Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                Malar has obtained a high score of 635 Jan 14 2017 03:43 PM Playing Scrabble Blast Play Now!                
Photo

പരുമല പെരുന്നാളിന് കൊടിയേറി


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 27 October 2014 - 10:45 AM

പരുമല പെരുന്നാളിന് കൊടിയേറി



മാന്നാര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച കൊടിയേറി.

ഉച്ചയ്ക്ക് 2ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയാണ് കൊടിയേറ്റ് നിര്‍വഹിച്ചത്. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, പരുമല സെമിനാരി മാനേജര്‍ ഫാ. ഔഗേന്‍ റമ്പാന്‍, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ആത്മായ ട്രസ്റ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.
കൊടിയേറ്റിനു മുന്നോടിയായി പരുമല തിരുമേനിയുടെ കബറിങ്കലും പള്ളിയിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. തുടര്‍ന്ന് കൊടികളുമേന്തി റാസയായി പമ്പാനദിക്കരയിലുള്ള കൊടിമരച്ചുവട്ടിലെത്തി. വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ പരുമല തിരുമേനിയെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ ആലപിച്ചാണ് ഘോഷയാത്ര നീങ്ങിയത്. 

കൊടിമരച്ചുവട്ടില്‍ ബാവ തിരുമേനി കൊടിയേറ്റുമ്പോള്‍ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി വിശ്വാസികള്‍ വെറ്റിലക്കൊടികള്‍ ആകാശത്തേക്ക് വാരിയെറിഞ്ഞു. അതിനുശേഷം പള്ളിയങ്കണത്തിലെ രണ്ട് കൊടിമരങ്ങളിലും കൊടിയേറ്റി.

തുടര്‍ന്ന് പരുമല തീര്‍ഥാടന വാരം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി മുഖ്യസന്ദേശം നല്‍കി. വൈദിക ട്രസ്റ്റി ഫാ. ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, ആത്മായ ട്രസ്റ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ്, ആന്റോ ആന്റണി എം.പി., മാത്യു ടി.തോമസ് എം.എല്‍.എ., ജോണ്‍ ജേക്കബ് വള്ളക്കാലി, ജേക്കബ് തോമസ് അരികുപുറം, ഫാ. ഐപ്പ് പി.സാം, തോമസ് ഉമ്മന്‍ അരികുപുറം, എ.പി.പി. ഇ.യോഹന്നാന്‍, തങ്കച്ചന്‍ കൊല്ലമല, ഡോ. ജോര്‍ജ് ജോസഫ്, ഫാ. അലക്‌സാണ്ടര്‍ പി.ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

  • KD Archith and Paambu Joy like this

#2 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,480 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 27 October 2014 - 10:58 AM

:thanks: for sharing




Users Awards

#3 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,999 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 27 October 2014 - 11:20 AM

:yes: Jayaram..




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users