Jump to content

Toggle Scoreboard
ibProArcade Scoreboard

Malabar SultaN has obtained a high score of 6567 Yesterday, 11:55 PM Playing Word Jam Play Now!                shibinas has obtained a high score of 4139 Yesterday, 08:50 PM Playing Toll Booth Tournamet! Play Now!                shibinas has obtained a high score of 4800 Yesterday, 07:53 PM Playing Egg Maze Play Now!                shibinas has obtained a high score of 170 Yesterday, 07:11 PM Playing Archery Play Now!                shibinas has obtained a high score of 4026 Yesterday, 03:49 PM Playing 5 In A Row Play Now!                
Photo

Today's Top Stories (13-08-14)


  • Please log in to reply
16 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:08 PM

പ്ളസ് ടു: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം 


140791929913hc.jpg

കൊച്ചി: പുതിയതായി അനുവദിച്ച പ്ലസ് ടു സ്കൂളുകളും കോഴ്സുകളും സംബന്ധിച്ച രേഖകൾ ഹാജരാക്കത്തതിനെ തുടർന്ന് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാരിന്റെ നിലപാട് എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും കോടതിക്ക് ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നും ജസ്റ്റീസ് ബി.രാമചന്ദ്ര മേനോൻ പറഞ്ഞു. 

പ്ളസ് ടു സംബന്ധിച്ച എല്ലാ രേഖകളും ഇന്ന് ഹാജരാക്കാനായിരുന്നു ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഫയലുകൾ പഠിച്ച് തീർന്നിട്ടില്ലെന്നും അതിനാൽ രേഖകൾ ഹാജരാക്കാൻ കഴിയില്ലെന്നും സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ ഇത്രയും സമയം ലഭിച്ചിട്ടും കേസ് പഠിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഇനി സമയം നൽകാനാവില്ലെന്നും ബെഞ്ച് പറഞ്ഞു. സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് ഇവിടെ പ്രകടമാവുന്നത്. കോടതിയുടെ നിർദ്ദേശം അനുസരിക്കാത്തത്തിന് പതിനായിരം രൂപ പിഴ ചുമത്തുകയാണെന്നും ജഡ്ജി പറഞ്ഞു. എന്നാൽ കേസ് പഠിച്ച് തീരാത്തത് തന്റെ കുഴപ്പം കൊണ്ടാണെന്നും അതിന് സർക്കാരിനെ വിമർശിക്കരുതെന്ന് എ.ജി അഭ്യർത്ഥിച്ചു. രേഖകൾ ഹാജരാക്കാത്തതിന് നിരുപാധികം മാപ്പ് ചോദിക്കുന്നതായും സർക്കാർ കോടതിയിൽ പറഞ്ഞു. ഇതേതുടർന്ന് പിഴ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി.

തികഞ്ഞ ഉത്തരവാദിത്യരഹിതമായാണ് സർക്കാർ ഈ വിഷയത്തിൽ പ്രവർത്തിക്കുന്നത്. താൻ ഈ കേസ് താൻ കേൾക്കുന്നതിൽ സർക്കാരിന് താൽപര്യമില്ലേ എന്നു ചോദിച്ച ജസ്റ്റീസ് മേനോൻ ആവശ്യമെങ്കിൽ പിന്മാറാൻ തയ്യാറാണെന്നും പറഞ്ഞു. രേഖകൾ നാളെത്തന്നെ ഹാജരാക്കണമെന്നും കോടതി സർക്കാരിന് കർശന നിർദ്ദേശം നൽകി.



#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:11 PM

ഇന്ത്യയിലെ മുസ്ലീമിനെ പോലും ഗൾഫിൽ ഹിന്ദു എന്നു വിളിക്കുന്നു: ഗോവ മുഖ്യമന്ത്രി 


140793307913goacm.jpg

പനാജി: ഇന്ത്യയിലുള്ള മുസ്ലീങ്ങളെപോലും ഗൾഫിൽ ഹിന്ദു എന്നു വിളിക്കുന്നതായി ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കർ. ഇന്ന് ഗോവയിലെ നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കാർ എന്ന അർത്ഥത്തിലാണ് ഇന്ത്യയിലെ ജനങ്ങളെ  മതം നോക്കാതെ ഗൾഫ് രാജ്യത്തുള്ളവർ ഹിന്ദു എന്നു വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
പുരാവസ്തുപഠനത്തെപ്പറ്റിയുള്ള ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

അതേസമയം വേദങ്ങളിൽ ഹിന്ദു എന്ന വാക്ക് ഇല്ലെന്ന്  പ്രതിപക്ഷ നേതാവ് പ്രതാപസിംഗ് റാണെ പറഞ്ഞു.



#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:13 PM

ഹാസ്യനടനുള്ള പുരസ്കാരം വേണ്ടെന്ന് അടൂർ സമിതി 


140793109413cinema.jpg

തിരുവനന്തപുരം: ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിക്കുന്പോൾ ഹാസ്യനടന് അവാർഡ് നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന് സിനിമാ മേഖലയെ കുറിച്ച് പഠിച്ച അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. ഹാസ്യനടനുള്ള പുരസ്കാരം നൽകുന്നത് നടനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനും നിർദ്ദേശമുണ്ട്. 

മദ്യപാനം, ​ പുകവലി തുടങ്ങിയ രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണം. നിലവിൽ നിയമപരമായ മുന്നറിയിപ്പ് നൽകുന്ന സംവിധാനം മാത്രമാണുള്ളത്. ആ രീതി മാറ്റണമെന്നും സമിതി ശുപാർശയിൽ പറയുന്നു. സിനിമാ മേഖലയിലെ അനാവശ്യ പ്രവണതകള്‍ ഇല്ലാതാക്കും. ഇതിനായി പ്രത്യേക നിയമ നിർമാണം നടത്തണമെന്ന നിർദ്ദേശവും ഉണ്ട്. നിലവില്‍ 1958ലെ നിയമമാണ് പിന്തുടരുന്നത്. ഇതിലെ നല്ല വശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചായിരിക്കും നിയമനിര്‍മാണം.

കേരളത്തില്‍ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കും. മേളയിലെ എല്ലാ സിനിമകൾക്കും ബുക്കിംഗ് ഏർപ്പെടുത്തണം. സിനിമകളുടെ എണ്ണം നൂറു മുതൽ 120 വരെയായി കുറയ്ക്കണമെന്ന സുപ്രധാന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. അന്തർദേശീയ നിലവാരമുള്ള സിനിമകൾക്ക് സബ്സിഡി അനുവദിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.



#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:14 PM

പെട്രോൾ വില കുറച്ചു 


140792911713petrol.jpg

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വിലയിൽ എണ്ണക്കന്പനികൾ കുറവ് വരുത്തി. വിവിധ സംസ്ഥാനങ്ങളിലായി 1.89 രൂപ മുതൽ 2.438 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. പുതുക്കിയ വില നാളെ അർദ്ധരാത്രി മുതൽ നിലവിൽ വരുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ അറിയിച്ചു.

ആഗോള വിപണിയിൽ പെട്രോൾ വിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാൻ കന്പനികളെ പ്രേരിപ്പിച്ചത്. ആഗസ്റ്റിൽ ഇത് രണ്ടാം തവണയാണ് പെട്രോൾ വില കുറയ്ക്കുന്നത്. ഒന്നാം തീയതി പെട്രോൾ വിലയിൽ ലിറ്ററിന് 1.09 രൂപയുടെ കുറവ് എണ്ണക്കന്പനികൾ വരുത്തിയിരുന്നു.



#5 Chengalam Pailey

Chengalam Pailey

    RamanaN of PP

  • VIP Members
  • 4,007 posts
1,652
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:16 PM

Vila kurachathu nalla kaaryam :yes:

But ini eppazhaanaavo koottunnath :mmm: :thottu:

Jayaramettaa :thanks: for sharing




Users Awards

#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:16 PM

മംഗല്യനിധിക്ക് ഏർപ്പെടുത്തിയ സെസ് ഹൈക്കോടതി റദ്ദാക്കി 


140792864713hc.jpg

കൊച്ചി: ത്രീ സ്റ്റാർ ഹോട്ടലുകളിൽ നടത്തുന്ന വിവാഹ പാർട്ടികൾക്ക് ഏർപ്പെടുത്തിയിരുന്ന മംഗല്യനിധി സെസ് ഹൈക്കോടതി റദ്ദാക്കി. സെസ്‌ ഏർപ്പെടുത്താൻ സര്‍ക്കാരിന്‌ അധികാരമില്ലെന്ന്‌ കോടതി പറഞ്ഞു. അതേസമയം സെസ് ഇനത്തിൽ നേരത്തെ ഈടാക്കിയ തുക തിരികെ നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 

ത്രീ സ്‌റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകളിലെ ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചെലവിന്റെ മൂന്നു ശതമാനം സെസ്‌ ആയി ഈടാക്കാനായിരുന്നു 2013ലെ ബഡ്ജറ്റിൽ സർക്കാർ നിർദ്ദേശിച്ചത്. സർക്കാരിന്റെ ഈ നിർദ്ദേശത്തിനെതിരെ കൊല്ലം, കാസർകോട്‌ ജില്ലകളിലെ ഓഡിറ്റോറിയം ഉടമകള്‍ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.  

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന എ.സി ഓഡിറ്റോറിയങ്ങള്‍ക്ക്‌ 10,000 രൂപയും എ.സിയില്ലാത്ത ഓഡിറ്റോറിയങ്ങള്‍ക്ക്‌ 5,000 രൂപയും ചാർജ് ഈടാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. പഞ്ചായത്ത്‌ പരിധിയില്‍ ആണെങ്കില്‍ ഇത്‌ യഥാക്രമം 7500, 3000 എന്ന ക്രമത്തിലായിരുന്നു. 



#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:18 PM

ഇന്ത്യൻ വംശജന് ഗണിതത്തിൽ 'നോബേൽ' പുരസ്കാരം 


140791165913mathematician.jpg

വാഷിങ്ടൺ: രണ്ട് ഇന്ത്യൻ വംശജരായ ഗണിത പണ്ഡിതന്മാ‌ർക്ക് ഗണിതശാസ്ത്രത്തിലെ 'നോബേൽ' പുരസ്കാരം. ഇന്ത്യൻ വംശജനായ മഞ്ജുൾ  ഭാർഗവയാണ് 'ഗണിതത്തിൽ നോബേൽ' എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡലിന് അർഹനായത് . മറ്റൊരു ഇന്ത്യൻ വംശജനായ സുഭാഷ് ഖോട്ടിന് 'റോൾഫ് നെവൻലീന' പുരസ്കാരവും ലഭിച്ചു. 

സിയോളിൽ നടന്ന അന്താരാഷ്ട്ര ഗണിത കോൺഗ്രസിൽ വച്ച് ഇന്രർനാഷണൽ മാത്തമാറ്റിക്കൽ യൂണിയനാണ്  ഇവർക്ക് പുരസ്കാരം വിതരണം ചെയ്തത്. പ്രിൻസ്ടൺ സർവകലാശാലയിലെ ഗണിത പ്രൊഫസറാണ് മഞ്ജുൾ ഭാർഗവ. നാല് വർഷത്തിലൊരിക്കലാണ് ഫീൽഡ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ഇത്തവണ നാല് പേരാണ് പുരസ്കാരത്തിന് അ‌ഹരായത്. ഇതിൽ ഇറാനിയൻ വംശജയായ സ്റ്റാൻഫോഡ് സർവകലാശാലയിലെ അദ്ധ്യാപിക മറിയം മിർസാഖനി ഫീൽഡ്സ് മെഡൽ നേടുന്ന ആദ്യ വനിതയായി.



#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:19 PM

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയരും
21647_602820.jpgതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതിനിരക്ക് കുത്തനെ ഉയരും. യൂണിറ്റിന് 30-45 പൈസ വരെ ഉയര്‍ത്തിയുള്ള പുതിയ നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നാളെ പ്രഖ്യാപിക്കുമെന്ന് അറിയുന്നു. എല്ലാ വിഭാഗക്കാര്‍ക്കും നിരക്ക് വര്‍ധന ബാധകമായിരിക്കും. 

നിരക്കില്‍ ശരാശരി പത്ത് ശതമാനം വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇത് കമ്മീഷന്‍ പൂര്‍ണമായി അംഗീകരിച്ചില്ല. സ്ലാബുകളുടെ എണ്ണം വെട്ടിക്കുറക്കണമെന്ന ആവശ്യവും കമ്മീഷന്‍ തള്ളി. 

നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ 2400 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് കെ.എസ്.ഇ.ബി കമ്മീഷനെ ബോധിപ്പിച്ചിരുന്നതെങ്കിലും നഷ്ടം ഇതില്‍ പകുതി മാത്രമായിരിക്കുമെന്ന് കമ്മീഷന്‍ വിലയിരുത്തി. 

ഏപ്രില്‍ മാസത്തില്‍തന്നെ വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെക്കുകയായിരുന്നു. 

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള കുറഞ്ഞ നിരക്ക് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് ഈ ഇളവ് ആവശ്യമില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നിരക്കുവര്‍ദ്ധനയ്ക്ക് മുന്‍കാല പ്രാബല്യം വേണമോ എന്ന കാര്യവും കമ്മീഷന്‍ വ്യാഴാഴ്ച തീരുമാനിക്കും.

 



#9 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:22 PM

തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍
21647_602793.jpgന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. നേതാവ് തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി. ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. 

കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികളെല്ലാം നേരത്തെതന്നെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹം ചൊവ്വാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശിച്ച പത്രിക വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പിന്താങ്ങി. 

പ്രതിപക്ഷത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്നതാണ് ഡെപ്യൂട്ടി സ്പീക്കര്‍പദവി. ഇത് എ.ഐ.എ.ഡി.എം.കെ.യ്ക്ക് നല്കിയതിനെ പിന്നീട് കോണ്‍ഗ്രസും പിന്താങ്ങി. കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തമ്പി ദുരൈക്കു വേണ്ടി ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. ജ്യോതിരാദിത്യസിന്ധ്യ പിന്താങ്ങി. 

ബി.ജെ.പി. സഖ്യകക്ഷികളായ ടി.ഡി.പി., ശിവസേന, എല്‍.ജെ.പി. തുടങ്ങിയവയ്‌ക്കൊപ്പം ബി.ജെ.ഡി., ടി.ആര്‍.എസ്., വൈ.എസ്.ആര്‍.കോണ്‍ഗ്ര്‌സ്, ടി.എം.സി., എസ്.പി. അംഗങ്ങളും ചേര്‍ന്ന എട്ട് സെറ്റ് പത്രികകൂടി സമര്‍പ്പിച്ചു. 

ലോക്‌സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് 37 അംഗങ്ങളുള്ള എ.ഐ.എ.ഡി.എം.കെ കോണ്‍ഗ്രസിന് 44 അംഗങ്ങളാണുള്ളത്.

 



#10 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 07:24 PM

പോലീസ് ജീപ്പില്‍ മണല്‍ക്കടത്ത് സംഘം ലോറിയിടിച്ചുകയറ്റി
പഴയങ്ങാടി(കണ്ണൂര്‍): പോലീസ് ജീപ്പില്‍ ലോറിയിടിച്ചുകയറ്റി മണല്‍ക്കടത്ത് സംഘം രക്ഷപ്പെട്ടു. 
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ വാടിക്കല്‍ക്കടവ് പാലത്തിനടുത്താണ് സംഭവം. ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ. അടക്കുള്ള നാലു പോലീസുകാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

രാത്രി മണല്‍ക്കടത്ത് വ്യാപകമായതിനാല്‍ പരിശോധനയ്ക്കിറങ്ങിയതായിരുന്നു എ.എസ്.ഐ. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. പാലത്തിനടുത്തായി റോഡില്‍ നിര്‍ത്തിയതായിരുന്നു ജീപ്പ്. മണല്‍ കയറ്റി ഇതുവഴി വന്ന ലോറിനിര്‍ത്താന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു. ഉടനെ ജീപ്പിടിച്ചുതെറിപ്പിച്ച് സെയ്താര്‍പള്ളി റോഡിലേക്ക് ലോറി ഓടിച്ചുപോയി. 

ജീപ്പിന് കാര്യമായ കേട് പറ്റാതിരുന്നതിനാല്‍ അതേവണ്ടിയില്‍ ലോറിയെ പോലീസുകാര്‍ പിന്തുടര്‍ന്നു. അമിതവേഗത്തിലായിരുന്ന ലോറിയെ മറികടക്കാന്‍ കഴിഞ്ഞില്ല. പോലീസ് ജീപ്പ് തൊട്ടുപിറകിലെത്തിയപ്പോള്‍ ലോറി പെട്ടെന്ന് നിര്‍ത്തി. പിന്നെ, പിറകോട്ടെടുത്ത് ജീപ്പിലേക്ക് ഇടിച്ചുകയറ്റി. ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്ന് ടയര്‍ കറങ്ങാതെ കുരുങ്ങി. മണല്‍ക്കടത്ത് സംഘം ലോറിയുമായി രക്ഷപ്പെട്ടു. 
കൂടുതല്‍ പോലീസെത്തി പരിശോധന നടത്തിയെങ്കിലും ലോറി പിടികൂടാനായില്ല. പോലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെക്കുറിച്ച് സൂചന കിട്ടിയതായി എസ്.ഐ. ഇ.കെ.ഷിജു പറഞ്ഞു. മൂന്നുപേരാണ് ലോറിയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

മുട്ടം, പഴയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളില്‍ മണല്‍ക്കടത്തിനെതിരെ എസ്.ഐ.യുടെ നേതൃത്വത്തില്‍ നടപടി കര്‍ശനമാക്കിയിരുന്നു. ഇതാണ് മണല്‍ക്കടത്തുകാരെ പ്രകോപിപ്പിച്ചത്.

 



#11 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,222 posts
9,181
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 08:51 PM

മംഗല്യനിധിക്ക് ഏർപ്പെടുത്തിയ സെസ് ഹൈക്കോടതി റദ്ദാക്കി 


http://news.keralakaumudi.com/photo/0820...

കൊച്ചി: ത്രീ സ്റ്റാർ ഹോട്ടലുകളിൽ നടത്തുന്ന വിവാഹ പാർട്ടികൾക്ക് ഏർപ്പെടുത്തിയിരുന്ന മംഗല്യനിധി സെസ് ഹൈക്കോടതി റദ്ദാക്കി. സെസ്‌ ഏർപ്പെടുത്താൻ സര്‍ക്കാരിന്‌ അധികാരമില്ലെന്ന്‌ കോടതി പറഞ്ഞു. അതേസമയം സെസ് ഇനത്തിൽ നേരത്തെ ഈടാക്കിയ തുക തിരികെ നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 

ത്രീ സ്‌റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകളിലെ ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചെലവിന്റെ മൂന്നു ശതമാനം സെസ്‌ ആയി ഈടാക്കാനായിരുന്നു 2013ലെ ബഡ്ജറ്റിൽ സർക്കാർ നിർദ്ദേശിച്ചത്. സർക്കാരിന്റെ ഈ നിർദ്ദേശത്തിനെതിരെ കൊല്ലം, കാസർകോട്‌ ജില്ലകളിലെ ഓഡിറ്റോറിയം ഉടമകള്‍ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.  

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന എ.സി ഓഡിറ്റോറിയങ്ങള്‍ക്ക്‌ 10,000 രൂപയും എ.സിയില്ലാത്ത ഓഡിറ്റോറിയങ്ങള്‍ക്ക്‌ 5,000 രൂപയും ചാർജ് ഈടാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. പഞ്ചായത്ത്‌ പരിധിയില്‍ ആണെങ്കില്‍ ഇത്‌ യഥാക്രമം 7500, 3000 എന്ന ക്രമത്തിലായിരുന്നു. 

 

 

aadambaram kanikunavarku sess kodukan kashille




Users Awards

#12 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,222 posts
9,181
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 08:53 PM

 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയരും
http://images.mathrubhumi.com/images/201...തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതിനിരക്ക് കുത്തനെ ഉയരും. യൂണിറ്റിന് 30-45 പൈസ വരെ ഉയര്‍ത്തിയുള്ള പുതിയ നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നാളെ പ്രഖ്യാപിക്കുമെന്ന് അറിയുന്നു. എല്ലാ വിഭാഗക്കാര്‍ക്കും നിരക്ക് വര്‍ധന ബാധകമായിരിക്കും. 

നിരക്കില്‍ ശരാശരി പത്ത് ശതമാനം വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇത് കമ്മീഷന്‍ പൂര്‍ണമായി അംഗീകരിച്ചില്ല. സ്ലാബുകളുടെ എണ്ണം വെട്ടിക്കുറക്കണമെന്ന ആവശ്യവും കമ്മീഷന്‍ തള്ളി. 

നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ 2400 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് കെ.എസ്.ഇ.ബി കമ്മീഷനെ ബോധിപ്പിച്ചിരുന്നതെങ്കിലും നഷ്ടം ഇതില്‍ പകുതി മാത്രമായിരിക്കുമെന്ന് കമ്മീഷന്‍ വിലയിരുത്തി. 

ഏപ്രില്‍ മാസത്തില്‍തന്നെ വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെക്കുകയായിരുന്നു. 

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള കുറഞ്ഞ നിരക്ക് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് ഈ ഇളവ് ആവശ്യമില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നിരക്കുവര്‍ദ്ധനയ്ക്ക് മുന്‍കാല പ്രാബല്യം വേണമോ എന്ന കാര്യവും കമ്മീഷന്‍ വ്യാഴാഴ്ച തീരുമാനിക്കും.

 

 

kathirunnu kanam.

 

elarum onichu vicharichale keralathile electricity problem kurakkan patoo.

max usage reduce cheytha inganonum kootendi varilla.




Users Awards

#13 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,219 posts
24,013
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 August 2014 - 09:00 PM

ഇന്ത്യൻ വംശജന് ഗണിതത്തിൽ 'നോബേൽ' പുരസ്കാരം http://news.keralakaumudi.com/photo/0820...
വാഷിങ്ടൺ: രണ്ട് ഇന്ത്യൻ വംശജരായ ഗണിത പണ്ഡിതന്മാ‌ർക്ക് ഗണിതശാസ്ത്രത്തിലെ 'നോബേൽ' പുരസ്കാരം. ഇന്ത്യൻ വംശജനായ മഞ്ജുൾ  ഭാർഗവയാണ് 'ഗണിതത്തിൽ നോബേൽ' എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡലിന് അർഹനായത് . മറ്റൊരു ഇന്ത്യൻ വംശജനായ സുഭാഷ് ഖോട്ടിന് 'റോൾഫ് നെവൻലീന' പുരസ്കാരവും ലഭിച്ചു. സിയോളിൽ നടന്ന അന്താരാഷ്ട്ര ഗണിത കോൺഗ്രസിൽ വച്ച് ഇന്രർനാഷണൽ മാത്തമാറ്റിക്കൽ യൂണിയനാണ്  ഇവർക്ക് പുരസ്കാരം വിതരണം ചെയ്തത്. പ്രിൻസ്ടൺ സർവകലാശാലയിലെ ഗണിത പ്രൊഫസറാണ് മഞ്ജുൾ ഭാർഗവ. നാല് വർഷത്തിലൊരിക്കലാണ് ഫീൽഡ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ഇത്തവണ നാല് പേരാണ് പുരസ്കാരത്തിന് അ‌ഹരായത്. ഇതിൽ ഇറാനിയൻ വംശജയായ സ്റ്റാൻഫോഡ് സർവകലാശാലയിലെ അദ്ധ്യാപിക മറിയം മിർസാഖനി ഫീൽഡ്സ് മെഡൽ നേടുന്ന ആദ്യ വനിതയായി.


Namukk abhimanikkan pinne enthu venam! Thanks Jayaram ! Clap for your effort!

#14 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 August 2014 - 09:00 AM

Namukk abhimanikkan pinne enthu venam! Thanks Jayaram ! Clap for your effort!

anyway oru nobel sammanam kitti

great!



#15 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 August 2014 - 09:00 AM

kathirunnu kanam.

 

elarum onichu vicharichale keralathile electricity problem kurakkan patoo.

max usage reduce cheytha inganonum kootendi varilla.

enthakumo entho.. oru samaram harthalnokke chance kaanunnundu

thank u suru for the support






0 user(s) are reading this topic

0 members, 0 guests, 0 anonymous users