Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Today, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Today, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Today, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Today, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                
Photo

നേട്ടങ്ങളുമായി മോദി മടങ്ങി


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 October 2014 - 08:25 PM

നേട്ടങ്ങളുമായി മോദി മടങ്ങി
 
 
21646_614566.jpgവാഷിങ്ടണ്‍: അഞ്ച് ദിവസത്തെ അമേരിക്ക സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. വ്യാപാര, വ്യവസായ, സുരക്ഷാരംഗങ്ങളില്‍ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ സന്ദര്‍ശനം സഹായിച്ചതായാണ് വിലയിരുത്തല്‍. അമേരിക്ക- ഇന്ത്യ ബന്ധങ്ങളില്‍ ഇടക്കാലത്തുണ്ടായ വിടവ് പരിഹരിക്കാനും മോദിയുടെ സന്ദര്‍ശനം സഹായിച്ചു. 

അമേരിക്കയില്‍ നടന്ന ചര്‍ച്ചകളിലെടുത്ത പ്രധാന തീരുമാനങ്ങള്‍ ഇവയാണ്: 

*ഇന്ത്യ-അമേരിക്ക സൈനികേതര ആണവക്കരാറിലെ ആണവബാധ്യത പോലെ പരിഹരിക്കപ്പെടാതെ കിടക്കുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് കരാര്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് ഇന്റര്‍ ഏജന്‍സി സമ്പര്‍ക്ക സംഘം രൂപവത്കരിക്കും. ആണവോര്‍ജ വകുപ്പ്, വിദേശകാര്യ, ധനകാര്യ മന്ത്രാലയങ്ങള്‍ എന്നിവയിലെ പ്രതിനിധികളാണ് സംഘത്തിലുണ്ടാവുക. 

*ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍, ഇ ഗവേണന്‍സ്, ഇ സര്‍വീസ്, വ്യവസായ സഹകരണം എന്നിവയ്ക്കുവേണ്ടിയുള്ള ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ ഇന്ത്യ- അമേരിക്ക സംയുക്ത പദ്ധതി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഗവേണന്‍സ് നടപ്പാക്കും. 

*ഇന്ത്യ ആവിഷ്‌കരിച്ച ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വര്‍ക്ക് (ഗ്യാന്‍) പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും ആയിരം അമേരിക്ക വിദഗ്ധരെ ഇന്ത്യയിലെ സര്‍വകലാശാലയില്‍ അധ്യാപനത്തിന് ലഭ്യമാക്കും. 

*ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യാപാര നയ ഫോറത്തിന്റെ ഭാഗമായി (ടി.പി.എഫ്.) ഇന്ത്യ-അമേരിക്ക ഉന്നതതല സംഘം രൂപവത്കരിക്കും. 

*സഹകരണത്തിനുള്ള പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനുള്ള വാണിജ്യ സംഭാഷണങ്ങളുടെ ഭാഗമായി 2015 തുടക്കത്തില്‍ പൊതു-സ്വകാര്യ ചര്‍ച്ച സംഘടിപ്പിക്കും. 

*ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ-അമേരിക്ക സഹകരണം ശക്തമാക്കും. പശ്ചിമേഷ്യയിലെ ഭീകരസംഘമായ ഐ. എസ്സില്‍ ചേരുവാനായി ആളുകള്‍ പോവുന്നത് തടയാന്‍ അമേരിക്കയുമായി ഇന്ത്യ സഹകരിക്കും. എന്നാല്‍, ഐ. എസ്സിനെതിരായ അമേരിക്കന്‍ സംഖ്യത്തില്‍ ഇന്ത്യ ചേരില്ല.

*സമുദ്രതീര സുരക്ഷയില്‍ ഇന്ത്യ-അമേരിക്ക സഹകരണം ശക്തമാക്കും. ഈ മേഖലയില്‍ സാങ്കേതിക പങ്കാളിത്തവും മെച്ചപ്പെടുത്തും. കപ്പലുകളുടെ സുരക്ഷിത സഞ്ചാരം ഉറപ്പുവരുത്തും. 

*പ്രകൃതി സംരക്ഷണം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയും അമേരിക്കയും സഹകരിച്ച് നീങ്ങും. 
 


#2 sreejmh

 
sreejmh

    Nokkukutti

  • Members
  • 101 posts
  • Location:Trivandrum
  • Interests:Reading
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 November 2014 - 06:37 PM

:super:






0 user(s) are reading this topic

0 members, 0 guests, 0 anonymous users