Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

ഒറ്റയാള്‍ സമരം @30 - " An Interview With Jayaraj Warriar "


  • Please log in to reply
No replies to this topic

#1 Mitchell Indunaghan

Mitchell Indunaghan

    "മണ്ടനായ ദരിദ്രൻ"

  • Administrator
  • 26,162 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 October 2014 - 03:45 PM

21647_619742.jpg

 

ഇടവഴികളിലും ആല്‍ത്തറയിലും കുളക്കടവിലും ചായക്കടയിലും മലയാളികള്‍ മറന്നു വെച്ചൊരു നാട്ടുവര്‍ത്തമാന ശൈലിയുണ്ട്. സ്വന്തം ഭാഷാപ്രയോഗങ്ങള്‍ നല്ലതാണോ മോശമാണോയെന്നു സങ്കോചിക്കാതെ സംസാരിച്ചു ജീവിച്ചൊരു കാലവും! ആ സംസ്‌കാരത്തെ തിരിച്ചു പിടിക്കാനുളള ഒറ്റയാള്‍ സമരം ജയരാജ് വാര്യര്‍ തുടങ്ങിയിട്ട് 25 വര്‍ഷം പിന്നിടുന്നു, സ്റ്റേജിലെത്തിയിട്ടു 30 കൊല്ലവും.

നാടകാഭിനയത്തില്‍ തുടങ്ങി കാരിക്കേച്ചര്‍ ഷോയും സിനിമയും പ്രമുഖ കലാസാംസ്‌കാരികമേളകളുടെ അവതാരകനായും നമ്മളിലൊരാളായി. കേരളീയര്‍ പ്രതികരിക്കാന്‍ ആഗ്രഹിച്ച വിഷയങ്ങളെല്ലാം തന്നെ നര്‍മ്മത്തിലൂടെ അദ്ദേഹം ലോകത്തോടു വിളിച്ചു പറഞ്ഞു. താന്‍ ഒരു വിദൂഷകവേഷമാണ് കൈകാര്യം ചെയ്യുന്നതെന്നു ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നു ആ വാക്കുകള്‍. താഴേത്തട്ടിലുള്ളവര്‍ മുതല്‍ ഭരിക്കുന്നവര്‍ വരെ ആ ഫലിതങ്ങളില്‍ കയറിവരാറും ആസ്വദിക്കാറുമുണ്ട്. അനുകരണകലയെ ജനകീയമാക്കിയതില്‍ ജയരാജിന്റെ പങ്ക് വളരെ വലുതാണ്. ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് കാലികപ്രസക്തിയുളള ഹാസ്യം അവതരിപ്പിക്കുന്ന ഒരുപാടു പ്രമുഖ ട്രൂപ്പുകളെ മറികടന്നാണ് അക്കാലത്ത് ഈ തൃശൂര്‍ക്കാരന്റെ പരിപാടികള്‍ മലയാളികള്‍ ഏറ്റെടുത്തത്.


വിമര്‍ശനങ്ങള്‍ക്ക് പ്രിയം ഫലിതരൂപം

നിമിഷം വെച്ചു മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങള്‍ അതേപടി ഒപ്പിയെടുക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. ഓരോ നാട്ടിലും വീട്ടിലും ചുറ്റുപാടുമുളളതുമായ കാര്യങ്ങളില്‍ ഫലിതബിന്ദു കണ്ടെത്തി കാണികള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതാണ് ജയരാജ് വാര്യര്‍ ഷോയുടെ വിജയരഹസ്യം. 'ഏതു കാര്യവും നര്‍മ്മത്തിലൂടെ പറഞ്ഞാല്‍ ആളുകള്‍ക്ക് രസിക്കും. ജീന്‍സിനെക്കുറിച്ചുളള യേശുദാസിന്റെ പരാമര്‍ശം തന്നെ അതിനുദാഹരണം. അതേകാര്യം ഞാന്‍ തമാശരൂപത്തില്‍ നിരവധി സ്റ്റേജുകളില്‍ പറഞ്ഞതാണ്.'- ജയരാജ് വാര്യര്‍ പറഞ്ഞു.

കഥയനുസരിച്ച് ഭാഷ മാറ്റണം

വളളുവനാടന്‍ - തിരുവിതാംകൂര്‍ സംസാരശൈലി മാത്രമുപയോഗിക്കുന്ന കാലത്തു നിന്നും മലയാളസിനിമ കഥയ്ക്കും നാടിനുമനുസരിച്ചുളള ഭാഷയുപയോഗിക്കാന്‍ തുടങ്ങിയതിനു പിന്നിലും ഇദ്ദേഹമാണ്. 'കണ്ണൂര്‍ക്കാരനായാല്‍ 'ഓള് ഓന്റെ ഒപ്പരം പോയീന്' എന്നു തന്നെ പറയണം. അതിന്റെ ലാളിത്യം കൃത്രിമമായി പറയുന്ന അച്ചടിഭാഷയ്ക്കില്ല.ഒരു ശൈലിയും മറ്റൊന്നിനേക്കാള്‍ മികച്ചതല്ല. ഭക്ഷണവും വായുവും പോലെ സംരക്ഷിക്കപ്പെടേണ്ടതാണ് ഭാഷാശൈലി'. - ജയരാജ് വാര്യര്‍ അഭിപ്രായപ്പെട്ടു. നാട്ടുസസ്യങ്ങള്‍ അപ്രത്യക്ഷമാകുന്നതു പോലെ ഓരോ നാട്ടിലേയും പ്രയോഗങ്ങളും നഷ്ടപ്പെടുന്നതില്‍ അദ്ദേഹം വ്യസനിക്കുന്നു.

അച്ഛനു താന്തോന്നിയായ പുത്രന്‍

തൃശൂര്‍ ജില്ലയിലെ കണിമംഗലത്തിനടുത്ത് പനമുക്ക് ഗ്രാമത്തിലാണ് ജയരാജ് വാര്യര്‍ ജനിച്ചത്. അമ്മ വിലാസിനി വാരസ്യാര്‍ എപ്പോഴും പിന്തുണച്ചെങ്കിലും അച്ഛന്‍ ഉണികൃഷ്ണവാര്യര്‍ക്കു മകന്‍ കലാരംഗത്തേക്കു പോകുന്നതിനോട് തീരെ യോജിപ്പുണ്ടായിരുന്നില്ല. ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അദ്ദേഹം മകന്‍ തിരഞ്ഞെടുത്ത വഴിയിലൂടെ കുടുംബത്തിന് അപമാനവും സാമ്പത്തികപരാധീനതകളും വന്നു ചേരുമെന്നു ഭയപ്പെട്ടു. പക്ഷെ തന്റെ വഴി ശരിയായിരുന്നെന്നു ആ മകനു പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു.

നാടകം, സിനിമ, കാരിക്കേച്ചര്‍

1983-ല്‍ ജയരാജ് വാര്യര്‍ നാടകവേദിയിലെത്തി. ജോസ് ചിറമ്മലിന്റെ 'റൂട്ട് ' എന്ന നാടകട്രൂപ്പില്‍ അംഗമായിരുന്നു. വിശാഖദത്തന്റെ മുദ്രാരാക്ഷസം, ആനന്ദിന്റെ ശവഘോഷയാത്ര, വോള്‍സോയിങ്കയുടെ ചതുപ്പില്‍ പാര്‍ക്കുന്നവര്‍, ബാദല്‍ സര്‍ക്കാരിന്റെ ഭോമ, ഉല്‍പ്പത്തിന്റെ സൂര്യവേട്ട തുടങ്ങിയ പതിനഞ്ചോളം നാടകങ്ങള്‍ അഭിനയിച്ചു.

 

നാടകത്തിനിടയ്ക്ക് ഫില്ലറു പോലെ ജയരാജ് വാര്യര്‍ ഏകാഭിനയം നടത്തി. കുഞ്ചന്‍ നമ്പ്യാരുടെ അച്ചോ മച്ചാര്‍ എന്ന ശിഷ്യനായാണ് വേദിയിലെത്തിയത്. ചാക്യാര്‍കൂത്തിന്റെ ആഖ്യാനരീതിയും ഓട്ടന്‍തുളളലിലെ നര്‍മ്മവും സമന്വയിപ്പിച്ച് ഓരോ കാലത്തെയും നന്മയെ പുകഴ്ത്തിയും തിന്മയെ പരിഹസിച്ചും ഈ കലാസപര്യ യാത്ര തുടങ്ങി. കുഞ്ചന്റെ ശിഷ്യന്‍ പതുക്കെ മറഞ്ഞു. ജയരാജ് വാര്യര്‍ സ്വയം അവതരിച്ചു കാരിക്കേച്ചര്‍ ഷോയിലെത്തി. അനുകരണങ്ങളും വിമര്‍ശനങ്ങളുമായി ദേശദേശാന്തരയാത്രകള്‍ ചെയ്തു.

ഏറ്റവും പ്രിയപ്പെട്ട അനുഭവമേതെന്ന ചോദ്യത്തിനു കുറച്ചു സമയം ആലോചിച്ച് ജയരാജ് പറഞ്ഞു, 'കുഴയ്ക്കണ ചോദ്യാണ്. ന്നാലും 2003-ല് നിയമസഭേല് ഒരു പ്രോഗ്രാം ചെയ്ത്ണ്ടാര്‍ന്നു. അന്ന് വക്കം പുരുഷോത്തമനാ സ്പീക്കര്‍. രാവിലെ മുതല് സഭേലേ പരിപാട്യോളൊക്കെ കണ്ട് വൈകുന്നേരം അതങ്ങനെയെന്നെ അവതരിപ്പിക്കണംന്ന് പറഞ്ഞു. ഷോ നന്നായി ചെയ്യാന്‍ പറ്റി. വല്ലാത്തൊരു അനുഭവായിരുന്നു. മറ്റൊരു പ്രിയപ്പെട്ട പരിപാടി മോഹന്‍ലാലിന്റെ 'കഥയാട്ടം' പ്രോഗ്രാമിനിടെ ചെയ്ത 'പല മലയാളം' ആണ്. വ്യത്യസ്ത മലയാളഭാഷാ ശൈലികള്‍ കോര്‍ത്തിണക്കിയ ആ പരിപാടിക്കാണ് ഇന്നും ആവശ്യക്കാര്‍. അന്നു 40 മിനിറ്റു ചെയ്ത 'പല മലയാളം' ജനപ്രീതി കൊണ്ട് ഒന്നരമണിക്കൂറായി വികസിപ്പിച്ച് നിരവധി വേദികളിലെത്തിച്ചു.

കാരിക്കേച്ചര്‍ ഷോയ്ക്കിടെ ജയരാജ് വാര്യര്‍ വെളളിത്തിരയിലുമെത്തി. ആദ്യ സിനിമ 'ഒരു യാത്രാമൊഴി'. ശിവാജി ഗണേശന്റെ കൂടെ ആദ്യ സീന്‍. ഭൂതക്കണ്ണാടി, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, നെയ്തുകാരന്‍ തുടങ്ങിയ സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍. പിന്നീട് സ്‌റ്റേജ് ഷോകളുമായി ഒതുങ്ങിയ ജയരാജിനെ നിര്‍ബന്ധപൂര്‍വം അഭിനയിപ്പിച്ചത് സംവിധായകന്‍ രഞ്ജിത്താണ്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റിലെ സുരേഷ് ബാബു എന്ന ശ്രദ്ധേയമായ റോള്‍ നല്‍കി. ടാ തടിയാ, സ്വപ്നസഞ്ചാരി, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങി അപ്പോത്തിക്കിരിയടക്കം 25 സിനിമകളില്‍ വേഷമിട്ടു. കൂടാതെ ടിവി ഷോകളില്‍ അവതാരകനുമായി.

ശബ്ദമെന്ന ഊര്‍ജം

നിശ്ശബ്ദമായ ക്യാമറയ്ക്കു മുന്‍പില്‍ സംസാരിക്കുന്നതിനേക്കാള്‍ ജയരാജിനിഷ്ടം ആര്‍ത്തിരമ്പുന്ന കാണികളെയാണ്. എന്നാലും തനിക്ക് നല്ല മൈലേജ് തന്നത് ടെലിവിഷനാണെന്നും കൂട്ടിച്ചേര്‍ത്തു. 'കാട്ടുമാക്കാന്‍' എന്ന ചിത്രത്തില്‍ ജയരാജ് വാര്യര്‍ ഗായകന്റെ റോളും ഏറ്റെടുത്തു. താമസിയാതെ അദ്ദേഹം പാടിയ ഗാനം വിപണിയിലെത്തും. പുരസ്‌കാരങ്ങളും ഈ കലാകാരന്റെ ശേഖരത്തില്‍ എണ്ണമറ്റുണ്ട്. 2010ലെ കേരളസംഗീതനാടക അക്കാദമി പുരസ്‌കാരം, ഗുരുവായൂര്‍ ഭക്തസംഘത്തിന്റെ മയില്‍പ്പീലി അവാര്‍ഡ്, ഹാസ്യകലാശ്രീ പുരസ്‌കാരം, മുതുകുളം രാഘവപ്പിളള അവാര്‍ഡ് എന്നിവ ഇവയില്‍ ചിലതു മാത്രം.

നടനായും അവതാരകനായും ക്യാമറയ്ക്കു മുന്‍പിലെത്തിയെങ്കിലും നാടകമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് സംശയമില്ല. മറ്റു ജോലികളില്‍ ശബ്ദത്തിന് ഏറെ പ്രാധാന്യമുളളതു കൊണ്ട് സ്വരത്തെ സംരക്ഷിക്കാന്‍ തത്കാലം നാടകാഭിനയത്തിനു തിരശ്ശീലയിട്ടു. ശബ്ദത്തിന് ഏതാനും മാസങ്ങള്‍ വിശ്രമം അനുവദിക്കേണ്ടി വന്നാലും ഒരു വര്‍ഷത്തിനകം ഒരു ക്ലാസിക് നാടകവുമായി അരങ്ങിലെത്തുമെന്നു ജയരാജ് വാര്യരുടെ ഉറപ്പ്.


നല്ല വീട്ടുകാരന്‍

നാട്ടില്‍ ഒരു സ്വഭാവവും വീട്ടില്‍ മറ്റൊരു മുഖവുമുളള കലാകാരന്‍മാരില്‍ നിന്നു വ്യത്യസ്തമാണ് ജയരാജ് വാര്യരെന്നു ഭാര്യയുടെയും മകളുടെയും സാക്ഷ്യം.

 

മകള്‍ ഇന്ദുലേഖ 'അപ്പോത്തിക്കിരി'യിലും പുറത്തിറങ്ങാനിരിക്കുന്ന 'അത്ര മേല്‍ സ്‌നേഹിക്കയാലി'ലും പാടി. ലൗഡ് സ്പീക്കറില്‍ ഒരു ചെറിയ വേഷവും ചെയ്തു. അവതാരകനായി അച്ഛനും ഗായികയായി മകളും കൂടി ധാരാളം സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇരുവരുടെയും പരിപാടികള്‍ കാണാനും പ്രോത്സാഹിപ്പിക്കാനും ജയരാജ് വാര്യരുടെ ഭാര്യ ഉഷയുണ്ട്. ചെറുപ്പത്തില്‍ സ്റ്റേജില്‍ കയറാന്‍ പേടിയായിരുന്ന തന്നെ അച്ഛന്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിച്ചതാണ് വലിയ സംഗീതനിശകളില്‍ പോലും പാടാന്‍ ഇപ്പോള്‍ ധൈര്യം തരുന്നതെന്നു ഇന്ദുലേഖയുടെ സര്‍ട്ടിഫിക്കറ്റ്. ഡോ. മുരളീധരനും വിജിയുമാണ് ജയരാജ് വാര്യരുടെ സഹോദരങ്ങള്‍.

ശുദ്ധമലയാളത്തിനായി വാദിക്കുന്ന ഇദ്ദേഹം മകളെ പഠിപ്പിച്ചതു മലയാളം സ്‌കൂളിലാണ്. പാടിച്ചത് ദേവരാജന്‍, ബാബുരാജ്, രാഘവന്‍, ജോണ്‍സന്‍, രവീന്ദ്രന്‍, വിദ്യാസാഗര്‍ തുടങ്ങിയവരുടെ ഗാനങ്ങളാണ്. 'പല ഗായകരും ഇംഗ്ലീഷിലെഴുതിയത് നോക്കിയാണ് പാടുന്നത്. എന്റെ മകള്‍ അവളുടെ മാതൃഭാഷയില്‍ പാടുന്നത് മലയാളത്തില്‍ തന്നെ എഴുതിയാകണമെന്നു എനിക്കു നിര്‍ബന്ധമുണ്ട്.'- അദ്ദേഹം വിശദീകരിച്ചു.

ചാക്യാര്‍കൂത്തും ഓട്ടന്‍തുളളലും ഏതാനും വര്‍ഷം പഠിച്ചതൊഴിച്ചാല്‍ യാതൊരു കലാപഠനവും ജയരാജ് വാര്യര്‍ നടത്തിയിട്ടില്ല. നിരീക്ഷണമാണ് അദ്ദേഹത്തെ പാടാനും അഭിനയിക്കാനും വിമര്‍ശിക്കാനും സഹായിക്കുന്നത്. അതുതന്നെയാണ് മുപ്പതുവര്‍ഷത്തിനിപ്പുറവും മലയാളിക്ക് ജയരാജ് വാര്യര്‍ പ്രിയമുള്ള മറ്റൊരു പേരാകുന്നതും.

തിരുവനന്തപുരം-കാസര്‍കോട് ജയരാജ് എക്‌സ്പ്രസ്

കേരളത്തില്‍ ഏതൊരു തീവണ്ടിയേക്കാളും ബസിനെക്കാളും പെട്ടന്ന് യാത്രചെയ്യുന്ന ഒന്നാണു താന്‍ ഒന്നരമണിക്കൂര്‍ കൊണ്ടു ചെയ്യുന്ന ഭാഷാപര്യടനമെന്നു ജയരാജ് വാര്യര്‍. പരിപാടിക്കിടെ കണ്ട ചില കഥാപാത്രങ്ങളുടെ കഥ അദ്ദേഹം തന്നെ പറയുന്നു.
തൃശൂരില്‍ ഒരു പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഒരു വിരുതന്‍ പറഞ്ഞതിങ്ങനെ: ജാതി പൊരിടാവാ മച്ചൂ. എറണാകുളത്ത് 'ഞങ്ങ' 'നിങ്ങ' എന്ന പ്രയോഗങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം: ഞങ്ങ നിങ്ങാന്ന് ഞങ്ങ അല്ല പറേണെ നിങ്ങന്നെയാണ്.
പാലക്കാട് പ്രോഗ്രാം കഴിഞ്ഞപ്പോള്‍ കിട്ടിയ കമന്റ്: ജയരാജ് ഏട്ടേ, ഏട്ടേടെ പരിപാടി കണ്ട് ചിറിച്ച് ചിറിച്ച് ന്റെ തല റെയിലിമ്മ തട്ടി. ബാര്‍ അടച്ചതിനെക്കുറിച്ച് കണ്ണൂര്‍ തലശ്ശേരിക്കാരന്റെ പരാതി: ഉയ്യെന്റപ്പാ ത് എന്തിന്നാ കുഞ്ഞ്വോനെ, ഓരെല്ലാം കൂടെ പൂട്ട്ന്ന് അടക്ക്ന്ന്.


  • VijayeTTan and Kappalu Moylaaly like this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users