Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

നിന്നെയുമ്മവയ്ക്കുമ്പോള്‍


  • Please log in to reply
4 replies to this topic

#1 Ayyappan Moolesseril

 
Ayyappan Moolesseril

    Nokkukutti

  • Budding Member
  • 283 posts
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 September 2014 - 09:58 PM

 
 

ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു 
നിന്നെയുമ്മവെയ്ക്കുമ്പോളൊഴുകാന്‍ 
മറന്നതുപോലുമറിഞ്ഞില്ല

ഓര്‍മ്മയിലുറഞ്ഞുപോയ
ശിലകള്‍ വേരടര്‍ന്നതറിഞ്ഞില്ല

അസ്ഥിച്ചില്ലകളെ തീരങ്ങളില്‍ കോര്‍ത്തില്ല
ശലഭകണ്ണുങ്ങളെ നിശബ്ദതയിലാഴ്ത്തിയില്ല

തോണിത്തുഞ്ചങ്ങളില്‍ വേനല്‍
പാര്‍ത്തതറിഞ്ഞില്ല

വഴിത്തെറ്റി വന്ന മൃഗങ്ങളെ
ശിഖരങ്ങളിലടുപ്പിച്ചില്ല

മലയിടുക്കുകളിലെ 

മഴച്ചുരത്തിലറിഞ്ഞില്ല.

ഒഴുക്കില്‍പ്പെട്ടവളുടെ
മൗനത്തിനു കൂട്ടിരുന്നില്ല

ആത്മഹത്യ ചെയ്ത മീനുകള്‍
ആഴക്കയങ്ങളില്‍ ചത്തുപൊങ്ങിയതറിഞ്ഞില്ല

മണല്‍ച്ചുഴികളില്‍ വെയില്‍വീണു
മരുഭൂമികള്‍ പൂത്തിരിക്കുന്നു

ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
മഴയും മഞ്ഞും പോയതുപോലുമറിഞ്ഞില്ല

എന്നിട്ടും എന്റെ ചുംബനങ്ങളെ പാര്‍പ്പിച്ച
നിന്‍റെ ചുണ്ടുകളെന്താണെന്നോട്
അഭിനിവേശത്തെപ്പറ്റി സംസാരിക്കാത്തത് ??

തണുപ്പിന്‍റെ രുചിയുള്ള
കാറ്റിനൊപ്പം പറക്കാനൊരുങ്ങാത്തത് ??

അകലം കുറയുമ്പോള്‍ കാട്ടുമൃഗത്തിനോടടുക്കുംപോലെ
നിന്‍റെ ഉടല്‍രേഖകള്‍ വിറക്കൊള്ളുന്നതെന്തിനാണ് ??

ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
പരേതാത്മാവായതുപോലും ഞാനറിഞ്ഞിരുന്നില്ല

 


  • Varikkuzhi Soman, KD Archith, Malar and 2 others like this

#2 Varikkuzhi Soman

 
Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,571 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 September 2014 - 10:03 PM

Ayyappa :super: :thanks:

 

 

"Ini varum kaalathil oru pusthakathaalil puzhayenna perente charitha paadam"


  • Ayyappan Moolesseril likes this

#3 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,558 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 02 September 2014 - 10:55 PM

Ayyappa , nannayi ezhuthi....aashamsakal !
  • Ayyappan Moolesseril likes this

#4 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 September 2014 - 10:49 AM

അയ്യപ്പോ ... അമ്പമ്പോ


  • Ayyappan Moolesseril likes this


Users Awards

#5 Chandra Bala

 
Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 18 September 2014 - 06:08 PM

Good






0 user(s) are reading this topic

0 members, 0 guests, 0 anonymous users