Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 834 Yesterday, 05:42 PM Playing Blocks_2 Play Now!                KD SimoN has obtained a high score of 11150 Yesterday, 04:08 PM Playing Cheesy Play Now!                sajujay has obtained a high score of 2460 Yesterday, 02:49 PM Playing canyonglider Play Now!                Vanampaadi has obtained a high score of 1180 Mar 21 2017 09:28 PM Playing canyonglider Play Now!                Vanampaadi has obtained a high score of 0 Mar 21 2017 09:21 PM Playing Bookworm Play Now!                
Photo

സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍


 • Please log in to reply
2 replies to this topic

#1 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 October 2014 - 05:18 PM

സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍
 
 
പുരസ്‌കാരം കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും
സമാധാന നൊബേല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് കൈലാഷ് സത്യാര്‍ഥി
നൊബേല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി മലാല യൂസഫ്‌സായ്
 

16410_616466.jpg
സ്‌റ്റോക്ക് ഹോം: ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിയും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിയും 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇരുവരെയും പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.

'കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഇന്ത്യയില്‍ നിന്നുള്ള ഒരു ഹിന്ദുവിനും പാകിസ്താനില്‍ നിന്നുള്ള ഒരു മുസ്ലീംപെണ്‍കുട്ടിക്കും സമാധാന നൊബേല്‍ പങ്കിട്ട് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെ'ന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി അറിയിച്ചു.

ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് 60 കാരനായ സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ മുന്‍കൈയെടുത്ത സംഘടനയാണിത്.

16410_616467.jpg

മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല.

മദര്‍ തെരേസയ്ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അതേസമയം, സമാധാന നൊബേലിന് അര്‍ഹനാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ സത്യാര്‍ഥിയാണ്.

ആഗോളതാപനം ചെറുക്കാനുള്ള നടപടികളുടെ അംഗീകാരമായി യു.എന്നിന് കീഴിലുള്ള 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്' (ഐ.പി.സി.സി) എന്ന സംഘടനയും, മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറും 2007 ല്‍ സമാധാന നൊബേല്‍ സമ്മാനം പങ്കിട്ടപ്പോള്‍, ആ യു.എന്‍. പാനലിന് നേതൃത്വം നല്‍കുന്നയാള്‍ എന്ന നിലയ്ക്ക് ഇന്ത്യാക്കാരനായ രാജേന്ദ്ര പച്ചൗരി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 - ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

1997 ല്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ ജനിച്ച മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നിലകൊണ്ടതിന് താലിബാന്റെ ആക്രമണത്തിനിരയായപ്പോഴാണ് ലോകശ്രദ്ധ നേടിയത്. 2009 ല്‍ 11 വയസുള്ളപ്പോള്‍ ബി ബി സിയില്‍ അപരനാമത്തില്‍ മലാല എഴുതിയിരുന്ന ബ്ലോഗാണ്, താലിബാന്‍ നിയന്ത്രണത്തില്‍ പെണ്‍കുട്ടികളുടെ ജീവിതം എത്ര ശോചനീയമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത്.

മലാലയുടെ പ്രവര്‍ത്തനത്തിന് താലിബാന്റെ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരുന്നു. 2012 ഒക്ടോബര്‍ 9 ന് സ്‌കൂളില്‍നിന്ന് മടങ്ങും വഴി അവള്‍ ആക്രമിക്കപ്പെട്ടു. വെടിയേറ്റ് ബോധം നശിച്ച മലാലയെ ബ്രിട്ടനിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവന്‍ രക്ഷിച്ചത്.

താലിബാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും ലോകമെമ്പാടും പ്രതിഷേധമുയരാന്‍ മാലലയ്ക്ക് നേരെയുണ്ടായ ആക്രമണം നിമിത്തമായി. ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് മലാല നടത്തിയത്.


 • VijayeTTan and Malar like this

#2 Malar

Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 32,191 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 10 October 2014 - 05:22 PM

:thanks: Jayaram...indiakkarkk abhimanikkan vaka nalkunna vartha aanallo :amitt:

#3 JappaN KannaN

JappaN KannaN

  Nokkukutti

 • Members
 • 540 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 October 2014 - 05:23 PM

Thanks Jayaram for sharing this news...

 

CONGRATS TO THE WINNERS.......


0 user(s) are reading this topic

0 members, 0 guests, 0 anonymous users