Jump to content
Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                Malar has obtained a high score of 635 Jan 14 2017 03:43 PM Playing Scrabble Blast Play Now!                
Photo

Kathi - Movie Review

Kathi movie Kathi review Tamil movies Kathi Tamil Vijay Movies

 • Please log in to reply
3 replies to this topic

#1 KarunaN Chandakavala

 
KarunaN Chandakavala

  Detective of the India

 • Administrator
 • 25,972 posts
 • Location:Thevara , Kochi
 • Interests:CID pani :beedi:
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 October 2014 - 03:30 PM

 

 

 

കോമഡി-റൊമാന്‍സ്-ആക്ഷന്‍ ചേരുവയെന്ന സ്ഥിരം ഫ്രെയിമിലാണ് വിജയ് ചിത്രങ്ങളുടെ ഇടം. ദീപാവലി ആഘോഷിക്കാന്‍ ഹിറ്റ്‌മേക്കര്‍ മുരുകദോസിനൊപ്പം ഇളയദളപതി വീണ്ടും വരുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ രണ്ട് വര്‍ഷം മുമ്പ് ദീപാവലിക്കെത്തി ബ്ലോക്ബസ്റ്ററായി മാറിയ തുപ്പാക്കിയുടെ വിജയചരിത്രമാണ്. സ്ലീപ്പര്‍സെല്ലുകള്‍ക്കെതിരെ ഒരു പട്ടാളക്കാരന്റെ പോരാട്ടമായിരുന്നു തുപ്പാക്കി എന്ന ആക്ഷന്‍ ത്രില്ലര്‍. ഇത്തവണ കര്‍ഷകരുടെ മിശിഹായായി വിജയെ അവതരിപ്പിച്ചാണ് മുരുകദോസ് കത്തി എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. കൃഷിഭൂമി സംരക്ഷിക്കാനും ഭൂഗര്‍ഭജലചൂഷണത്തിനുമെതിരെ പോരാട്ടം നയിക്കേണ്ട ഉത്തരവാദിത്വം ഡബിള്‍ റോളിലൂടെയാണ് മുരുകദോസ് വിജയിയെ ഏല്‍പിച്ചിരിക്കുന്നത്.

കൊല്‍ക്കത്ത സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു തടവുകാരന്‍ ജയില്‍ചാടുന്ന രംഗത്തോടെ തുടങ്ങുന്ന സിനിമ പാട്ടിന്റെ അകമ്പടിയില്ലാതെ തന്നെ വിജയുടെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയിലിലെ സ്ഥിരം സാന്നിധ്യമാണ് കതിരേശന്‍ എന്ന വിജയുടെ ഒരു കഥാപാത്രം. 24 തവണത്തെ ജയില്‍ വാസം ക്രെഡിറ്റിലുള്ള കതിരേശന്‍ രക്ഷപെട്ട് ചെന്നൈയിലെത്തുന്നു. ഉറ്റചങ്ങാതി രവിയായി സതീഷ് രംഗപ്രവേശം ചെയ്യുന്നു. വടിവേലുവും, വിവേകും, സന്താനവും മുന്‍കാലങ്ങളില്‍ ചെയ്ത സന്തതസഹചാരിയുടെ ദൗത്യമാണ് സതീഷിന് ചിത്രത്തിലുള്ളത്.

കതിരേശന്‍ രാജ്യം വിടാന്‍ ഒരുങ്ങുമ്പോള്‍ നായികയെ കാണുകയും യാത്ര മറ്റൊരുവഴിക്ക് നീങ്ങുകയും ചെയ്യുന്നു. ചെന്നൈയില്‍ യാദൃശ്ചികമായി ഒരു അപകടസ്ഥലത്ത് വച്ച് കതിരേശന്‍ തന്റെ മുഖസാദൃശ്യമുള്ള മറ്റൊരാളെ കാണുന്നു.

21647_619684.jpg

കോര്‍പറേറ്റ്‌വത്കരണം ഉയര്‍ത്തുന്ന വെല്ലുവിളി, അതിന്റെ വേരുകള്‍, അവരുടെ ചെയ്തികള്‍, ലക്ഷ്യത്തിന് ഏത് മാര്‍ഗവും അവലംബിക്കുന്ന രീതി എല്ലാം വളരെ വിശദമായി സംവിധായകന്‍ പറഞ്ഞുവക്കുന്നു. ഭൂഗര്‍ഭജലം ലക്ഷ്യമിട്ട് വന്‍കിട കോര്‍പറേറ്റ് കമ്പനി ഗ്രാമങ്ങള്‍ ഒന്നായി വാങ്ങിക്കൂട്ടുമ്പോള്‍ കൃഷിഭൂമി നഷ്ടപ്പെട്ട് ഗ്രാമീണര്‍ പല ദേശങ്ങളിലായി അലയേണ്ടി വരുന്ന കാഴ്ച. കര്‍ഷക ആത്മഹത്യകള്‍, ജലദൗര്‍ലഭ്യം, അഴിമതി അങ്ങനെ എല്ലാ വിഷയവും ചര്‍ച്ചചെയ്യപ്പെടുന്നു. ഉപേക്ഷിക്കപ്പെടാവുന്ന അവസ്ഥയായി വാര്‍ധക്യം മാറുന്ന കാലത്ത് അവര്‍ക്കും ചില ഉത്തരവാദിത്വങ്ങള്‍ സംവിധായകന്‍ കല്‍പ്പിക്കുന്നു. ഒരു കമ്യൂണിസ്റ്റിനെ നിര്‍വചിക്കാമോ എന്ന് സഹോദരി ചോദിക്കുമ്പോള്‍; നമ്മ പസിക്ക് മേലെ സാപ്പിടറു ഒരു ഇഡ്ഡലി കൂടെ നമ്മളോടെ കെടയാത്-ജീവാനന്ദന്റെ മറുപടിയാണിത്. വിരമിക്കുന്ന പ്രായം നിശ്ചയിക്കുന്നത് പ്രായമല്ല മനസ്സാണെന്ന് കതിരേശനും ചിത്രത്തില്‍ പറയുന്നുണ്ട്.

വൈകാരികമായ രംഗങ്ങളിലൂടെ സിനിമ അവസാനിക്കുന്നത് ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ നീ യാരോ..എന്ന ഗാനത്തിലൂടെയാണ്. സംഗീത സംവിധായകനെന്ന നിലയില്‍ അനിരുദ്ധ് ചെയ്ത തികച്ചും വ്യത്യസ്തമായ ഗാനമായിരിക്കുമിത്. കഥയും തിരക്കഥയും സംവിധാനവുമായി പൂര്‍ണമായ മുരുകദോസ് ചിത്രമായി മാറുമ്പോഴും ഒരു വിജയ് ഷോ തന്നെയായി പര്യവസാനിക്കുന്നു കത്തി.
ഛായാഗ്രാഹകന്‍ ജോര്‍ജ്.സി വില്യംസിനാണ് മുരുകദോസിലെ തിരക്കഥാകൃത്തിനെക്കാളും മാര്‍ക്ക് നല്‍കേണ്ടത്. ചടുലമായ രംഗങ്ങളിലൂടെയുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ ഹരം പകരുന്നവയാണ്. ചെന്നൈ വിമാനത്താവളത്തില്‍ ചിത്രീകരിച്ച ഗാനരംഗം ഈ സിനിമയുടെ ഹൈലൈറ്റാണ്. വിജയ് സ്‌റ്റൈല്‍, അദ്ദേഹത്തിന്റെ മാനറിസങ്ങള്‍, പ്രണയഭാവങ്ങള്‍ എല്ലാം കതിരേശനിലൂടെ പ്രേക്ഷകര്‍ക്ക് കാണാം.

 

ചെന്നൈ നഗരത്തില്‍ കുടിവെള്ളം മുട്ടിച്ച ശേഷം കതിരേശന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം സിനിമയില്‍ ഏറ്റവും കൈയടി നേടുന്ന രംഗമാണ്. അതിലെ ഓരോ സൂചകങ്ങളും വളരെ അര്‍ഥവത്തും കുറിക്ക് കൊള്ളുന്നതുമാണ്. തുടക്കത്തില്‍ കഥാപരിസരത്തേക്ക് എത്താന്‍ കുറച്ച് വൈകിയെങ്കിലും പിന്നീട് സിനിമയ്ക്ക് റൂട്ട് ക്ലിയറായി. പ്രത്യേകിച്ച് രണ്ടാം പകുതിയാണ് ഇതിന്റെ മര്‍മ്മം. ഒട്ടും ബോറടിപ്പിക്കാതെ തന്നെ രണ്ടാം പകുതി ക്ലൈമാക്‌സിലെത്തുന്നു. ഗ്രാമീണന്റെ കഷ്ടപ്പാടും അധ്വാനവും ഒരു നഗരവാസി എത്രമാത്രം വിലമതിക്കേണ്ടതാണെന്ന വാസ്തവവും സിനിമ ഓര്‍മ്മിപ്പിക്കുന്നു.

സ്ഥിരം വിജയ് ചിത്രങ്ങളില്‍ നിന്ന് മാറി സമൂഹത്തിന് ചില ശക്തമായ സന്ദേശങ്ങള്‍ കൂടി നല്‍കാന്‍ കത്തി ശ്രമിക്കുന്നുണ്ട്. ബോളിവുഡില്‍ നിന്നും വില്ലനായി കോളിവുഡില്‍ അവതരിച്ച നീല്‍ നിതിന്‍ മുകേഷ് ഗെറ്റപ്പില്‍ ഒരു കോര്‍പറേറ്റുകാരന്‍ തന്നെ. നായിക ഈ സിനിമയ്ക്ക് ആവശ്യമായിരുന്നോ എന്ന ചോദ്യം സിനിമ തീരുമ്പോള്‍ മനസ്സിലുണ്ടാവും. സാമന്തയുടെ കഥാപാത്രം ആദ്യവസാനം ഭൂരിഭാഗം രംഗങ്ങളിലുമുണ്ടെങ്കിലും വെറും കാഴ്ചവസ്തു മാത്രമായി ഒതുങ്ങുന്നു.

ചിലപ്പോഴെങ്കിലും തുപ്പാക്കി ഹാങ്ഓവര്‍ ചിത്രത്തിനുണ്ട്. എടുത്തുപറയാവുന്ന ന്യൂനത സിനിമയുടെ ദൈര്‍ഘ്യമാണ്. രണ്ട് മണിക്കൂര്‍ 46 മിനിറ്റ്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന ന്യായമുണ്ടെങ്കിലും ആദ്യ പകുതിയില്‍ കത്രികയുടെ കുറവ് കാണുന്നു. അനിരുദ്ധ് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ നിശ്ചിത നിലവാരം പുലര്‍ത്തുമ്പോഴും ഇവയ്‌ക്കെല്ലാം സിനിമയില്‍ ഇടം കൊടുക്കേണ്ടിയിരുന്നോ എന്ന സംശയം തോന്നാം. എന്നാല്‍ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. സെല്‍ഫിപുള്ളെ എന്ന ഗാനവുമായി തുപ്പാക്കിയിലെ ഗൂഗിള്‍ ഗൂഗിളിന് ശേഷം വിജയ് വീണ്ടും പാടിയഭിനയിക്കുന്നു. ലൈക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരനും കെ കരുണമൂര്‍ത്തിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

 


 • Eda Sureshe likes this


Users Awards

#2 Eda Sureshe

 
Eda Sureshe

  Nokkukutti

 • Star of Star
 • 30,727 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 02 November 2014 - 09:14 AM

kollam review :thanks:
Users Awards

#3 sreejmh

 
sreejmh

  Nokkukutti

 • Members
 • 101 posts
 • Location:Trivandrum
 • Interests:Reading
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 04 November 2014 - 10:07 PM

thanks..#4 sreejmh

 
sreejmh

  Nokkukutti

 • Members
 • 101 posts
 • Location:Trivandrum
 • Interests:Reading
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 04 November 2014 - 10:07 PM

:super:Also tagged with one or more of these keywords: Kathi movie, Kathi review, Tamil movies, Kathi Tamil, Vijay Movies

0 user(s) are reading this topic

0 members, 0 guests, 0 anonymous users