Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                aanil45 has obtained a high score of 0 Yesterday, 11:29 PM Playing Bowling 3 Play Now!                aanil45 has obtained a high score of 2 Yesterday, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Yesterday, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Yesterday, 05:58 PM Playing Monkey Jumper Play Now!                
Photo

ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വെള്ളിയാഴ്ച


  • Please log in to reply
No replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 October 2014 - 06:16 PM

ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വെള്ളിയാഴ്ച



21644_620446.jpgമുംബൈ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗം അദ്ദേഹത്തെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ചയാകും സത്യപ്രതിജ്ഞ. 

മിസ്റ്റര്‍ക്ലീന്‍ ഇമേജുള്ള ഫഡ്‌നാവിസിന് ആര്‍.എസ്.എസ്സുമായുള്ള അടുപ്പവും മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നതിന് തുണയായി. 44 കാരനായ അദ്ദേഹം ഒരു വിവാദത്തിലും ഇതുവരെ പെട്ടിട്ടില്ല എന്നതും മുന്‍തൂക്കം നല്‍കി. മഹാരാഷ്ട്രയില്‍ ഏറെ ചര്‍ച്ചാവിഷയമായ ജലസേചന കുംഭകോണം പുറത്തുകൊണ്ടുവരുന്നതില്‍ നിയമസഭയില്‍ നേതൃത്വം നല്‍കിയതും ഫഡ്‌നവിസാണ്. ബി.ജെ.പി.ക്ക് വിദര്‍ഭയില്‍ 42 സീറ്റ് നല്‍കി സംസ്ഥാനത്തുതന്നെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിലും ഫഡ്‌നവിസിന്റെ നേതൃത്വം സഹായകമായി. നാഗ്പുര്‍ നഗരത്തിലെ ആറുസീറ്റ് തൂത്തുവാരുന്നതിലും നാഗ്പുര്‍ നഗരത്തില്‍ ജനിച്ചുവളര്‍ന്ന ഫഡ്‌നവിസിന് നിര്‍ണായകപങ്കുണ്ട്. നാഗ്പുര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫഡ്‌നവിസ് വിജയം കണ്ടത്.

കേന്ദ്രത്തില്‍ നരേന്ദ്ര, സംസ്ഥാനത്ത് ദേവേന്ദ്ര' എന്ന മുദ്രാവാക്യമാണ് ഫഡ്‌നാവിസിന്റെ തട്ടകമായ നാഗ്പൂരില്‍ പ്രചാരണത്തില്‍ മുഴങ്ങിക്കേട്ടത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും പ്രധാനമന്ത്രി നരേദ്ര മോദിയുടേയും ആദ്യ പരിഗണനയും ഫഡ്‌നാവിസ് തന്നെയായിരുന്നു.എ.ബി.വി.പി.യിലൂടെ രാഷ്ട്രീയത്തിലെത്തി യുവമോര്‍ച്ച പ്രസിഡന്റായ ഫഡ്‌നാവിസ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വളരെപ്പെട്ടെന്നാണ് എത്തിയത്. 

21644_620447.jpg


1989 ല്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ ഫഡ്‌നാവിസ് രണ്ട് തവണ നാഗ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറുമായി അദ്ദേഹം. കഴിഞ്ഞ ഏപ്രിലിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി അവരോധിച്ചത്.

നിതിന്‍ ഗഡ്കരിയുടെ രാഷ്ട്രീയ ഗുരുവായ ഗംഗാധര്‍ ഫഡ്‌നാവിസാണ് ദേവേന്ദ്രയുടെ പിതാവ്. 1989 ല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ദേവേന്ദ്ര എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തി. 22 വയസില്‍ നാഗ്പുരില്‍ കൗണ്‍സിലറും 1997 ല്‍ 27 ാം വയസില്‍ മേയറുമായ ഫഡ്‌നാവിസ് 1999 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. കന്നി അങ്കത്തില്‍ തന്നെ വിജയിച്ച അദ്ദേഹത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി മൂന്നു തവണയും അദ്ദേഹം നിയമസഭയിലെത്തി. എന്നാല്‍ ഇതുവരെ മന്ത്രിയായിട്ടില്ല. 

നിയമ ബിരുദവും എം.ബി.എയുമുള്ള ഫഡ്‌നാവിസ് രണ്ട് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അമൃതയാണ് ഭാര്യ. ദിവിജ ഫഡ്‌നാവിസ് മകളാണ്. 

  • Varikkuzhi Soman and Kappalu Moylaaly like this




0 user(s) are reading this topic

0 members, 0 guests, 0 anonymous users