Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 30659 Today, 05:08 PM Playing Bubble Breaker Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                
Photo

ഷൂട്ടിങ്ങില്‍ നിന്നൊരു വെള്ളി കൂടി


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 September 2014 - 10:54 AM

ഷൂട്ടിങ്ങില്‍ നിന്നൊരു വെള്ളി കൂടി


 
21644_612961.jpgഇഞ്ചിയോണ്‍: പതിമൂന്ന് വെങ്കലത്തിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടൊരു വെള്ളി മെഡല്‍. ഏറ്റവും കൂടുതല്‍ മെഡല്‍ സമ്മാനിച്ച ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ് വെള്ളിനേട്ടം. പുരുഷന്മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഷൂട്ടിങ് ടീമിനത്തില്‍ പെമ്പ തമാങ്, ഗുര്‍പ്രീത്‌സിങ്, വിജയകുമാര്‍ എന്നിവരിലൂടെയാണ് ഇന്ത്യയുടെ നേട്ടം. ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയാണിത്. സ്‌ക്വാഷില്‍ സൗരവ് ഘോഷാലിന്റെ വകയായിരുന്നു ആദ്യവെള്ളി. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും 13 വെങ്കലവും അടക്കം 16 മെഡലായി ഇന്ത്യയ്ക്ക്.

ഷൂട്ടിങ്ങില്‍ രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടമായത്. ഇന്ത്യന്‍ ടീം 1740പോയിന്റ് നേടിയപ്പോള്‍ 1742 പോയിന്റോടെയാണ് ചൈന സ്വര്‍ണമണിഞ്ഞത്. 1739 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് വെങ്കലം.

പ്രിസിഷനില്‍ 286, 289, 290 എന്നിങ്ങിനെയും റാപ്പിഡില്‍ 294, 291, 290 എന്നിങ്ങനെയുമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പ്രടനം. പെമ്പ തമാങ് 288 ഉം ഗുര്‍പ്രീത് സിങ് 292 ഉം വിജയ്കുമാര്‍ 285ഉം പോയിന്റ് നേടി. പെമ്പ തമാങ് പ്രിസിഷനിലെ അവസാന ഷോട്ടിലും റാപ്പിഡിലെ ആദ്യ റൗണ്ടിലും 99 പോയിന്റ് നേടി. ഗുര്‍പ്രീത് സിങ് പ്രിസിഷനിലെ രണ്ടാം റൗണ്ടില്‍ 99 പോയിന്റ് നേടിയപ്പോള്‍ റാപ്പിഡില്‍ നിരാശപ്പെടുത്തി. വിജയകുമാര്‍ റാപ്പിഡിലെ ആദ്യ റൗണ്ടില്‍ 100 പോയിന്റ് നേടിയപ്പോള്‍ പ്രിസിഷനില്‍ കാര്യമായി സംഭാവന ചെയ്യാനായില്ല.

25 മീറ്റര്‍ സെന്റര്‍ ഫയറില്‍ ടീമിനത്തില്‍ കൈവരിച്ച നേട്ടം വ്യക്തിഗത വിഭാഗത്തില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. പെമ്പ തമാങ് (581 പോയിന്റ് ) എട്ടാമതും ഗുര്‍പ്രീത്‌സിങ് (580 പോയിന്റ്) ഒന്‍പതാമതും വിജയകുമാര്‍ (579 പോയിന്റ്) പന്ത്രണ്ടാമതുമായി.


എന്നാല്‍, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ നിരാശപ്പെടുത്തി. ലജ്ജകുമാരി, അഞ്ജലി ഭഗവത്, തേജസ്വിനി മുളെ എന്നിവര്‍ക്ക് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 1722 പോയിന്റാണ് ഇവര്‍ക്ക് നേടാനായത്. ലജ്ജകുമാരി 582 ഉം അഞ്ജലി ഭഗവത് 572ഉം തേജസ്വനി 568 ഉം പോയിന്റാണ് നേടിയത്. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെള്ളിയും കസാഖ്‌സ്താന്‍ വെങ്കലവും നേടി.


  • Kappalu Moylaaly likes this

#2 Kappalu Moylaaly

 
Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,802 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 September 2014 - 11:43 AM

oru swarnam koodi kittan vakuppundo aavo ... 



#3 mansoor

 
mansoor

    Nokkukutti

  • Members
  • 109 posts
  • Gender:Male
  • Country: Country Flag
 

Posted 28 September 2014 - 11:00 AM

Oru venkalam kittan vakuppillathilla




0 user(s) are reading this topic

0 members, 0 guests, 0 anonymous users