Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 2 Today, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Today, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Today, 05:58 PM Playing Monkey Jumper Play Now!                BaaleTTaN has obtained a high score of 1467 Today, 05:33 PM Playing Sheep Jumper Play Now!                PaTTaaLam PuRushU has obtained a high score of 344 Today, 02:41 PM Playing Sheep Jumper Play Now!                
Photo

മാവേലിനാട്ടിന്റെ മധുരചിത്രത്തെക്കുറിച്ച്‌


  • Please log in to reply
No replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 September 2014 - 09:11 AM

മാവേലിനാട്ടിന്റെ മധുരചിത്രത്തെക്കുറിച്ച്‌

 

16417_603000.gif


മലയാളികളുടെ മഹോത്സവമാണ് ഓണം. മാനുഷരെല്ലാവരും ഒന്നുപോലെയായിരുന്ന മാവേലിനാട്ടിന്റെ മധുരചിത്രം. ആചാരങ്ങളില്‍, അനുഷ്ഠാനങ്ങളില്‍, വിനോദങ്ങളില്‍... കേരളത്തിന്റെ ഓണപ്പൂക്കളത്തില്‍ ഓരോ പ്രദേശത്തിനും വ്യത്യസ്തമായ വര്‍ണവും രുചിയുമുണ്ട്. ആ കൗതുകകരമായ വ്യത്യസ്തതകളിലേക്ക് ഒരന്വേഷണം.

നൂറ്റാണ്ടുകളായി കേരളം ഓണമാഘോഷിക്കുന്നു. ധര്‍മത്തില്‍ അധിഷ്ഠിതമായ, സമത്വസുന്ദരമായ ഭൂതകാലത്തിന്റെ പുനര്‍സ്മൃതി. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനങ്ങളില്ലാത്ത സുന്ദരമായ കാലത്തിന്റെ ഓര്‍മ. നാമോരോരുത്തരും മനസ്സില്‍ താലോലിക്കുന്ന സങ്കല്പം. അതൊരു യാഥാര്‍ഥ്യമായിരുന്നു എന്ന വിശ്വാസം മലയാളിയെ വീണ്ടും വീണ്ടും ഓണമാഘോഷിക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രസന്നമായ പ്രകൃതി ജീവജാലങ്ങളിലും പ്രസന്നതയുണര്‍ത്തുന്നു.

ഓണക്കാറ്റ്, ഓണവെയില്, ഓണനിലവ്, ഓണത്തുമ്പി ഒക്കെയും മലയാളികള്‍ക്കൊരനുഭൂതിയാണ്. കേരളത്തില്‍ എന്നുമുതല്‍ക്കാണ് ഓണമാഘോഷിച്ചു തുടങ്ങിയതെന്ന് കൃത്യമായി അറിയാന്‍ ചരിത്രരേഖകളില്ല. പ്രാചീന ശാസനങ്ങളിലും കാവ്യങ്ങളിലും ഓണത്തെക്കുറിച്ച് സൂചനകളുണ്ട്. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരു കഥാപശ്ചാത്തലം ഓണത്തിനുണ്ട്.കാലങ്ങള്‍ക്കുമുമ്പ് മഹാബലി എന്ന അസുരചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സല്‍ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ വിഷ്ണുവിനെ പ്രേരിപ്പിച്ചതനുസരിച്ച് വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നുമാണ് കഥ.

ഈ ഭൂവിഭാഗത്തിലെ ജനങ്ങളെ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന ബലി അലംഘനീയമായ ഒരു വരം ആവശ്യപ്പെട്ടു. എല്ലാ കൊല്ലവും ഒരു ദിവസം തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കുന്നതിനുവേണ്ടി കേരളത്തില്‍ വരാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കേരളത്തിലെത്താന്‍ വിഷ്ണു അനുമതി നല്‍കി. ബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ചിങ്ങമാസത്തിലെ തിരുവോണനാളിലാണെന്നാണ് വിശ്വാസം. ഇത് ഐതിഹ്യം. ചരിത്രപരമായി ഈ കഥ വിശ്വസിക്കുക പ്രയാസമെങ്കിലും മലയാളികള്‍ക്ക് സ്വപ്നതുല്യമായ ഒരു സുന്ദരസങ്കല്പമാണിത്.''അവകള്‍ കിനാവുകളെന്നാം ശാസ്ത്രംകളവുകളെന്നാം ലോകചരിത്രംഎങ്കിലുമേറെ യഥാര്‍ഥം നമ്മുടെഹൃദയനിമന്ത്രിത തത്ത്വം''എന്നാണ് മഹാകവി വൈലോപ്പിള്ളി ഈ സുന്ദരസങ്കല്പത്തെക്കുറിച്ച് പാടിയത്.തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടുവാന്‍ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്പിച്ചു എന്നും അങ്ങനെയാണ് ഓണത്തിന് തുടക്കം കുറിച്ചതെന്നും മറ്റൊരൈതീഹ്യമുണ്ട്.

പുരാണത്തിലെ മഹാബലിയല്ല ഈ മഹാബലിപ്പെരുമാള്‍.ഓണച്ചടങ്ങുകള്‍ക്ക് ചില ദേശഭേദങ്ങളുണ്ടെങ്കിലും പൊതുവായ ചില അംശങ്ങളുണ്ട്. ചിങ്ങമാസത്തില്‍ അത്തം നക്ഷത്രം മുതല്‍ ആരംഭിക്കുന്ന ഓണാഘോഷം പത്തുനാള്‍ നീണ്ടുനില്‍ക്കുന്നു. അത്തം മുതല്‍ പൂക്കളമൊരുക്കി മാവേലിമന്നനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു. അതിനു മുമ്പുതന്നെ വീടും പരിസരവും ശുചിയാക്കുന്നു. അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കുന്നു. പൂവിടല്‍ ചടങ്ങുകള്‍ക്കും ദേശഭേദങ്ങളുണ്ട്.അത്തച്ചമയത്തിന് ഇന്ന് മതനിരപേക്ഷമായ ഒരു സ്വഭാവം കൈവന്നിട്ടുണ്ട്. പട്ടണപ്രദേശങ്ങളില്‍ അത്തം വീട്ടുമുറ്റങ്ങളില്‍നിന്ന് കവലകളിലേക്ക് മാറിയിട്ടുണ്ട്. കലാസമിതികളും മറ്റു സംഘടനകളും ഇതിനൊരു മത്സരസ്വഭാവം കൈവരുത്തിയിട്ടുമുണ്ട്.

ഓണക്കോടിയും ഓണസ്സദ്യയും ആഘോഷത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ചടങ്ങുകളാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് വീട്ടുകാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് ഓണക്കോടി നല്‍കിയിരുന്നു. കുട്ടികള്‍ക്ക് നല്‍കുന്ന വസ്ത്രങ്ങളില്‍ 'മഞ്ഞക്കോടി'യാണ് പ്രധാനം. അത്ര വ്യാപകമായല്ലെങ്കിലും ഇന്നും ഈ ചടങ്ങുകള്‍ ഒരനുഷ്ഠാനംപോലെ തുടര്‍ന്നുവരുന്നു.ഇക്കാലത്ത് ആചാരങ്ങള്‍ ലോപിച്ച് കുടുംബത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരമായി ഓണം മാറിയിട്ടുണ്ട്. സജീവമായ ഓണവിപണി ഇതിന്നവര്‍ക്ക് അവസരം നല്‍കുന്നു.

ഓണസ്സദ്യ വിഭവസമൃദ്ധമാക്കാന്‍ പാവങ്ങള്‍പോലും ശ്രദ്ധിക്കുന്നു. ഉപ്പേരിയും പായസവും പഴംനുറുക്കും പപ്പടവുമില്ലാത്ത ഓണസ്സദ്യ ഇല്ലതന്നെ. ''കാണം വിറ്റും ഓണമുണ്ണണം'' എന്ന ചൊല്ല് അപ്പാടെ അനുസരിക്കാറില്ലെങ്കിലും ഓണത്തില്‍ പിശുക്കുകാട്ടാന്‍ മലയാളിക്ക് കഴിയാറില്ല.ഓണസ്സദ്യക്കുശേഷം മുതിര്‍ന്നവര്‍ വെടിവട്ടത്തിന് സമയം കണ്ടെത്തുകയും കുട്ടികള്‍ പലതരത്തിലുള്ള കളികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന പതിവിന് കാര്യമായ മാറ്റം ഇക്കാലത്തുണ്ടായിട്ടുണ്ട്. 'റെഡിമെയ്ഡ്' ഓണവുമായെത്തുന്ന ടി.വിയിലെ അസംഖ്യം ചാനലുകളില്‍ തളച്ചിടപ്പെടുകയാണ് ഇന്നത്തെ ആഘോഷവേളകള്‍.


  • Mazha Thulli, Varikkuzhi Soman and VIjayeTTan like this




0 user(s) are reading this topic

0 members, 0 guests, 0 anonymous users