Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                achu_s has obtained a high score of 20 Yesterday, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Aug 20 2017 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Aug 20 2017 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Aug 20 2017 08:59 PM Playing Grand Prix 2 Play Now!                
Photo

ക്ഷേത്രങ്ങൾ ~ A Brief Intro...


 • This topic is locked This topic is locked
5 replies to this topic

#1 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,975
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 August 2014 - 10:38 PM

ചിദംബരംക്ഷേത്രം 

 

ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ചിദംബരം. നടരാജമൂര്‍ത്തിയുടെ വലിയ വിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. പന്തീരായിരം ചതുരശ്ര അടി ചുറ്റളവിലാണ് നടരാജമൂര്‍ത്തിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ പഞ്ചതത്ത്വലിംഗ പ്രതിഷ്ഠകളില്‍ ഒന്നും ഇവിടെയുണ്ട്. പഞ്ചതത്ത്വങ്ങളില്‍ ആകാശതത്ത്വലിംഗമാണ് ഇവിടെ പ്രതിഷ്ഠിതമായിരിക്കുന്നത്. പകലും രാത്രിയുമുളള അഭിഷേക വേളയിൽ മാത്രമേ ലിംഗപ്രതിഷ്ഠ ദര്‍ശിക്കാനാവൂ. 

ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്‍ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയും പൂജയില്‍ പ്രസന്നനായി ശിവഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെന്ന് ഐതിഹ്യങ്ങളിൽ കാണുന്നു. ശിവഗംഗാ സരോവരം ഇവിടെ ഭക്തരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേവി പാര്‍വ്വതി, ഗണപതി, ശേഷതല്‍പ്പത്തില്‍ കിടക്കുന്ന മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരുടെയെല്ലാം പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ചിദംബരത്തുണ്ട്. വില്ലുപുരത്തു നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ചിദംബരമൂര്‍ത്തി ക്ഷേത്രം.#2 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,975
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 August 2014 - 10:39 PM

ലോകനാര്‍ കാവ് 

 

കടത്തനാട്ട് തമ്പുരാക്കന്മാരുടെ പരദേവതയായ ലോകനാര്‍കാവിലമ്മയുടെ തിരുമുറ്റത്തായിരുന്നു വടക്കന്‍പാട്ടിലെ വീരനായകനായ തച്ചോളി ഒതേനന്‍ കളിച്ചു വളര്‍ന്നത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിലാണ് ലോകനാര്‍ കാവ് സ്ഥിതിചെയ്യുന്നത്. മലയും കാവും ആറും ചേര്‍ത്ത് ലോകമലയാര്‍കാവ് എന്ന് ക്ഷേത്രത്തിന് പേരുവന്നുവെന്നും ഇതു പിന്നീട് ലോപിച്ച് ലോകനാര്‍കാവായി എന്നുമാണ് പണ്ഡിതമതം. ലോകനാര്‍കാവെന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത് ഒരു ത്രിമൂര്‍ത്തീക്ഷേത്രമാണ്. വിഷ്ണു ക്ഷേത്രവും ശിവക്ഷേത്രവും ഭഗവതിക്ഷേത്രവും ഒന്നിച്ചുള്ള ഇവിടം യഥാര്‍ത്ഥത്തില്‍ ശൈവ-വൈഷ്ണവ-ശാക്തേയ സംഗമ സ്ഥാനമാണ്. ക്ഷേത്രപ്പറമ്പിലേക്ക് കയറുന്നിടത്ത് വലിയ കുളം. അതിനു മുന്നിലായി രണ്ടു കൂറ്റന്‍ വടവൃക്ഷങ്ങള്‍. ലോകനാര്‍ കാവിലമ്മയുടെ ചതുര്‍ബാഹു വിഗ്രഹം പഞ്ചലോഹത്തില്‍ തീര്‍ത്തതാണ്. പൊന്നിയത്തെ അങ്കം ജയിച്ച ഒതേനന്‍ കളരിയില്‍ മറന്നു വച്ച ചുരിക എടുത്തു വരുമ്പോള്‍ കതിരൂര്‍ഗുരുക്കളുടെ ശിഷ്യന്‍ മായന്‍കുട്ടി പതിയിരുന്ന് ഒതേനനെ വെടിവച്ചു കൊല്ലുകയായിരുന്നു. ലോകനാര്‍ കാവിലമ്മയുടെ സാന്നിധ്യം ഇല്ലാതിരുന്ന സമയത്താണ് മായന്‍കുട്ടി വെടിവച്ചതെന്നും അതിനാലാണ് ഒതേനന് ദുരന്തം സംഭവിച്ചതെന്നുമാണ് പഴമക്കാര്‍ പറയുന്നത്. വിഷ്ണു ക്ഷേത്രത്തില്‍ വിശേഷം അഷ്ടമിരോഹിണിയാണ്. ശിവക്ഷേത്രത്തില്‍ ശിവരാത്രിയും. ലോകനാര്‍കാവിലമ്മയുടെ ആറാട്ടിന് പൂരക്കളി എന്നാണ് പറയുക. വൃശ്ചികം ഒന്നിന് നടക്കുന്ന വാള്‍ എഴുന്നുള്ളത്താണ് മറ്റൊരു പ്രധാന ചടങ്ങ്. ഓണത്തിനും വിഷുവിനുമുള്ള തേങ്ങയേറും പ്രശസ്തമാണ്. ലോകനാര്‍കാവിലെ തോറ്റംചൊല്ലലും പ്രസിദ്ധമാണ്.#3 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,975
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 August 2014 - 10:40 PM

ഉദിയന്നൂര്‍ ശിവക്ഷേത്രം 

 

വൃത്താകൃതിയിലുള്ള രണ്ടു ശ്രീകോവിലുകളിൽ മഹാദേവന്റെ രണ്ടു പ്രതിഷ്ഠകൾ. ഒന്ന് ഉഗ്രമൂര്‍ത്തിയായ ശിവൻ. രണ്ടാമത്തേത്‌ സൗമ്യമൂര്‍ത്തി. അഘോരമൂര്‍ത്തിയുടെ ഈ ക്ഷേത്രത്തിൽ രണ്ടു മണ്ഡപവും രണ്ട്‌ ധ്വജവുമുണ്ട്‌. തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഉദിയന്നൂര്‍ ശിവക്ഷേത്രത്തിന്റെ പ്രത്യേകതകളിൽ ചിലതാണിവ. ഈ മഹാക്ഷേത്രത്തിന്‌ ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ട് എന്നു കരുതുന്നു. എം.സി. റോഡില്‍ നാലാഞ്ചിറ കുരിശടി ജംഗ്ഷന് സമീപമാണ് ക്ഷേത്രം. ക്ഷേത്രത്തിനരികിലൂടെ ബസ്‌ സര്‍വീസുമുണ്ട്‌. ക്ഷേത്രത്തിനു മുന്നില്‍ വലിയ കുളം. ചുറ്റുമതിലിനകത്ത്‌ പഴക്കമുള്ള അരയാല്‍. വലതുവശത്ത്‌ വലിയ ആനക്കൊട്ടില്‍. കന്നിമൂലയില്‍ ഗണപതിയും ശ്രീകോവിലിനടുത്ത്‌ വേട്ടയ്ക്കൊരുമകനും വടക്കുഭാഗത്ത്‌ ദേവിയും ഉപദേവതകൾ. മൂന്നുനേരം പൂജയുള്ള ഇവിടെ നൂറ്റിയെട്ടുകുടം ധാരയാണ് പ്രധാന വഴിപാട്. നിത്യവും പാലഭിഷേകവുമുണ്ട്‌. കൂടാതെ നെയ്യഭിഷേകവും പഞ്ചാമൃതാഭിഷേകവും. തിരുവാതിരനാളില്‍ പതിനെട്ട്‌ പക്ക അരിയുടെ വിശേഷാല്‍ വഴിപാടുമുണ്ട്‌.
വൃശ്ചികത്തിലെ പ്രദോഷവും മണ്ഡലം ചിറപ്പും ഏറെ വിശേഷം. ദേവന്റെ തിരുനാളായ തിരുവാതിരയ്ക്ക്‌ എല്ലാമാസവും വിശേഷപൂജയുണ്ട്‌. നവരാത്രിക്ക് ഒന്‍പത്‌ കുട്ടികളെ ആഹാരവും വസ്ത്രവും നൽകി ദേവിയായി സങ്കല്‍പിച്ച് പൂജ നടക്കും. തിങ്കളാഴ്ചകളിൽ അന്നദാനവുമുണ്ട്‌. കുംഭത്തിലെ ശിവരാത്രിക്ക്‌ പത്തുദിവസം മുന്‍പ്‌ ഉത്സവം കൊടിയേറും. ശിവരാത്രിനാൾ രാവിലെയാണ്‌ പൊങ്കാല. കൊടിയിറങ്ങിക്കഴിഞ്ഞാല്‍ കരിമരുന്നുപ്രയോഗവും കലശാഭിഷേകവും യാമപൂജയും നടക്കും.#4 ManaSa

ManaSa

  The Queen of Butterflies

 • Star of Stars
 • 27,298 posts
5,146
Professional
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 11 August 2014 - 12:57 AM

:clap: Nice topic Jayaram thanks for sharing :thanks:
Users Awards

#5 Malabar SultaN

Malabar SultaN

  Nokkukutti

 • TOP Member
 • 1,501 posts
226
Excellent
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 11 August 2014 - 08:53 AM

:yes: topic :thanks: bro#6 KD Archith

KD Archith

  Olakkeday Mood of PP

 • Star of Stars
 • 34,754 posts
8,918
Professional
 • Location:Dubai
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 11 August 2014 - 09:00 AM

This topic is already here.. please update in that topic.

 

http://www.punchapaa...dey-oru-yathra/
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users