Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                BaaleTTaN has obtained a high score of 936 Today, 01:50 PM Playing Sheep Jumper Play Now!                BaaleTTaN has obtained a high score of 869 Today, 01:19 PM Playing Extreme Blast Billiards 6 Play Now!                KD SimoN has obtained a high score of 10727 Today, 12:58 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 2823 Today, 12:49 PM Playing Sonik Play Now!                
Photo

ഭാര്‍ഗവി നിലയത്തിന് അമ്പതു വയസ്സാവുകയാണ്.


  • Please log in to reply
6 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 October 2014 - 08:58 AM

ഭാര്‍ഗവി നിലയത്തിന് അമ്പതു വയസ്സാവുകയാണ്.

ഡിജിറ്റല്‍ ക്യാമറയെയും സിനിമാസ്‌കോപ്പിനെയും കുറിച്ച് കേട്ടിട്ടില്ലാത്ത കാലത്ത്, ഈസ്റ്റ്മാന്‍ കളര്‍ പോലും അപൂര്‍വമായിരുന്ന കാലത്ത്, കറുപ്പിലും വെളുപ്പിലും മാത്രമായി ചിത്രീകരിച്ചാണ് ഭാര്‍ഗവി നിലയം മലയാളിക്ക് ദൃശ്യവിസ്മയം സമ്മാനിച്ചത്.
ടി കെ പരീക്കുട്ടി നിര്‍മ്മിച്ച് എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1964 ഓക്‌ടോബര്‍ 22 നാണ് ചിത്രം റിലീസായത്. കറുപ്പിന്റെയും വെളുപ്പിന്റെയും സാധ്യതകളെ ഏഴുനിറങ്ങള്‍ക്കുമപ്പുറത്തേക്ക് മനോഹരമാക്കാമെന്ന് സംവിധായകന്‍ വിന്‍സെന്‍റും പി ഭാസ്‌കരറാവു എന്ന ക്യമാറമാനും ചേര്‍ന്ന് തെളിയിച്ചു.

16411_618823.jpg

മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രമാണ് ഭാര്‍ഗവി നിലയം. പക്ഷെ ഭയം എന്ന വികാരത്തെ വിറ്റുകാശാക്കുകയായിരുന്നില്ല ഭാര്‍ഗവി നിലയത്തിന്റെ ശില്‍പ്പികള്‍. മറിച്ച് ഭയം എന്ന വികാരം സൗന്ദര്യാത്മകമായ ദൃശ്യാനുഭവത്തിനുള്ള സാധ്യതയാക്കുകയായിരുന്നു. ഇവിടെ ഭീതി എന്ന ഭാവം മറ്റെല്ലാ രസങ്ങളും പോലെ ആസ്വാദ്യമാവുകയാണ്.

പ്രേതഭവനത്തിലെ പ്രേമസല്ലാപങ്ങള്‍

പ്രേതബാധയുള്ള ഭാര്‍ഗവി നിലയത്തില്‍ പുതിയ താമസക്കാരനായി ഒരു സാഹിത്യകാരന്‍ എത്തുകയാണ്. ഇയാള്‍ക്ക് ചിത്രത്തില്‍ പേരില്ല. പ്രേതബാധയുള്ള വീടാണിതെന്നും ഇവിടെ ആരെയും സ്ഥിരമായി താമസിക്കാന്‍ പ്രേതം അനുവദിക്കാറില്ലെന്നും അയാള്‍ അല്‍പ്പം കഴിഞ്ഞാണ്് മനസ്സിലാക്കുന്നത്. ഭാര്‍ഗവി എന്ന സുന്ദരിയായ യുവതിയുടെ പ്രേതമാണ് വീട്ടില്‍ അലഞ്ഞുനടക്കുന്നത്. ദുരന്തത്തില്‍ കലാശിച്ച ഒരു പ്രണയകഥയായിരുന്നു ഭാര്‍ഗവിയുടെത്. അയല്‍വാസി കൂടിയായ ശശികുമാര്‍ എന്ന ചെറുപ്പക്കാരനുമായി അവള്‍ തീവ്രമായ പ്രേമബന്ധത്തിലായിരുന്നു. ശശികുമാറിനാല്‍ വഞ്ചിക്കപ്പെട്ട ഭാര്‍ഗവി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് കേട്ടറിഞ്ഞത്. നിഴലിന്റെയും കാറ്റിന്റെയും പട്ടി, പൂച്ച തുടങ്ങിയ ജന്തുക്കളുടേയും രൂപത്തിലൊക്കെ ഭാര്‍ഗവി ഈ വീട്ടിലെ പലരെയും പേടിപ്പിച്ച് ഓടിക്കുകയായിരുന്നുവത്രെ. അതോടെ അവിടേക്ക് ആരും താമസത്തിന് വരാതായി.

എന്നാല്‍ ഈ പ്രേതത്തെ പേടിച്ച് രക്ഷപ്പെടാനൊന്നും സാഹിത്യകാരന്‍ തയ്യാറാവുന്നില്ല. ''എന്നെ പേടിപ്പിക്കാന്‍ മാത്രം ധൈര്യമുള്ള പ്രേതമോ. എന്നാല്‍ അവളെ ഒന്നു കാണണമല്ലോ' എന്ന നിലപാടാണ് സരസനും നിര്‍ഭയനുമായ അയാള്‍ക്ക്. ഒത്താല്‍ ഒരു പ്രേതത്തെ അടുത്തുകാണുകയും സൗഹൃദമുണ്ടാക്കുകയും ചെയ്യാമല്ലോ എന്നും കരുതി അയാള്‍.

ഭാര്‍ഗവിയെ കണ്ടുമുട്ടുന്നതായി സങ്കല്‍പ്പിച്ച് അയാള്‍ അവളോട് പതിവായി സംസാരിക്കാന്‍ തുടങ്ങി. പരിഭവം പറച്ചിലും ചിരിയും തമാശകളുമൊക്കെ നിറഞ്ഞതായി അവരുടെ സംഭാഷണം. വൈകാതെ അവളുടെ യഥാര്‍ഥ കഥ അയാള്‍ മനസ്സിലാക്കുന്നു. ശശികുമാര്‍ അവളെ വഞ്ചിക്കുകയോ അവള്‍ ജീവനൊടുക്കുകയോ ചെയ്തതല്ല. ഇവരുടെ അഗാധ പ്രേമബന്ധത്തിനിടക്ക് വില്ലനായി കയറിവന്ന മുറച്ചെരുക്കന്‍ നാണുക്കുട്ടനാണ് എല്ലാ കുഴപ്പങ്ങളും വരുത്തിവെച്ചത്. അയാള്‍ പ്രേമം കലക്കി ഭാര്‍ഗവിയെ സ്വന്തമാക്കാന്‍ ശ്രമിച്ചു. ഭാര്‍ഗവി കൊടുത്തയച്ചതെതെന്നു പറഞ്ഞ് ശശികുമാറിനെ പഴത്തില്‍ വിഷം കലര്‍ത്തി കൊല്ലുന്നു. പിന്നീട് ഭാര്‍ഗവിയെ കിണറ്റിലേക്ക് തള്ളിയിട്ടും കൊന്നു.

സാഹിത്യകാരന്‍ ഭാര്‍ഗവിയുടെ കഥ എഴുതിത്തീര്‍ക്കുന്നു. കിണറ്റിന്‍കരയില്‍ ചെന്ന് അയാള്‍ അവളെ അത് വായിച്ചുകേള്‍പ്പിക്കുന്നു. ഈ സമയം നാണുക്കുട്ടന്‍ എത്തുകയാണ്. ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുള്ള നാണുക്കുട്ടന്‍ അയാളുടെ നീക്കങ്ങളെല്ലാം ആദ്യം മുതലേ പിന്തുടരുന്നു. കിണറ്റിന്‍കരയില്‍ വെച്ചുള്ള സംഘട്ടനത്തിനൊടുവില്‍ നാണുക്കുട്ടന്‍ കിണറ്റിലേക്ക് കാല്‍തെറ്റി വീണ് മരിക്കുന്നു. അങ്ങനെ താന്‍ ചെയ്യാനിരുന്ന പ്രതികാരം ഭാര്‍ഗവി തന്റെ കഥയെഴുത്തുകാരനിലൂടെ നിര്‍വഹിക്കുന്നു. ഇത്രയുമാണ് ഭാര്‍ഗവി നിലയത്തിന്റെ ഇതിവൃത്തം.

വൈക്കം മുഹമ്മദ് ബഷീറിന്റെ നിലവെളിച്ചം എന്ന കഥ വികസിപ്പിച്ചാണ് തിരശീലയിലെ ഭാര്‍ഗവി നിലയം ഒരുക്കിയത്. ബഷീര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. സരസവും ശ്രവണ സുഭഗവുമായ ബഷീറിയന്‍ സംഭാഷണ ശൈലി ഭാര്‍ഗവി നിലയത്തിന് ഭംഗി കൂട്ടുന്നു.

 

 

--mathrubhumi


  • InduChOOdaN, Varikkuzhi Soman, VIjayeTTan and 2 others like this


Users Awards

#2 Kappalu Moylaaly

 
Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,800 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 October 2014 - 09:37 AM

suru :good:

 

tamasamenthe varuvaan ..... :pss: 

ekanthathayude apaara theeram :pedi:

pottithakarnna kinaku kondoru :manasa:

arabikkadaloru manavalan ;)) 

ingane kure manohara ganangal orukkiya MS baburajineyum P bhaskaraneyum onnu mention cheyyamayirunnu ...



#3 GeeThaNjaLi

 
GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 22 October 2014 - 09:41 AM

:super:



#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 October 2014 - 09:52 AM

Music : MS Baburaj
Lyrics : P Bhaskaran
Singer : KJ Yesudas, P Susheela

 

Arabi kadaloru manavaalan karayo nalloru manavaatti
Pande pande paayilirunnu pakidayorukki kaliyallo
Arabi kadaloru manavaalan karayo nalloru manavaatti
Pande pande paarilirunnu pakidayorukki kaliyallo

 

Kadalalla nalla kali thozhan kaato nalla kali thozhi (2)
Karayude madiyil raavum pakalum kakka perukki kaliyallo (2)

 

Arabi kadaloru manavaalan karayo nalloru manavaatti
Pande pande paayilirunnu pakidayorukki kaliyallo

Neele pongum thiramaala neela kadalin niramaala (2)
Karayude maarilidumbozhekkum marathaka muthani malar maala (2)

 

Kaatu chikkiya thelimanalil kaaladiyaal nee kadhayezhuthi (2)
Vaayikkaan njaan anayum munpe van thira vannathu maaychallo(2)

 

Arabi kadaloru manavaalan karayo nalloru manavaatti
Pande pande paayilirunnu pakidayorukki kaliyallo

 




Users Awards

#5 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 October 2014 - 09:56 AM

Music : MS Baburaj
Lyrics : P Bhaskaran
Singer : Kamukara

 

Ekaanthathayude apaara Theeram
ekaanthathayude apaara Theeram

 

pinnil thaandiya vazhiyathidooram
munnil ajnaatha marana theeram
innu nee vannethiyarotamo


ekaanthathayude apaaratheeram-

aadima bheekara vana veedhikalil
nilaavil mangiya marubhoomikalil
noottandukalude gopuramanikalil


veenuthakarnnoru theruveedhikalil
arivin muthukal karalilenthi
anubhoothikal than chirakil neenthi
mohandhatha theernnethiyoridamo

ekaanthathayude apaaratheeram-

 


Edited by Eda Sureshe, 22 October 2014 - 10:05 AM.



Users Awards

#6 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 October 2014 - 10:02 AM

Kuthiravattam Pappu's introduction in Bhargavi Nilayam

 

 


Edited by Eda Sureshe, 22 October 2014 - 10:03 AM.

  • Varikkuzhi Soman likes this


Users Awards

#7 Azhar Khalid

 
Azhar Khalid

    Nokkukutti

  • Members
  • 346 posts
  • Location:Kodungallur, Trichur
  • Interests:Photography, Reading, Traveling, Digging internet for informations on various topics, Video Games :)
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 November 2014 - 08:50 AM



Sent from my GT-I9300 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users