Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 116482 Today, 09:21 PM Playing Exreme Skater Play Now!                PaTTaLam PuRuShu has obtained a high score of 82952 Today, 08:59 PM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Feb 22 2017 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                
Photo

അന്നു പെയ്ത മഴയില്‍


 • Please log in to reply
4 replies to this topic

#1 Vishnu.pr

Vishnu.pr

  MobiLe GuRu

 • Members
 • 778 posts
 • Location:eranakulam
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 31 August 2014 - 03:43 PM

അവള്‍ രാത്രിയുടെ നിലാവില്‍ പെയ്തിറങ്ങുന്ന മഴയുടെ സൌന്ദര്യം ആസ്വദിച്ച്‌ വരാന്തയില്‍ നില്ക്കാന്‍ തുടങ്ങിയിട്ട ഏറെ നേരമായി . പണ്ടും അവള്‍ക്കു മഴയെ ഇഷ്ടമാരുന്നു . മഴയുടെ കുളിര്‍മയില്‍ അവള്‍ എല്ലാം മറന്നു നില്ക്കാറുണ്ടായിരുന്നു. വളരെ നാളുകള്‍ക്കുശേഷം ആണ് വീണ്ടും അവള്‍ ഒരു മഴ ആസ്വദിക്കുന്നത് .എന്നും അവള്‍ക്കു ഒരു കുന്നോളം പരിഭവങ്ങള്‍ കാണും മഴയോട് പറയാന്‍ . അവളുടെ ചിന്തകളും സ്വപ്നങ്ങളും ജീവസുറ്റതാക്കിയത്‌ മഴയുടെ ഈണമായിരുന്നു. മഴയുടെ ഈറന്‍ അവളുടെ മുഖത്തേക്ക് വീഴുന്നുണ്ടാരുന്നു. ഈ മഴയുടെ ഈറന്‍ പലപ്പോഴും അവളുടെ കണ്ണുനീര്‍ ആരും കാണാതെ തുടച്ചിട്ടുണ്ട്. പക്ഷെ ഇന്നവള്‍ക്ക്‌ പറയാന്‍ പരിഭവങ്ങളോ കരയാന്‍ കണ്ണുനീരോ ഇല്ല. ഇന്നവളുടെ മനസ്സില്‍ മുഴുവന്‍ സ്നേഹവും സന്തോഷവുമാണ്. പറയാന്‍ മനസ്സില്‍ നന്ദി മാത്രം.

ഇന്ന് നാലാം വിവാഹ വാര്‍ഷികം, ഗ്രാമത്തിന്റെ ഊഷ്മളതയില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്ക് കുടിയേറി. ആഗ്രഹം പോലെ നാലുകെട്ടുള്ള ഒരു വീട് സ്വന്തമാക്കിയിരിക്കുന്നു. നാലുകെട്ടു എന്നാ ആഗ്രഹം അവളുടെ മഴയോടുള്ള അടങ്ങാത്ത ആഗ്രഹത്തില്‍ നിന്നും ഉടലെടുത്തതാണ്. ഏകാന്തതയുടെ യാമങ്ങളില്‍ അവള്‍ക്ക് മഴയിലേക്ക്‌ ലയിക്കാന്‍ വേണ്ടി. കുഞ്ഞു പിണക്കങ്ങളും പരിഭവങ്ങളുമായിരുന്നു അവളുടെ സൌന്ദര്യം. ഇളം കാറ്റില്‍ അവളുടെ മുടി പാറിനടന്നു. എപ്പോളോ അവള്‍ ഉണര്‍ന്നു, മുറിയിലേക്ക് ഒന്നെത്തി നോക്കി , മോളവിടെ സുഗമായി ഉറങ്ങുകയാണ്‌. മഴ ശമിച്ചിരിക്കുന്നു , അവള്‍ പതുക്കെ മുറിയിലേക്ക് നടന്നു , മോള് കിടന്നിരുന്ന കട്ടിലില്‍ ചാരി ഇരുന്നു .കുറച്ചു നേരം അവളെ നോക്കിയിരുന്നു എന്നിട്ട് കുനിഞ്ഞു പതുകെ അവളെ ഉണര്‍ത്താതെ അവളുടെ നെറ്റിയില്‍ ഒരു ഉമ്മ വെച്ചു. ഒരു അമ്മയുടെ വാത്സല്യവും സ്നേഹവും അവള്‍ എന്റെ മോള്‍ക്ക്‌ പകര്‍ന്നു നല്‍കുന്നത് നോക്കി  നില്‍കാന്‍ എനികിഷ്ടമാണ്. ഇപ്പോള്‍ അവള്‍ ജീവികുന്നത് എനിക്കും ഞങ്ങളുടെ മോള്‍ക്കും വേണ്ടിയാണു. ഓരോ നിമിഷവും അവള്‍ ജീവിക്കുന്നത് അവളുടെ ഭര്‍ത്താവിനെയും മകളെയും സ്നേഹിക്കാന്‍ വേണ്ടിയാണ്.

ജനുവരി എന്നും എന്റെ വികാരങ്ങള്‍ക്കും അപ്പുറമാണ്, എന്റെ ഭാഗ്യമാണ് . എനികെല്ലാം നേടിതന്നതു ജനുവരി ആണ് . ഒരു ജനുവരിയില്‍ ആണ് ഞാനിവളെ എന്റെ ജീവിതത്തിലേക്ക് വിളിച്ചത്. പിന്നെ ഒരു ജനുവരിയില്‍ അവളെ ഞാന്‍ സ്വന്തമാക്കി . വീണ്ടും ഒരു ജനുവരിയില്‍ അവള്‍ എനിക്കൊരു മോളെയും തന്നു. കൃത്യമായി പറഞ്ഞാല്‍ ആറു വര്ഷം മുന്‍പാണ് അവളെ ഞാന്‍ എന്നിലേക്ക്‌ വിളിച്ചത്, ഒരു നിമിഷം ശങ്കിച്ച് നിന്ന ശേഷമാണു അവള് ആ ക്ഷണം സ്വീകരിച്ചത്. ഒന്നാവാന്‍ സാധിക്കില്ല എന്ന് പോലും കരുതിയ കുറേക്കാലം. ജാതിയും,ജാതകവും വില്ലന്മാരായി. അവസാനം ഞാനവളെ മറ്റാരുടെയും സമ്മതം ചോദിക്കാതെ വിളിച്ചപ്പോളും അവള്‍ ഒന്നും പറയാതെ എന്നിലേക്ക്‌ വന്നു. പിന്നെയും കുറെ കഴിഞ്ഞാണ് സമാധാനമായി ജീവിക്കാന്‍ തുടങ്ങിയതു. ഇന്നിപ്പോ എല്ലാരും എല്ലാം മറന്നിരിക്കുന്നു. ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കരുത്തായി കൂടെ നിന്നത് അവളായിരുന്നു .ഇന്നും എന്റെ കരുത്ത് അവളാണ്. ഇപ്പോളും അവളുടെ വാശിക്കും കുറുമ്പിനും ഒരു കുറവും ഇല്ല.

അവളുടെ മുടി എന്റെ കവിളില്‍ വീണപ്പോള്‍ ആണ് ഞാന്‍  ഓര്‍മയില്‍ നിന്നും എഴുന്നേറ്റത് . ഞാന്‍ എഴുതിയത് അവള്‍ വായിക്കുകയാണ് . അത് പണ്ടും അങ്ങനെ ആരുന്നു ഞാന്‍ എഴുതുന്നതെല്ലാം ആദ്യം അവളാകും വായിക്കുക.

ഞാന്‍ കയ്യില്‍ ഇരുന്ന പേപ്പറും പേനയും അവള്‍ടെ കയില്‍ കൊടുത്തിട്ട് പതുകെ വരാന്തയിലേക്ക്‌ നടന്നു, മഴ വീണ്ടും പെയ്യാനാരംഭിച്ചു . ഞാനാ മഴയിലേക്ക്‌ നോക്കി നിന്ന്. പഴയ ഓര്‍മ്മകള്‍ മനസ്സില്‍ എവിടോ ഒരു വിതുമ്പല്‍ ബാക്കിയാക്കി . പെട്ടെന്നാണ് അവള്‍ വന്നു പുറകില്‍ കുടി എന്നെ കെട്ടിപിടിച്ചത് ഞാന്‍ പതിയെ തിരിഞ്ഞു അവളുടെ മുഖം കയിലെടുത്തു , നെറ്റിക്ക് ഉമ്മ വെച്ചു നെഞ്ചോടെ ചേര്‍ത്ത് . അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

                                   വിഷ്ണു കുളനട 


 • Vanampaadi, KarunaN Chandakavala, Malar and 2 others like this

#2 Malar

Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 31,967 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 31 August 2014 - 04:06 PM

Vishnu nalla kadha! Nannayi ezhuthunnundallo ! Iniyum ezhuthu! Aashamsakal !

#3 Chandra Bala

Chandra Bala

  Nokkukutti

 • Members
 • 135 posts
 • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
 • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 18 September 2014 - 12:50 PM

Nice#4 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 48,656 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 07 June 2015 - 08:18 PM

Nannayittundu Vishnu ..... :good:
Users Awards

#5 KallaN PavithraN

KallaN PavithraN

  Nokkukutti

 • TOP Member
 • 1,277 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 07 June 2015 - 08:30 PM

nice romantic nostalgic writing


0 user(s) are reading this topic

0 members, 0 guests, 0 anonymous users