Jump to content
Toggle Scoreboard
ibProArcade Scoreboard

SahiL KottappuraM has obtained a high score of 171 Today, 12:11 PM Playing Archery Play Now!                PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                
Photo

മലാല: താലിബാന്‍ കാലത്തെ ആന്‍ ഫ്രാങ്ക്‌


 • Please log in to reply
1 reply to this topic

#1 JayaraMeTTaN

 
JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 10 October 2014 - 05:23 PM

മലാല: താലിബാന്‍ കാലത്തെ ആന്‍ ഫ്രാങ്ക്‌
 
16410_616454.jpg

നാസി ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെപ്പോലെ സ്വതന്ത്ര ജീവിതം വഴിമുട്ടിയപ്പോഴാണ് മലാല യൂസഫ്‌സായ് എന്ന പാകിസ്താന്‍ പെണ്‍കുട്ടിയും ഡയറിയെഴുതാന്‍ തുടങ്ങിയത്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നടപടികള്‍ക്കെതിരെ ആരംഭിച്ച ജീവന്‍ പണയംവെച്ചുള്ള ആ ഡയറി എഴുത്താണ്, ഇപ്പോള്‍ നൊബേല്‍ പുരസ്‌ക്കാരം നേടുന്ന ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ബഹുമതിയിലേക്ക് മലാല എന്ന 17 കാരിയെ എത്തിച്ചത്.

നാസി വേട്ടക്കിടെ ജീവന്‍ കൈയിലെടുത്ത് ഒളിയിടങ്ങളില്‍ അജ്ഞാതവാസത്തിന് വിധിക്കപ്പെട്ട ആനിന് കൂട്ടുകൂടാനോ പങ്കുവെക്കാനോ ആരുമില്ലാത്തതുകൊണ്ടായിരുന്നു കിറ്റിയെന്ന ഓമനപ്പേരില്‍ ഡയറി എഴുതിയത്. എന്നാല്‍ മലാലയ്ക്ക് തീവ്രവാദവും യുദ്ധവും നരകമാക്കിയ പാക്കിസ്താന്‍ മണ്ണില്‍നിന്ന് തന്റെ ജീവിതം പറയാന്‍ ഇന്റര്‍നെറ്റ് കൂട്ടുണ്ടായിരുന്നു. അവള്‍ ബ്ലോഗ്‌വഴി പുറംലോകത്തോട് പറഞ്ഞു. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ ജീവനെടുക്കുമെന്ന് അറിഞ്ഞാണ് കളിപ്രായത്തില്‍ പതിനൊന്നാം വയസ്സില്‍ മലാല തീക്കളി തുടങ്ങിയത്.

സൈനിക ഹെലികോപ്റ്ററും താലിബാനും തന്റെ ഉറക്കം കെടുത്തിയ പേടി സ്വപ്നമാണ്- 2009 ജനവരി മൂന്നിന് മലാല ഡയറിയില്‍ പങ്കുവെക്കുന്നത്. വഴിയിലൂടെ പോവുമ്പോള്‍ മറ്റാരോടോ ഫോണിലൂടെ നടത്തുന്ന കൊലവിളിപോലും അവളെ നടുക്കി.

മറ്റെന്തിനേക്കാളും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനേര്‍പ്പെടുത്തിയ നിരോധനമാണ് ഈ കൊച്ചുകുട്ടിയെ അപകടകരമായ വഴിയിലേക്ക് നയിച്ചത്. യൂണിഫോമില്ലാതെ സ്‌കൂളില്‍ ചെല്ലണമെന്ന് പ്രിന്‍സിപ്പല്‍ പറയുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് നിറമണിഞ്ഞ് അവള്‍ സ്‌കൂളിലെത്തുന്നു. പക്ഷേ, അസംബ്ലിയില്‍ കളര്‍ വസ്ത്രത്തിന് പകരം അവരെ അധ്യാപകര്‍ നിറം മങ്ങിയ ഉടുപ്പുകളിടുവിച്ചു.

താലിബാന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഒരു ദിവസം ഏറെ സങ്കടത്തോടെ അവള്‍ കുറിച്ചു: 'ഇനിയൊരിക്കലും' തനിക്ക് സ്‌കൂളില്‍ പോകാനാവില്ലെന്ന് അവധിപ്രഖ്യാപിച്ച പ്രിന്‍സിപ്പല്‍ സ്‌കൂള്‍ വീണ്ടും തുറക്കുന്ന കാര്യം പറഞ്ഞിരുന്നില്ല.

കള്ളപ്പേരില്‍ മലാല ബി.ബി.സി.യില്‍ തന്റെ ജീവിതം എഴുതിക്കൊണ്ടിരുന്നു. ലോകത്ത് ഏറ്റവും സുന്ദരമായ പ്രകൃതിയില്‍ ജീവിതം ദുസ്സഹമാക്കുന്ന കാടന്‍ നിയമങ്ങളും ബോംബും തോക്കും വിറപ്പിക്കുന്ന രാപകലുകളും ആ കൗമാരക്കാരി പങ്കുവെച്ചു.

ബ്ലോഗെഴുതാന്‍ അച്ഛനായിരുന്നു അവള്‍ക്ക് വഴികാട്ടി. ഒരു സ്‌കൂള്‍ ഉടമസ്ഥനായ അച്ഛന് താലിബാന്റെ വധഭീഷണിയുണ്ടായിരുന്നു. പെണ്‍പള്ളിക്കൂടങ്ങള്‍ താലിബാന്‍ കൂട്ടത്തോടെ ബോംബിട്ട് തകര്‍ത്തു. 2008ല്‍ മാത്രം ഇവിടെ 150 സ്‌കൂളുകള്‍ അവര്‍ തകര്‍ത്തു.

വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ മിങ്കോറയാണ് മലാലയുടെ നാട്. സ്വര്‍ഗംപോലെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന സ്വാത് താഴ്‌വരയില്‍ പക്ഷേ, അവര്‍ക്കില്ലാതിരുന്നത് സമാധാനം മാത്രം. കാട്ടുയുഗത്തിലേക്ക് ജീവിതം തിരിച്ചുവിട്ട താലിബാന്‍ തിട്ടൂരങ്ങളില്‍ എപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും ഇരകള്‍ മാത്രം.

താലിബാന്‍ ആദ്യം നിരോധിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മാര്‍ക്കറ്റില്‍ പോകലുമാണ്. അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ താലിബാന്‍ പറയുന്ന പോലത്തെ ബുര്‍ഖ തന്നെ ധരിക്കണം.

2009 ല്‍ സ്വാതില്‍ നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷനില്‍ ശക്തമായി പെണ്‍വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. 2011 ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിന് അവള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പാകിസ്താന്‍ ദേശീയ സമാധാന പുരസ്‌കാരത്തിന് മലാല പുരസ്‌കാരമെന്ന് പുനര്‍നാമകരണം ചെയ്തു.

ഇങ്ങനെ ദേശീയ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്‌കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി തീവ്രവാദികള്‍ വെടിവെച്ചത്.

വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് മേഖലയില്‍ വെച്ചാണ് മലാലയ്ക്ക് തീവ്രവാദികളുടെ വെടിയേറ്റത്. വെടിയുണ്ടകള്‍ക്ക് എന്നെ നിശ്ശബ്ദയാക്കാനാവില്ലെന്നും അതിനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെട്ടെന്നും മലാല യൂസഫ്‌സായ് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

'ലോകത്തെ ഏറ്റവും ധീരയായ പെണ്‍കുട്ടി' എന്നാണ് ചടങ്ങില്‍ പങ്കെടുത്ത ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയും വിദ്യാഭ്യാസത്തിനുള്ള യു.എന്‍. ദൗത്യസംഘത്തിന്റെ തലവനുമായ ഗോര്‍ഡന്‍ ബ്രൗണ്‍ മലാലയെ വിശേഷിപ്പിച്ചത്. മലാലയുടെ ജന്മദിനമാണ് ഐക്യരാഷ്ട്രസഭ 'മലാല ദിന'മായി ആചരിക്കുന്നത്.


 • VijayeTTan likes this

#2 JappaN KannaN

 
JappaN KannaN

  Nokkukutti

 • Members
 • 540 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 10 October 2014 - 05:24 PM

She is the real fighter.....


0 user(s) are reading this topic

0 members, 0 guests, 0 anonymous users