Jump to content

Toggle Scoreboard
ibProArcade Scoreboard

Pokkiri SimoN has obtained a high score of 450 Yesterday, 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Yesterday, 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Yesterday, 07:00 PM Playing Animal Connect Play Now!                OOkkan Ambro has obtained a high score of 705 Yesterday, 03:09 PM Playing Snake Coil Play Now!                OOkkan Ambro has obtained a high score of 400 Yesterday, 03:07 PM Playing Monkey Lander Play Now!                
Photo

" Munnariyipp " - Malayalam Movie Review


  • Please log in to reply
17 replies to this topic

#1 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 26,645 posts
20,521
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 August 2014 - 08:17 PM

 
 
23-munnariyippu-2.jpg
 
ഒരു മുന്നറിയിപ്പോടെ തന്നെ പറഞ്ഞു തുടങ്ങട്ടെ, അലങ്കാരങ്ങളോ വാണിജ്യ സിനിമകളുടെ തൊങ്ങലുകളോ, ന്യൂ ജനറേഷന്‍ എന്ന ലേബലിലൊതുങ്ങുന്ന പഞ്ച് ഡയലോഗുകളോ തുടങ്ങിയ കാര്യങ്ങള്‍ വച്ചാണ് മികച്ച ചിത്രങ്ങളെ വിലയിരുത്തുന്നതെങ്കില്‍, അത്തരക്കാരാരും 'മുന്നറിയിപ്പ്' പോയി കാണരുത്. നിങ്ങള്‍ക്ക് വിമര്‍ശിച്ച് തള്ളാനുള്ള വെറുമൊരു സിനിമയല്ല ഇത്. ഇനി കാര്യത്തിലേക്ക് വരാം, 'ആയിരത്തിയൊന്നു രാവുകളെ' എം ടിയുടെ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് ഛായാഗ്രഹകനായ വേണു 'ദയ' എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തുന്നത്.
 
വാണിജ്യ ഘടകങ്ങളോടുകൂടി ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ദയ എങ്കില്‍, ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒരു 'മുന്നറിയിപ്പോ'ടെ രണ്ടാം വരവ് നടത്തുമ്പോള്‍ വാണിജ്യഫോര്‍മുലകളെ ഫ്രെയിമിന് പുറത്തു നിര്‍ത്തുന്നു. പറയാതെ വയ്യ, മികച്ച സംവിധായകന്‍ തന്നെ! രണ്ട് സ്ത്രീകളെ കൊന്ന കുറ്റത്തിന് 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രാഘവന്‍ (മമ്മൂട്ടി) എന്ന സവിശേഷമായ തടവുകാരനിലേക്ക് പോകുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പു തരാം, ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയും വളര്‍ന്നു വരുന്ന സംവിധായകര്‍ക്ക് അവസരം നല്‍കിയും കഴിഞ്ഞ കുറെ ചിത്രങ്ങളിലൂടെ മമ്മൂട്ടി എന്ന മികച്ച നടനെ തെറ്റിദ്ധരിച്ചവര്‍ തീര്‍ച്ചയായും രാഘവനെ അറിയണം.
 
ജയില്‍ സൂപ്രണ്ടായ രാമമൂര്‍ത്തി (നെടുമുടി വേണു)യുടെ സര്‍വീസ് സ്‌റ്റോറി എഴുതാനാണ് കെ കെ (പ്രതാപ് പോത്തന്‍)യുടെ ആവശ്യപ്രകാരം അഞ്ജലി അറയ്ക്കല്‍ (അപര്‍ണ ഗോപിനാഥ്) എന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ജയിലിലെത്തുന്നത്. അവിടെ സൂപ്രണ്ടിന്റെ വലംകൈയാണ് രാഘവന്‍. സര്‍വീസ് സ്‌റ്റോറിയ്ക്കുവേണ്ടിയുള്ള സംസാരത്തിനിടെ രാഘവന്‍ എന്ന തടവുകാരന്റെ സവിശേഷത അഞ്ജലിയുടെ ന്യൂസ് സെന്‍സിനെ ആകര്‍ഷിക്കുന്നു. രാഘവന്റെ ജയില്‍ അനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു കോര്‍പറേറ്റ് ബുക് കമ്പനി തയാറാകുന്നതോടെ, കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്ന അയാളെ അഞ്ജലി പുറത്തിറക്കുന്നു. പിന്നീട് പുസ്തകമെഴുതാന്‍ നിര്‍ബന്ധിച്ച് അയാളെ ജയില്‍സമാനമായ ഒരു മുറിയില്‍ പാര്‍പ്പിക്കുന്നു. തുടര്‍ന്ന് രാഘവന്‍ ചെയ്ത കൊല, രാഘവന്‍, അഞ്ജലി അററയ്ക്കല്‍ തുടങ്ങിവരിലൂടെയാണ് കഥ. എന്തിനെ കുറിച്ച് പറയുന്നു, എങ്ങിനെ പറഞ്ഞു, മുന്നറിയിപ്പ് എങ്ങിനെ ഒരു മികച്ച ചിത്രമാകുന്ന എന്നൊക്കെയുള്ള കാര്യങ്ങള്‍ തിയേറ്ററില്‍ പോയിരുന്ന് കാണുന്നത് തന്നെയാവും ബേധം. ക്ലൈമാക്‌സാണ് ശരിക്കും ക്ലൈമാക്‌സ്.
 

രാഘവന്‍ കൊലയാളിയോ

ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ് അഞ്ജലി (അപര്‍ണ ഗോപിനാഥ്) . ജയില്‍ സൂപ്രണ്ട് (നെടുമുടി വേണു) വിരമിക്കുന്നതിനു മുന്‍പ് ആത്മകഥയ എഴുതാന്‍ അഞ്ജലിയുടെ സഹായം തേടുന്നു. എന്നാല്‍ ജയിലില്‍ കണ്ട രാഘവന്‍ എന്ന കൊലപ്പുള്ളിയുടെ വ്യത്യസ്ത ചിന്തകള്‍ അവളെ അയാളിലേക്കു ആകര്‍ഷിക്കുന്നു. അയാളുടെ ചിന്തകളെക്കുറിച്ചും നിരപരാധിത്തത്തെക്കുറിച്ചും അവള്‍ ഇംഗ്ലിഷ് മാഗസിനില്‍ ലേഖനമെഴുതുന്നു. അതോടെ രാഘവന്റെ ജീവിതം പുസ്തത്തിലാക്കാന്‍ വലിയ പ്രസാധകര്‍ വരുന്നു. ആ പ്രസാധകര്‍ക്കു വേണ്ടി അയാളുടെ ജീവിതം എഴുതാമെന്നു കരാര്‍ ഒപ്പിടുന്നത് അഞ്ജലിയാണ്. ഭാര്യയെയും ജോലിക്കു നിന്നിരു വീട്ടിലെ പെണ്‍കുട്ടിയേയുമാണ് രാഘവന്‍ കൊലപ്പെടുത്തിയതെന്നു പറയുന്നത്. എന്നാല്‍ താന്‍ അതു ചെയ്തില്ലെന്നാണ് അയാള്‍ അവളോടു പറയുന്നത്. അതുകൊണ്ട് അയാളെ പുറത്തുകൊണ്ടുവരേണ്ടത് അവളുടെ ആവശ്യമായി. ഇരുപത് വര്‍ഷമായി പുറത്തിറങ്ങാത്ത രാഘവനെ അവള്‍ പുറംലോകത്തേക്കു കൊണ്ടുവരുന്നു. അയാളോട് ജീവിതം എഴുതാന്‍ പറഞ്ഞുകൊണ്ട് ഒറ്റപ്പെട്ട ഒരു സ്ഥലത്ത് താമസിപ്പിക്കുന്നു. അതിനിടെ മറ്റൊരു പ്രസാധകനു വേണ്ടി മറ്റൊരു എഴുത്തുകാരി വരുന്നു. അവളെയെല്ലാം ഓടിച്ചുവിട്ട് അഞ്ജലി തന്നെ ആ ജീവിതം എഴുതുന്നതിനായി കാത്തിരിക്കുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് പുസ്തകം കൊടുക്കാനാവാതെ വരുന്നതോടെ കരാറുകാര്‍ അവളെ ഭീഷണിപ്പെടുത്തുന്നു. രാഘവനെകൊണ്ട് ജീവിതം എഴുതിപ്പിക്കാന്‍ ആവതെല്ലാം ശ്രമിച്ചിട്ടും നടക്കുന്നില്ല. ഇനി ഒരു നാള്‍ മാത്രമേ ബാക്കിയുള്ളൂ. ആ ദിവസം രാവിലെ അഞ്ജലി വരുന്നു. അന്നേരം അയാള്‍ തന്റെ ജീവിതം എഴുതിയത് കാണിച്ചുകൊടുക്കുന്നു. അതുവായിച്ച് അവള്‍ വിയര്‍ക്കുന്നു. അന്നേരമാണ് അതു സംഭവിക്കുന്നത്. അത് കാണാന്‍ പെട്ടെന്നു തന്നെ തിയറ്ററില്‍ പോകുന്നതാണു നല്ലത്. അല്ലെങ്കില്‍ ഓണചിത്രങ്ങള്‍ക്കിടയില്‍ സിനിമ മുങ്ങിപ്പോകും. രാഘവനായി മമ്മൂട്ടിയാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ ചില നല്ല പ്രകടനങ്ങള്‍ മാത്രമേ സിനിമയിലുള്ളൂ.

കയ്യടിക്കു പകരം കൂവല്‍
 
മമ്മൂട്ടി ബുദ്ധിമാനായ ഒരു കച്ചവടക്കാരനാണെന്നതിന്റെ തെളിവായിരുന്നു മുന്നറിയിപ്പ് എന്ന ചിത്രം റംസാന്‍ സമയത്ത് റിലീസ് ചെയ്യാതെ മാറ്റിവപ്പിച്ചത്. കഴിഞ്ഞ റംസാനിനു റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. പക്ഷേ മംഗ്ലീഷ് എന്ന ചിത്രത്തിനു വേണ്ടി റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. മമ്മൂട്ടി ഫാന്‍സുകാരെ സന്തോഷിപ്പിക്കാനുള്ള മാസ് ചിത്രമായിരുന്നു മംഗ്ലിഷ്. എന്നാല്‍ ചിത്രം തിയറ്ററില്‍ ഏഴുനിലയില്‍ പൊട്ടിയതോടെ മുന്നറിയിപ്പ് ഒരു മുന്നറിയിപ്പുമില്ലാതെ റിലീസ് ചെയ്യുകയായിരുന്നു. പക്ഷേ ഈ ചിത്രത്തിനും മമ്മൂട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയില്ല എന്നുറപ്പായി.
 
തുടര്‍ച്ചയായി 24ാം ചിത്രമാണ് മമ്മൂട്ടിയുടെതായി തിയറ്ററില്‍ പരാജയപ്പെടുന്നത്. ഇനി പ്രതീക്ഷ രാജാധിരാജയില്‍. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രാജാധിരാജയില്‍ മമ്മൂട്ടി ഹൈവേയിലെ കച്ചവടക്കാരനായിട്ടാണ് അഭിനയിക്കുന്നത്. സിബികെ തോമസും ഉദയ് കൃഷ്ണയുമാണ് കഥയും തിരക്കഥയും ഒരുക്കുന്നത് എന്നതു മാത്രമേ പ്രേക്ഷകനു നല്‍കുന്ന ഏക പ്രതീക്ഷ. ഓണത്തിനു റിലീസ് ചെയ്യുന്നത് ഈ ചിത്രമാണ്. മോഹന്‍ലാലിന്റെ പെരുച്ചാഴിയുമായി ഏറ്റുമുട്ടുന്ന ചിത്രവും ഇതു തന്നെ. അതിലുപരി ദിലീപിന്റെ വില്ലാളി വീരന്‍, പൃഥ്വിരാജിന്റെ സപ്തമശ്രീ തസ്‌കര, കുഞ്ചാക്കോ ബോബന്റെ ഭയ്യ ഭയ്യ, ഫഹദ് ഫാസിലിന്റെ മണിരത്‌നം എന്നീ ചിത്രങ്ങളും റിലീസ് ചെയ്യുന്നുണ്ട്. കയ്യടിക്കു പകരം കൂവല്‍ എന്താണു മമ്മൂട്ടി ചിത്രങ്ങള്‍ക്കു പറ്റുന്നതെന്നു ചോദിച്ചാല്‍ കൃത്യമായ ഒരുത്തരമില്ല. മുന്നറിയിപ്പ് ഇഴച്ചിലോടു കൂടിയാണ് മുന്നേറുന്നതെങ്കിലും പ്രേക്ഷകരില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ക്ലൈമാക്‌സ് ആണ് സകല പ്രതീക്ഷയും തകര്‍ക്കുന്നത്. മമ്മൂട്ടിയുടെ രാഘവന്‍ അതുവരെ കാണിക്കാത്തൊരു സ്വഭാവം ക്ലൈമാക്‌സില്‍ മാത്രം കാണിക്കുന്നതാണ് പ്രേക്ഷകനെ സംശയത്തിലാക്കുന്നത്. ഈ ആശയക്കുഴപ്പമാണ് കൈയ്യടിക്കു പകരം കൂവല്‍ ലഭിക്കുന്നതും.
 

മുന്നറിയിപ്പും രക്ഷ നല്‍കിയില്ല

 

ദീര്‍ഘകാലമായി മമ്മൂട്ടിയുടെ നല്ലൊരു സിനിമ കാണണമെന്നു മോഹിക്കുന്നു. മമ്മൂട്ടി ഫാന്‍സുകാര്‍ക്കു വേണ്ടി ഉണ്ടാക്കുന്ന ചിത്രങ്ങളില്‍ നിന്നുമാറി മമ്മൂട്ടിയിലെ നടനിലെ സ ിനിമ കാണണമെന്ന മോഹത്താലാണ് വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് കാണാന്‍ പോകുന്നത്. തുടക്കം മുതല്‍ നല്ലനിലവാരത്തില്‍ പോയിരുന്ന സിനിമ ക്ലൈമാക്‌സിലെത്തിയപ്പോള്‍ കലമുടച്ച സ്ഥിതിയായി. ദയ എന്ന ചിത്രമൊരുക്കിയ വേണുവിന്റെ രണ്ടാം സിനിമയാണെന്നത് വലിയൊരു പ്രതീക്ഷയായിരുന്നു.
 
രഞ്ജിത്ത് നിര്‍മിക്കുന്ന സിനിമയെന്നതായിരുന്നു മറ്റൊരു ആകര്‍ഷകം. എന്നാല്‍ ആ പ്രതീക്ഷയെല്ലാം മുന്നറിയിപ്പ് പുലര്‍ത്തിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്തുതന്നെയായാലും തിയറ്ററില്‍ വിജയം നേടുക എന്നതായിരുന്നില്ല സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും താല്‍പര്യം എന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും. അവാര്‍ഡ് മുന്നില്‍ കണ്ടൊരുക്കിയ ചിത്രമെന്ന് നിസംശയം പറയാം.
 
സിനിമയുടെ തുടക്കത്തില്‍ തന്നെ അതിനുള്ള സൂചനയുണ്ട്. ടൈറ്റില്‍ കാണിക്കുമ്പോള്‍ തന്നെ സംഭവം പ്രേക്ഷകനു പിടികിട്ടും. മുന്നറിയിപ്പും രക്ഷ നല്‍കിയില്ല മമ്മൂട്ടിയെ ഇനിയുമൊരു സാധാരണക്കാരനായി അവതരിപ്പിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് മുന്നറിയിപ്പ്. കാഴ്ച എന്ന ബ്ലസി ചിത്രത്തോടെ മമ്മൂട്ടിയിലെ സാധാരണക്കാരന്‍ മരിച്ചു കഴിഞ്ഞു. അതില്‍ മമ്മൂട്ടി എല്ലാം ചെയ്തു തീര്‍ത്തു. ഇനിയും അത്തരം കഥാപാത്രങ്ങളുമായി ഈ നടനിലേക്കു വരുന്നത് അപകടമായിരിക്കും. സിനിമയില്‍ എവിടെ നോക്കിയാലും കാഴ്ചയിലെ കഥാപാത്രമായി മാത്രമേ മമ്മൂട്ടിയുടെ ഭാവം വരുന്നുള്ളൂ. അതല്ലെങ്കില്‍ ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍. ഈ രണ്ടു കഥാപാത്രങ്ങളെയും വിട്ടുകൊണ്ട് മമ്മൂട്ടിക്കു സാധാരണക്കാരനാകന്‍ കഴിയുന്നില്ല. ആര്‍. ഉണ്ണിയുടെതാണ് തിരക്കഥയും സംഭാഷണവും. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, രഞ്ജി പണിക്കര്‍, ശ്രീരാമന്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും അതിഥി താരമായി എത്തുന്നുണ്ട്. പക്ഷേ പൃഥ്വിയുടെ വേഷത്തിനൊന്നും ഈ ചിത്രത്തെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല. ഓണം വരെയെങ്കിലും ഈ ചിത്രം തിയറ്ററില്‍ കളിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.


 

 




Users Awards

#2 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,476 posts
3,555
Professional
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 August 2014 - 08:27 PM

nice revew kananam :yes: 

 

ivide theatre il ninnu kananam :dance: 



#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 38,692 posts
10,429
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 August 2014 - 08:38 PM

:good: review




Users Awards

#4 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 29,083 posts
12,624
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 August 2014 - 08:45 PM

Indus... :thanks: for the review  :)




Users Awards

#5 Dracula KuttappaN

Dracula KuttappaN

    Cute Baby of PP

  • Star of Stars
  • 45,537 posts
2,398
Professional
  • Location:StiLL @ SwapNa LokAm
  • Interests:Fishing .. Video games
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 August 2014 - 09:40 PM

Gud review da :clap:




Users Awards

#6 Dracula KuttappaN

Dracula KuttappaN

    Cute Baby of PP

  • Star of Stars
  • 45,537 posts
2,398
Professional
  • Location:StiLL @ SwapNa LokAm
  • Interests:Fishing .. Video games
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 August 2014 - 09:42 PM

ithetha clap ingane aayipoyath :huh:




Users Awards

#7 GhadolkajaN

GhadolkajaN

    Body Builder of PP

  • VIP Members
  • 4,652 posts
952
Professional
  • Location:Queen Of Arabian SEA
  • Interests:chatting, gaming, increasing friends
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 August 2014 - 02:09 PM

teaser irangiyappo thanne enikku e movie kaananam ennu thonni... njan release cheyyunna ella movieyum kaanunna aalum alla, first day movie kaanukayum cheythu..!!!

sathyam parayallo superb movie..!!!! mammoty, director, script ennu venada ellam superb...!!!! i like the climax most..!!! :super:

orrorutharkum movieyodulla approach vere aayirikum... aarum movie kaanathe abhiprayam parayaruthu..!!!

movie slow aanu ennu mathrem aanu parayan pattuna ore drawback i give 9/10 for this movie 




Users Awards

#8 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,654 posts
1,979
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 September 2014 - 10:01 PM

Nalla film :-) palerimanikyathinu shesham mammootyude mikacha kadhapathram..... kand madutha masla fliks onnum allathe ...oru anavashya commercial cheruvakalum illathe ulla nalla film
Mammooty aparna combo valare nannayi ..climaxile scens oke superb.... hatss off whole crew....bijipalinte bgm vismayipichu

#9 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,654 posts
1,979
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 September 2014 - 10:03 PM

Padam manasilavathavark climaxum manasilakillaaa kashtam thanneee

#10 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,654 posts
1,979
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 September 2014 - 10:28 PM

teaser irangiyappo thanne enikku e movie kaananam ennu thonni... njan release cheyyunna ella movieyum kaanunna aalum alla, first day movie kaanukayum cheythu..!!!
sathyam parayallo superb movie..!!!! mammoty, director, script ennu venada ellam superb...!!!! i like the climax most..!!! :super:
orrorutharkum movieyodulla approach vere aayirikum... aarum movie kaanathe abhiprayam parayaruthu..!!!
movie slow aanu ennu mathrem aanu parayan pattuna ore drawback i give 9/10 for this movie 

Slow onnumillaa masala illa ennu karuthi nalla film loversnu no prob....

#11 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,984 posts
2,813
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 September 2014 - 12:45 PM

indu nalla review .... christmasinu tv yil kanikkumba kaanam :yes: :B



#12 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,334 posts
5,160
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 September 2014 - 07:57 PM

Indu thanks da :thanks:




Users Awards

#13 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 12:53 AM

tks



#14 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 12:53 AM

gud review



#15 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 12:53 AM

:kalakki:






0 user(s) are reading this topic

0 members, 0 guests, 0 anonymous users