണച്ചതിങ്ങനെ ?

 

ഇതിചിന്തകളേറെ വന്നു പോയ്‌

ക്ഷിതിതന്നില്‍ മലയാളഭാഷതന്‍

ഗതാകാലമഹല്‍പ്രഭാവമെന്‍

മതി തീര്‍ത്തും മഹനീയമോര്‍ക്കയാല്‍

 

അതിനാലിതു തോന്നിടുന്നു മേ

അതിലാളിത്വമിയന്ന ഭാഷതന്‍

ഹതിയങ്ങുവരുത്തിവയ്ക്കുവാന്‍

അതിസാമര്‍ത്ഥ്യം അതാര് ചെയ്തിതോ ?

 

പിതൃമാതൃവരേണ്യരായവ-

ര്‍ക്കതിദോഷത്വമണച്ചു നിര്‍ദ്ദയം

അതിഖേദമതേകി വൃദ്ധര്‍ തന്‍

ഹിതമില്ലാസദനത്തിലാക്കുവോര്‍

 

അതുപോലെയി മാതൃഭാഷയെ

ഗതിവിഘ്നം, ഗളഹസ്തമേവയാല്‍

ക്ഷിതിതന്നിലനാര്യയാക്കുവാന്‍

മതിഭ്രാന്തോടുമടുത്തു മാനവര്‍

 

പരമാനവരല്ലയിന്നവര്‍

ത്വരയേറും മലയാളമക്കള്‍ താന്‍

ഗുരുശോകമിയറ്റിയമ്മതന്‍

ചരിതത്തിന്നു കളങ്കമേകുവോര്‍

 

പരമാതരമാദരിപ്പവര്‍

ചരിതംകൊണ്ടുമഹത്വമാണ്ടവര്‍

പരിശോഭ കലര്‍ത്തി ഭാഷതന്‍

പരിചര്യത്തൊട് വാണു പൂര്‍വ്വികര്‍

 

ഇവര്‍ പാതകള്‍ തേടിടേണ്ടവര്‍

ഇവര്‍ തന്‍ രവമാണ്ടിടെണ്ടവര്‍

അവിശുദ്ധ മഹത്വ കാംക്ഷയാല്‍

ഭുവിതന്നില്‍ പരിഹാസ്യരായി ഹാ !

 

തവസംസ്കൃതി ഭാഷയെന്നു മേ

ഭുവനം തന്നില്‍ മഹത്വമാര്‍ന്നിടാന്‍

അവിതര്‍ക്കമതായ്‌ തടസ്സമായ്‌

ഭുവിതന്നില്‍ മലയാളമക്കള്‍താന്‍

 

കഥയിങ്ങനെ സംഗ്രഹിക്കവെ

കഥനംവേണ്ടിനി ഭാവിയെങ്ങിനെ ?

വ്യഥ തീരുവതെന്നു ഭാഷതന്‍

പഥികാണാതെയടങ്ങിടൊല്ല നാം

 

ഗതകാലമതില്‍ ജ്വലിച്ചതാം

അതിലാളിത്യമിയന്ന ഗൌരവം

ഹിതമാര്‍ന്നു വരേണമമ്മതന്‍

സുതരാം നമ്മളതിന്നൊരുങ്ങണം

 

പടരട്ടെ പ്രഫുല്ല ഭാസ്സെഴും

വടിവൊത്തിടചേര്‍ന്ന ഭാഷതന്‍

പടഹധ്വനി പാരിലൊക്കെയും

തടിനീഗംഗയണഞ്ഞനാളുപോല്‍ ! 

              

                              

 

 

 

               ***************


Edited by MazhaThulli, 04 November 2014 - 11:18 PM.

  • InduchoodaN, ღVavachiiღ, Varikkuzhi Soman and 10 others like this


Users Awards

#2 Paambu Joy

Paambu Joy

    Nokkukutti

  • TOP Member
  • 1,256 posts
  • Interests:ഇപ്പോൾ മാനം നോക്കിയിരിക്കലാ....
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 05:59 PM

എന്റെ അച്ഛന്‍ എഴുതിയ ഒരു കവിത ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു :)

 

മാതൃമൊഴി മഹത്വം

 

സതി ഭാരത ദേവി തന്‍ പുകള്‍                                                                

സുതയായ് ഭൂവില്‍ നിറയ്ക്കുവാനഹോ

യതിപുംഗവനാല്‍ പ്രതിഷ്ടിത 

ക്ഷിതിതന്‍ ഭാഗമതായി കേരളം

 

വരവര്‍ണിനിയായ കേരള-

ധരണീഭാഗ മതിന്റെ ഭാഷയായ്

വരവീണ വഹിച്ചദേവിയിന്‍

വരമായെന്‍ മലയാളമാതരം

 

തനുകാന്തി വളര്‍ന്നു ഫുല്ലമായ്

മുനിസന്മാനസപൈങ്കിളീരവാല്‍

ഘനനീലിമയാര്‍ന്ന കുന്ദളം

ജനനംചെയ്തിതു ഗാഥശീലിനാല്‍

 

വദനത്തിനുഹാസശോഭയായ്

മുദമാര്‍ന്നേവമണഞ്ഞുതുള്ളലാല്‍

രദനപ്രഭ കണ്ടു താവകം

പദസമ്പത്തു പ്രഫുല്ലമാകയാല്‍

 

പലപദ്യവുമൊത്തു ഗദ്യവും

വിലപേറുന്ന വിഭൂഷണങ്ങളായി

ജ്വലനപ്രഭയാണ്ടു മേനിയിന്‍

കലയാകുന്നിതു കാമ്യകൈരളി

 

ദശപഞ്ചമൊരാറുമക്ഷരം

വശമാക്കിത്തവ സന്തതീഗണം

ദിശനാലുകടന്നുമെങ്ങുമേ

യശസ്സങ്ങേകി വളര്‍ത്തി ഗൌരവം

 

മധുരപ്പദ നല്പ്പയസ്സിനാല്‍

വിധിയാകുംപടി വിദ്യയാണ്ടൊരാ

ബുധഭാവമിയന്നസന്തതീ

ദധികുഭം തവ സ്വന്തമല്ലയോ?

 

പുതുഭിന്നസുമങ്ങളാല്‍ നറും -

ദ്യുതിപേറുന്നതവാന്തര്‍വാടിയില്‍

ഗതിതേടിയലഞ്ഞതെത്രപേര്‍ ?

പുതുപുഷ്പ്പങ്ങളിറുത്തതെത്രപേര്‍ ?

 

ഇതുമട്ടുകഴിഞ്ഞ കൈരളീ

മതിതോല്‍ക്കും വദനാബ്ജമിന്നിതാ

അതിശോകമിയന്നു മക്ഷികള്‍

ബതകാണ്മൂ പരിപൂരിതാശ്രുവായ്‌

 

ഗതിയീവിധമേറെ മാറുവാന്‍

സതിചെയ്തോരുകളങ്കമേതഹോ ?

അതുമല്ല വിധിക്കു ലീലയോ ?

ഹതഭാഗ്യത്തെയണച്ചതിങ്ങനെ ?

 

ഇതിചിന്തകളേറെ വന്നു പോയ്‌

ക്ഷിതിതന്നില്‍ മലയാളഭാഷതന്‍

ഗതാകാലമഹല്‍പ്രഭാവമെന്‍

മതി തീര്‍ത്തും മഹനീയമോര്‍ക്കയാല്‍

 

അതിനാലിതു തോന്നിടുന്നു മേ

അതിലാളിത്വമിയന്ന ഭാഷതന്‍

ഹതിയങ്ങുവരുത്തിവയ്ക്കുവാന്‍

അതിസാമര്‍ത്ഥ്യം അതാര് ചെയ്തിതോ ?

 

പിതൃമാതൃവരേണ്യരായവ-

ര്‍ക്കതിദോഷത്വമണച്ചു നിര്‍ദ്ദയം

അതിഖേദമതേകി വൃദ്ധര്‍ തന്‍

ഹിതമില്ലാസദനത്തിലാക്കുവോര്‍

 

അതുപോലെയി മാതൃഭാഷയെ

ഗതിവിഘ്നം, ഗളഹസ്തമേവയാല്‍

ക്ഷിതിതന്നിലനാര്യയാക്കുവാന്‍

മതിഭ്രാന്തോടുമടുത്തു മാനവര്‍

 

പരമാനവരല്ലയിന്നവര്‍

ത്വരയേറും മലയാളമക്കള്‍ താന്‍

ഗുരുശോകമിയറ്റിയമ്മതന്‍

ചരിതത്തിന്നു കളങ്കമേകുവോര്‍

 

പരമാതരമാദരിപ്പവര്‍

ചരിതംകൊണ്ടുമഹത്വമാണ്ടവര്‍

പരിശോഭ കലര്‍ത്തി ഭാഷതന്‍

പരിചര്യത്തൊട് വാണു പൂര്‍വ്വികര്‍

 

ഇവര്‍ പാതകള്‍ തേടിടേണ്ടവര്‍

ഇവര്‍ തന്‍ രവമാണ്ടിടെണ്ടവര്‍

അവിശുദ്ധ മഹത്വ കാംക്ഷയാല്‍

ഭുവിതന്നില്‍ പരിഹാസ്യരായി ഹാ !

 

തവസംസ്കൃതി ഭാഷയെന്നു മേ

ഭുവനം തന്നില്‍ മഹത്വമാര്‍ന്നിടാന്‍

അവിതര്‍ക്കമതായ്‌ തടസ്സമായ്‌

ഭുവിതന്നില്‍ മലയാളമക്കള്‍താന്‍

 

കഥയിങ്ങനെ സംഗ്രഹിക്കവെ

കഥനംവേണ്ടിനി ഭാവിയെങ്ങിനെ ?

വ്യഥ തീരുവതെന്നു ഭാഷതന്‍

പഥികാണാതെയടങ്ങിടൊല്ല നാം

 

ഗതകാലമതില്‍ ജ്വലിച്ചതാം

അതിലാളിത്യമിയന്ന ഗൌരവം

ഹിതമാര്‍ന്നു വരേണമമ്മതന്‍

സുതരാം നമ്മളതിന്നൊരുങ്ങണം

 

പടരട്ടെ പ്രഫുല്ല ഭാസ്സെഴും

വടിവൊത്തിടചേര്‍ന്ന ഭാഷതന്‍

പടഹധ്വനി പാരിലൊക്കെയും

തടിനീഗംഗയണഞ്ഞനാളുപോല്‍ ! 

 

               ***************

 

വാക്കുകളുടെ പെരുമഴക്കാലം,

വച്ചസ്സിനാല്‍ കോര്‍ത്ത ഹാരം,

ആ മഹത് അനുഭവത്തിനു മുന്നില്‍ നമിയ്ക്കുന്നു,

 

ഇത്രയും ചെയ്തെങ്കില്‍ ആ മഹത് വ്യക്തിയുടെ പേരു കൂടി ചേര്‍ത്തിരുന്നുവെങ്കില്‍ അദ്ദേഹത്തിനുള്ള അംഗീകാരം ആയേനെ,

താങ്കള്‍ ഇതു എഴുതിയ ഗുരു തുല്യനായ അദ്ദേഹത്തിന്‍റെ പേരു കൂടി ചേര്‍ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു,

 

എങ്കിലും ഇതു പോസ്റ്റ്‌ ചെയ്യാന്‍ തോന്നിയ മഹാമനസ്കതയെ ഞാന്‍ അഭിനന്ദിക്കുന്നു,

 

ഒരുപാടു നന്ദി മാം,

 

താങ്കള്‍ക്കു വിരോധമില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പേരു ചേര്‍ക്കുമെന്നു വിശ്വസിയ്ക്കുന്നു......

 

ഹരി!


  • PhoolaN Devi and KD Archith like this

#3 VijayeTTan

VijayeTTan

    Nokkukutti

  • Jr Moderators
  • 8,126 posts
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 06:03 PM

ദൈവം എല്ലാ അനുഗ്രഹങ്ങളോടും സൃഷ്ടിച്ച കേരളനാട്, സരസ്വതീദേവിയുടെ വരപ്രസാദമായ നമ്മുടെ മലയാള ഭാഷ. നമ്മുടെ നാടിന്റെയും, ഭാഷയുടെയും മഹത്വം ലോകത്തിനു കാണിച്ച നമ്മുടെ പൂർവ്വികർ..
 
അവരുടെ പിന്മുറക്കാർ ഇന്ന് അതെല്ലാം മറന്ന്, നമ്മുടെ സംസ്കാരം മറന്ന് പാശ്ചാത്യ സംസ്കാരത്തിന് പുറകെ പോകുന്നു. എന്തിനുവേണ്ടി? ആർക്കുമറിയില്ല....വീണ്ടും നമ്മുടെ നാടിനും ഭാഷയ്ക്കും പഴയ പ്രതാപം ഉണ്ടാവാൻ പ്രാർത്ഥിക്കാം.
 
അച്ഛന്റെ  കവിത മനോഹരം തുള്ളിമോളേ...ഇനിയും കവിതകൾ ഞങ്ങളുമായി പങ്കുവെക്കുക.

  • PhoolaN Devi , InduchoodaN, KD Archith and 2 others like this


Users Awards

#4 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,523 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 06:50 PM

തുള്ളിയുടെ അച്ഛന്...

 

ഇതാ ഇതിനു മുകളില്‍ പറഞ്ഞിരിക്കുന്നവരുടെ അഭിപ്രായം തന്നെയാണ് എനിക്കും... മലയാള ഭാഷയില്‍ ഇങ്ങനെയൊക്കെ പദങ്ങള്‍ ഉണ്ടെന്നു ഇപ്പോള്‍ പിടികിട്ടി...  പഴയകാല കവിതകള്‍ പോലെയൊരു കവിത...[ആകെ പാടെ ഒരു മണിപ്രവാള ശൈലി...

 

എഴുതുതിയതൊക്കെ എല്ലാരും കാണട്ടെ...  തുള്ളി എല്ലാരേയും കാണിക്കും അല്ലെ...


  • PhoolaN Devi and Paambu Joy like this


Users Awards

#5 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,596 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 07:12 PM

:bodham: vaayichu palayidathum naakkulukki veenenkilum sangathi ugran :super:

pala vaakkukaludeyum arthamariyaan Shabdhatharavali nokkendiyirikkunnu...

Thulliyude achanu oru :salute:

 

പടരട്ടെ പ്രഫുല്ല ഭാസ്സെഴും

വടിവൊത്തിടചേര്‍ന്ന ഭാഷതന്‍

പടഹധ്വനി പാരിലൊക്കെയും

തടിനീഗംഗയണഞ്ഞനാളുപോല്‍ !

 

 

Oru kulayil thanne nalla akakaambulla thengayum pettu thengayum undaakaam ennulla prapanja sathyam orthu pokunnu ( veruthe orthathaanu :beee: )


  • PhoolaN Devi , InduchoodaN, KD Archith and 1 other like this

#6 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,230 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 11:13 PM

Thulli mole achante kavitha athi manoharam 8-> ithanu kavitha ... Anarga nirgalam vaakkukalude pravahamalle ! Aa valiya manushyante paadangalil ente pranamam ...
  • PhoolaN Devi and Paambu Joy like this

#7 PhoolaN Devi

PhoolaN Devi

    Support Staff - PP

  • Sr Moderator
  • 20,124 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 11:20 PM

വാക്കുകളുടെ പെരുമഴക്കാലം,

വച്ചസ്സിനാല്‍ കോര്‍ത്ത ഹാരം,

ആ മഹത് അനുഭവത്തിനു മുന്നില്‍ നമിയ്ക്കുന്നു,

 

ഇത്രയും ചെയ്തെങ്കില്‍ ആ മഹത് വ്യക്തിയുടെ പേരു കൂടി ചേര്‍ത്തിരുന്നുവെങ്കില്‍ അദ്ദേഹത്തിനുള്ള അംഗീകാരം ആയേനെ,

താങ്കള്‍ ഇതു എഴുതിയ ഗുരു തുല്യനായ അദ്ദേഹത്തിന്‍റെ പേരു കൂടി ചേര്‍ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു,

 

എങ്കിലും ഇതു പോസ്റ്റ്‌ ചെയ്യാന്‍ തോന്നിയ മഹാമനസ്കതയെ ഞാന്‍ അഭിനന്ദിക്കുന്നു,

 

ഒരുപാടു നന്ദി മാം,

 

താങ്കള്‍ക്കു വിരോധമില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പേരു ചേര്‍ക്കുമെന്നു വിശ്വസിയ്ക്കുന്നു......

 

ഹരി!

 

നന്ദി @Hari Nellickal പേരു ചേര്‍ത്തിട്ടുണ്ട് :)
 


  • Paambu Joy likes this


Users Awards

#8 PhoolaN Devi

PhoolaN Devi

    Support Staff - PP

  • Sr Moderator
  • 20,124 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 11:26 PM

 

ദൈവം എല്ലാ അനുഗ്രഹങ്ങളോടും സൃഷ്ടിച്ച കേരളനാട്, സരസ്വതീദേവിയുടെ വരപ്രസാദമായ നമ്മുടെ മലയാള ഭാഷ. നമ്മുടെ നാടിന്റെയും, ഭാഷയുടെയും മഹത്വം ലോകത്തിനു കാണിച്ച നമ്മുടെ പൂർവ്വികർ..
 
അവരുടെ പിന്മുറക്കാർ ഇന്ന് അതെല്ലാം മറന്ന്, നമ്മുടെ സംസ്കാരം മറന്ന് പാശ്ചാത്യ സംസ്കാരത്തിന് പുറകെ പോകുന്നു. എന്തിനുവേണ്ടി? ആർക്കുമറിയില്ല....വീണ്ടും നമ്മുടെ നാടിനും ഭാഷയ്ക്കും പഴയ പ്രതാപം ഉണ്ടാവാൻ പ്രാർത്ഥിക്കാം.
 
അച്ഛന്റെ  കവിത മനോഹരം തുള്ളിമോളേ...ഇനിയും കവിതകൾ ഞങ്ങളുമായി പങ്കുവെക്കുക.

 

നന്ദി വിജയേട്ടാ....ഈ കഴിഞ്ഞ ഓഗസ്റ്റ്‌ 20 ആം തീയതി അച്ഛന്റെ ഒരു ചെറിയ കവിതാസമാഹാരം പുറത്തിറക്കിയിരുന്നു,അച്ഛന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു അത് :) ...ബാക്കി കവിതകള്‍ ഒക്കെ പതുക്കെ പോസ്റ്റ്‌ ചെയ്യാം :yes:


  • VijayeTTan and Paambu Joy like this


Users Awards

#9 PhoolaN Devi

PhoolaN Devi

    Support Staff - PP

  • Sr Moderator
  • 20,124 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 11:30 PM

തുള്ളിയുടെ അച്ഛന്...

 

ഇതാ ഇതിനു മുകളില്‍ പറഞ്ഞിരിക്കുന്നവരുടെ അഭിപ്രായം തന്നെയാണ് എനിക്കും... മലയാള ഭാഷയില്‍ ഇങ്ങനെയൊക്കെ പദങ്ങള്‍ ഉണ്ടെന്നു ഇപ്പോള്‍ പിടികിട്ടി...  പഴയകാല കവിതകള്‍ പോലെയൊരു കവിത...[ആകെ പാടെ ഒരു മണിപ്രവാള ശൈലി...

 

എഴുതുതിയതൊക്കെ എല്ലാരും കാണട്ടെ...  തുള്ളി എല്ലാരേയും കാണിക്കും അല്ലെ...

:) നന്ദി ആര്‍ച്ചുഅങ്കിള്‍  ..തീര്‍ച്ചയായും കാണിക്കും :yes:


  • Paambu Joy likes this


Users Awards

#10 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,803 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 11:31 PM

vayichittu pala vaakkukaludeyum artham manassilayilla ennalum vayikkumbol oru sukham thonnunnu ... malayalam matrubhasha aayathil abhimanam undakunnu ...

thulli achanu njangalude ellavarudeyum vakayaayi abhinandanam ariyikkumallo alle... inniyum undel postuka 8->


  • PhoolaN Devi and Paambu Joy like this

#11 PhoolaN Devi

PhoolaN Devi

    Support Staff - PP

  • Sr Moderator
  • 20,124 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 11:33 PM

Thulli mole achante kavitha athi manoharam 8-> ithanu kavitha ... Anarga nirgalam vaakkukalude pravahamalle ! Aa valiya manushyante paadangalil ente pranamam ...

നന്ദി ccm അമ്മുമ്മേ :)




Users Awards

#12 PhoolaN Devi

PhoolaN Devi

    Support Staff - PP

  • Sr Moderator
  • 20,124 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 11:35 PM

 

thulli achanu njangalude ellavarudeyum vakayaayi abhinandanam ariyikkumallo alle... inniyum undel postuka 8->

 

ഇതെല്ലം അച്ഛന്‍ മുകളില്‍ ഇരുന്നു കണ്ടു സന്തോഷിക്കുന്നുണ്ടാവും :) @Kappalu Moylaaly


  • Paambu Joy likes this


Users Awards

#13 PhoolaN Devi

PhoolaN Devi

    Support Staff - PP

  • Sr Moderator
  • 20,124 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 11:39 PM

:bodham: vaayichu palayidathum naakkulukki veenenkilum sangathi ugran :super:

pala vaakkukaludeyum arthamariyaan Shabdhatharavali nokkendiyirikkunnu...

Thulliyude achanu oru :salute:

 

പടരട്ടെ പ്രഫുല്ല ഭാസ്സെഴും

വടിവൊത്തിടചേര്‍ന്ന ഭാഷതന്‍

പടഹധ്വനി പാരിലൊക്കെയും

തടിനീഗംഗയണഞ്ഞനാളുപോല്‍ !

 

 

Oru kulayil thanne nalla akakaambulla thengayum pettu thengayum undaakaam ennulla prapanja sathyam orthu pokunnu ( veruthe orthathaanu :beee: )

നന്ദി വിരുഭായ് :)

 

Oru kulayil thanne nalla akakaambulla thengayum pettu thengayum undaakaam ennulla prapanja sathyam orthu pokunnu ( veruthe orthathaanu :beee: ) >> ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് :mindoola:




Users Awards

#14 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,090 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 November 2014 - 11:51 PM

കഥയിങ്ങനെ സംഗ്രഹിക്കവെ

കഥനംവേണ്ടിനി ഭാവിയെങ്ങിനെ ?

വ്യഥ തീരുവതെന്നു ഭാഷതന്‍

പഥികാണാതെയടങ്ങിടൊല്ല നാം

 

 

Thulli varikalude ardham palathum enik atrak manasilayilla.

adikam vayanaseelam illathondavam..

manasilaya varikal ardhasambhustam ..

adehathinte varikal satyamanu.


  • PhoolaN Devi likes this


Users Awards

#15 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 49,283 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 November 2014 - 02:37 AM

Thullykutty.....ee post il ninnum thulliyude manassil Achanodulla snehavum,, sthanavum

valare vyaktham..... Doore oru lokathu irunnu achan ee makale orthu abhimanikkunnundakum... :)


  • PhoolaN Devi and Paambu Joy like this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users