Jump to content

Toggle Scoreboard
ibProArcade Scoreboard

Ambros Attambomb has obtained a high score of 1400 Today, 10:18 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                
Photo

Todays Top Stories [22-Oct-2014]


  • Please log in to reply
6 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,622 posts
10,784
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 08:31 AM

ഹരിയാണയില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയാവും; 26-ന് സത്യപ്രതിജ്ഞ

 

 

 

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മനോഹര്‍ലാല്‍ ഖട്ടറിനെ ഹരിയാണ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി. തീരുമാനിച്ചു. ചണ്ഡീഗഡില്‍ ചൊവ്വാഴ്ചനടന്ന ബി.ജെ.പി. എം.എല്‍.എ.മാരുടെ യോഗത്തില്‍ അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു.
മുഖ്യമന്ത്രിയായി ഖട്ടര്‍ ഈമാസം 26-ന് സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച തന്നെ അദ്ദേഹം ഗവര്‍ണര്‍ കപ്താന്‍ സിങ് സോളങ്കിയെക്കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശമുന്നയിച്ചു.


Edited by Eda Sureshe, 22 October 2014 - 08:39 AM.



Users Awards

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,622 posts
10,784
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 08:33 AM

'ദുരൂഹ അന്തര്‍വാഹിനി' : സ്വീഡന്‍ തിരച്ചില്‍ ശക്തമാക്കി

 

സ്റ്റോക്‌ഹോമിന് സമീപം കടലില്‍ ഉണ്ടെന്ന് പറയപ്പെടുന്ന അന്തര്‍വാഹിനിക്കായി സ്വീഡന്‍ തിരച്ചില്‍ ശക്തമാക്കി. അഞ്ച് യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി 200 സൈനികരെ സ്വീഡന്‍ മേഖലയിലേക്ക് അയച്ചു. റഷ്യയുടെ അന്തര്‍വാഹിനിയാണ് ഇതെന്ന് ആരോപണമുയര്‍ന്നതിനിടെയാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. എന്നാല്‍, മേഖലയില്‍ തങ്ങള്‍ക്ക് കപ്പലുകളോ അന്തര്‍വാഹിനികളോ ഇല്ലെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
അന്തര്‍വാഹിനി ഉപരിതലത്തിലെത്തിക്കുന്നതിന് കഴിയുന്നത്ര സൈനികശക്തി ഉപയോഗിക്കുമെന്ന് സ്വീഡനിലെ സൈനികമേധാവി വെര്‍ക്കര്‍ ജെറാന്‍സണ്‍ പറഞ്ഞു. സ്റ്റോക്‌ഹോമില്‍ നിന്ന് 30 മുതല്‍ 60 കിലോമീറ്റര്‍ ദൂരപരിധിയില്‍ അന്തര്‍വാഹിനിക്കായി അഞ്ച് ദിവസം മുമ്പാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ദുരൂഹമായ ചിലത് മേഖലയില്‍ സംഭവിക്കുന്നുണ്ടെന്നും വെര്‍ക്കര്‍ ജെറാന്‍സണ്‍ പറഞ്ഞു.




Users Awards

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,622 posts
10,784
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 08:41 AM

വിദേശത്തെ കള്ളപ്പണം: പേരുകള്‍ പുറത്തുവിടും

 

വിദേശത്തെ ബാങ്കുകളില്‍ കള്ളപ്പണം പൂഴ്ത്തിയതിന് അന്വേഷണം നേരിടുന്നവരുടെ പേരുകള്‍ പുറത്തുവിടുന്നു.
പൊതുതിരഞ്ഞെടുപ്പില്‍ കള്ളപ്പണം പ്രധാന വിഷയമായി ഉയര്‍ത്തി പ്രചാരണം നടത്തിയ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന്‍റെ പാത പിന്തുടരുകയാണെന്ന് വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പേര് പുറത്തുവിടുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

തിങ്കളാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷംനടന്ന വിരുന്നിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുസംബന്ധിച്ച സൂചന നല്‍കി. ശിവസേനാമന്ത്രി അനന്ത് ഗീഥെയും വിരുന്നില്‍ പങ്കെടുത്തു. ഇതിനിടെ, പേരുകള്‍ പുറത്തുവിട്ടാല്‍ കോണ്‍ഗ്രസ്സിനായിരിക്കും നാണക്കേട് ഉണ്ടാവുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി. പേരുകള്‍ ഒരിക്കലും പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കോടതിയെ അറിയിക്കുന്നമുറയ്ക്ക് പേരുകള്‍ പുറത്തുവരും. 1995-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ട കരാറുകളാണ് പേരുകള്‍ പുറത്തുവിടുന്നതിന് തടസ്സം -ജെയ്റ്റ്‌ലി പറഞ്ഞു.




Users Awards

#4 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,622 posts
10,784
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2014 - 08:51 AM

ബിഗ് ബില്യണ്‍ ഡേ: ഫ്ലപ്കാര്‍ട്ടിനെതിരെ അന്വേഷണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

 

ഫ്ലപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌ക്കെതിരെ അന്വേഷണത്തിന് പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ലപ്കാര്‍ട്ട് നടത്തിയ 'ബിഗ് ബില്യണ്‍ ഡേ' എന്ന ആദായ വില്പനക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു എന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

വില്പനയെക്കുറിച്ച് ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. പരാതികളിന്മേലുള്ള അന്വേഷണം മാത്രമാണ് നടത്തുന്നത്. അതേക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ബിഗ് ബില്യണ്‍ ഡേയിലൂടെ ഫ്ലപ്കാര്‍ട്ട് വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചുവെന്നും ഇതിനെതിരെ പിഴ ചുമത്തുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ആ ദിവസം 15 ലക്ഷം ആളുകള്‍ സൈറ്റില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിയതായും 600 കോടി രൂപയുടെ കച്ചവടം നടന്നതായും ഫ്ലപ്കാര്‍ട്ട് പറഞ്ഞിരുന്നു.




Users Awards

#5 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,334 posts
5,162
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 October 2014 - 01:25 PM

Thanks news reporter for the updates :yes:




Users Awards

#6 SahiL KottappuraM

SahiL KottappuraM

    Nokkukutti

  • VIP Members
  • 4,682 posts
1,247
Professional
  • Location:~mazhanilavinte chillayil ~
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 October 2014 - 03:26 PM

ho ninakku ee news okke evdunna kittunne :o ..... :thanks: :yes:




Users Awards

#7 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,622 posts
10,784
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 October 2014 - 09:22 PM

athoke oro patrangalil ninum kitunathalle allathe evdunu kittan :chey:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users