Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

സിയാസ് ഒക്ടോബറില്‍; ബുക്കിങ് തുടരുന്നു


  • Please log in to reply
No replies to this topic

#1 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,178 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 September 2014 - 09:20 AM

16417_607985.jpg




മാരുതി സുസുക്കിയുടെ സിയാസ് സെഡാന്‍ ഒക്ടോബര്‍ ആദ്യവാരം വിപണിയിലെത്തും. കാറിന്റെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. 2014 ലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച സിയാസ് ഇതുള്‍പ്പെട്ട വിഭാഗത്തിലെ ഏറ്റവും വലിപ്പമേറിയ കാറാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇന്ധനക്ഷമത ഏറെയുള്ള സിയാസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളുടെ കാര്യത്തിലും ഒന്നാംസ്ഥാനത്താണ്.

ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന എന്‍ജിനാണ് സിയാസിലുള്ളതെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 26.3 ലിറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. മൈലേജില്‍ ഹോണ്ട സിറ്റിയ്ക്കാണ് സിയാസ് വെല്ലുവിളി ഉയര്‍ത്തുന്നത്. 25.8 കിലോമീറ്ററാണ് സിറ്റിയുടെ മൈലേജ്. വിഭാഗത്തിലെ ഏറ്റവും സ്ഥലസൗകര്യമുള്ള കാറെന്ന അവകാശവാദവുമായി എത്തുന്ന സിയാസിന്റെ നീളവും വീതിയും ഉയരവും യഥാക്രമം 4.43, 1.73, 1.48 മീറ്റര്‍ വീതമാണ്. 510 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്.

16417_607986.jpg


ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇ.ബിഡി), പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടും സ്മാര്‍ട്ട് കീയും, ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, നാവിഗേഷന്‍ സംവിധാനം, ക്യാമറ അസിസ്റ്റഡ് റിവേഴ്‌സ് പാര്‍ക്കിങ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സ്വിച്ചിട്ട് നിയന്ത്രിക്കാവുന്ന ഒ ആര്‍ വി എം, മുന്നിലും പിന്നിലും സെന്റര്‍ ആംറെസ്റ്റ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുവേണ്ടി ലാപ്‌ടോപ്പ് ചാര്‍ജര്‍, ഇലക്ട്രിക് ട്രങ്ക് ഓപ്പണിങ്, സ്റ്റിയറിങ് വീലില്‍ ഘടിപ്പിച്ച കണ്‍ട്രോളുകള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് 16 സ്‌പോക് അലോയ് വീലുകള്‍, ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, ഓട്ടോ ഇന്റേണല്‍ റിയര്‍വ്യൂ മിറര്‍, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങിയവയാണ് സിയാസിന്റെ സവിശേഷതകള്‍.

1.3 ലിറ്റര്‍ ഡി ഡി ഐ എസ് ഡീസല്‍, 1.4 ലിറ്റര്‍ കെ 14 എം പെട്രോള്‍ എന്‍ജിനുകളാണ് കാറിന് കരുത്ത് പകരുന്നത്. 7.50 ലക്ഷം മുതല്‍ 11 ലക്ഷം വരെയാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. മാരുതി സുസുക്കിയുടെ എസ് എക്‌സ് ഫോര്‍ സെഡാന് പകരക്കാരനായാണ് സിയാസ് വിപണിയിലെത്തുന്നത്.

 

--mathrubhumi




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users