Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 11180 Yesterday, 10:50 PM Playing Cheesy Play Now!                PaTTaLam PuRuShu has obtained a high score of 146 Yesterday, 08:33 PM Playing Bounce Back Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 675 Yesterday, 07:59 PM Playing Moorhuhn Soccer 2 Play Now!                PaTTaLam PuRuShu has obtained a high score of 2300 Yesterday, 06:53 PM Playing BombJack Arcade Play Now!                PaTTaLam PuRuShu has obtained a high score of 12200 Yesterday, 06:09 PM Playing Jewel Thief Play Now!                
Photo

Innathe Prathana Vaarthakal (31-10-14)

Today. News Daily Paper epaper Malayalam English

  • Please log in to reply
9 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 09:46 AM

പ്ലീനത്തിന് പിന്നിൽ കാരാട്ട് - യെച്ചൂരി ധാരണ 
ആർ. കിരൺ ബാബു 
Posted on: Friday, 31 October 2014 

1414696356karat.jpg

തിരുവനന്തപുരം: സി. പി.എം സംഘടനാ പ്രശ്‌നങ്ങളിൽ തീരുമാനം എടുക്കാൻ പാർട്ടി കോൺഗ്രസിനു ശേഷം പ്രത്യേക പ്‌ളീനം വിളിക്കാനുളള അസാധാരണ തീരുമാനത്തിനു പിന്നിൽ കാരാട്ട് - യെച്ചൂരി ധാരണയാണെന്ന് സൂചന.

സൈദ്ധാന്തിക പ്രശ്നങ്ങളിലും വിവിധ ഘടകങ്ങളുടെ വക്‌താക്കളായും പരസ്‌പരം പോരടിക്കുമ്പോഴും പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും അടുത്ത ജനറൽ സെക്രട്ടറിയാവാൻ ഏറ്റവും സാദ്ധ്യതയുള്ള സീതാറാം യെച്ചൂരിയും തമ്മിൽ ചില ധാരണകൾ ഉണ്ടെന്നതിനു തെളിവാണ് രാഷ്‌ട്രീയ അടവു നയരേഖയെ ചൊല്ലിയുളള തർക്കമെന്ന് കരുതുന്നു.
പാർട്ടി രീതികൾ തെറ്റിച്ചും  പാർട്ടി കോൺഗ്രസിനെ മറികടന്നും പ്‌ളീനം നടത്തുന്നതിന്റെ നേട്ടം ഇവർക്ക് മാത്രമാണ്. ഇപ്പോഴത്തെ തർക്കത്തിൽ ഇരുവർക്കും  മുഖം രക്ഷിക്കാം. അടവു നയത്തിന്റെ കാര്യത്തിൽ കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരിക്കായിരുന്നു മേൽക്കൈ. സംഘടനാ വീഴ്‌ചകളുടെ പേരിൽ തന്നെ പ്രതിസ്ഥാനത്ത് നിറുത്തുന്നതിന് തടയിടാനും പാർട്ടി കോൺഗ്രസിൽ ഉയരാവുന്ന ആരോപണങ്ങളിൽ നിന്ന് രക്ഷ നേടാനും പ്‌ളീനത്തിലൂടെ കാരാട്ടിന് കഴിയും.  ആരോപണങ്ങളുടെ ശരി തെറ്റുകൾ പാർട്ടി കോൺഗ്രസിൽ തീരുമാനിക്കേണ്ടെന്നും എല്ലാ വിഷയങ്ങളിലും പ്‌ളീനം തീരുമാനം എടുക്കുമെന്നും മറുപടി നൽകി മുഖം രക്ഷിച്ച് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കാരാട്ടിനു പടിയിറങ്ങാം.

പാർട്ടി കോൺഗ്രസ് തിരഞ്ഞെടുക്കുന്ന അടുത്ത ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാവും പ്‌ളീനം നടക്കുക. ഇപ്പോഴത്തെ ധാരണകൾ പിഴച്ചില്ലെങ്കിൽ  യെച്ചൂരി ജനറൽ സെക്രട്ടറിയാകും. യെച്ചൂരിയുടെ രാഷ്‌ട്രീയ ലൈനിൽ പാർട്ടിയെ മാറ്റാൻ പ്ലീനത്തിൽ തീരുമാനിക്കാം. ജനറൽ സെക്രട്ടറിമാർ മാറുന്നതിനൊപ്പം പാർട്ടി ശൈലിയും മാറുകയാണ് പതിവ്. വിമർശനം കടുത്താൽ ഇരു നേതാക്കളും പ്രതിസ്ഥാനത്താകാനും സാദ്ധ്യതയുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടാണ് ഒപ്പം നിന്ന നേതാക്കളുടെ എതിർപ്പ് തളളിയും  പ്‌ളീനം തീരുമാനത്തിൽ ഇരുവരും യോജിച്ചതെന്ന് അറിയുന്നു.

 

തീരുമാനത്തിന്റെ സാധുതയും തർക്ക വിഷയം
സി.പി.എമ്മിൽ രാഷ്‌ട്രീയ, സംഘടനാ വിഷയങ്ങളിൽ അവസാന തീരുമാനം എടുക്കാനുളള പരമാധികാരം പാർട്ടി കോൺഗ്രസിനാണ്.  പാർട്ടിയുടെ ഏറ്റവും ഉന്നതമായ സമിതിയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസാണ്. അടുത്ത കോൺഗ്രസിന് ശേഷം പ്‌‌ളീനം നടത്താനുളള കേന്ദ്ര കമ്മിറ്റി തീരുമാനം ഭരണഘടനാപരമായ ചില സംശയങ്ങളും ഉയർത്തുന്നുണ്ട്. പാർട്ടി കോൺഗ്രസിനു ശേഷമുളള പ്രശ്‌നങ്ങളിൽ, അതിന് മുമ്പ് കേന്ദ്ര കമ്മിറ്റി എങ്ങനെ തീരുമാനം എടുക്കും?  പ്ലീനം നടത്താനുള്ള കേന്ദ്ര കമ്മിറ്റി തീരുമാനം തളളാൻ പാർട്ടി കോൺഗ്രസിന് അധികാരമുണ്ട്.
ആറു ദിവസത്തെ പാർട്ടി കോൺഗ്രസിൽ സംഘടനാ ചർച്ചകൾക്ക് സമയം കിട്ടില്ലെന്നതാണ് പ്‌ളീനം നടത്താൻ കാരാട്ട് പറഞ്ഞ ന്യായം. എന്നാൽ പാർട്ടി കോൺഗ്രസ് ഒന്നോ രണ്ടോ ദിവസം കൂടി നീട്ടാനോ ചില സെഷനുകൾ വെട്ടിക്കുറയ്‌ക്കാനോ എന്താണ് തടസമെന്ന് അദേഹം പറയുന്നില്ല. ഫലത്തിൽ പാർട്ടിയുടെ ഭാവിയെ പറ്റി ഏറ്റവും സുപ്രധാന തീരുമാനം പാർട്ടി കോൺഗ്രസിലല്ല, പ്‌ളീനത്തിലായിരിക്കും ഉണ്ടാവുക


  • Vanampaadi likes this

#2 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,039 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 10:00 AM

:thanks: jayaram 




Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,092 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 10:02 AM

jayetan back with tons of news :good:


  • JayaraMeTTaN likes this


Users Awards

#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 10:26 AM

jayetan back with tons of news :good:

enthenkilumokke vende sureshe... :hihi:



#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 10:27 AM

പട്ടേലില്ലാതെ ഗാന്ധി അപൂർണം: മോദി 


141473130431modi.jpg

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി തുടക്കമിട്ട്  സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേൽ നിർണായകമായ പങ്കാണ് വഹിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പട്ടേലില്ലാതെ ഗാന്ധിജി അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു. സർദാർ പട്ടേലിന്റെ ജന്മവാർഷികം ദേശീയ ഏകതാ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മോദി.   

സ്വാതന്ത്ര്യ സമര കാലത്ത് കർഷകരെ ഒന്നിപ്പിക്കാൻ ഗാന്ധിജിയും പട്ടേലും തോളോട് തോൾ ചേർന്നു പ്രവർത്തിച്ചു. ഗാന്ധിജി നയിച്ച ദണ്ഡിയാത്രയിൽ പട്ടേൽ നിർണായക പങ്കാണ് വഹിച്ചത്. പട്ടേലില്ലാതെ ഗാന്ധി അപൂർണമാണ്. ഇവരുടെ ഈ ബന്ധം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തിയെന്നും മോദി പറഞ്ഞു.  ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്താൻ സർദാർ പട്ടേൽ നൽകിയ സംഭാവന വിസ്‌മരിക്കാനാവില്ലെന്നും മോദി കൂട്ടിച്ചേർത്തു. 

യഥാർത്ഥത്തിൽ ആധുനിക ഭാരതത്തിന്റെ സൃഷ്ടാവാണ് പട്ടേൽ. എന്നാൽ പട്ടേലിനെ നമ്മൾ വേണ്ടരീതിയിൽ ആദരിച്ചിട്ടില്ല. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ടെ പാരമ്പര്യം. അതുകൊണ്ടുതന്നെ പ്രത്യയശാസ്ത്രങ്ങളിലെ ഭിന്നത കൊണ്ട് രാജ്യത്തിന്റെ അഖണ്ഡത ഇല്ലാതാക്കാൻ കഴിയില്ല. ജാതി, മത, ഭാഷാ വ്യത്യാസങ്ങൾക്ക് അതീതമായി പ്രവർത്തിക്കേണ്ട സമയമാണിത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും മോദി പ്രസംഗത്തിൽ പരാമർശിച്ചു.

കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, വെങ്കയ്യ നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


  • VijayeTTan likes this

#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 10:29 AM

ഫൈവ്, ഫോർ സ്റ്റാറിന് ബാർ 


1414696213bar.jpg

ഹെറിട്ടേജ്  വിഭാഗം  ബാറുകൾക്കും പ്രവർത്തനാനുമതി
സുപ്രീംകോടതിയുടെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്  സിംഗിൾ ബെഞ്ച്  വിധി


കൊച്ചി: പഞ്ചനക്ഷത്ര ബാറുകൾക്ക് പുറമേ ഫോർ സ്റ്റാർ, ഹെറിട്ടേജ്  വിഭാഗം  ബാറുകൾക്കു കൂടി പ്രവർത്തനാനുമതി നൽകിക്കൊണ്ട് സർക്കാരിന്റെ മദ്യ നയം ഹൈക്കോടതി അംഗീകരിച്ചു. പഞ്ചനക്ഷത്ര ബാറുകൾ ഒഴികെയുള്ളവ പൂട്ടണമെന്ന സർക്കാർ നോട്ടീസിനെ ചോദ്യം ചെയ്യുന്ന ഹർജികളിലാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ വിധി. ബാറുകൾ പൂട്ടുന്നതിനെതിരെ ത്രീസ്റ്റാർ ബാർ ഉടമകൾ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ സിംഗിൾബെഞ്ച് തള്ളി. സുപ്രീംകോടതിയുടെ നേരത്തേയുള്ള ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്  സിംഗിൾബെഞ്ച് വിധി. ഫൈവ് സ്റ്റാറിനെയും ഫോർ സ്റ്റാറിനെയും ഹെറിട്ടേജ് വിഭാഗത്തെയും പ്രത്യേക കാറ്റഗറിയായി  കണക്കാക്കി ഇവയെ മറ്റ് വിഭാഗങ്ങളിൽ നിന്ന് വേർതിരിച്ച്  മാത്രമേ കാണാവൂ എന്നാണ് സുപ്രീംകോടതി നേരത്തേയുള്ള ഉത്തരവിൽ നിഷ്കകർഷിച്ചിട്ടുള്ളത്. ഇക്കാരണത്താലാണ്  ഫോർ സ്റ്റാറിനെയും ഹെറിട്ടേജ് വിഭാഗത്തെയും നിരോധനത്തിൽ നിന്ന്  ഒഴിവാക്കിയത്.

മദ്യനയത്തിൽ പരാമർശിക്കുന്ന ഘട്ടം ഘട്ടമായ മദ്യനിരോധനമെന്ന ആശയവും ഇതിനായി ബിവറേജസ് കോർപറേഷന്റെ ഔട്ട്‌ലെറ്റുകൾ വർഷം തോറും പത്തു ശതമാനം വീതം പൂട്ടാനുള്ള തീരുമാനവും ഹൈക്കോടതി ശരിവച്ചു. സിംഗിൾബെഞ്ചിന്റെ ഉത്തരവ് അനുസരിച്ച്  21 ഫൈവ് സ്റ്റാറിന് പുറമേ ഫോർ സ്റ്റാർ വിഭാഗത്തിലുള്ള 33  ഉം ഹെറിട്ടേജ്  വിഭാഗത്തിലുള്ള എട്ടും ഹോട്ടലുകളിലെ ബാറുകൾക്കു കൂടി പ്രവർത്തിക്കാം.

 

അപ്പീലിന്  അനുമതിയില്ല
വിധിക്കെതിരെ അപ്പീൽ നൽകാൻ മൂന്നാഴ്ച സമയം തേടി ബാറുടമകൾ ഇന്നലെ ഉച്ചയോടെ മറ്റൊരു ഹർജി ഇതേ ബെഞ്ചിൽ നൽകിയെങ്കിലും അനുവദിച്ചില്ല. ഇതോടെ ബാറുകൾക്ക് താഴിടുന്ന കാര്യം സർക്കാരിനു തീരുമാനിക്കാം എന്നതാണ് നിലവിലെ സ്ഥിതി.

 

സർക്കാരിന്  വിമർശനം
കോടതി ഉത്തരവിൽ സർക്കാരിന് വിമർശനവുമുണ്ട്. സമഗ്ര മദ്യനയത്തിന് രൂപം നൽകാനും ലൈസൻസ് പുതുക്കൽ സംബന്ധിച്ചും മറ്റും നിർദ്ദേശങ്ങൾ നൽകാനുമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ സർക്കാർ നിയോഗിച്ചത്. കമ്മിഷൻ റിപ്പോർട്ടു കൂടി പരിഗണിച്ചാണ് സർക്കാർ പുതിയ മദ്യനയത്തിന് രൂപം നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റിപ്പോർട്ട് സർക്കാർ പരിഗണിച്ചതായി രേഖയില്ലെന്നു മാത്രമല്ല, അവഗണിക്കുകയും ചെയ്തു.   കമ്മിഷൻ റിപ്പോർട്ട് തള്ളാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും അക്കാര്യം  വ്യക്തമാക്കേണ്ടതായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു. മദ്യനയത്തിൽ സമഗ്രമാറ്റം ലക്ഷ്യമാക്കി സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ബാർ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശിച്ചിട്ടില്ല. ബാറുകളുടെ നിലവാരം സംബന്ധിച്ച് നികുതി വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിലും ഫോർ സ്റ്റാർ - ഹെറിട്ടേജ് ബാറുകൾക്ക് പ്രവർത്തനാനുമതി നൽകേണ്ടെന്ന് പറയുന്നില്ല. ഇത്തരത്തിൽ ആധികാരികമായ ഒരു രേഖയുമില്ലാതെ ഈ ക്ളാസിൽ ഉൾപ്പെട്ട ബാറുകളെ നിരോധിക്കുന്നത് എങ്ങനെയാണെന്ന് സിംഗിൾബെഞ്ച് ചോദിച്ചു.

 

മദ്യത്തിന്റെ ഉപഭോഗം വർദ്ധിച്ചു
ചാരായ നിരോധനവും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് നികുതി കൂട്ടലുമൊക്കെ നടപ്പാക്കിയെങ്കിലും മദ്യത്തിന്റെ ഉപഭോഗം വർദ്ധിക്കുകയാണ് ചെയ്തതെന്ന് കോടതി വ്യക്തമാക്കി. മദ്യ ഉപഭോഗം വർദ്ധിക്കുന്നതിന്റെ  കാരണങ്ങൾ കണ്ടെത്താതെ നടപടി സ്വീകരിക്കുന്നതിനാലാണ് ഈ സ്ഥിതിയെന്നും സിംഗിൾബെഞ്ച് കുറ്റപ്പെടുത്തി.



#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 10:31 AM

ബാറുകൾ ഇന്ന് പൂട്ടും 

 

തിരുവനന്തപുരം: സർക്കാരിന്രെ മദ്യനയം ഹൈക്കോടതി അംഗീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ തുറന്നിരിക്കുന്ന ടൂ സ്റ്റാർ,​ ത്രീ സ്റ്റാർ ബാറുകൾ ഇന്ന്(വെള്ളി)​ പൂട്ടും. എക്സൈസ് മന്ത്രി കെ.ബാബു ആണ് ഇക്കാര്യം അറിയിച്ചത്. ബാറുകൾ പൂട്ടുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

ബാറുകൾ പൂട്ടാൻ മൂന്നാഴ്ചത്തെ സമയം അനുവദിക്കണമെന്ന ബാർ ഉടമകളുടെ അപേക്ഷയും കോടതി തള്ളിയിരുന്നു


  • Vanampaadi likes this

#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 October 2014 - 10:33 AM

ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ തീരുമാനങ്ങളുമായി മോദി ഗവൺമെന്റ് 


141466896930modi.jpg

ന്യൂഡൽഹി: മോദി ഗവൺമെന്റിന്റെ ചെലവു ചുരുക്കലിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയം പുതിയ തീരുമാനങ്ങളുമായി രംഗത്തെത്തി. ഇനി മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വച്ച് മീറ്റിംഗുകൾ നടത്തേണ്ടെന്നും ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ വിമാനയാത്ര നടത്തേണ്ടെന്നുമാണ് പുതിയ തീരുമാനം. പകരം വീഡിയോ കോൺഫറൻസിങ്ങ് സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

വളരെ ആവശ്യമായിട്ടുള്ള സെമിനാറുകളും കോൺഫറൻസുകളും മാത്രം നടത്തിയാൽ മതിയെന്ന് തീരുമനിച്ചു. കച്ചവടത്തിന്റെ പ്രചാരണത്തിനോ എക്സിബിഷനുകൾക്കോ അല്ലാതെ വിദേശങ്ങളിലുള്ള സെമിനാറുകളോ കോൺഫറൻസുകളോ നടത്തുന്നത് ഒഴിവാക്കണം. പ്രത്യേക സാഹചര്യങ്ങളിലല്ലാതെ വിവിധ സർക്കാർ വകുപ്പുകളിൽ ഒരു വർഷത്തോളമായി ഒഴിഞ്ഞു കിടക്കുന്ന പുതിയ തസ്തികകൾ ഉടൻ നികത്തേണ്ടെന്നും തീരുമാനിച്ചു.

ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ സാന്പത്തിക അച്ചടക്കം നേടാനായാണ് പുതിയ തീരുമാനങ്ങളെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.


  • Vanampaadi, VijayeTTan, Eda Sureshe and 1 other like this

#9 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 49,316 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 November 2014 - 10:15 AM

Jayaramettaa.... :thanks:




Users Awards

#10 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,092 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 November 2014 - 11:43 PM

ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ തീരുമാനങ്ങളുമായി മോദി ഗവൺമെന്റ് 


http://news.keralakaumudi.com/photo/1020...

ന്യൂഡൽഹി: മോദി ഗവൺമെന്റിന്റെ ചെലവു ചുരുക്കലിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയം പുതിയ തീരുമാനങ്ങളുമായി രംഗത്തെത്തി. ഇനി മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വച്ച് മീറ്റിംഗുകൾ നടത്തേണ്ടെന്നും ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ വിമാനയാത്ര നടത്തേണ്ടെന്നുമാണ് പുതിയ തീരുമാനം. പകരം വീഡിയോ കോൺഫറൻസിങ്ങ് സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

വളരെ ആവശ്യമായിട്ടുള്ള സെമിനാറുകളും കോൺഫറൻസുകളും മാത്രം നടത്തിയാൽ മതിയെന്ന് തീരുമനിച്ചു. കച്ചവടത്തിന്റെ പ്രചാരണത്തിനോ എക്സിബിഷനുകൾക്കോ അല്ലാതെ വിദേശങ്ങളിലുള്ള സെമിനാറുകളോ കോൺഫറൻസുകളോ നടത്തുന്നത് ഒഴിവാക്കണം. പ്രത്യേക സാഹചര്യങ്ങളിലല്ലാതെ വിവിധ സർക്കാർ വകുപ്പുകളിൽ ഒരു വർഷത്തോളമായി ഒഴിഞ്ഞു കിടക്കുന്ന പുതിയ തസ്തികകൾ ഉടൻ നികത്തേണ്ടെന്നും തീരുമാനിച്ചു.

ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ സാന്പത്തിക അച്ചടക്കം നേടാനായാണ് പുതിയ തീരുമാനങ്ങളെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

 

nannai poya mathi karyangal




Users Awards





Also tagged with one or more of these keywords: Today., News, Daily, Paper, epaper, Malayalam, English

0 user(s) are reading this topic

0 members, 0 guests, 0 anonymous users