Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

ഓണസദ്യ തയാറാക്കാം


 • Please log in to reply
21 replies to this topic

#1 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:15 AM

ഓണസദ്യ തയാറാക്കാം

സാമ്പാര്‍
 

ആവശ്യമുള്ള സാധനങ്ങള്‍


1. പരിപ്പ് ഒരു കപ്പ്
മഞ്ഞള്‍ പൊടി ഒരു വലിയ സ്പൂണ്‍
2. നല്ലെണ്ണ ഒരു വലിയ സ്പൂണ്‍
3. വറ്റല്‍ മുളക് ഒരെണ്ണം
കൊത്തമല്ലി രണ്ടു വലിയ സ്പൂണ്‍
ഉലുവ രണ്ടു വലിയ സ്പൂണ്‍
4. തേങ്ങാ ചിരണ്ടിയത് അര കപ്പ്
5. വാളന്‍ പുളി പിഴിഞ്ഞ വെള്ളം നാലുകപ്പ്
6. വെളിച്ചെണ്ണയും നല്ലെണ്ണയും കൂടി
2 വലിയ സ്പൂണ്‍
7. കഷണങ്ങള്‍:
കത്തിരിക്ക 4ായി കീറിയത് 50 കഷണം
മുരിങ്ങയ്ക്കാ 2 നീളത്തില്‍ മുറിച്ചത് ഇരുപത്തി അഞ്ച് കഷണം
സവാള കഷണമാക്കിയത് ഒരു കപ്പ്
8. കുമ്പളങ്ങ കഷണമാക്കിയത് 25 കഷണം.
പച്ചമുളക് കീറിയത് പന്ത്രണ്ട് എണ്ണം.
9. വെളിച്ചെണ്ണ രണ്ട് കഷണം
10. കായം രണ്ടു കഷണം
11. കടുക് കാല്‍ ചെറിയ സ്പൂണ്‍
ഉലുവ അല്പം
വറ്റല്‍ മുളക് നാല് എണ്ണം മുറിച്ചത്.
12. ഉള്ളി അരിഞ്ഞത് 2 വലിയ സ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഒരു പാത്രത്തില്‍ രണ്ടു കപ്പ് വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ പരിപ്പു കഴുകി മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. നന്നായി വേവിച്ച ശേഷം കയില്‍ കൊണ്ട് ഉടച്ചു ചേര്‍ക്കുക. ചീനച്ചട്ടിയില്‍ ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, മൂന്നാമത്തെ സാധനങ്ങള്‍ ഇട്ട് മൂപ്പിക്കുക. നന്നായി മൂക്കുമ്പോള്‍ തേങ്ങാ ചിരണ്ടിയതും ഇട്ട് ചുവക്കെ മൂപ്പിക്കുക. ഇവയെല്ലാം കൂടി അരകല്ലില്‍ വെച്ച് അരച്ചെടുക്കുക. രണ്ടു വലിയ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഏഴാമതു പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ ഇട്ട് ഉലര്‍ത്തി, വാളന്‍ പുളി പിഴിഞ്ഞതും തിളപ്പിച്ച വെള്ളത്തില്‍ ഇടുക. കുമ്പളങ്ങാകഷണിച്ചതും, പച്ചമുളക് കീറിയതും ഇട്ട് പാത്രം മൂടി കഷണങ്ങള്‍ ചെറിയ തീയില്‍ വേവിക്കുക. ഇതില്‍ മേല്‍ പറഞ്ഞ പരിപ്പ് ഉച്ചതും, ഒന്നരകപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. രണ്ടു വലിയ സ്പൂണ്‍ വെളിച്ചെണ്ണയും നല്ലെണ്ണയും കൂടി ചൂടാക്കിയ കായം മൂപ്പിച്ച സാമ്പാറില്‍ ചേര്‍ക്കുക. ശേഷിച്ച എണ്ണയില്‍ പതിനൊന്നും, പന്ത്രണ്ടും സാധനങ്ങള്‍ യഥാക്രമം ഇട്ട് വഴറ്റി സാമ്പാറില്‍ ചേര്‍ത്തി ഇളക്കി വാങ്ങുക.

 


 • Eda Sureshe and PaTTaLam PuRuShu like this

#2 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:15 AM

രസം
 

ആവശ്യമുള്ള സാധനങ്ങള്‍


1. വറ്റല്‍ മുളക് എട്ടെണ്ണം
കുരുമുളക് രു ചെറിയ സ്പൂണ്‍
മല്ലി രു വലിയ സ്പൂണ്‍
ജീരകം അര ചെറിയ സ്പൂണ്‍
വെളുത്തുള്ളി മുപ്പത് അല്ലി
ചുവന്നുള്ളി എട്ട് അല്ലി
ഇഞ്ചി ഒരു കഷണം
2. കായപ്പൊടി പാകത്തിന്
വാളന്‍ പുളി പാകത്തിന്
3. വെളിച്ചെണ്ണ രു വലിയ സ്പൂണ്‍
കടുക് ഒരു ചെറിയ സ്പൂണ്‍
4. ചുവന്നുള്ളി അരിഞ്ഞത് ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില കുറച്ച്
വററല്‍ മുളക് രണ്ണെം (മുറിക്കണം)

തയ്യാറാക്കേ വിധം


ഒന്നാമത്തെ സാധനങ്ങള്‍ അരകല്ലില്‍വച്ച് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ പന്ത്രുകപ്പ് വെള്ളം ഒഴിച്ച് സാധനങ്ങളും, പാകത്തിന് വാളന്‍ പുളി കലക്കിയ വെള്ളവും, ഉപ്പും കായപ്പൊടിയും ചേര്‍ത്തി ഇളക്കി അടുപ്പത്തുവെച്ച് തിളപ്പിക്കുക. ചീനച്ചട്ടി അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും, ചുവന്നുള്ളി അരിഞ്ഞതും ഇട്ട് മൂപ്പിക്കുക. പിന്നെ കറിവേപ്പിലയും വറ്റല്‍ മുളകും കൂടി മൂപ്പിക്കുക. എല്ലാം കൂടി രസത്തില്‍ കുടഞ്ഞിട്ടു ഇളക്കി വാങ്ങുക.


#3 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:16 AM

അവിയല്‍
 

ആവശ്യമുള്ള സാധനങ്ങള്‍


1. കഷണങ്ങള്‍: ഏത്തയ്ക്കാ, വെള്ളരിക്കാ, വഴുതിനങ്ങാ, കോവയ്ക്കാ, ചേനാ,
ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്കാ ഇവയെല്ലാം കൂടി കനംകുറച്ച് കഷണിച്ചത് ഒരുകിലോ
2. മുളകു പൊടി 1 ചെറിയ സ്പൂണ്‍, മഞ്ഞള്‍പൊടി 1 ചെറിയ സ്പൂണ്‍
3. പച്ചമുളക് കീറിയത് പതിനാറ് എണ്ണം
4. മാങ്ങാ കഷണങ്ങളാക്കിയത് അകകപ്പ് (പുളിക്കു മാത്രം)
5. തേങ്ങാ ചിരണ്ടിയത് രണ്ടു കപ്പ്
6. വെളിച്ചെണ്ണ നാല് കപ്പ്
7. കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം


ഒരു പാത്രത്തില്‍ കഷണങ്ങള്‍ ഇട്ട് ആവശ്യത്തിന് വെള്ളവും, ഉപ്പുനീരും, പച്ചമുളക് കീറിയതും ചേര്‍ത്ത് വേവിക്കുക. രണ്ടും, അഞ്ചും സാധനങ്ങള്‍ മയത്തില്‍ കല്ലില്‍ വെച്ച് അരപ്പു ചേര്‍ത്ത് ഇളക്കുക. മാങ്ങാ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ഒന്നു കൂടി വേവിക്കുക. വെന്തു കഴിഞ്ഞാല്‍ വാങ്ങി വെച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് യോജിപ്പിച്ച് വാങ്ങുക.         


#4 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:16 AM

എരിശ്ശേരി
 

ആവശ്യമുള്ള സാധനങ്ങള്‍


1. ചേന കഷണങ്ങളാക്കിയത് 4 കപ്പ്
2. മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
ജീരകം അല്‍പം
മഞ്ഞള്‍ പൊടി ഒരു ചെറിയ സ്പൂണ്‍
3. തേങ്ങാ ചിരണ്ടിയത് ഒരു കപ്പ്
4. വെളിച്ചെണ്ണ നാല് വലിയ സ്പൂണ്‍
5. കടുക് രണ്ടു വലിയ സ്പൂണ്‍
6. വറ്റല്‍ മുളക് രണ്ടെണ്ണം മുറിക്കണം.
7. തേങ്ങാ ചിരണ്ടിയത് 4 വലിയ സ്പൂണ്‍
8. കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം


ചേനക്കഷണങ്ങള്‍ പാത്രത്തിലാക്കി പാകത്തിന് വെള്ളവും, ചേര്‍ത്ത് അടിയില്‍ പിടിക്കാതെ നന്നായി വേവിച്ചുടക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും സാധനങ്ങള്‍ അരകല്ലില്‍ വെച്ച് നേര്‍മ്മയായി അരച്ചെടുത്തതും പാകത്തിന് ഉപ്പുനീരും ചേര്‍ത്ത് ഇളക്കി വാങ്ങുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍, ഏഴാമതു പറഞ്ഞിരിക്കുന്ന തേങ്ങാ ചിരണ്ടിയതും കടുക് വറ്റള്‍ മുളക്, കറിവേപ്പില ഇവയും ക്രമത്തില്‍ ഇട്ട് മൂപ്പിച്ചു അരപ്പുചേര്‍ത്ത് തിളപ്പിച്ചുവച്ചിരിക്കുന്ന ചേനക്കറിയില്‍ കുടഞ്ഞിട്ട് യോജിപ്പിച്ച് ഇളക്കി വാങ്ങി എടുക്കുക. കുറിപ്പ്: കഷണം വെന്തശേഷം മാത്രമേ ഉപ്പ് ചേര്‍ക്കാവൂ.


#5 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:16 AM

ഇഞ്ചിക്കറി
 

ആവശ്യമുള്ള സാധനങ്ങള്‍


1. ഇഞ്ചി പൊടിയായി അരിഞ്ഞത് അരകപ്പ്
2. വറ്റല്‍ മുളക് 24 എണ്ണം,
മല്ലി 2 വലിയ സ്പൂണ്‍ ,
ഉലുവ 1/4 ചെറിയ സ്പൂണ്‍ ,
കടുക് 1/4 ചെറിയ സ്പൂണ്‍
3. നല്ലെണ്ണ 1 വലിയ സ്പൂണ്‍
4. വെളിച്ചെണ്ണ 2 വലിയ സ്പൂണ്‍
5. വാളന്‍പുളി 2 ചെറിയ സ്പൂണ്
! 6. ശര്‍ക്കര പാകത്തിന്
7. കടുക് കാല്‍ ചെറിയ സ്പൂണ്‍
8. ഉലുവ അല്പം
9.വറ്റല്‍ മുളക് നാല് എണ്ണം (മുറിച്ചത്)
10. കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം


ഇഞ്ചി കൊത്തിയരിഞ്ഞത് ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്തു കോരുക. ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, രണ്ടാമത്തെ സാധനങ്ങള്‍ ക്രമത്തിന് ഇട്ടു മൂപ്പിച്ചുവാങ്ങി നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തില്‍ വറുത്തെടുത്ത ഇഞ്ചിയും, ആവശ്യത്തിന് വാളന്‍പുളി കലക്കിയ വെള്ളവും മേല്‍പറഞ്ഞ അരച്ചെടുത്ത സാധനങ്ങളും, ഉപ്പുനീരും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. രണ്ടു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഏഴാമത് പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ ഓരോന്നും മൂപ്പിച്ചെടുത്ത് കറിയില്‍ ചേര്‍ക്കുക. ഇഞ്ചിക്കറി ഒരു വിധം കൊഴുക്കുന്ന സമയം പാകത്തിന് മധുരം ആകത്തക്കവിധം ശര്‍ക്കര കൂടി ചീകി ചേര്‍ക്കുക. നന്നായി ഇളക്കി തണുത്തശേഷം പാത്രത്തില്‍ നിന്നും കയില്‍കൊണ്ട് കോരി ഭരണിയില്‍ ഒഴിച്ചുവെച്ച് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുക


#6 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:17 AM

തക്കാളികറി
 

ആവശ്യമുള്ള സാധനങ്ങള്‍


1. തക്കാളി അരിഞ്ഞത് 2 കപ്പ്
2. പച്ചമുളക് കീറിയത് 1 സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി 8 വലിയ സ്പൂണ്‍
3. ഉഴുന്നു പരിപ്പ് ഒരു കപ്പ്
4. കടുക് പാകത്തിന്
വറ്റല്‍ മുളക് രണ്ടെണ്ണം മുറിച്ചത്
മഞ്ഞള്‍ പൊടി ആവശ്യത്തിന്
മുളകുപൊടി ആവശ്യത്തിന്
5. വാളന്‍ പുളി ഒരു നാരങ്ങാ മുഴുപ്പ്
6. വെളിച്ചെണ്ണ നാലു വലിയ സ്പൂണ്‍

തയ്യാറാക്കേണ്ട വിധം


ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, ഒന്നു മുതല്‍ നാലുവരെയുള്ള സാധനങ്ങള്‍ ഓരോന്നും ക്രമത്തിലിട്ട് മൂപ്പിക്കുക. അതിനുശേഷം പിഴിഞ്ഞെടുത്ത വെള്ളം ഇവ ചേര്‍ത്തു ഇളക്കി കറി അധികം കുറുകിയോ, അയഞ്ഞോ ഇരിക്കാത്ത വിധം ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിച്ച് ഇളക്കി യോജിപ്പിച്ചു വാങ്ങി എടുക്കുക


#7 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:17 AM

പച്ചടി
 

ആവശ്യമുള്ള സാധനങ്ങള്‍


1. അധികം പുളി ഇല്ലാത്തതും
പുതിയതുമായ കട്ട തൈര്
ഉടച്ച് എടുത്തത് ഒരു കപ്പ്
2. സവാള വട്ടത്തില്‍ അരിഞ്ഞത് അല്പം
ഉപ്പു തളിച്ച് തിരുമ്മിയത് കാല്‍കപ്പ്
3. പച്ചമുളക് അരിഞ്ഞത് അര ചെറിയ സ്പൂണ്‍

തയ്യാറാക്കേണ്ട വിധം


മേല്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി ഒരു പാത്രത്തിലാക്കി യോജിപ്പിച്ച്, തണുപ്പിച്ച് ഉപയോഗിക്കുക


#8 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:17 AM

പാവയ്ക്കാ തീയല്‍
 

ആവശ്യമുള്ള സാധനങ്ങള്‍


1. പാവയ്ക്ക 1 1/2 കനത്തില്‍
നുറുക്കിയത് എണ്ണൂറ് ഗ്രാം
2. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
3. വാളന്‍ പുളി ഒരു ചെറുനാരങ്ങാ മുഴുപ്പ്
4. തേങ്ങാ ചിരണ്ടിയത് ഒരു കപ്പ്
5. ചുവന്നുള്ളി രണ്ടെണ്ണം
വറ്റല്‍ മുളക് ആറെണ്ണം
കൊത്തമല്ലി രണ്ടു ചെറിയ സ്പൂണ്‍
ജീരകം കുറച്ച്
6. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
7. കടുക് അര ചെറിയ സ്പൂണ്‍
വറ്റല്‍ മുളക് നാലെണ്ണം
കറിവേപ്പില കുറച്ച്

തയ്യാറാക്കേണ്ട വിധം


ഒരു ചീനച്ചട്ടിയില്‍ ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ/ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നുറുക്കിയ പാവയ്ക്ക ഇട്ട് വറുത്തു കോരുക. അതിനുശേഷം, ഒരു പാത്രത്തില്‍ വറുത്തെടുത്ത പാവയ്ക്കായിട്ടു വേവിക്കുക. പിന്നീട് നാലാമത്തെയും അഞ്ചാമത്തെയും സാധനങ്ങള്‍ ആവശ്യമുള്ള വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് അരച്ചു കലക്കിയ കറിയില്‍ ഒഴിച്ച് നല്ലവണ്ണം തിളപ്പിക്കുക. ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കുക.


#9 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:18 AM

പാലടപ്രഥമന്‍
 

ആവശ്യമുള്ള സാധനങ്ങള്‍


1. പച്ചരി 250 ഗ്രാം
2. പഞ്ചസാര 250 ഗ്രാം
3. പാല്‍ 2 ലിറ്റര്‍
4. നെയ്യ് 150 ഗ്രാം
5. കിസ്മസ് 10 ഗ്രാം
6. അണ്ടിപരിപ്പ് 15 ഗ്രാം
7. ഏലക്കായ് 5 ഗ്രാം
8. നല്ലെണ്ണ കാല്‍കപ്പ്

തയ്യാറാക്കേണ്ട വിധം


ആദ്യം പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്ത് അരിച്ചെടുക്കുക. അതിനുശേഷം ഉരലില്‍ ഇടിച്ച് മാവാക്കുക ഈ മാവ് അരിപ്പകൊണ്ട് അരിച്ചെടുത്ത് ഉണക്കുക. തരി ഒട്ടും ഉണ്ടാകരുത്. അങ്ങനെ ഉണക്കിയ മാവ് ചീനച്ചട്ടിയില്‍ ഇട്ട് വറുത്തെടുക്കുക. ഉരുളിയില്‍ ആവശ്യത്തിനുളള വെള്ളവും ഒഴിച്ച് അടുപ്പത്തു വെച്ച് മാവ് അതിലിട്ട് ഇളക്കി വേവിച്ചെടുക്കുക.

മാവ് കയ്യിലിട്ട് ഉരുട്ടത്തക്ക പാകത്തിലാണ് വേവിക്കേണ്ടത്. അതിനുശേഷം ഉരുളി ഇറക്കിവെച്ച് ചൂടാക്കുക. മാവില്‍ കാല്‍കപ്പ് നല്ലെണ്ണ ഒഴിച്ച് ഇളക്കുക. കൈവെള്ളയിലും എണ്ണപുരട്ടി മാവ് ഉരുള ഉരുട്ടി പിഴിഞ്ഞെടുത്ത് ഉണക്കുക. ഉണക്കിയ മാവുരുള പൊട്ടിച്ചെടുക്കുക. നല്ലതുപോലെ വൃത്തിയാക്കിയ ഉരുളിയില്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഒരുനുള്ള് സോഡാ ഉപ്പ് ഒഴിച്ചു കലക്കി പാലില്‍ ചേര്‍ത്താല്‍ പാല്‍ പിരിയുകയില്ല. പാല്‍ തിളക്കുമ്പോള്‍ ഉണക്കിപ്പൊടിച്ച മാവുരുളയും പഞ്ചസാരയും കുറച്ചു നെയ്യും ചേര്‍ത്ത് ഇളക്കുക. മാവുരുള നന്നായി വെന്തു കഴിയുമ്പോള്‍ അണ്ടിപ്പരിപ്പും കാമ്പുകളഞ്ഞ കിസ്മിസും ഏലക്കാപൊടിച്ചതും കൂടി നെയ്യില്‍ വറുത്തെടുത്ത് ഇടുക. നാലഞ്ചു മിനിട്ടു കൂടി തിളപ്പിച്ചശേഷം ഇറക്കി വെക്കുക. പാലടയായി.


#10 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:18 AM

അടപ്രഥമന്‍
 

ആവശ്യമുള്ള സാധനങ്ങള്‍


1. ഉണക്കലരി 1 ലിറ്റര്‍
2. നെയ്യ് 100 മി.ലി
3. ശര്‍ക്കര 2 കിലോ
4. പാല്‍ മൂന്നര ലിറ്റര്‍
5. കൊട്ടത്തേങ്ങാ അരമുറി
6. കിസ്മസ് 100 ഗ്രാം
7. അണ്ടിപ്പരിപ്പ് 100 ഗ്രാം
8. ജീരകം 1 സ്പൂണ്‍
9. ചുക്ക് 2 ചെറിയ കഷണം

തയ്യാറാക്കേണ്ട വിധം


ഉണക്കലരി നന്നായി കുതിര്‍ത്ത് ഇടിച്ച് മാവാക്കുക. മാവില്‍ നെയ്യ് ഒഴിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കണം. അതിനു ശേഷം വാഴയിലയില്‍ ഈ നേര്‍പ്പിച്ച മാവ് വളരെ കനം കുറച്ച് പരത്തിയ ശേഷം ഇല ചുരുട്ടിവക്കുക. ഉരുളിയില്‍ വെള്ളം എടുത്തു തിളപ്പിച്ച ശേഷം ചുരുട്ടിയ ഇല വെള്ളത്തില്‍ മുക്കിവെച്ച് അരമണിക്കൂര്‍ വേവിക്കുക. അങ്ങനെ മാവ് വെന്തുകഴിഞ്ഞാല്‍ വാങ്ങി കുട്ടയിലിട്ട് കുറെ തണുത്തവെള്ളം അതിന്മേല്‍ ഒഴിക്കുക. അങ്ങനെ ചെയ്താല്‍ ഇലയില്‍ നിന്ന് മാവ് വേഗം ഇളകിപോരും ഇലയില്‍ നിന്നും ഇളക്കി എടുത്ത വേവിച്ച മാവ് മറ്റൊരു കുട്ടയില്‍ ഇട്ട് വെള്ളം ഉള്ളത് വാര്‍ന്നു പോകണം.

ഉരുളിയില്‍ വെള്ളം എടുത്ത് തിളപ്പിച്ച് ശര്‍ക്കര അതിലിട്ട് അലിയിക്കുക. അതിനുശേഷം അട ശര്‍ക്കര ലായനിയില്‍ ഇട്ട് നന്നായി ഇളക്കി വരട്ടുക. വരട്ടുമ്പോള്‍ പകുതി നെയ്യ് ഒഴിക്കാം. ഇളക്കുമ്പോള്‍ ചട്ടുകത്തിന്റെ പിന്‍വശത്ത് ഉരുളി കാണുന്ന സമയം കാല്‍ലിറ്റര്‍ പാല്‍ ചേര്‍ത്തുവേണം വരട്ടുവാന്‍. ഈ പാല്‍ പകുതി കണ്ടു പറ്റിയിരിക്കുന്നതായി കാണുമ്പോള്‍ ഒന്നര ലിറ്റര്‍ പാല്‍ കൂടി ഒഴിച്ച് തിളപ്പിക്കുക. രണ്ടാമതു പാല്‍ ഒഴിച്ച് തിളപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പതക്ക് ചുമപ്പ് രേഖകാണുമ്പോള്‍ ഉരുളി അടുപ്പത്തു നിന്നും വാങ്ങി വയ്ക്കുക. അതിനുശേഷം 2 ലിറ്റര്‍ പാല്‍ ഒഴിച്ച് ഇളക്കുക. കൊട്ടതേങ്ങ ചെറുതായി അരിഞ്ഞതും കാമ്പു കളഞ്ഞ കിസ്മസും കപ്പലണ്ടിയും നെയ്യില്‍ വറുത്തെടുത്ത് പ്രഥമനില്‍ ഇട്ട് ഇളക്കി ചേര്‍ക്കുക. ജീരകവും ചുക്കും കൂടി പൊടിച്ചെടുത്ത് പാത്രത്തില്‍ വിതറി ഇട്ട് ഇളക്കണം.


#11 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:18 AM

സേമിയാ പായസം
 

ആവശ്യമുള്ള സാധനങ്ങള്‍


1. സേമിയാ 200 ഗ്രാം
2. പാല്‍ 1 ലിറ്റര്‍
3. അണ്ടിപ്പരിപ്പ് 50 ഗ്രാം
4. ഏലക്കായ് 5 ഗ്രാം
6. പഞ്ചസാര 500 ഗ്രാം
7. നെയ്യ് 150 ഗ്രാം
8. സോഡാ ഉപ്പ് 2 ഗ്രാം

തയ്യാറാക്കേണ്ട വിധം


സേമിയാ എടുത്ത് ചെറുകഷണങ്ങളായി പൊട്ടിക്കുക. അതിനുശേഷം ചീനച്ചട്ടി ചൂടാക്കി അതില്‍ അല്പം നെയ്യൊഴിച്ച് പൊട്ടിച്ചു വെച്ച സേമിയായിട്ട് വറുത്തെടുക്കുക. സേമിയാ വറുത്തെടുക്കുവാന്‍ 20 മിനിറ്റോളം സമയം വേണം. സേമിയാ കട്ടപിടിക്കാതിരിക്കാനാണ് ഇങ്ങന വറക്കുന്നത്. സേമിയാ വറക്കുമ്പോള്‍ കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്തെടുക്കുക. ഇവയെല്ലാം വറുത്തെടുക്കുമ്പോള്‍ കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. പാല്‍ അടുപ്പില്‍ വെച്ച് നല്ലതു പോലെ തിളപ്പിക്കുക.

പാല്‍ പിരിയാതിരിക്കുവാന്‍ 2 ഗ്രാം സോഡാഉപ്പുകൂടി ചേര്‍ക്കുക. പാല്‍ നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ വറത്തുവച്ചിരിക്കുന്ന സേമിയാ അതില്‍ ഇടുക. പഞ്ചസാരയും കൂടി ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. സേമിയ നല്ലതു പോലെ വേകുന്നതുവരെ ഈ മിശ്രിതം തിളപ്പിക്കുകയും ഇളക്കുകയും ചെയ്യണം. അതിനു ശേഷം നെയ്യ് ഉരുക്കി ഒഴിക്കുക. ഏലക്കാ നല്ലതുപോലെ പൊടിച്ചെടുത്ത് അതും വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മസ്സും കൂടി ചേര്‍ത്ത് ഇളക്കുക. പാത്രം അടുപ്പില്‍ നിന്നെടുത്ത് അടച്ചുവെക്കുക. 10 മിനിറ്റിനു ശേഷം വിളമ്പാം.

 • Eda Sureshe likes this

#12 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:19 AM

പഴ പ്രഥമന്‍
 

ആവശ്യമുള്ള സാധനങ്ങള്‍


1. ഏത്തപ്പഴം 15
2. കുത്തരി മുക്കാല്‍ കിലോ
3. ശര്‍ക്കര മുക്കാല്‍ കിലോ
4. അണ്ടിപരിപ്പ് 10 ഗ്രാം
5. കിസ്മസ് 10 ഗ്രാം
6. ഏലക്കായ് 5 ഗ്രാം
7. നെയ് 100 ഗ്രാം

തയ്യാറാക്കേണ്ട വിധം


ഉരുളി അടുപ്പത്തുവച്ച് ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച് ശര്‍ക്കര ഇട്ട് അലിയിച്ച് തിളപ്പിക്കുക. അതിനുശേഷം കഴുകിയെടുത്ത കുത്തരി ഇട്ട് വേവിക്കുക. അരിവെന്തുവരുമ്പോള്‍ ആവശ്യത്തിന് വെള്ളം ഒഴിക്കുകയും ഇളക്കുകയും ചെയ്യണം. അരി വെന്തുവരുമ്പോള്‍ ഏത്തപ്പഴം തൊലികളഞ്ഞ് നാരും അരിയും കളഞ്ഞ് ചെറുകഷണങ്ങാക്കി അരിഞ്ഞ് ഉരുളിയില്‍ ഇടുക. ആവശ്യമെങ്കില്‍ ഒന്നര കപ്പ് വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. നെയ്യും ഒഴിച്ച് തവികൊണ്ട് ഇളക്കുക. അണ്ടി പരിപ്പ്, കാമ്പുകളഞ്ഞ കിസ്മസ്, ഏലക്കാ ഇവ നെയ്യില്‍ വറുത്തെടുത്ത് ഇട്ട് ഇളക്കുക.

 • ChanDu AshaN likes this

#13 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:19 AM

ശര്‍ക്കര പായസം
 

ആവശ്യമുള്ള സാധനങ്ങള്‍


1. പച്ചരി 500 ഗ്രാം
2. ശര്‍ക്കര 300 ഗ്രാം
3. ചെറുപയര്‍ പരിപ്പ് 50 ഗ്രാം
4. നെയ്യ് 250 ഗ്രാം
5. അണ്ടി പരിപ്പ് 50 ഗ്രാം
6. കിസ്മസ് 25 ഗ്രാം
7. ഏലക്കായ് 5 ഗ്രാം
8. തേങ്ങാ 1

തയ്യാറാക്കേണ്ട വിധം


ഒരു ഉരുളിയില്‍ ചെരുപയര്‍ പരിപ്പ് ഇട്ട് വെള്ളം ഒഴിച്ചു വേവിക്കുക. ചെറുപയര്‍ പരിപ്പ് നല്ലതുപോലെ വേവുന്നതിനു മുന്‍പായി കുറച്ചു വെള്ളം കൂടി ചേര്‍ത്ത് ശര്‍ക്കരയും അതിലിടുക. ശര്‍ക്കര അലിഞ്ഞു കഴിയുമ്പോള്‍ എടുത്തുവെച്ചിരിക്കുന്ന പച്ചരിയും അതിലിടുക. പച്ചരി നല്ലതുപോലെ കഴുകി അരിച്ചെടുത്തതായിരിക്കണം. അങ്ങനെ അരിവേകാറാകുമ്പോള്‍ അണ്ടിപരിപ്പും കിസ്മസ്സു നെയ്യും കൂടി അതിലിടുക. അണ്ടിപരിപ്പും കിസ്മസ്സും ഏലക്കായ് നെയ്യില്‍ വറുത്തതായിരിക്കണം. ഏലക്കായ് നല്ലതുപോലെ പൊടിച്ചതും ആയിരിക്കണം. ഇവയെല്ലാം ചേര്‍ത്ത മിശ്രിതം നല്ലതു പോലെ ഇളക്കണം. തേങ്ങാചുരണ്ടി എടുത്ത് നെയ്യില്‍ വറുത്തെടുത്ത് അതും ചേര്‍ക്കുക. അരിയുടെ വേവു പാകമാകുമ്പോള്‍ ഇറക്കിവെക്കുക. സ്വല്പം കാറ്റു കൊണ്ടാല്‍ ഈ മിശ്രിതം കുറച്ചുകൂടി കട്ടിയായിക്കൊള്ളും.


#14 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:19 AM

പാല്‍പായസം
 

ആവശ്യമുള്ള സാധനങ്ങള്‍


1. ഉണക്കലരി 1 ലിറ്റര്‍
2. പാല്‍ 2 ലിറ്റര്‍
3. പഞ്ചസാര 500 ഗ്രാം
4. നെയ്യ് 200 ഗ്രാം
5. കിസ്മസ് 10 ഗ്രാം
6. അണ്ടിപരിപ്പ് 10 ഗ്രാം
7. ഏലക്കായ് 5 ഗ്രാം
8. കുങ്കുമപൂവ് 5 ഗ്രാം

തയ്യാറാക്കേണ്ട വിധം


ഉണക്കലരി കഴുകി വൃത്തിയാക്കുക. അണ്ടിപ്പരിപ്പ് പൊട്ടിച്ച് ചെറുകഷണങ്ങളാക്കുക. കിസ്മസിന്റെ കാമ്പു കളഞ്ഞ് കഴുകി എടുത്തിരിക്കണം. ഏലക്കായ് തൊളി കളഞ്ഞ് പൊട്ടിച്ചെടുത്തുവെക്കുക. പാല്‍ നല്ലതുപോലെ തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിയ ഉണക്കലരി അതിലിട്ട് വേവിക്കുക. പഞ്ചസാരയും നെയ്യും കുറേശ്ശെ വീതം അതിലിട്ട് ഇളക്കണം. പാല് കുറുകണം. അരിവെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും കിസ്മസും കുങ്കുമപൂവും ഏലക്കായും ഈ മിശ്രിതത്തില്‍ ഇട്ട് ഇളക്കിവച്ച് 10 മിനിട്ട് അടച്ചു വക്കണം.


#15 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 September 2014 - 09:20 AM

അരി പ്രഥമന്‍
 

ആവശ്യമുള്ള സാധനങ്ങള്‍


1. ഉണക്കലരി 1 ലിറ്റര്‍
2. ശര്‍ക്കര ഒന്നര കിലോ
3. തേങ്ങാ 6
4. ചുക്ക് മൂന്നുകഷണം
5. ജീരകം 50 ഗ്രാം
6. നെയ്യ് 100 ഗ്രാം
7. പാല്‍ മൂന്നെമുക്കാല്‍ ലിറ്റര്‍
8. കൊട്ടതേങ്ങാ അരമുറി

തയ്യാറാക്കേണ്ട വിധം


ഉണക്കലരി കഴുകി 2 ലിറ്റര്‍ വെളളം ഒഴിച്ച് ഉരുളിയില്‍ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോള്‍ ശര്‍ക്കര ഇട്ട് ചട്ടുകം കൊണ്ട് ഇളക്കി വരട്ടുക. നന്നായി വരളുമ്പോള്‍ ഇളക്കുന്ന പാടില്‍ ഉരുളിയുടെ അടി കാണാന്‍ കഴിയും. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാലെടുക്കുക. ഇതിന് തലപാല്‍ എന്നു പറയുന്നു. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം തേങ്ങാപീരയില്‍ ഒഴിച്ച് പിഴിഞ്ഞ് പാല്‍ എടുക്കുക. ഇതിന് രണ്ടാം പാല്‍ എന്നു പറയും. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച് തേങ്ങാപീര നന്നായി പിഴിഞ്ഞ് എടുക്കുക. ഇതിന് മൂന്നാം പാല്‍ എന്നു പറയും. വരണ്ട പായസത്തില്‍ മൂന്നാം പാല്‍ കുറെശ്ശെ ഒഴിച്ച് നന്നായി ഇളക്കുക. തിളച്ചു കഴിഞ്ഞാല്‍ രണ്ടാം പാലും കുറേശ്ശെ ഒഴിച്ച് പായസം തിളപ്പിച്ച് വറ്റിക്കുക. തിളക്കുമ്പോള്‍ ഉണ്ടാകുന്ന പതക്ക് ചുവപ്പു നിറം വരുമ്പോള്‍ വാങ്ങി വക്കുക. തലപാലില്‍ ചുക്കും ജീരകവും കൂടി പൊടിച്ച് ചേര്‍ത്ത് ഇളക്കിയശേഷം പായസത്തില്‍ ഒഴിച്ച് ചെറുതായി നുറുക്കി നെയ്യില്‍ വറുത്തെടുത്ത കൊട്ടതേങ്ങ കൂടി ചേര്‍ത്ത് നന്നായി ഇളക്കണം. ശര്‍ക്കര ഇട്ട് വരട്ടുമ്പോള്‍ 100 ഗ്രാം നെയ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്

0 user(s) are reading this topic

0 members, 0 guests, 0 anonymous users