Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

മേവന്‍ പേടകത്തില്‍നിന്നുള്ള ആദ്യ നിരീക്ഷണഫലങ്ങള്‍ എത്തി


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 September 2014 - 09:33 PM

മേവന്‍ പേടകത്തില്‍നിന്നുള്ള ആദ്യ നിരീക്ഷണഫലങ്ങള്‍ എത്തി
  
 
16410_612790.jpg

ചൊവ്വാഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ അയച്ച 'മേവന്‍ പേടക'ത്തില്‍നിന്നുള്ള ആദ്യനിരീക്ഷണഫലങ്ങള്‍ നാസ പുറത്തുവിട്ടു. 

ചൊവ്വയുടെ അന്തരീക്ഷത്തില്‍ നടത്തിയ അള്‍ട്രാവയലറ്റ് നിരീക്ഷണത്തില്‍ തെളിഞ്ഞ ഹൈഡ്രജന്‍, ഓക്‌സിജന്‍ വാതകങ്ങളുടെ സാന്നിധ്യമാണ് ആദ്യ ദൃശ്യങ്ങളിലുള്ളത്.

'മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍' എന്ന 'മേവന്‍' പേടകം, ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് മാത്രം പഠിക്കാന്‍ അയച്ച ആദ്യ പേടകമാണണ്. ഇന്ത്യയുടെ 'മര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന 'മംഗള്‍യാന്‍' എത്തുന്നതിന് രണ്ടുദിവസം മുമ്പ്,സപ്തംബര്‍ 22 നാണ് മേവന്‍ ചൊവ്വയിലെത്തിയത.

മേവനിലുള്ള എട്ട് പരീക്ഷണോപകരണങ്ങളില്‍ ഒന്നായ 'ഇമേജിങ് അള്‍ട്രാവയലറ്റ് ഇവല്യൂഷന്‍' ( Imaging Ultraviolet Spectrograph - IUVS) 36,500 കിലോമീറ്റര്‍ ഉയര്‍ന്ന വിതാനത്തില്‍നിന്ന് നടത്തിയ നിരീക്ഷണത്തിന്റെ ആദ്യഫലമാണ് നാസ പുറത്തുവിട്ടത്.

ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മേവന്‍ പേടകം എത്തി എട്ടു മണിക്കൂറിന് ശേഷമാണ് ഈ നിരീക്ഷണം നടത്തിയതെന്ന് നാസയുടെ അറിയിപ്പ് പറയുന്നു.

ഭാരം കുറഞ്ഞ വാതകമായ ഹൈഡ്രജന്റെ സാന്നിധ്യമാണ് നീലനിറത്തില്‍ കാണിച്ചിട്ടുള്ളത്. ഭാരംകുറഞ്ഞ വാതകമായതിനാല്‍, അത് ഗ്രഹപ്രതലത്തില്‍നിന്ന് വളരെ അകലെ വരെ പടര്‍ന്ന് വ്യാപിച്ചുകിടക്കുന്നത് കാണാം.

അതേസമയം ഓക്‌സിജന്‍ വാതകം പച്ചനിറത്തില്‍ കാട്ടിയിരിക്കുന്നു. ഹൈഡ്രജനെ അപേക്ഷിച്ച് വളരെ ഭാരമേറിയ വാതകമാണ് ഓക്‌സിജന്‍. അതിനാല്‍, ഗ്രഹപ്രതലത്തോട് ചേര്‍ന്നുള്ള ഭാഗത്ത് മാത്രമാണ് ഓക്‌സിജന്റെ സാന്നിധ്യം ദൃശ്യമാകുന്നത്.

ചൊവ്വയുടെ പ്രതലത്തിലെ സൂര്യപ്രകാശത്തിന്റെ അള്‍ട്രാവയലറ്റ് പ്രതിഫലനമാണ് ചുവന്ന നിറത്തിലുള്ള ചിത്രം പ്രതിനിധീകരിക്കുന്നത്. 

ഭൂമിയെ അപേക്ഷിച്ച് വളരെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷണാണ് ചൊവ്വയ്ക്കുള്ളത്. ഒരുകാലത്ത് അവിടെയുണ്ടായിരുന്ന കട്ടിയേറിയ അന്തരീക്ഷം എങ്ങനെയാണ് നഷ്ടമായത്, ആ നഷ്ടത്തിന്റെ തോത് എന്തായിരുന്നു തുടങ്ങിയ സംഗതികളാണ് മേവന്‍ പഠിക്കുക.

ഒരുവര്‍ഷം നീളുന്ന ദൗത്യകാലയളവില്‍ ഹൈഡ്രജന്‍, ഓക്‌സിജന്‍ തുടങ്ങിയ വാതകങ്ങള്‍ അവിടുത്തെ അന്തരീക്ഷണത്തില്‍നിന്ന് ചോരുന്നതിന്റെ തോത് മേവന്‍ കണക്കാക്കും. ചൊവ്വയില്‍നിന്ന് എത്രമാത്രം ജലം ഇതിനകം നഷ്ടമായി എന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും.

ഇന്ത്യയുടെ മംഗള്‍യാന്‍ പേടകവും ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കും. വിശേഷിച്ചും അവിടുത്തെ മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം. ജീവന്റെ സാന്നിധ്യം എന്നെങ്കിലും ചൊവ്വയിലുണ്ടായിരുന്നോ എന്ന് അറിയാന്‍ അത് സഹായിക്കും. (കടപ്പാട്: നാസയുടെ വാര്‍ത്താക്കുറിപ്പ്)
 

  • VIjayeTTan, Malar and Eda Sureshe like this

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 30 September 2014 - 09:37 PM

Thanks Jayaram! Good information :good:

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 September 2014 - 09:45 PM

:good: info.

mangalyanu munne avar avde pani tudangi :think:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users