Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

മംഗള്‍യാനില്‍നിന്ന് ചൊവ്വാപ്രതലത്തിലെ പൊടിക്കാറ്റിന്റെ ദൃശ്യം


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 September 2014 - 09:29 PM

മംഗള്‍യാനില്‍നിന്ന് ചൊവ്വാപ്രതലത്തിലെ പൊടിക്കാറ്റിന്റെ ദൃശ്യം  

'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത് സപ്തംബര്‍ 24 ന്

16410_614216.jpg

ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ എടുത്ത ചൊവ്വയിലെ പൊടിക്കാറ്റിന്റെ ദൃശ്യം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു. ഗ്രഹോപരിതലത്തില്‍നിന്ന് 74,500 കിലോമീറ്റര്‍ അകലെ നിന്നെടുത്ത ദൃശ്യമാണത്. 

പത്തുമാസം ബഹിരാകാശത്തുകൂടി സഞ്ചരിച്ച 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (മോം) എന്ന മംഗള്‍യാന്‍, കഴിഞ്ഞ സപ്തംബര്‍ 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയത്. പേടകം അവിടെയെത്തി പിറ്റേന്ന് തന്നെ ചൊവ്വാപ്രതലത്തിന്റെ ദൃശ്യംഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടിരുന്നു.

ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ ദൃശ്യമാണ് മംഗള്‍യാനില്‍നിന്ന് ലഭിച്ചിരിക്കുന്നത്. 'ചൊവ്വയുടെ ഉത്തരാര്‍ധഗോളത്തിലെ പൊടിക്കാറ്റ്' ആണ് ചിത്രത്തിലേതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. 

മംഗള്‍യാനിലെ 'മാര്‍സ് കളര്‍ ക്യാമറ' ( Mars Colour Camera ) സംപ്തംബര്‍ 28 ന് പകര്‍ത്തിയ ദൃശ്യമാണിതെന്നും, ഗ്രഹപ്രതലത്തില്‍നിന്ന് 74,500 കിലോമീറ്റര്‍ അകലെനിന്നുള്ളതാണ് ദൃശ്യമെന്നും ഐ.എസ്.ആര്‍.ഒ.യുടെ സൈറ്റില്‍ പറയുന്നു. 

അഞ്ച് പേലോഡുകള്‍ (പരീക്ഷണോപകരണങ്ങള്‍) ആണ് 1350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാനിലുള്ളത്. അതില്‍ ചൊവ്വയുടെ പ്രതലത്തെക്കുറിച്ചും, ചൊവ്വായുടെ രണ്ട് ഉപഗ്രഹങ്ങളായ 'ഫോബോസ്' ( Phobos ), 'ഡീമോസ്' ( Deimos ) എന്നിവയെക്കുറിച്ചും പഠിക്കാനുള്ളതാണ് മാര്‍സ് കളര്‍ ക്യാമറ. 

2013 ഡിസംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് പിഎസ്എല്‍വി -സി25 റോക്കറ്റിലാണ് മംഗള്‍യാന്‍ പേടകം വിക്ഷേപിച്ചത്. ആ ഡിസംബര്‍ ഒന്നിന് ഭൂമിയുടെ ഭ്രമണപഥം വിട്ട പേടകം 2014 സപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി

ചൊവ്വയില്‍നിന്ന് ഏറ്റവും കുറഞ്ഞ അകലം 377 കിലോമീറ്ററും, കൂടിയ അകലം 80,000 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്തപഥത്തിലാണ് മംഗള്‍യാന്‍ പേടകം ചൊവ്വയെ ചുറ്റുന്നത്. മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയുടെ മൂന്ന് ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ.ഇതിനകം പുറത്തുവിട്ടു. 

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടുത്തെ മീഥൈന്‍ സാന്നിധ്യത്തെക്കുറിച്ചും ആറു മുതല്‍ 10 മാസം വരെ നീളുന്ന ദൗത്യകാലയളവില്‍ മംഗള്‍യാന്‍ പഠനം നടത്തും. മീഥൈന്‍ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൊവ്വയില്‍ മുമ്പ് ജീവന്‍ നിലനിന്നിരുന്നോ എന്ന് മനസിലാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു (ചിത്രം കടപ്പാട്: ISRO ). 

 


  • Eda Sureshe likes this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 September 2014 - 09:43 PM

 

മംഗള്‍യാനില്‍നിന്ന് ചൊവ്വാപ്രതലത്തിലെ പൊടിക്കാറ്റിന്റെ ദൃശ്യം  

'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത് സപ്തംബര്‍ 24 ന്


ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ എടുത്ത ചൊവ്വയിലെ പൊടിക്കാറ്റിന്റെ ദൃശ്യം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു. ഗ്രഹോപരിതലത്തില്‍നിന്ന് 74,500 കിലോമീറ്റര്‍ അകലെ നിന്നെടുത്ത ദൃശ്യമാണത്. 

പത്തുമാസം ബഹിരാകാശത്തുകൂടി സഞ്ചരിച്ച 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (മോം) എന്ന മംഗള്‍യാന്‍, കഴിഞ്ഞ സപ്തംബര്‍ 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയത്. പേടകം അവിടെയെത്തി പിറ്റേന്ന് തന്നെ ചൊവ്വാപ്രതലത്തിന്റെ ദൃശ്യംഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടിരുന്നു.

ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ ദൃശ്യമാണ് മംഗള്‍യാനില്‍നിന്ന് ലഭിച്ചിരിക്കുന്നത്. 'ചൊവ്വയുടെ ഉത്തരാര്‍ധഗോളത്തിലെ പൊടിക്കാറ്റ്' ആണ് ചിത്രത്തിലേതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. 

മംഗള്‍യാനിലെ 'മാര്‍സ് കളര്‍ ക്യാമറ' ( Mars Colour Camera ) സംപ്തംബര്‍ 28 ന് പകര്‍ത്തിയ ദൃശ്യമാണിതെന്നും, ഗ്രഹപ്രതലത്തില്‍നിന്ന് 74,500 കിലോമീറ്റര്‍ അകലെനിന്നുള്ളതാണ് ദൃശ്യമെന്നും ഐ.എസ്.ആര്‍.ഒ.യുടെ സൈറ്റില്‍ പറയുന്നു. 

അഞ്ച് പേലോഡുകള്‍ (പരീക്ഷണോപകരണങ്ങള്‍) ആണ് 1350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാനിലുള്ളത്. അതില്‍ ചൊവ്വയുടെ പ്രതലത്തെക്കുറിച്ചും, ചൊവ്വായുടെ രണ്ട് ഉപഗ്രഹങ്ങളായ 'ഫോബോസ്' ( Phobos ), 'ഡീമോസ്' ( Deimos ) എന്നിവയെക്കുറിച്ചും പഠിക്കാനുള്ളതാണ് മാര്‍സ് കളര്‍ ക്യാമറ. 

2013 ഡിസംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് പിഎസ്എല്‍വി -സി25 റോക്കറ്റിലാണ് മംഗള്‍യാന്‍ പേടകം വിക്ഷേപിച്ചത്. ആ ഡിസംബര്‍ ഒന്നിന് ഭൂമിയുടെ ഭ്രമണപഥം വിട്ട പേടകം 2014 സപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി

ചൊവ്വയില്‍നിന്ന് ഏറ്റവും കുറഞ്ഞ അകലം 377 കിലോമീറ്ററും, കൂടിയ അകലം 80,000 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്തപഥത്തിലാണ് മംഗള്‍യാന്‍ പേടകം ചൊവ്വയെ ചുറ്റുന്നത്. മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയുടെ മൂന്ന് ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ.ഇതിനകം പുറത്തുവിട്ടു. 

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടുത്തെ മീഥൈന്‍ സാന്നിധ്യത്തെക്കുറിച്ചും ആറു മുതല്‍ 10 മാസം വരെ നീളുന്ന ദൗത്യകാലയളവില്‍ മംഗള്‍യാന്‍ പഠനം നടത്തും. മീഥൈന്‍ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൊവ്വയില്‍ മുമ്പ് ജീവന്‍ നിലനിന്നിരുന്നോ എന്ന് മനസിലാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു (ചിത്രം കടപ്പാട്: ISRO ). 

 

 

 

:good: info :thanks: for sharing




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users