Jump to content








Toggle Scoreboard
ibProArcade Scoreboard

dakini17 has obtained a high score of 760 Today, 09:00 PM Playing More Bloons Play Now!                InduChOOdaN has obtained a high score of 13139 Today, 07:29 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 322 Today, 05:52 PM Playing Spin Balls Play Now!                KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                
Photo

Today's Top Stories (12-08-14)

Today Top Stories epaper paper news punchapaadam

  • Please log in to reply
18 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:16 PM

നേരിട്ട് പോരാടാനാവാത്തതിനാൽ പാകിസ്ഥാൻ തീവ്രവാദത്തെ മറയാക്കുന്നു: മോദി 


140782564712modi.jpg

ലേ: നേരിട്ട് യുദ്ധം ചെയ്യാനുള്ള ശക്തി നഷ്ടമായ പാകിസ്ഥാൻ ഇന്ത്യയെ നേരിടാൻ തീവ്രവാദത്തെ മറയാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സിയാച്ചിൻ മഞ്ഞുമലകളിൽ സന്ദർശനത്തിനെത്തിയ മോദി,​ കര-വ്യോമ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുന്പോഴാണ് ഇക്കാര്യം പറഞ്ഞത്.  

അതിർത്തിയിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാടിനെ മോദി അപലപിച്ചു. യുദ്ധത്തിൽ ഉണ്ടാവുന്ന അപകടങ്ങളെക്കാൾ ഭീകരപ്രവർത്തനം മൂലമുണ്ടാകുന്ന ദുരന്തങ്ങളാണ് സിയാച്ചിനിലെ സൈനികർ കൂടുതലായി അനുഭവിക്കുന്നത്. അയൽരാജ്യങ്ങൾക്കു നേരെ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത ആഗോള പ്രശ്നമാണ്. ഇതിനെതിരെ പോരാടാൻ ലോകത്തെ മാനുഷിക ശക്തികൾ ഒന്നിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. 

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം ഒരു തലത്തിലും അംഗീകരിക്കാനാവില്ല. ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം എവിടെ നിന്നുണ്ടായാലും അത് തടയേണ്ടതാണ്. ആധുനിക ആയുധങ്ങളും സാങ്കേതിവിദ്യയും ലഭ്യമാക്കി ഇന്ത്യൻ സൈന്യത്തെ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. 


  • VIjayeTTan likes this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:17 PM

എറണാകുളത്തെ സി.പി.എം സ്ഥാനാർത്ഥിക്കെതിരെ എം.എം.ലോറൻസ് 


140782394712christy.jpg

കൊച്ചി: ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സി.പി.ഐയിൽ വിവാദം പുകയവെ എറണാകുളത്തെ സി.പി.എം സ്ഥാനാർത്ഥിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസിനെതിരെ വിമർശനവുമായി മുതിർന്ന് നേതാവ് എം.എം.ലോറൻസ് രംഗത്ത്. ക്രിസ്റ്റി സ്ഥാനാർത്ഥിയായതിന് പിന്നിൽ പല കഥകളുണ്ടെന്നും സ്ഥാനാർത്ഥിയായത് എങ്ങനെയാണെന്നത് ഇപ്പോഴും അവ്യക്തമാണെന്നും ലോറൻസ് പറഞ്ഞു. 

ക്രിസ്റ്റി കമ്മ്യൂണിസ്റ്റുകാരനല്ല,​ ഇടതുപക്ഷ പ്രവർത്തകനെന്നും പറയാൻ കഴിയില്ല. അങ്ങനെയൊരാൾ സ്ഥാനാർത്ഥിയായത് എങ്ങനെയാണെന്ന് അറിയില്ല. തെരഞ്ഞെടുപ്പുകാലത്ത് താനും ക്രിസ്റ്റിക്കുവേണ്ടി നല്ലതുപോലെ പ്രവര്‍ത്തിച്ചു. പക്ഷേ, ക്രിസ്റ്റി പരാജയപ്പെട്ടു. ക്രിസ്റ്റിയുടെ സ്ഥാനാർത്ഥിത്വത്തവുമായി പല കഥകളും കേള്‍ക്കുന്നുണ്ട്. അതൊന്നും താന്‍ ഇപ്പോള്‍ പുറത്തു പറയുന്നില്ല. ജനങ്ങളുമായി സമ്പര്‍ക്കമുള്ളതും ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ചു പരിചയുമുള്ളവരെ സ്ഥാനാർത്ഥിയാക്കുകയാണ് വേണ്ടതെന്നും ലോറന്‍സ് പറഞ്ഞു.



#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:18 PM

മെത്രാൻ സ്ഥലം മാറ്റം:മാനേജിംഗ് കമ്മറ്റി തീരുമാനം സുന്നഹദോസ് റദ്ദ് ചെയ്തു 

 

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ മെത്രാന്മാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് കൈകൊണ്ട മാനേജിംഗ് കമ്മറ്റിയുടെ തീരുമാനം  സുന്നഹദോസ് റദ്ദ് ചെയ്‌തു. എന്നാൽ ഈ വിവരം വാർത്തയാക്കാതെ രഹസ്യമാക്കിയിരിക്കുകയാണ് സഭാ നേതൃത്വം. കഴിഞ്ഞ ദിവസം നടന്ന സുന്നഹദോസിലാണ് ഈ തീരുമാനം എടുത്തത്. മെത്രാന്മാരെ സ്ഥലം മാറ്റുന്നതിന് മലങ്കര മെത്രാപ്പൊലീത്തായ്ക്ക് അധികാരമില്ലന്നും ഇത് കാതോലിക്കായിൽ നിഷിപ്തമാണന്നും ഭരണഘടനയിൽ പറയുന്നത് ചൂണ്ടിക്കാട്ടിയാണ്  സുന്നഹദോസ് തീരുമാനം റദ്ദ് ചെയ്തത്. റദ്ദ് ചെയ്ത തീരുമാനം എഴുതി ചേർക്കുന്നതിന് ത്യശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിനെ ചുമതലപ്പെടുത്തി. 

മൂന്ന് മാസം മുൻപ് ചേർന്ന ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയാണ് മെത്രാപ്പൊലീത്താമാർക്ക് സ്ഥലം മാറ്റം വേണമെന്നും ഉടൻ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മെത്രാപ്പൊലീത്താമാർ രംഗത്ത് എത്തിയതോടെ മൂന്ന് മെത്രാൻമാരും വൈദികരും സഭാ ഭാരവാഹികളും അടങ്ങിയ പ്രത്യേക  കമ്മറ്റിയെ പ്രശ്ന പരിഹാരത്തിന് നിയോഗിക്കുകയും ആറ് മാസത്തിനകം റിപ്പോർട്ട് സമ്മർപ്പിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കമ്മറ്റി വിവിധ വശങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് സുന്നഹദോസ് നടപടി റദ്ദ് ചെയ്തത്. ഇത്തരം ഒരു നടനടപടി യാക്കോബായ സഭയിൽ ഇതാദ്യമാണ്.

34 ലെ ഭരണഘടനയിലെ   ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുന്നഹദോസ് നടപടിയെ ചോദ്യം ചെയതത്. മലങ്കര മെത്രാപ്പൊലീത്തായ്ക്കെ മാനേജിംഗ് കമ്മറ്റിക്കോ  മെത്രാമാരെ  നിയമ്മിക്കുന്നതിനോ സ്ഥലം മാറ്റുന്നതിനോ അധികാരമില്ലന്നും സുന്നഹദേസിലാണ് തീരുമാനം കൈകൊള്ളേണ്ടതെന്നുമുള്ള വാദമാണ് ഉന്നയിച്ചത്. ഇത് അംഗീകരിക്കുകയായിരുന്നു. നടപടി റദ്ദ് ചെയ്യുന്നതിനെ മലബാർ,ബാംഗ്ളൂർ ഭദ്രാസനാധിപൻമാർ മാത്രമാണ് എതിർത്തത്. ഏഴ് പേർ മൗനം പാലിച്ചു. ബാക്കിയുള്ളവർ നടപടിയെ അനുകൂലിച്ചു.

സുന്നഹദോസിന്റെ തീരുമാനത്തിനെതിരെ മാനേജിംഗ് കമ്മറ്റിയിലെ ചില അംഗങ്ങൾ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്. പക്ഷെ എതിർപ്പ്  കെട്ടടങ്ങാനാണ് സാധ്യത. സുന്നഹദോസിനെ മറികടന്നുള്ള തീരുമാനം വേണ്ടന്നും സ്ഥലമാറ്റം അടക്കമുള്ള കാര്യങ്ങൾ വേണമെങ്കിൽ  അത്  അടുത്ത സുന്നഹദോസിൽ പരിഗണിക്കാമെന്നുമുള്ള നിലപാടിലാണ് ഭൂരിപക്ഷം അംഗങ്ങളും.



#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:19 PM

കെ.എസ്.ആർ.ടി.സി ബസിടിച്ച് രണ്ടിടത്തായി രണ്ട് മരണം 


140782306312bus.jpg

കൊല്ലം: കെ.എസ്.ആർ.ടി.സി ബസുകൾ ഇടിച്ച് രണ്ടിടങ്ങളിൽ അപകടം. ഇടപ്പള്ളിക്കോട്ടയിൽ ട്രാൻ.ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇത്തിക്കരയിൽ മത്സ്യം കയറ്റിവന്ന പിക്കപ്പ് വാനിൽ  ഇടിച്ച് ‌ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഇന്ന് രാവിലെ 5.30ന്  ദേശീയപാതയിൽ  ഇടപ്പള്ളിക്കോട്ട പോരൂക്കര പള്ളിക്ക് സമീപമുണ്ടായ  അപകടത്തിൽ ഓച്ചിറയിലെ ഹോട്ടൽ തൊഴിലാളിയായ അഞ്ചാലുംമൂട് തൃക്കടവൂർ കോട്ടയ്ക്കകം പള്ളിയമ്പിൽ വീട്ടിൽ ശിവൻകുട്ടി (46) മരിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന ട്രാൻ.ബസും ശിവൻകുട്ടി ഓടിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  ഓച്ചിറയിലെ ഹോട്ടലിലേക്ക് ജോലിക്ക് പോകുകയായിരുന്നു ശിവൻകുട്ടി. സംഭവസ്ഥലത്ത് ഓടിക്കൂടിയവർ ശിവൻകുട്ടിയെ ഉടൻ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക്  ആശുപത്രി മോർച്ചറിയിൽ. ഭാര്യ- രാജശ്രീ. രണ്ടുമക്കളുണ്ട്. ചവറ പൊലീസ് കേസെടുത്തു.

കൊല്ലം നീണ്ടകരയിൽ നിന്നും മത്സ്യവുമായി കല്ലറയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ഓട്ടോയാണ് ഇത്തിക്കര പാലത്തിന് സമീപമുള്ള വേബ്രിഡ്ജിന് മുന്നിൽ ട്രാൻ.ബസുമായി ഇടിച്ച് അപകടത്തിൽപ്പെട്ടത്. കല്ലറ പഴയചന്ത സ്വദേശി അൽ അമീൻ (22) മരിച്ചു. പഴയചന്ത നവാസ് മൻസിലിൽ അഷറഫിന് (49) ഗുരുതരമായി പരിക്കേറ്റു.   മജീദ് - താഹിറ ദമ്പതികളുടെ മകനാണ് അൽ അമീൻ. ആമിനയാണ് സഹോദരി. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.



#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:20 PM

കരിപ്പൂരിൽ ആറുകിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി 


140782290512gold.jpg

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടിടത്ത് നിന്നായി ആറുകിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാവിലെ എമിറ്റേറ്റ്‌സിന്റെ ദുബായിയിൽ നിന്നെത്തിയ  വിമാനത്തിലെ യാത്രക്കാർ പോയ ശേഷമാണ് രണ്ടുകിലോ സ്വർണം അടങ്ങിയ ബാഗ് കണ്ടെത്തിയത്. തുടർന്ന് എയർ ഇന്ത്യയുടെ വിമാനമെത്തി. യാത്രക്കാർ ടെർമിനൽ വിട്ട ശേഷം നടത്തിയ തെരച്ചിലിൽ നാല് കിലോ സ്വർണം അടങ്ങിയ സ്യൂട്ട്‌കേസ് കണ്ടെത്തി. പ്രധാന ലിഫ്റ്റിന് സമീപത്താണ് സ്യൂട്ട്‌കേസ് കണ്ടത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സംശയം തോന്നിയ ചില യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയും ചോദ്യം ചെയ്തു.

ജീവനക്കാരുടെ സഹായത്തോടെ സ്വർണം കടത്തുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ വർദ്ധിച്ചിട്ടുണ്ട്. ഇന്നലെയും ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചിരുന്നു. ഇന്നലെ 20 ലക്ഷം രൂപ വിലവരുന്ന ഒരു കിലോസ്വർണം കടത്താനുളള ശ്രമത്തിനിടയിൽ ഒരു യാത്രക്കാരനും സഹായിക്കാൻ ശ്രമിച്ച മൂന്നു ജീവനക്കാരും ഉൾപ്പെടെ നാലുപേർ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എയർകസ്റ്റംസിന്റെ പിടിയിലായിരുന്നു. 


  • KhaLiL GibraN likes this

#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:21 PM

ട്രെയിൻ തട്ടി യുവാവ് മരിച്ചു 

 

നെയ്യാറ്റിൻകര: ട്രെയിൻ തട്ടി മരിച്ച നിലയിൽ ബാലരാമപുരത്തെ ടണലിൽ ഒരാളെ കണ്ടെത്തി. പള്ളിച്ചൽ ഈഞ്ചക്കര നെല്ലിവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠൻ ആശാരിയാണ് (37) മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ട് വിവരം ബാലരാമപുരം പൊലീസിനെ അറിയിച്ചത്. അവിവാഹിതനാണ്. 



#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:22 PM

റുക്സാനയുടെ മൊഴിയിൽ കേസൊതുക്കിയ പൊലീസുകാർക്കെതിരെയും പരാമർശം 


140782159512ruksana.jpg

വെഞ്ഞാറമൂട്: ബ്ളൂ ബ്ളാക്ക്‌ മെയിലിംഗിന്റെ ഭാഗമായി യുവ കശുവണ്ടി വ്യവസായിക്കെതിരെ വ്യാജ പേരിൽ പരാതി നൽകിയതായി ചോദ്യം ചെയ്യലിൽ റുക്സാനയും ബിന്ധ്യാസ് തോമസും  സമ്മതിച്ചു. പരാതി എഴുതിയത് ബിന്ധ്യാസ് തോമസാണെന്ന് റുക്സാന ഇന്നലെ കൊല്ലം പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ബ്ളാക്ക് മെയിലിംഗിന് സഹായിയായി രണ്ട് അഭിഭാഷകർ പ്രവർത്തിച്ചുവെന്നും മൊഴിയിലുണ്ട്. ഒരാൾ ഹൈക്കോടതി അഭിഭാഷകനും ഒരാൾ കൊല്ലത്തെ അഭിഭാഷകനുമാണെന്നാണ് മൊഴിയിലുള്ളത്. ഒടുവിൽ വ്യവസായി 15 ലക്ഷം നൽകിയെന്നും പറയുന്നുണ്ട്. ഇതിന് പുറമെ കേസൊതുക്കാൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കൂട്ടുനിന്നതായും റുക്സാന സമ്മതിച്ചുവെന്നറിയുന്നു. ഇന്നലെ ഒരു മണിയോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ച മൂന്ന് പ്രതികളെയും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ദെബേഷ്‌കുമാർ‌ ബഹ്റയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തുടർച്ചയായി ചോദ്യം ചെയ്യുകയായിരുന്നു. കൊല്ലം ക്രൈം ഡിറ്റാച്ച് മെന്റ് അസി. കമ്മിഷണർ രാധാകൃഷ്ണപിള്ളയും കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മിഷണറും ഒപ്പമുണ്ടായിരുന്നു. രാത്രി 9 മണിക്കായിരുന്നു ചോദ്യം ചെയ്യൽ അവസാനിച്ചത്.

ചോദ്യം ചെയ്യലിൽ ജയചന്ദ്രനും റുക്സാനയും ബിന്ധ്യാസും നൽകിയ മൊഴി രേഖപ്പെടുത്തിയെങ്കിലും അതെല്ലാം പൊലീസ് വിശ്വസിച്ചിട്ടില്ലെന്ന് കമ്മിഷണർ പറഞ്ഞു. അവർ പറഞ്ഞ മൊഴി സത്യമാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ടവരുടെയെല്ലാം മൊഴിയെടുത്ത ശേഷമേ അന്തിമ തീരുമാനത്തിലെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. റുക്സാനയ്ക്ക് പതിനഞ്ചുലക്ഷത്തോളം രൂപ നൽകി യുവ വ്യവസായി കേസ് ഒത്തുതീ‌ർപ്പാക്കിയശേഷം ഗൾഫിലേക്ക് കടക്കാൻ അവസരം ഒരുക്കിയതിൽ മുമ്പ് നഗരത്തിൽ വിവാദ സി.ഐ പങ്ക് വഹിച്ചുവെന്നാണ് നേരത്തേയുയർന്ന ആരോപണം. ഏതായാലും കേസിൽ ചില ഉദ്യോഗസ്ഥരും പ്രമുഖരും ഉൾപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.



#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:23 PM

ഗാവസ്കർ കാറപകടത്തിൽ നിന്ന് രക്ഷപ്പെട്ടു


140782079212gavaskar.jpg

മാഞ്ചസ്റ്റർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കർ ലണ്ടനിൽ കാറപടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ത്യയുടെ ഇംഗ്ളണ്ട് പര്യടനത്തിൽ കമന്റേറ്ററായ ഗാവസ്കർ ഞായറാഴ്ച മാഞ്ചസ്റ്ററിൽ നിന്ന് ലണ്ടനിലേക്ക് പോവുന്പോഴായിരുന്നു സംഭവം. 

ഗാവസ്കറും സുഹൃത്ത് ചന്ദ്രേഷ് പട്ടേലും മറ്റൊരു കമന്റേറ്ററുമായ മാർക് നിക്കോളാസും സഞ്ചരിച്ചിരുന്ന ജാഗ്വാർ കാറിൽ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. നേർക്കുനേരെയുള്ള ഇടി ഒഴിവാക്കാനായെങ്കിലും എതിരെ വന്ന വാഹനം ഗാവസ്കർ സഞ്ചരിച്ചിരുന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. കനത്ത മഴയുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. 

പിന്നീട് ഈസ്റ്റ് മിഡ്‌ലാൻഡ് പാർക്ക്‌വേ റെയിൽവേസ്റ്റേഷനിലേക്ക് നടന്നു പോയ സംഘം അവിടെ നിന്ന് ട്രെയിനിലാണ് ലണ്ടനിലേക്ക് പോയത്.


  • VIjayeTTan and Malar like this

#9 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:24 PM

മിറോസ്ളാവ് ക്ളോസ് വിരമിച്ചു 


1407782366klose.jpg

ബെർലിൻ : ലോകകപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരനായി ചരിത്രം കുറിച്ച ജർമ്മൻ സ്ട്രൈക്കർ മിറോസ്ളാവ് ക്ളോസ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. ബ്രസീൽ ലോകകപ്പിൽ സാക്ഷാൽ റൊണാൾഡോയുടെ ഗോളടി റെക്കാഡ് മറികടക്കുകയും കിരീടം നേടുകയും ചെയ്തശേഷമാണ് 36 കാരനായ ക്ളോസ് രാജ്യത്തിന്റെ കുപ്പായം അഴിച്ചുവയ്ക്കുന്നത്. ലോകകപ്പിൽ ആകെ 16 ഗോളുകളാണ് ക്ളോസ് നേടിയത്. 
അതേസമയം,​ ക്ളബ് കരിയറിൽ തുടരുമെന്നും ക്ളോസ് അറിയിച്ചിട്ടുണ്ട്.

വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്നും ജർമ്മൻ ടീം സ്വപ്നം കണ്ടിരുന്ന ഏറ്റവും വലിയ ഗോളായ ലോകകപ്പ് നേടിയതാണ് തന്റെ കായിക ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതെന്നും ക്ളോസ് പറഞ്ഞു. 

മിറോസ്ളവ് ക്ളോസെ 
പ്രായം: 36 
മത്സരങ്ങൾ: 137 
ഗോളുകൾ : 71 
ജർമ്മനിക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. 
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം (16) 
നാല് ലോകകപ്പുകളിൽ ഗോൾ നേടിയ മൂന്നാമത്തെ താരം


  • KhaLiL GibraN likes this

#10 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:25 PM

സച്ചിന് അവധി അനുവദിച്ചു 


1407768731sachin.jpg

ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ അപേക്ഷ പരിഗണിച്ച് രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ അവധി അനുവദിച്ചു. ഈ സമ്മേളന കാലയളവിൽ സഭയിൽ ഹാജരാകാതിരിക്കുന്നതിനാണ് അവധി. വ്യക്തിപരവും ഔദ്യോഗികവുമായ തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് സച്ചിൻ  അവധിക്ക് അപേക്ഷ നൽകിയത്. ഏതാനും കോൺഗ്രസ്  അംഗങ്ങളുടെയും എസ്.പി അംഗങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ് സച്ചിന് രാജ്യസഭാഉപാദ്ധ്യക്ഷൻ അവധി അനുവദിച്ചത്. സച്ചിനും നടി രേഖയും ദിവസങ്ങളോളം രാജ്യസഭയിൽ ഹാജരാകാത്തകാര്യം പി. രാജീവ് എം.പിയാണ് സഭയിൽ ഉന്നയിച്ചത്. അംഗങ്ങൾക്ക് അവധി അനുവദിക്കുന്നത് പതിവാണെന്നും 60 ദിവസത്തിൽ കൂടുതൽ ഇരുവരും സഭയിൽ നിന്ന് വിട്ടുനിന്നിട്ടില്ലാത്തതുകൊണ്ട്  നടപടി സ്വീകരിക്കാനാവില്ലെന്നും പി.ജെ. കുര്യൻ  വ്യക്തമാക്കിയിരുന്നു.



#11 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:26 PM

നടന്‍ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി
21647_602450.jpg


ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ (63) മരിച്ച നിലയില്‍ കണ്ടെത്തി. 

കാലിഫോര്‍ണിയയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ വില്യംസ് കുറേനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. 

തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെ പോലീസെത്തി മരണം സ്ഥിരീകരിച്ചു. 


21647_602451.jpg


ഗുഡ്‌മോര്‍ണിങ് വിയറ്റ്‌നാം, ഡെഡ് പോയറ്റ്‌സ് സൊസൈറ്റി, ജുമാന്‍ജി, മിസിസ് ഡൗട്ട്ഫയര്‍, ഗുഡ് വില്‍ ഹണ്ടിങ് തുടങ്ങി നിരവധി ചിത്രങ്ങില്‍ അഭിനയിച്ചു. 

1997ലാണ് മികച്ച സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടുന്നത്. രണ്ട് തവണ എമ്മി അവാര്‍ഡും നാല് ഗോള്‍ഡണ്‍ ഗ്ലോബ്‌സ് പുരസ്‌കാരങ്ങളും അഞ്ച് ഗ്രാമി അവാര്‍ഡുകളും നേടിയിട്ടുണ്ട്.

 


  • KhaLiL GibraN likes this

#12 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:28 PM

സോണിയാഗാന്ധി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: യു.പി.എ അധ്യക്ഷ സോണിയാഗാന്ധി തിരുവനന്തപുരത്തെത്തി. രാവിലെ 11.30-നാണ് പ്രത്യേകവിമാനത്തില്‍ എയര്‍പോര്‍ട്ടിലെത്തിയത്. തുടര്‍ന്ന് കെ.പി.സി.സി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ദിരാഭവനിലെത്തി. കൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മറ്റുനേതാക്കളുമുണ്ടായിരുന്നു. 

കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക രംഗത്ത് വ്യക്തമായ അടയാളങ്ങള്‍ രേഖപ്പെടുത്തിയ കുടുംബശ്രീയുടെ പതിനാറാം വാര്‍ഷികാഘോഷം സോണിയ ഉദ്ഘാടനം ചെയ്യും. പുത്തരിക്കണ്ടം മൈതാനത്തിലെ സുബൈറാ നഗറിലാണ് സമ്മേളനം നടക്കുന്നത്. വ്യാഴാഴ്ചവരെയാണ് ആഘോഷങ്ങള്‍. വിവിധ വിഷയങ്ങളില്‍ നടക്കുന്ന ശില്‍പശാലകളും അനുഭവങ്ങള്‍ പങ്കുെവയ്ക്കലും ആഘോഷത്തിന് മാറ്റുകൂട്ടും. പുത്തരിക്കണ്ടം മൈതാനം, നിശാഗന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികള്‍.

സമ്മേളനത്തിന്റെ ഭാഗമായി ട്രാന്‍സ്‌ഫൊര്‍മേറ്റീവ് ജെന്‍ഡര്‍ പൊളിറ്റിക്‌സ്, പങ്കാളിത്തഭരണ പ്രക്രിയയില്‍ സ്ത്രീകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശില്‍പശാലകള്‍ നടക്കും. ആഘോഷത്തിന്റെ മൂന്നാം ദിവസം 14 ജില്ലകളിലെ സി.ഡി.എസ് ചെയര്‍േപഴ്‌സണ്‍മാരും മാധ്യമപ്രതിനിധികളും തമ്മിലുള്ള സംവാദവും നടക്കും. വൈകുന്നേരങ്ങളില്‍ കലാസാംസ്‌കാരിക പരിപാടികളുമുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങള്‍ എന്ന വിഷയത്തില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. വാര്‍ഷികാഘോഷത്തില്‍ സോണിയാ ഗാന്ധി കൂടാതെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി. സായിനാഥ്, സാമൂഹ്യ പ്രവര്‍ത്തകരായ വന്ദനാശിവ, ഡോ. സുനിതാ കൃഷ്ണന്‍, ഫറാ നഖ്വി, കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 

 



#13 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:29 PM

നോക്കിയ 130 - മൈക്രോസോഫ്റ്റിന്റെ 25 ഡോളര്‍ ഫോണ്‍
  
16410_602480.jpg

ആന്‍ഡ്രോയ്ഡിനോട് നോക്കിയ വിടവാങ്ങുന്ന കാര്യം മൈക്രോസോഫ്റ്റ് അടുത്തയിടെയാണ് പ്രഖ്യാപിച്ചത്. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലോടുന്ന നോക്കിയ ലൂമിയ ഫോണുകള്‍ക്കാകും ഇനി ഊന്നല്‍ എന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, അതുകൊണ്ട് മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഫോണ്‍ തന്ത്രങ്ങള്‍ അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട്, വെറും 25 ഡോളര്‍ (ഏതാണ്ട് 1500 രൂപ) വിലയുള്ള മൊബൈല്‍ ഫോണ്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചു. പേര് : 'നോക്കിയ 130' ( Nokia 130 )

ഒറ്റ സിം, ഇരട്ട സിം മോഡലുകളിലെത്തുന്ന നോക്കിയ 130, പ്രാഥമികമായി ആഫ്രിക്കന്‍, ഏഷ്യന്‍ മേഖലകളെ ലക്ഷ്യംവെച്ചാണ് പുറത്തിറക്കുന്നത്. നോക്കിയയുടെ ഹാന്റ്‌സെറ്റ് യൂണിറ്റ് മൈക്രോസോഫ്റ്റ് ഏറ്റെടുത്ത ശേഷം പുറത്തുവരുന്ന ഏറ്റവും വിലകുറഞ്ഞ ഫോണാണിത്. 

മൊബൈലിലൂടെ ഇന്റര്‍നെറ്റും ഓണ്‍ലൈന്‍ സര്‍വീസുകളും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല നോക്കിയ 130. ഇതില്‍ ഇന്റര്‍നെറ്റ് കിട്ടില്ല. എന്നാല്‍ വീഡിയോ കാണാം, മ്യൂസിക് ആസ്വദിക്കാം. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 46 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും, 16 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ഫോണില്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 

32 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണാണ് നോക്കിയ 130. മ്യൂസിക്കും വീഡിയോകളും എസ്ഡി കാര്‍ഡില്‍ ഫോണില്‍തന്നെ സൂക്ഷിക്കാം. വീഡിയോ കാണാന്‍ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ഫോണാണ് ഇതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.


16410_602481.jpg

മാത്രമല്ല, എഫ്എം റേഡിയോ സൗകര്യവും ഉണ്ട്. ഫ് ളാഷ്‌ലൈറ്റ്, 1.8 എല്‍സിഡി ഡിസ്‌പ്ലേ എന്നിവയുമുണ്ട്. 

വികസ്വര രാഷ്ട്രങ്ങളിലെ സാധാരണക്കാരായ മൊബൈല്‍ ഉപയോക്താക്കളെ മുന്നില്‍ കണ്ടാണ് ഫോണ്‍ രംഗത്തെത്തിക്കുന്നത്. 'ഇത്തരം കസ്റ്റമര്‍മാരിലേക്കെത്താന്‍ മൈക്രോസോഫ്റ്റിന് മറ്റേതെങ്കിലും പദ്ധതിയില്ല', മൈക്രോസോഫ്റ്റിലെ ജോ ഹാര്‍ലോ പറഞ്ഞു. ഇതുവഴി, മൈക്രോസോഫ്റ്റ് ഇക്കോസ്റ്റത്തില്‍ ഈ ഉപയോക്താക്കളെയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ഹാര്‍ലോ ചൂണ്ടിക്കാട്ടി. 

ആന്‍ഡ്രോയ്ഡിലോടുന്ന വിലകുറഞ്ഞ നോക്കിയ എക്‌സ് പരമ്പര അവസാനിപ്പിക്കുന്ന കാര്യം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ട് അധിക സമയമായിട്ടില്ല. അതിന് പകരമാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 

ചൈന, ഈജിപ്ത്, ഇന്ത്യ, ഇന്‍ഡൊനീഷ്യ, കെനിയ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളിലാകും ഫോണ്‍ ആദ്യം വില്‍പ്പനയ്‌ക്കെത്തുക. പക്ഷേ, നോക്കിയ 130 എന്ന് വില്‍പ്പനയ്‌ക്കെത്തുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല. 

 


  • KhaLiL GibraN likes this

#14 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:31 PM



#15 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 August 2014 - 12:32 PM

'സെല്‍ഫി'ക്കിടെ മുനമ്പില്‍ നിന്ന് ദമ്പതിമാര്‍ വീണ് മരിച്ചു
21647_602462.jpg


ലിസ്ബന്‍ : ലോകത്ത് സെല്‍ഫി അപകടങ്ങള്‍ കൂടുന്നു. 'സെല്‍ഫി'ക്കിടെ മുനമ്പില്‍ നിന്ന് ദമ്പതിമാര്‍ വീണ് മരിച്ചു. 

പോര്‍ച്ചുഗലിലാണ് അപകടമുണ്ടായത്. ലിസ്ബന് സമീപമുള്ള കാബോ ഡി റോക്ക സമുദ്ര മുനമ്പില്‍ നിന്ന് സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച പോളണ്ടുകാരായ ദമ്പതിമാരാണ് വീണ് മരിച്ചത്. മുനമ്പിലെ വേലി ചാടിക്കടന്ന് അപകടമേഖലയില്‍ നിന്നാണ് ഇവര്‍ സാഹസത്തിന് മുതിര്‍ന്നത്. 

ആറും അഞ്ചും വയസ്സുള്ള മക്കള്‍ നോക്കിനില്‍ക്കെയാണ് അപകടമുണ്ടായത്. ഹെലികോപ്ടറിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. 


21647_602463.jpg


കഴിഞ്ഞാഴ്ച മെക്‌സിക്കോയില്‍ തോക്ക് തലയില്‍ച്ചൂണ്ടി സെല്‍ഫി പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, ലോകത്തിലെ സര്‍വതും ചര്‍ച്ചചെയ്യുന്ന സോഷ്യല്‍ മീഡിയയില്‍ ഇത്തരം അപകടങ്ങള്‍ ചര്‍ച്ചയാകാതെ പോകുന്നു.

ഷൊര്‍ണ്ണൂരില്‍ വിദ്യാര്‍ഥി തീവണ്ടിക്കുമുകളില്‍ക്കയറി സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചത് കഴിഞ്ഞദിവസമാണ്.

 







Also tagged with one or more of these keywords: Today, Top, Stories, epaper, paper news, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users