Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

വികാസ് ഗൗഡയ്ക്ക് വെള്ളി; ടിന്റു ഫൈനലില്‍


  • Please log in to reply
No replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 September 2014 - 09:54 PM

വികാസ് ഗൗഡയ്ക്ക് വെള്ളി; ടിന്റു ഫൈനലില്‍

Posted on: 30 Sep 2014

 

21644_614258.jpg


ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ മൂന്നാം ദിനം സ്വര്‍ണം പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പുരുഷന്മാരുടെ ഡിസ്‌ക്കസ് ത്രോയില്‍ വികാസ് ഗൗഡ സ്വര്‍ണം നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, തന്റെ ഏറ്റവും മകികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ ഗൗഡ നേടിയത് വെള്ളിമെഡല്‍.

ടിന്റു ലൂക്കയും സുഷമ ദേവിയും സജീഷ് ജോസഫും 800 മീറ്ററിന്റെയും അശ്വിനി അകുഞ്ജിയും ജിതിന്‍ പോളും 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെയും ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ജ്വലിപ്പിച്ചുനിര്‍ത്തുന്നുണ്ട്. നിലവിലെ സ്വര്‍ണമെഡല്‍ ജേതാവായ മലയാളി താരം ജോസഫ് എബ്രഹാമിന് 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.


21644_614259.jpg


ഈ സീസണില്‍ 65.62 മീറ്റര്‍ എറിഞ്ഞ ഗൗഡയ്ക്ക് ഇഞ്ചിയോണില്‍ 62.58 മീറ്റര്‍ മാത്രമാണ് എറിയാനായത്. 65.11 മീറ്റര്‍ എറിഞ്ഞ ഇറാന്റെ എഹ്‌സാന്‍ ഹദാദിക്കാണ് സ്വര്‍ണം. തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് വികാസ് മെഡല്‍ ദൂരം താണ്ടിയത്. ആദ്യ ശ്രമം പൂര്‍ത്തിയായക്കിയപ്പോള്‍ 59.52 മീറ്റര്‍ എറിഞ്ഞ വികാസ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍, ആദ്യശ്രമത്തില്‍ 56.37 മീറ്റര്‍ മാത്രമെറിഞ്ഞ എഹ്‌സാന്‍ രണ്ടാം ശ്രമത്തില്‍ 65.11 മീറ്റര്‍ എറിഞ്ഞ് മെഡല്‍ ഉറപ്പിച്ചു. ഗൗഡ തിരിച്ചുവരുമെന്ന് എല്ലാവരും കരുതിയെങ്കിലും മൂന്നാമത്തെ ശ്രമത്തില്‍ 60.77 എറിഞ്ഞതോടെ ഗൗഡയുടെ വെല്ലുവിളി അവസാനിച്ചു. പിന്നീടുള്ള മൂന്ന് ശ്രമങ്ങളും ഫൗളാവുകയും ചെയ്തു. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ വികാസ് കുറിച്ച കരിയറിലെ ഏറ്റവും മികച്ച ദൂരം 66.28 മീറ്ററാണ്.

വനിതകളുടെ 800 മീറ്ററില്‍ ഹീറ്റ്‌സില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ടിന്റു ഫൈനലിന് യോഗ്യത നേടിയത്. 2:04.28 സക്കന്‍ഡിലായിരുന്നു ഫിനിഷ്. ആദ്യ വളവില്‍ തന്നെ നേടിയ ലീഡ് 400 മീറ്ററോടെ കൈവിട്ടെങ്കിലും അവസാന നൂറ് മീറ്ററില്‍ വീണ്ടും മികച്ച കുതിപ്പ് നടത്തിയാണ് ടിന്റു ഒന്നാമതെത്തിയത്. ടിന്റുവിന് പിറകില്‍ 2:04.41 സെക്കന്‍ഡിലാണ് രണ്ടാമതെത്തിയ ശ്രീലങ്കയുടെ ഗായന്തിക ഫിനിഷ് ചെയ്തത്.


21644_614260.jpg


അവസാന നൂറ് മീറ്റര്‍ വരെ നാലാം സ്ഥാനത്തായിരുന്ന സുഷമ ദേവി അവസാന നൂറ് മീറ്ററില്‍ മികച്ച കുതിപ്പ് നടത്തിയാണ് ടിന്റുവിനേക്കാള്‍ മികച്ച സമയത്തില്‍ രണ്ടാം ഹീറ്റ്‌സില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത്. 2:03.54 സെക്കന്‍ഡിലായിരുന്നു സുഷമയുടെ ഫിനിഷ്. ഫൈനലിലെത്തിയ അത്‌ലറ്റുകളില്‍ ഏറ്റവും മിച്ച മൂന്നാമത്തെ സമയമാണ് സുഷമയുടേത്. ടിന്റുവിന്റേത് നാലാമത്തെയും. ഈ സീസണില്‍ 2:00.56 സെക്കന്‍ഡില്‍ ഓടിയിട്ടുള്ള ടിന്റു ഈ പ്രകടനം ഫൈനലിലും പുറത്തെടുത്തെങ്കില്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ. 1:59.17 സെക്കന്‍ഡാണ് ടിന്റുവിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം. ഈ സീസണില്‍ തന്നെ കുറിച്ച 2:02.05 സെക്കന്‍ഡാണ് സുഷമയുടെ ഏറ്റവും മികച്ച സമയം.

പുരുഷന്മാരുടെ 800 മീറ്ററിന്റെ രണ്ടാം ഹീറ്റ്‌സില്‍ മൂന്നാമതെത്തിയാണ് മലയാളിതാരം സജീഷ് ജോസഫ് ഫൈനലിന് യോഗ്യത നേടിയത്. 1:49.90 സെക്കന്‍ഡാണ് ഫിനിഷ് ചെയ്ത സമയം. അവസാന 100 മീറ്റര്‍ വരെ ലീഡ് ചെയ്തിരുന്ന സജീഷ് ഖത്തറിന്റെ അബ്ദള്‍റഹ്മാന്‍ നടത്തിയ കുതിപ്പ് കാരണമാണ് മൂന്നാമനായിപ്പോയത്. ഫൈനലിന് യോഗ്യത നേടിയവരില്‍ ഏറ്റവും മോശപ്പെട്ട സമയം സജീഷിന്റേതാണ്.

അശ്വിനി വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ രണ്ടാം ഹീറ്റ്‌സില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. 57.67 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. ഗെയിംസ് റെക്കാഡോടെ ഫിനിഷ് ചെയ്ത (55.09 സെക്കന്‍ഡ്) ബഹ്‌റൈനിന്റെ മുജിദാത് അഡെകോയയാണ് അശ്വിനി മത്സരിച്ച ഹീറ്റ്‌സില്‍ ഒന്നാമത്. ചൈനയുടെ സ്യുയെന്‍ ലെങ് 1994ല്‍ കുറിച്ച 55.26 സെക്കന്‍ഡിന്റെ റെക്കേഡാണ് മുജിദാത് തിരുത്തിയത്. ഫൈനലിന് യോഗ്യത നേടിയവരില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് അശ്വിനിയുടേത്. 56.15 സെക്കന്‍ഡാണ് അശ്വിനിയുടെ ഏറ്റവും മികച്ച പ്രകടനം. ഈ സീസണില്‍ 57.43 സെക്കന്‍ഡില്‍ ഓടിയിട്ടുണ്ട്.

പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ രണ്ടാമത്തെ ഹീറ്റ്‌സില്‍ 51.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജിതിന്‍ പോള്‍ ഫൈനലിന് യോഗ്യത നേടിയത്. ഹീറ്റ്‌സില്‍ രണ്ടാമതായിരുന്നു ജിതിന്‍. 51.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനീസ് തായ്‌പെയുടെ യു ചിയാ ഹുസ്വാനാണ് ജിതിന്‍ മത്സരിച്ച ഹീറ്റ്‌സില്‍ ഒന്നാമത്. ഫൈനലിന് യോഗ്യത നേടിയവരില്‍ എട്ടമതാണ് ജിതിന്റെ സമയം. 49.89 സെക്കന്‍ഡില്‍ ഓടി ഫിനിഷ് ചെയ്ത ചൈനയുടെ വെന്‍ ചെങ്ങിന്റേതാണ് ഏറ്റവും മികച്ച സമയം. ഹീറ്റ്‌സില്‍ അഞ്ച് അത്‌ലറ്റുകള്‍ 51 സെക്കന്‍ഡില്‍ താഴെ ഫിനിഷ് ചെയ്തിട്ടുണ്ട്.

എന്നാല്‍, ഒന്നാം ഹീറ്റ്‌സില്‍ മത്സരിച്ച നിലവിലെ സ്വര്‍ണമെഡല്‍ ജേതാവായ മലയാളിതാരം ജോസഫ് എബ്രഹാമിന് ഫൈനലിന് യോഗ്യത നേടാനാവാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഹീറ്റ്‌സില്‍ 51.04 സെക്കന്‍ഡില്‍ മൂന്നാമതായാണ് ജോസഫ് ഫിനിഷ് ചെയ്തത്. 49.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ ജോസഫിന്റെ ഗോള്‍ഡന്‍ ഫിനിഷ്. 49.51 സെക്കന്‍ഡാണ് ജോസഫിന്റെ പേരിലുള്ള ഏറ്റുവും മികച്ച സമയം. ഈ സീസണല്‍ തന്നെ ജോസഫ് 50.75 സെക്കന്‍ഡില്‍ ഓടിയിട്ടുണ്ട്. ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജോസഫിന് ഫൈനലില്‍ കയറാന്‍ കഴിയുമായിരുന്നു.

വനിതകളുടെ 200 മീറ്ററില്‍ ആശ റോയിക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. ഒന്നാം ഹീറ്റ്‌സില്‍ 23.96 സെക്കന്‍ഡില്‍ മൂന്നാമതായാണ് ആശ ഫിനിഷ് ചെയ്തത്.
 





0 user(s) are reading this topic

0 members, 0 guests, 0 anonymous users