Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 6089 Yesterday, 08:28 PM Playing Balloon Shoot Play Now!                achu_s has obtained a high score of 419 Yesterday, 08:26 PM Playing Bumper Cars Championship Play Now!                Ambros Attambomb has obtained a high score of 0 Aug 17 2017 05:59 PM Playing Chansey Play Now!                Pattalam Purushu has obtained a high score of 40 Aug 17 2017 04:48 PM Playing Atomica Play Now!                Pattalam Purushu has obtained a high score of 63 Aug 17 2017 04:34 PM Playing Island Shot Play Now!                
Photo

Todays Top Stories [05-Oct-2014]


  • Please log in to reply
3 replies to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,225 posts
9,426
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 October 2014 - 10:47 AM

ഞായറാഴ്ചകളില്‍ ഇനി മദ്യമില്ല

 

ഇന്ന് ആദ്യ 'മദ്യരഹിത' ഞായര്‍
ഉത്തരവ് വന്നത് ശനിയാഴ്ച രാത്രി

 

 

ഞായറാഴ്ചകള്‍ 'മദ്യരഹിതം' ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബാറുടമകള്‍ പ്രഖ്യാപിച്ചെങ്കിലും ഒടുവില്‍ പിന്മാറി. ബാര്‍ നടത്തിപ്പില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്ന സുപ്രിംകോടതി വിധിയുടെ പരിരക്ഷയുണ്ടെന്ന് കാണിച്ചാണ് ബാറുടമകള്‍ സര്‍ക്കാര്‍ തീരുമാനത്തെ ആദ്യം എതിര്‍ത്തത്.

പുതിയ മദ്യനയപ്രകാരം ഞായറാഴ്ച മദ്യശാലകള്‍ക്ക് അവധി നല്‍കുന്ന തീരുമാനം ഈ ഞായറാഴ്ച മുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഞായറാഴ്ച ബാറുകള്‍ അടച്ചിടാന്‍ കഴിയില്ലെന്നായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രതിനിധികളുടെ ആവശ്യം. ഇതോടെ സര്‍ക്കാര്‍ നിയമോപദേശം തേടി. 'ഡ്രൈ ഡേ' സംബന്ധിച്ച് കോടിതി ഉത്തരവില്ലെന്നും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ മാത്രമാണ് വിധി ബാധകമെന്ന നിയമോപദേശമാണ് സര്‍ക്കാറിന് കിട്ടിയത്. ബാറുകള്‍ തുറന്നാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ. ബാബു വ്യക്തമാക്കുകയുംചെയ്തു. തുടര്‍ന്ന് ബാര്‍ അേസാസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തി. ഒടുവില്‍ സര്‍ക്കാര്‍തീരുമാനം അംഗീകരിക്കാമെന്ന് ബാറുടമകള്‍ സമ്മതിച്ചു.




Users Awards

#2 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,225 posts
9,426
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 October 2014 - 10:48 AM

ജാമ്യം വൈകിയാല്‍ ജയലളിതയെ തമിഴ്‌നാട്ടിലേക്ക് മാറ്റിയേക്കും

 

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ജാമ്യം വൈകിയാല്‍ തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നു. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ കാലം ജയലളിതയെ തടവില്‍ വെക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നത്തിനിടയാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജാമ്യഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിലപാട്് അനുസരിച്ചായിരിക്കും ഭാവി നടപടിയെന്ന്് മുതിര്‍ന്ന മന്ത്രി പറഞ്ഞു.

ജയിലിന് മുന്നില്‍ എ.ഐ.എ.ഡി.എം. കെ. പ്രവര്‍ത്തകര്‍ പിന്തുണയുമായി എത്തുന്നതും ജയിലില്‍ സുരക്ഷയൊരുക്കുന്നതും സര്‍ക്കാറിനെ ഇതിനകംതന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടാതെ ജയലളിതയ്ക്ക് ജയിലില്‍ കൂടുതല്‍ സൗകര്യം ചെയ്ത് കൊടുക്കുന്നതായ പരാതിയും ഉയര്‍ന്നു. കേസില്‍ കര്‍ണാടകം കക്ഷിയല്ലാത്തതിനാല്‍ അനാവശ്യമായ വിവാദങ്ങള്‍ക്ക് വഴിയൊരുക്കേണ്ടതില്ലെന്നാണ് മുതിര്‍ന്ന മന്ത്രിമാരുടെ അഭിപ്രായം.




Users Awards

#3 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,225 posts
9,426
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 October 2014 - 10:51 AM

നഗരസഭകളില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനില്‍

 

തിരുവനന്തപുരം: നഗരസഭകളില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റുകള്‍ നല്‍കുന്നത് ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയാവും. കെട്ടിടനിര്‍മാണത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട അഴിമതിയും കാലതാമസവും ഇല്ലാതാക്കാനാണ് അപേക്ഷിക്കുന്നതും അനുമതി നല്‍കുന്നതും ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.

ഇതിനായി നഗരാസൂത്രണ വകുപ്പിന്റെ സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനോദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍ ആധ്യക്ഷ്യം വഹിക്കും.

ഇതോടെ കേരള മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടം അടിസ്ഥാനമാക്കി കെട്ടിടം രൂപകല്പന ചെയ്യുന്നവര്‍ക്കുള്ള ലൈസന്‍സടക്കം കെട്ടിട നിര്‍മാണത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഇതോടെ ഇ-ഫയലിങ്ങിലേക്ക് മാറും. ഇ-മെയിലില്‍ ലഭിക്കുന്ന പാസ്വേഡ്, മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന വെരിഫിക്കേഷന്‍ കോഡ് എന്നിവ ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാം. അപേക്ഷാ ഫീസ് നേരിട്ടോ ഓണ്‍ലൈനായോ അടയ്ക്കാന്‍ സംവിധാനമുണ്ട്. അപേക്ഷ സ്വീകരിക്കുന്നതും പെര്‍മിറ്റ് നല്‍കുന്നതും മുന്‍ഗണനാ ക്രമത്തിലായിരിക്കും. അപേക്ഷ നിരസിക്കുമ്പോഴും മാറ്റം വരുത്തുന്നതിനുമുള്ള അറിയിപ്പും എസ്.എം.എസ്. ആയി ലഭിക്കും.

നഗരസഭയിലെ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധനയ്ക്ക് എത്തുന്ന തീയതി മൊബൈലില്‍ എസ്.എം.എസ്. ആയി ലഭിക്കും. പെര്‍മിറ്റ് ഫീസടയ്ക്കുന്നതിനുള്ള തുക സംബന്ധിച്ച വിവരങ്ങളും മൊബൈലില്‍ സന്ദേശമായി ലഭിക്കും. നിര്‍മാണം പൂര്‍ത്തിയായാല്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. നിര്‍മാണ പെര്‍മിറ്റുകള്‍ അംഗീകരിക്കുന്നതോടെ പൊതുജനത്തിന് ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയുള്ള സര്‍ക്കാര്‍ അംഗീകൃത ബില്‍ഡിങ് പെര്‍മിറ്റ്, കെട്ടിടനിര്‍മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്, ഓക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനും സാധിക്കും.അതേസമയം കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ അനുസരിച്ചുള്ള അപേക്ഷകള്‍ മാത്രമേ അംഗീകരിക്കൂ. അപേക്ഷകന് തെറ്റായ വിവരം നല്‍കാനോ ഉദ്യോഗസ്ഥര്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്ത് അനുമതി വൈകിപ്പിക്കാനോ സാധിക്കില്ല.




Users Awards

#4 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,225 posts
9,426
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 October 2014 - 10:52 AM

തൃക്കുന്നപ്പുഴയില്‍ മിനി ടൊര്‍ണാഡോ; ഒരു കോടിയുടെ നാശനഷ്ടം

 

ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം ചുഴലിക്കാറ്റ്
*സംഭവം പുലര്‍ച്ചെ 1.05ന്
*75 വീട് തകര്‍ന്നു



ഹരിപ്പാട്: ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ചുമിനിട്ട് ചുഴറ്റിയടിച്ച കാറ്റില്‍ 75 വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകിവീണു. വൈദ്യുതിലൈനുകള്‍ പൊട്ടിവീണു. ആളപായമില്ല. ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.തൃക്കുന്നപ്പുഴ പാനൂരിലെ പുത്തന്‍പുര ജങ്ഷന്‍ കേന്ദ്രീകരിച്ചുണ്ടായ അപൂര്‍വ ചുഴലിക്കാറ്റ് മിനി ടൊര്‍ണാഡോയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഹുങ്കാരശബ്ദത്തോടെ ശനിയാഴ്ച പുലര്‍ച്ചെ 1.05 ആയപ്പോഴാണ് കാറ്റടിക്കാന്‍ തുടങ്ങിയത്. പേക്കിനാവുപോലെ ഉറക്കത്തിനിടെ വന്ന ഭ്രാന്തന്‍കാറ്റ് ജനത്തെയാകെ പേടിപ്പിച്ചു. അറബിക്കടലോരത്ത് പാനൂര്‍ പുത്തന്‍പുര ജങ്ഷനിലാണ് പെട്ടെന്ന് വീശിയ കാറ്റ് സംഹാരരൂപം പൂണ്ടത്. ചാറ്റല്‍മഴയുടെ നേര്‍ത്ത ഇരമ്പലിന് മീതെ ഉഗ്രശബ്ദത്തോടെ കാറ്റ് വീശിത്തുടങ്ങിയപ്പോഴേക്കും വീട്ടുകാര്‍ ഉണര്‍ന്നു. അടുത്തനിമിഷം മരങ്ങളെ വട്ടംചുറ്റിച്ച് കാറ്റ് ശക്തമായി. ഉറക്കം ഉണര്‍ന്നവര്‍ അലമുറയിട്ട് പുറത്തേക്ക് ഓടി. കാറ്റില്‍ പറന്നുപോകുമെന്നു തോന്നിയതിനാല്‍ കൈകോര്‍ത്തുനിന്നതായും നാട്ടുകാര്‍ പറയുന്നു. കാറ്റ് ശമിച്ചപ്പോള്‍ മഴ ശക്തമായി.

സുനാമി ദുരന്തത്തിന്റെ ആവര്‍ത്തനമായിക്കരുതി രക്ഷപ്പെട്ടോടാന്‍ ശ്രമിച്ചവരും ഉണ്ട്. കടല്‍ ശാന്തമാണെന്ന് മനസ്സിലാക്കിയതോടെയാണ് സുനാമി ഭീതി ഒഴിഞ്ഞത്. ഭൂമികുലുക്കമാണെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്.വീടുകളുടെ മേല്‍ക്കൂരയിലേ ഷീറ്റുകള്‍ പറന്നുയര്‍ന്ന് മരക്കൊമ്പുകളില്‍ തങ്ങിയിരിക്കുന്നുണ്ടായിരുന്നു. നിലത്തുനിന്ന് മുകളിലേക്ക് ചുഴറ്റിവീശിയ നിലയിലായിരുന്നു കാറ്റിന്റെ ഗതി. ഇതിനാലാണ് മേല്‍ക്കൂരകള്‍ പറന്നുയര്‍ന്നത്. ചില വീടുകളുടെ മേല്‍ക്കൂര അപ്പാടെ എടുത്തുമാറ്റിയ നിലയിലാണ്. കാറ്റ് തുടങ്ങിയതിന്റെ അടുത്തനിമിഷം വൈദ്യുതിബന്ധം നിലച്ചു. പുത്തന്‍പുര ജങ്ഷനില്‍ കാറ്റില്‍പ്പെട്ട മരം വീണ് 11 കെ.വി. ലൈന്‍ തകര്‍ന്നിരുന്നു.

കൂരിരുട്ടില്‍ എന്തുചെയ്യണമെന്നറിയാതെ ആദ്യം പകച്ചുപോയവര്‍ മൊബൈല്‍ ഫോണില്‍ പരസ്പരം ബന്ധപ്പെട്ടപ്പോഴാണ് സമീപപ്രദേശങ്ങളിലും സമാനസ്ഥിതിയാണെന്നറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് രാത്രിതന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. തകര്‍ന്ന വീടുകളില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുള്ളവരെ രക്ഷിക്കാനുള്ള പരിശ്രമമാണ് ആദ്യം നടത്തിയത്. വഴികളിലാകെ വൈദ്യുതിക്കമ്പികളും മരങ്ങളും വീണുകിടന്നത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. ഇതിനിടെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. നേരം പുലര്‍ന്നപ്പോഴാണ് ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാനായത്.



Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users